മെൽബൺ: സമ്മർദം താങ്ങാൻ സ്റ്റെഫാനോസ് സിറ്റ്സിപാസിനായില്ല…സ്വപ്ന കുതിപ്പ് നടത്തിയ ഗ്രീക്ക് യുവതാരം സിറ്റ്സിപാസ് ഓസ്ട്രേലിയൻ ഓപ്പണിൽ സെമിയിൽ റാഫേൽ നദാലിന്റെ മുന്പിൽ കീഴടങ്ങി. 6-2, 6-4, 6-0 എന്ന സ്കോറിനായിരുന്നു ലോക രണ്ടാം നമ്പറായ റാഫയുടെ വിജയം. റോജർ ഫെഡററെ പ്രീക്വാർട്ടറിൽ അട്ടിമറിച്ച സിറ്റ്സിപാസ് പക്ഷേ സെമിയിൽ നദാലിനെതിരെ അടിപതറി. പതിനാലാം സീഡായ സിറ്റ്സിപാസിനെ മൂന്നു സെറ്റുകൾക്കാണ് നദാൽ പരാജയപ്പെടുത്തിയത്. രണ്ടാം സെറ്റിൽ മികച്ച പോരാട്ടം നടത്തിയ സിറ്റ്സിപാസ് മൂന്നാം സെറ്റിൽ തകർന്നടിഞ്ഞു. രണ്ടാം സെമിയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫ്രഞ്ച് താരം ലൂക്കാസ് പൂയിയും ഏറ്റുമുട്ടും.
Read MoreCategory: Sports
നാവ് പിഴ ക്ഷമിച്ചു; ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും വിലക്ക് നീക്കി
ന്യൂഡൽഹി: ടെലിവിഷൻ ചാനലിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും ഏർപ്പെടുത്തിയ വിലക്ക് ബിസിസിഐ നീക്കി. സുപ്രീം കോടതി നിയോഗിച്ച പുതിയ അമിക്കസ് ക്യൂറി പി.എസ് നരസിംഹയുമായി ആലോചിച്ചാണ് നടപടി. ഇരുവര്‍ക്കുമെതിരായ അന്വേഷണം പൂര്ത്തിയാവുന്നതുവരെയായിരുന്നു സസ്പെൻഷൻ. എന്നാൽ അടിയന്തരസ്വഭാവത്തിൽ സസ്പെൻഷൻ പിൻവലിക്കുന്നതായി ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതോടെ, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മൽസരങ്ങളിൽ ഇരുവർക്കും അവസരം ഒരുങ്ങിയേക്കും. അങ്ങനെ ഉണ്ടായില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിലോ ഇംഗ്ലണ്ട് എ ടീമിനെതിരായുള്ള പരമ്പരയിൽ ഇന്ത്യൻ എ ടീമിലേക്കോ വിളിവന്നേക്കാം. ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിൽ ആദ്യം ഇരുവരെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വിവാദത്തെ തുടർന്ന് ഇവർക്ക് പകരമായി ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണിലാണ് പാണ്ഡ്യക്കും രാഹുലിനും നാവ് പിഴച്ചത്.…
Read Moreസർഫ്രാസിനോടു ക്ഷമിച്ചു, പക്ഷേ… നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിക്കൻ നായകൻ
ഡർബൻ: വംശീയാധിക്ഷേപ ആരോപണത്തിൽ മാപ്പുപറഞ്ഞ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കൻ നായകൻ ഫഫ് ഡുപ്ലസിസ്. ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറഞ്ഞതിനാൽ തങ്ങൾക്കു പരാതിയില്ലെന്നും വിഷയം എങ്ങനെ പരിഹരിക്കണം എന്നത് ഐസിസിയുടെ പരിഗണനയിലാണെന്നും ഡുപ്ലസിസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ആൻഡിലെ ഫെലുക്വായുടെ അമ്മയെയും, താരത്തിന്റെ നിറത്തിന്റെ പേരിലും സർഫ്രാസ് പരിഹസിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. സർഫ്രാസിന്റെ വാക്കുകൾ സ്റ്റംപ് മൈക്കിൽ വ്യക്തമായി പതിഞ്ഞു. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി സർഫ്രാസ് രംഗത്തെത്തി. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമർശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും സർഫ്രാസ് ട്വിറ്ററിൽ എഴുതി. താൻ ഏവരെയും ബഹുമാനത്തോടെയാണ് സമീപിക്കുന്നതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ ടീം ഇതേവരെ പരാതി നൽകിയിട്ടില്ലെങ്കിലും ഐസിസി സ്വമേധയാ വിഷയം പരിഗണിക്കുന്നുണ്ട്.
Read Moreവംശീയാധിക്ഷേപം; സർഫ്രാസ് കുടുക്കിൽ
ഡർബൻ: വംശീയാധിക്ഷേപത്തിന്റെ പേരിൽ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെതിരേ പ്രതിഷേധം ശക്തം. ദക്ഷിണാഫ്രിക്കയുടെ ആൻഡിലെ ഫെലുക്വായുടെ അമ്മയെയും, താരത്തിന്റെ നിറത്തിന്റെ പേരിലും സർഫറാസ് പരിഹസിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനു ജയിച്ചും. സ്കോർ: പാക്കിസ്ഥാൻ 203.
Read Moreസച്ചിനും മുകളിലേക്കോ കോഹ്ലി!
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനം ആരാധകരെ ആവേശത്തിലാക്കുന്പോഴും ഉള്ളിന്റെയുള്ളിൽ ഒരു ചോദ്യമുയരുന്നു, ഇതിഹാസതാരമായ സച്ചിൻ തെണ്ടുൽക്കറിനും മുകളിലേക്കോ കോഹ്ലിയുടെ ഈ അതിവേഗസഞ്ചാരം.സച്ചിനും മുകളിലേക്ക് കോഹ്ലി വൈകാതെ പറന്നുയരുമെന്നാണ് വിലയിരുത്തൽ. സച്ചിൻ തെണ്ടുൽക്കറിനുപോലും സാധിക്കാത്ത അപൂർവ നേട്ടം കഴിഞ്ഞ ദിവസം കോഹ്ലിയെ തേടിയെത്തിയിരുന്നു. ഐസിസിയുടെ മൂന്ന് ബഹുമതികൾ (സർ ഗാരി സോബേഴ്സ് ക്രിക്കറ്റർ ഓഫ് ദ ഇയർ, ടെസ്റ്റ് പ്ലയർ ഓഫ് ദ ഇയർ, ഐസിസി പുരുഷ ഏകദിന താരം) ഒരേവർഷം നേടുന്ന ആദ്യ താരമെന്ന നേട്ടം. ഐസിസി 2018 ബഹുമതികൾക്കുപിന്നാലെ ഏകദിന, ടെസ്റ്റ് ലോക ഇലവണിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതും ഇന്ത്യൻ ക്യാപ്റ്റന്റെ തൊപ്പിയിൽ പൊൻതൂവലായി. കഴിഞ്ഞ കലണ്ടർ വർഷം 13 ടെസ്റ്റിൽനിന്ന് 55.08 ശരാശരിയിൽ 1,322 റണ്‍സ് ആണ് കോഹ്ലി സ്കോർ ചെയ്തത്. ഇതുവരെ 77 ടെസ്റ്റിൽനിന്ന് 25 സെഞ്ചുറിയുൾപ്പെടെ 53.8 ശരാശരിയിൽ…
Read Moreകിവി വേട്ടയ്ക്കു ക്യാപ്റ്റനില്ല; വിരാട് കോഹ്ലിക്ക് വിശ്രമം
ന്യൂഡൽഹി: വിജയകരമായ ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ന്യൂസിലൻഡിലും വിജയക്കുതിപ്പ് തുടരുന്ന ടീം ഇന്ത്യ, ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. നേപ്പിയർ ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് കോഹ്ലിക്ക് വിശ്രമം അനുവദിച്ചത്. പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിൽനിന്നും മൂന്ന് ട്വന്റി-20യിലും കോഹ്ലി കളിക്കില്ല. ഈ മത്സരങ്ങളിൽ കോഹ്ലിക്കു പകരം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ടീമിനെ നയിക്കും. എന്നാൽ അടുത്ത രണ്ട് ഏകദിനങ്ങളിൽ കോഹ്ലി ഉണ്ടാവും. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ് 30 മുതൽ ജൂലൈ 14വരെ നടക്കുന്ന ഏകദിന ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാന വിദേശ പരമ്പരയാണ് ന്യൂസിലൻഡിലേത്.
Read Moreമെസിയില്ലാത്ത ബാഴ്സയ്ക്കു തിരിച്ചടി; സെവിയ്യയോടു തോറ്റു
നൂകാന്പ്: കോപ്പ ഡെൽറേയിൽ സ്പാനിഷ് വന്പൻമാരായ ബാഴ്സലോണയ്ക്കു തിരിച്ചടി. സൂപ്പർ താരം ലയണൽ മെസിക്കു വിശ്രമം നൽകിയ മത്സരത്തിൽ സെവിയ്യയോട് ബാഴ്സ തോറ്റു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആദ്യ പാദ ക്വാർട്ടർ മത്സരത്തിൽ സെവിയ്യയുടെ വിജയം. ബെൻ യെഡറും സെറാബിയയുമാണ് സെവിയ്യക്കായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. വായ്പാ അടിസ്ഥാനത്തിൽ എത്തിയ കെവിൻ ബോട്ടെംഗിന് ബാഴ്സ അവസരം നൽകിയെങ്കിലും മുതലാക്കാനായില്ല. ക്വാർട്ടറിന്റെ രണ്ടാം പാദം അടുത്ത ആഴ്ച നൂകാന്പിൽ നടക്കും. കഴിഞ്ഞ നാലു സീസണിലെയും ജേതാക്കളാണ് ബാഴ്സലോണ.
Read Moreരഞ്ജിട്രോഫി സെമി ഫൈനൽ; കേരളം നാളെ വിദർഭക്കെതിരേ
അദീപ് ബേബി കൃഷ്ണഗിരി(വയനാട്): രഞ്ജിയിൽ ചരിത്രത്തിലാദ്യമായി സെമി പ്രവേശം കുറിച്ച കേരളം കഴിഞ്ഞ സീസണിലെ കണക്ക് തീർക്കാനൊരുങ്ങിയാണ് വിദർഭക്കെതിരെ നാളെ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ വിദർഭയോടേറ്റ പരാജയത്തിന് മറുപടി നൽകുകയെന്നതിനപ്പുറം സ്വപ്ന ഫൈനൽ പ്രവേശത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനായുള്ള കഠിന പരിശ്രമത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡേവ് വാട് മോറും സംഘവും. കൃഷ്ണഗിരിയിൽ തിങ്കൾ, ചൊവ്വ ദിവസം വൈകുന്നേരങ്ങളിൽ കേരളം പരിശീലനം നടത്തിയിരുന്നു. ഇന്നലെ വയനാട്ടിലെത്തിയ വിദർഭ ടീം ഇന്ന് പരിശീലനത്തിനെത്തുമെന്നാണ് കരുതുന്നത്. നിലവിലെ ചാന്പ്യൻമാർ കൂടിയായ വിദർഭയെ കീഴടക്കാൻ കേരളത്തിന് നന്നെ വിയർപ്പൊഴുക്കേണ്ടിവരും. അതുകൊണ്ട് തന്നെ പോരാട്ടവും കടുകട്ടിയാകുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. മികച്ച ഫോമിലാണ് വിദർഭയുടെ മുൻനിര ബാറ്റ്സ്മാൻമാർ. ബൗളർമാരും ഒട്ടും പിറകിലല്ല. ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെ ഇന്നിംഗ്സിനും 115 റണ്‍സിനും തകർത്തെറിഞ്ഞ ഉജ്വല ഫോമിലാണ് വിദർഭ വയനാടൻ ചുരം കയറുന്നത്. വസിം ജാഫർ…
Read Moreചരിത്ര നേട്ടം; ടെസ്റ്റ് താരവും കോഹ്ലി തന്നെ, നായകനും
ദുബായ്: കഴിഞ്ഞ വർഷത്തെ റണ്വേട്ടക്കാരാനായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഐസിസി ടെസ്റ്റ് ടീം ഓഫ് ദ ഇയർ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണിത്. 2018ലെ മികച്ച താരമായും കോഹ്ലിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുന്നോട്ടുള്ള യാത്രയ്ക്ക് ഉത്തേജകമാണ് തനിക്ക് ലഭിച്ച ഈ നേട്ടവും അംഗീകാരവുമെന്ന് കോഹ്ലി പ്രതികരിച്ചു. ഐസിസിയുടെ ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും ഇന്ത്യൻ ക്യാപ്റ്റൻ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരേ വർഷം ടെസ്റ്റ്, ഏകദിന മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന റിക്കാർഡും ഇതോടെ കോഹ്ലിയെ തേടിയെത്തി. ഇന്ത്യ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്ന് മൂന്ന് താരങ്ങൾ ലോക ടെസ്റ്റ് ഇലവണിൽ ഇടംപിടിച്ചു. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരാണ് ടീമിലുള്ളത്. ഇംഗ്ലണ്ടിൽനിന്ന് ആരും ഉൾപ്പെട്ടില്ല. ടെസ്റ്റ് ടീം: കോഹ്ലി (ക്യാപ്റ്റൻ), ടോം ലാഥം, വില്യംസണ്, ഹെൻറി നിക്കോളാസ് (ന്യൂസിലൻഡ്), ദിമുത് കുരുണരത്ന…
Read Moreഉസൈൻ ബോൾട്ട് വിരമിച്ചു
ജമൈക്ക: ഉസൈൻ ബോൾട്ട് ഫുട്ബോളിൽനിന്നു വിരമിച്ചു. താൻ ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണൽ ഫുട്ബോളറാകാൻ ശ്രമിക്കില്ലെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടു ബോൾട്ട് പറഞ്ഞു. ഇതിഹാസതാരമായ ബോൾട്ട് ട്രാക്കിൽനിന്നു വിരമിച്ച ശേഷമാണു ഫുട്ബോളിലേക്കെത്തിയത്. നിരവധി പ്രശസ്ത ക്ലബുകളിൽ ട്രയൽസ് നടത്തിയ ബോൾട്ട് ഓസ്ട്രേലിയൻ ക്ലബായ മറൈനേഴ്സിലൂടെ അരങ്ങേറ്റം നടത്തുകയും ചെയ്തു. പിന്നീട് കരാർ ചർച്ചകളിൽ ധാരണയിലെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ബോൾട്ട് ക്ലബ്ബ് വിടുകയായിരുന്നു. ഫുട്ബോളറായുള്ള ചെറിയ കാലം വലിയ തോതിൽ ആസ്വദിച്ചെന്നും ഇത് കൂടുതൽ ഫലവത്താകില്ല എന്നു ബോധ്യപ്പെട്ടതോടെയാണ് ആ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ബോൾട്ട് പറഞ്ഞു.
Read More