റ​യ​ൽ, അ​ത്‌​ല​റ്റി​ക്കോ​ ജ​യിച്ചു

മാ​ഡ്രി​ഡ്: ക​സേ​മി​റോ​യും ലൂ​ക്ക മോ​ഡ്രി​ച്ചും അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ നേ​ടി​യ ഗോ​ളു​ക​ളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് 2-0ന് ​സെ​വി​യ്യ​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ റ​യ​ല്‍ സെ​വി​യ്യ​യെ മ​റി​ക​ട​ന്ന് ലാ ​ലി​ഗ പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 20 ക​ളി​യി​ല്‍ റ​യ​ലി​ന് 36 പോ​യി​ന്‍റാ​ണു​ള്ള​ത്. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ സെ​വി​യ്യ​യ്ക്ക് 33 പോ​യി​ന്‍റും.

ഗോ​ള​ക​ന്നു​നി​ന്ന ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ല്‍ റ​യ​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി. റ​യ​ലി​ന്‍റെ കൗ​മാ​ര ബ്ര​സീ​ലി​യ​ന്‍താ​രം വി​നി​ഷ്യ​സ് ജൂ​ണി​യ​ര്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

യു​വ​താ​ര​ത്തി​ന്‍റെ പ്ര​ക​ട​നം സെ​വി​യ്യ​യെ പ​ല​പ്പോ​ഴും ഞെ​ട്ടി​ച്ചു. 78-ാം മി​നി​റ്റി​ല്‍ ക​സേ​മി​റോ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ മോ​ഡ്രി​ച്ചി​ന്‍റെ ഗോ​ളി​ല്‍ റ​യ​ല്‍ ജ​യം ഉ​റ​പ്പി​ച്ചു.മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 3-0ന് ​ഹ്യൂ​സ്‌​ക​യെ തോ​ല്‍പ്പി​ച്ചു.

Related posts