ഇറ്റാലിയൻ സീരി എ ഫുട്ബോളിലേക്ക് വരാൻ അർജന്റൈൻ താരമായ ലയണൽ മെസിയെ വെല്ലുവിളിച്ച് യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ലീഗിൽ ബാഴ്സലോണയുടെ താരമാണ് മെസി. ബാഴ്സലോണ വിട്ട് സീരി എയിലേക്ക് വരാനാണ് റൊണാൾഡോ മെസിയെ ചലഞ്ച് ചെയ്തിരിക്കുന്നത്. മെസിക്ക് ഒരുപക്ഷേ എന്നെ മിസ് ചെയ്യുന്നുണ്ടാകും. സുരക്ഷിത സ്ഥാനത്തുനിന്ന് ഇറങ്ങിയാണ് ഞാൻ യുവന്റസിൽ എത്തിയത്. ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങളിൽ ഞാൻ കളിച്ചു. മെസിക്കും അതുപോലെ ആകാം. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യൂ- റൊണാൾഡോ പറഞ്ഞു.
Read MoreCategory: Sports
അസഭ്യപ്രയോഗം; ശാസ്ത്രി വിവാദത്തിൽ
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം നേടിയതിനു പിന്നാലെ അസഭ്യവർഷം നടത്തിയ കോച്ച് രവി ശാസ്ത്രി വിവാദത്തിൽ. ജയത്തിനു പിന്നാലെ കമന്ററി ബോക്സിലിരുന്ന സുനിൽ ഗാവസ്ക്കർ, ബൗച്ചർ, ക്ലാർക്ക് എന്നിവരോട് പ്രതികരിക്കുന്നതിനിടെയാണ് ശാസ്ത്രി ഹിന്ദിയിൽ മോശം പദപ്രയോഗം നടത്തിയത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഓസീസ് വാലറ്റം നടത്തിയ ചെറുത്തു നിൽപ്പിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ശാസ്ത്രി മോശം പദപ്രയോഗത്തിലൂടെ മറുപടി നൽകിയത്. ക്ലാർക്കും ബൗച്ചറും കാര്യമെന്തെന്ന് തിരക്കിയെങ്കിലും തർജ്ജമ ചെയ്യില്ലെന്നും ഇത് കുടുംബങ്ങൾ അടക്കം കാണുന്ന ചാനലാണെന്നുമായിരുന്നു ഗാവസ്ക്കറിന്റെ മറുപടി.
Read Moreഅന്നു ദ്രാവിഡ്, ഇന്നു പൂജാര
അഡ്ലെയ്ഡിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ ജയം നേടുന്നത്. 2003-04ലായിരുന്നു ആദ്യ ജയം. അന്ന് രാഹുൽ ദ്രാവിഡ് ആയിരുന്നു ഇന്ത്യൻ വിജയശിൽപ്പി. ദ്രാവിഡിന്റെ പിൻഗാമിയായ പുതിയ വൻമതിലായി വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വർ പൂജാരയാണ് അഡ്ലെയ്ഡിൽ ഇന്ത്യക്ക് മറ്റൊരു ജയം സമ്മാനിച്ചതെന്നതും രസകരം. 2003ൽ റിക്കി പോണ്ടിംഗിന്റെ (242 റണ്‍സ്) ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ 556 റണ്‍സടിച്ച ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ, രാഹുൽ ദ്രാവിഡിന്റെ (233 റണ്‍സ്) ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ 523 റണ്‍സ് നേടി. വി.വി.എസ്. ലക്ഷ്മണ് 148 റണ്‍സോടെ ദ്രാവിഡിനു പിന്തുണ നല്കി. 33 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും ആറു വിക്കറ്റ് വീഴ്ത്തിയ അജിത് അഗാർക്കറിന്റെ മികവിൽ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 196ന് ഇന്ത്യ ചുരുട്ടിക്കെട്ടി. 230 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. രണ്ടാം ഇന്നിംഗ്സിലും ദ്രാവിഡ് (72 നോട്ടൗട്ട്) രക്ഷകനായി…
Read Moreഅഡ്ലെയ്ഡിൽ ഇന്ത്യയ്ക്ക് ജയം
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 291 റണ്‍സിന് ഓൾഒൗട്ടായി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (123) രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ചുറിയും (71) നേടിയ ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദ മാച്ച്. ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യാമായാണ് വിജയം നേടുന്നത്. ഓസീസ് മണ്ണിലെ ആറാം വിജയമാണ് വിരാട് കോഹ്ലിയും സംഘവും നേടിയത്. അഡ്ലെയ്ഡിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് മുൻപ് ടെസ്റ്റ് ജയിച്ചിട്ടുള്ളത്.
Read Moreമാൻ ഓഫ് ദ മാച്ച് ‘ചങ്കിനു’ നല്കി സല
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബോണ്മത്തിനെതിരേ ലിവർപൂളിനു 4-0ന്റെ ജയം സമ്മാനിച്ച ഹാട്രിക്ക് നേടിയ മുഹമ്മദ് സല തനിക്ക് ലഭിച്ച മാൻ ഓഫ് ദ മാച്ച് ചങ്ക് ബ്രോ ആയ ജയിംസ് മിൽനർക്കു സമ്മാനിച്ചു. മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ച സല അത് മിൽനർക്കു നല്കാൻ ആവശ്യപ്പെടുകയായിരുന്നു. സീസണിൽ സലയുടെ ഗോൾ നേട്ടം ഇതോടെ 12 ആയി. പ്രീമിയർ ലീഗിൽ 500 മത്സരങ്ങൾ എന്ന നാഴികക്കല്ല് മിൽനൽ പിന്നിട്ട മത്സരമായിരുന്നു ബോണ്മത്തിനെതിരേ നടന്നത്. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ അപൂർവ നേട്ടത്തിനായാണ് സല തന്റെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സമ്മാനിച്ചത്. പ്രീമിയർ ലീഗിൽ 500 മത്സരങ്ങൾ തികയ്ക്കുന്ന 13-ാമത് കളിക്കാരനാണ് മിൽനർ.
Read Moreപരിശീലകനാകാൻ ഗംഭീർ
ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരായ സമനിലയോടെ ഡൽഹി താരം ഗൗതം ഗംഭീർ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ആന്ധ്രയ്ക്കെതിരായ മത്സരത്തോടെ ക്രിക്കറ്റ് മത്സരങ്ങളിൽനിന്ന് വിടപറയുമെന്ന് ഗംഭീർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മത്സരത്തിൽ ഡൽഹിയുടെ ആദ്യ ഇന്നിംഗ്സിൽ ഗംഭീർ (112 റണ്‍സ്) സെഞ്ചുറി നേടിയിരുന്നു. സ്കോർ: ആന്ധ്ര 390, 130. ഡൽഹി 433, രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41. വിരമിക്കലിനുശേഷം രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന വാർത്ത മുൻ ഇന്ത്യൻ താരം തള്ളി. പരിശീലക വേഷമണിയാനാണ് താൻ ഒരുങ്ങുന്നതെന്ന് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ നിർണായക താരമായ ഗംഭീർ പറഞ്ഞു. സാമൂഹ്യകാര്യങ്ങളിൽ ഇടപെടുന്നതാകാം താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹത്തിനു കാരണമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Read Moreബംഗളൂരുവിനെ മുംബൈ തളച്ചു
ബംഗളൂരു: ഐഎസ്എൽ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽവച്ച് മുംബൈ സിറ്റി 1-1 സമനിലയിൽ തളച്ചു. ഉഡ്ത സിംഗ് (23-ാം മിനിറ്റ്) ബംഗളൂരുവിനായും മൊഡു സൗഗു (31-ാം മിനിറ്റ്) മുംബൈക്കായും ഗോൾ നേടി. സേനഹ് സിംഗ് (52-ാം മിനിറ്റ്) ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മുംബൈ പത്ത് പേരായി. ബംഗളൂരുവിന് (24 പോയിന്റ്) പിന്നിൽ മുംബൈ (21 പോയിന്റ്) രണ്ടാമതാണ്.
Read Moreഫിഞ്ചും മാക്സ്വെല്ലും ഐപിഎലിനില്ല
അടുത്ത വർഷത്തെ ഐപിഎലിന് ഓസ്ട്രേലിയൻ താരങ്ങളായ ആരോണ്‍ ഫിഞ്ചും ഗ്ലെൻ മാക്സ്വെല്ലും ഉണ്ടാകില്ല. തിരക്കേറിയ രാജ്യാന്തര ഷെഡ്യൂളിനെത്തുടർന്നാണ് ഇരുവരും പിൻവാങ്ങുന്നതെന്നാണ് സൂചന. ഓസ്ട്രേലിയയ്ക്ക് ഏകദിന പരന്പരകളും തുടർന്ന് ഇംഗ്ലണ്ടിൽ ലോകകപ്പും ആഷസും 2019ൽ ഉണ്ട്. നവംബറിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത കളിക്കാരുടെ കൂട്ടത്തിലുള്ളതാണ് മാക്സ്വെല്ലും ഫിഞ്ചും. കഴിഞ്ഞ സീസണിൽ മാക്സ്വെൽ ഡൽഹി ഡെയർ ഡെവിൾസിനൊപ്പവും (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ഫിഞ്ച് കിംഗ്സ് ഇലവണ്‍ പഞ്ചാബിനൊപ്പവുമായിരുന്നു. അതേസമയം, ഇംഗ്ലണ്ടിന്റെ സാം കറൻ ഐപിഎലിൽ രണ്ട് കോടി അടിസ്ഥാന വിലയുള്ള താരമാക്കപ്പെട്ടു. ശ്രീലങ്കയുടെ പേസർ ലസിത് മലിംഗയും രണ്ട് കോടി അടിസ്ഥാന വിലയുള്ളവരുടെ ഗണത്തിലുണ്ട്.
Read Moreരാജ്യാന്തര പായ്വഞ്ചിയോട്ടം: ഇറ്റലി ജേതാക്കൾ
ഏഴിമല: ഏഴിമല നാവിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ എട്ടിക്കുളം ഉൾക്കടലിൽ നടത്തിയ അഡ്മിറൽസ് കപ്പിനുവേണ്ടിയുള്ള രാജ്യാന്തര പായ്വഞ്ചിയോട്ട മത്സരത്തിൽ ഇറ്റലി ജേതാക്കളായി. വിൻസെൻസ് റോക്കോ, ആൽബർട്ടോക്കബ്രാസ് എന്നിവരടങ്ങുന്ന ടീമാണ് ഇറ്റലിയെ പ്രതിനിധീകരിച്ചു മത്സരിച്ചത്. സിംഗപ്പൂരാണ് റണ്ണേഴ്സപ്പ്. സെക്കൻഡ് ലഫ്റ്റനന്റുമാരായ കോഹ് ഇ ക്യുയാൻ, ദിലോൺ എന്നിവരാണ് സിംഗപ്പുരിനു വേണ്ടി മത്സരിച്ചത്. അമേരിക്കയ്ക്കാണു മൂന്നാംസ്ഥാനം. ആതിഥേയരായ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ബഹറിന്റെ ഫസ്റ്റ് ലഫ്റ്റനന്റ് ഇബ്രാഹിം ഷൊവൈത്തർ പുരുഷവിഭാഗത്തിൽ വ്യക്തിഗത ചാന്പ്യനായി. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ജെസീക്ക മെക്ജോൺസ് ആണ് വ്യക്തിഗത ചാന്പ്യൻ. ഏഴിമല നാവിക അക്കാദമി കമൻഡാന്റ് വൈസ് അഡ്മിറൽ ആർ.ബി. പണ്ഡിറ്റ് സമ്മാനദാനം നിർവഹിച്ചു.
Read Moreബ്ലാസ്റ്റേഴ്സ് പൂന സിറ്റിക്കെതിരേ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ജയമില്ലാത്ത തുടർച്ചയായ ഒന്‍പതു മത്സരങ്ങൾക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം തട്ടകത്തിൽ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് പൂന സിറ്റിക്കെതിരേയാണ് മത്സരം. 10 മത്സരങ്ങൾ, ഒരു ജയം, ആറു സമനില, മൂന്നു തോൽവി എന്നിവയുമായി ഒന്‍പതു പോയിന്റാണ് ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനുള്ളത്. ഇന്നത്തേതടക്കം നാലു ഹോം മത്സരങ്ങൾ ഉൾപ്പെടെ ഇനി എട്ടു കളികളാണു ബ്ലാസ്റ്റേഴ്സിനു ബാക്കിയുള്ളത്. ഈ മത്സരങ്ങളിലെല്ലാം ജയിച്ചാൽ പോലും നിലവിലെ സ്ഥിതിവച്ചു സെമി പ്രവേശനം ഉറപ്പില്ല. എന്നാൽ മറ്റു ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെ കളികളുമായി പ്ലേ ഓഫിനുള്ള സാധ്യതകൾ അവശേഷിക്കുന്നു. പത്തു കളികളിൽനിന്ന് അഞ്ചു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് പൂന സിറ്റി.
Read More