ഷ​​ന്താ​​ൾ ജ്യോ​​തി​​ക്കു ചരിത്ര കി​​രീ​​ടം

ആ​​ഗ്ര: സി​​ബി​​എ​​സ്ഇ ദേ​​ശീ​​യ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ (അ​​ണ്ട​​ർ 19) തൊ​​ടു​​പു​​ഴ മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി​​ക്ക് ച​​രി​​ത്ര കി​​രീ​​ടം. ഫൈ​​ന​​ലി​​ൽ ആ​​ഗ്ര മി​​ൽ​​ട്ട​​ണ്‍ സ്കൂ​​ളി​​നെ 77-60നാ​​ണ് ഷ​​ന്താ​​ൾ ജ്യോ​​തി കീ​​ഴ​​ട​​ക്കി​​യ​​ത്. കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ കേ​​ര​​ള സ്കൂ​​ൾ എ​​ന്ന ച​​രി​​ത്ര നേ​​ട്ടം ഇ​​തോ​​ടെ ഷ​​ന്താ​​ൾ ജ്യോ​​തി സ്വ​​ന്ത​​മാ​​ക്കി. ഫൈ​ന​ലി​ൽ ഷ​ന്താ​ൾ ജ്യോ​തി​ക്കാ​യി ഡൊ​മി​നി​ക് ഡി. ​സാ​വി​യോ 28ഉം ​ടോം ജോ​സ് 17ഉം ​ടോ​ണി ബെ​ന്നി, ജോ​ർ​ഡി എ​ന്നി​വ​ർ 13 വീ​ത​വും പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. ച​​ണ്ഡി​​ഗ​​ഡ് ഗു​​രു ഗോ​​ബി​​ന്ദ് സ്കൂ​​ളി​​നെ​​യാ​​ണ് ഷ​​ന്താ​​ൾ ജ്യോ​​തിയുടെ ചുണക്കുട്ടികൾ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 73-62നാ​​യി​​രു​​ന്നു ഷ​​ന്താ​​ൾ ജ്യോ​​തി​​യു​​ടെ വി​​ജ​​യം. ക്വാ​ർ​ട്ട​റി​ൽ ബം​ഗ​ളൂ​രു ശ്രീ ​കു​മ​ര​ൻ സ്കൂ​ളി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സെ​മി​യി​ൽ എ​ത്തി​യ​ത്.

Read More

സ​​ച്ചി​​നൊ​​പ്പം കോ​​ഹ്‌​ലി

പെർത്ത്: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി വീ​​ണ്ടും റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​നേ​​ടി. ഓ​​സ്ട്രേ​​ലി​​യ​​ക്കെ​​തി​​രെ ആ​​വ​​രു​​ടെ നാ​​ട്ടി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​ടെ റി​​ക്കാ​​ഡി​​നൊ​​പ്പ​​മെ​​ത്തി കോ​​ഹ്‌​ലി. ഓ​​സീ​​സി​​നെ​​തി​​രേ അ​​വ​​രു​​ടെ മ​​ണ്ണി​​ൽ കോ​ഹ്‌​ലി നേ​​ടു​​ന്ന ആ​​റാം സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു പെ​​ർ​​ത്തി​​ലേ​​ത്. 20 ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് സ​​ച്ചി​​ൻ ഓ​​സീ​​സ് മ​​ണ്ണി​​ൽ ആ​​റു സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടി​​യ​​ത്. അ​​ഞ്ചു സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടി​​യ സു​​നി​​ൽ ഗാ​​വ​​സ്ക്ക​​റി​​നെ പി​​ന്ത​​ള്ളാ​​നും കോ​​ഹ്‌​ലി​​ക്കു സാ​​ധി​​ച്ചു. ഓ​​സീ​​സ് മ​​ണ്ണി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ 1000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ആ​​ദ്യ ടെ​​സ്റ്റി​​നി​​ടെ കോ​​ഹ്‌​ലി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Read More

സു​​വ​​ർ​​ണ സി​​ന്ധു

സു​​വ​​ർ​​ണ സി​​ന്ധുഗു​​വാ​​ങ്ഷു: വി​​മ​​ർ​​ശ​​ക​​ർ​​ക്ക് ഇ​​നി നാ​​വ​​ട​​ക്കാം. കാ​​ര​​ണം അ​​വ​​ർ​​ക്കു​​ള്ള ചു​​ട്ട മ​​റു​​പ​​ടി​​യാ​​യി ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു ബി​​ഡ​​ബ്ല്യു​​എ​​ഫ് വേ​​ൾ​​ഡ് ടൂ​​ർ ഫൈ​​ന​​ൽ​​സ് സിം​​ഗി​​ൾ​​സ് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. ഫൈ​​ന​​ലി​​ൽ ജ​​യി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന വി​​മ​​ർ​​ശ​​ന​​വും പ​​ഴി​​യും​​കേ​​ട്ട് ക​​ഴി​​ഞ്ഞ പ​​തി​​ന്നാ​ല് മാ​​സ​​ങ്ങ​​ൾ ത​​ള്ളി​​നീ​​ക്കി​​യ സി​​ന്ധു​​വി​​ന്‍റെ മ​​റു​​പ​​ടി ച​​രി​​ത്രം​​കു​​റി​​ച്ചാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ബി​​ഡ​​ബ്ല്യു​​എ​​ഫ് കി​​രീ​​ടം ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം സി​​ന്ധു സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക​​യെ 21-19, 21-17നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ സു​​വ​​ർ​​ണ നേ​​ട്ടം. ഇ​​രു​​പ​​ത്തെ​​ട്ടു​​കാ​​രി​​യാ​​യ താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ലെ 11-ാം സിം​​ഗി​​ൾ​​സ് കി​​രീ​​ട​​മാ​​ണി​​ത്. തി​​രി​​ച്ചു​​വ​​ര​​വും ഒ​​സാ​​ക്ക​​യെ കീ​​ഴ​​ട​​ക്കി 2017 കൊ​​റി​​യ​​ൻ ഓ​​പ്പ​​ണി​​ൽ ഒ​​സാ​​ക്ക​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു ക​​രി​​യ​​റി​​ലെ അ​​വ​​സാ​​ന കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ മു​​ത​​ൽ 2018 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വ​​രെ​​യാ​​യി ഏ​​ഴ് ഫൈ​​ന​​ലു​​ക​​ളി​​ൽ ഇ​​ന്ത്യ​​ൻ താ​​രം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​തോ​​ടെ ഫൈ​​ന​​ലി​​ൽ…

Read More

വേൾഡ് ടൂർ ഫൈനൽസ്: സിന്ധു ഫൈനലിൽ

ഗുവാംഗ്ഷു: ബിഡബ്ല്യൂഎഫ് വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനലിൽ തായ്ലൻഡിന്‍റെ മുൻ ലോക ചാന്പ്യൻ റാറ്റ്ച്നോക് ഇന്‍റനോണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു കലാശ പോരാട്ടത്തിന് അർഹത നേടിയത്. 54 മിനിറ്റുകൊണ്ട് സിന്ധു മത്സരം കൈയിലാക്കി. സ്കോർ: 21-16, 25-23. കഴിഞ്ഞ വർഷം വേൾഡ് ടൂർ ഫൈനൽസിൽ റണ്ണർ അപ്പായിരുന്നു സിന്ധു. ഫൈനലിൽ ജപ്പാന്‍റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്‍റെ എതിരാളി. പ്രാഥമിക റൗണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിഫൈനലിന് യോഗ്യത നേടിയത്.

Read More

പെ​ർ​ത്ത് ടെ​സ്റ്റ്: രോ​ഹി​തും അ​ശ്വി​നും പു​റ​ത്ത്; പൃ​ഥി ഷാ​യ്ക്ക് അ​വ​സ​ര​മി​ല്ല

പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ​നി​ന്ന് സ്പി​ന്ന​ർ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നെ​യും മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ രോ​ഹി​ത് ശ​ർ​മ​യെ​യും ഒ​ഴി​വാ​ക്കി. പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​താ​ര​ങ്ങ​ളും പു​റ​ത്താ​വു​ന്ന​ത്. അ​ശ്വി​ന്‍റെ വ​യ​റി​നും രോ​ഹി​തി​ന്‍റെ പു​റ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ദ്യ ടെ​സ്റ്റി​ൽ ഫീ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് രോ​ഹി​തി​നു പ​രി​ക്കേ​റ്റ​തെ​ന്നു ബി​സി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തേ​സ​മ​യം, പ​രി​ക്കി​ൽ​നി​ന്നു മു​ക്ത​നാ​കാ​ത്ത പൃ​ഥി ഷാ​യ്ക്ക് ര​ണ്ടാം ടെ​സ്റ്റി​ലും അ​വ​സ​രം ല​ഭി​ക്കി​ല്ല. ഹ​നു​മ വി​ഹാ​രി, ര​വീ​ന്ദ്ര ജ​ഡേ​ജ, ഉ​മേ​ഷ് യാ​ദ​വ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ന്നി​വ​രെ​യാ​ണു പ​ക​ര​ക്കാ​രാ​യി 13 അം​ഗ സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ടെ​സ്റ്റ് പെ​ർ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ ടെ​സ്റ്റ് ജ​യി​ച്ച ഇ​ന്ത്യ പ​ര​ന്പ​ര​യി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

Read More

ഇ​തി​ഹാ​സ​മാ​യ കും​ബ്ലെ​യെ വി​ല്ല​നാ​ക്കി​യ​തി​നു പി​ന്നി​ൽ കോ​ഹ്ലി; വെ​ളി​പ്പെ​ടു​ത്ത​ൽ

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ​യു​ടെ പു​റ​ത്താ​ക്ക​ലി​ൽ വ​ഴി​ത്തി​രി​വ്. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി കും​ബ്ലെ​യെ പു​റ​ത്താ​ക്കാ​ൻ തു​ട​ർ​ച്ച​യാ​യി പ​രി​ശ്ര​മി​ച്ചി​രു​ന്നെ​ന്നാ​ണു വ​നി​താ ക്രി​ക്ക​റ്റ് ടീം ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡ​യാ​ന എ​ഡു​ൽ​ജി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​ഡു​ൽ​ജി ബി​സി​സി​ഐ​ക്കെ​ഴു​തി​യ ക​ത്ത് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി പു​റ​ത്തു​വി​ട്ടു. പ​രി​ശീ​ല​ക​നെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​രാ​ട് കോ​ഹ്ലി ബി​സി​സി​ഐ സി​ഇ​ഒ രാ​ഹു​ൽ ജോ​ഹ്റി​ക്ക് തു​ട​ർ​ച്ച​യാ​യി എ​സ്എം​എ​സു​ക​ൾ അ​യ​ച്ചി​രു​ന്നെ​ന്നു ക​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ ടീ​മി​ൽ വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​യി​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ബി​സി​സി​ഐ നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് കോ​ഹ്ലി​യു​മാ​യു​ള്ള ഉ​ര​സ​ലി​നെ തു​ട​ർ​ന്ന് കും​ബ്ലെ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​യു​ന്ന​ത്. ഇ​തി​ഹാ​സ​മാ​യ കും​ബ്ലെ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ ഒ​രു വി​ല്ല​നാ​ക്കി ചി​ത്രീ​ക​രി​ച്ചെ​ന്നും എ​ഡു​ൽ​ജി​യു​ടെ ക​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ട്. വ​നി​താ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ര​മേ​ശ് പ​വാ​റി​നെ നീ​ക്കി​യ​തു​മാ​യും വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ഏ​ക​ദി​ന…

Read More

ദീ​​പി​​ക ഇ​​നി അ​​താ​​നു​​വി​​നു സ്വ​​ന്തം

റാ​​ഞ്ചി: ഇ​​ന്ത്യ​​ൻ കാ​​യി​​ക ലോ​​ക​​ത്ത് മ​​റ്റൊ​​രു വി​​വാ​​ഹ​​ത്തി​​നു​​കൂ​​ടി വേ​​ദി​​യൊ​​രു​​ങ്ങു​​ന്നു. ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​ര​​ങ്ങ​​ളാ​​യ സൈ​​ന നെ​​ഹ് വാ​​ളും പി. ​​ക​​ശ്യ​​പും ഈ ​​മാ​​സം വി​​വാ​​ഹി​​ത​​രാ​​കാ​​നി​​രി​​ക്കേ അ​​ടു​​ത്ത വി​​വാ​​ഹ വാ​​ർ​​ത്ത എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​ൻ അ​​ന്പെ​​യ്ത്ത് ടീ​​മി​​ൽ​​നി​​ന്ന്. ഇ​​ന്ത്യ​​ൻ അ​​ന്പെ​​യ്ത്ത് താ​​ര​​ങ്ങ​​ളാ​​യ ദീ​​പി​​ക കു​​മാ​​രി​​യും അ​​താ​​നു ദാ​​സും അ​​ടു​​ത്ത വ​​ർ​​ഷം വി​​വാ​​ഹി​​ത​​രാ​​കും. ഇ​​വ​​രു​​ടെ മോ​​തി​​രം​​മാ​​റ​​ൽ തി​​ങ്ക​​ളാ​​ഴ്ച ക​​ഴി​​ഞ്ഞു. ജാ​​ർ​​ഖ​​ണ്ഡ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ അ​​ർ​​ജു​​ൻ മു​​ണ്ഡ അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ തി​​ര​​ക്കു​​ള്ള​​തി​​നാ​​ൽ അ​​ടു​​ത്ത ന​​വം​​ബ​​റി​​ലേ വി​​വാ​​ഹം ഉ​​ണ്ടാ​​കൂ​​എ​​ന്ന് മ​​ന​​സ​​മ്മ​​ത​​ത്തി​​നു​​ശേ​​ഷം ഇ​​രു​​വ​​രും അ​​റി​​യി​​ച്ചു. ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ ദീ​​പി​​ക മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​വും കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് സ്വ​​ർ​​ണ ജേ​​താ​​വു​​മാ​​ണ്. നി​​ല​​വി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ദീ​​പി​​ക. ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ അ​​താ​​നു ദാ​​സ് നി​​ല​​വി​​ൽ ലോ​​ക 17-ാം ന​​ന്പ​​റി​​ലാ​​ണ്. ഇ​​ന്ത്യ​​ ടീ​​മി​​ലെ സ്ഥി​​ര​​സാ​​ന്നി​​ധ്യ​​മാ​​ണ്.

Read More

കോ​​ഹ്‌​ലി ​ഒ​​ന്നി​​ൽ, അശ്വിനും ബുംറയും മുന്നോട്ട്

ദു​​ബാ​​യ്: ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ബാ​​റ്റിം​​ഗ് ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. 15 പോ​​യി​​ന്‍റ് ന​​ഷ്ട​​പ്പെ​​ട്ടെ​​ങ്കി​​ലും 920 പോ​​യി​​ന്‍റു​​മാ​​യി കോ​​ഹ്‌​ലി ​ഒ​​ന്നി​​ൽ തു​​ട​​ർ​​ന്നു. അ​​ഡ്‌​ലെ​​യ്ഡി​​ലെ പ്ര​​ക​​ട​​നം റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് ഗു​​ണ​​ക​​ര​​മാ​​യി. അ​​ഡ്‌​ലെ​​യ്ഡി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര നാ​​ലാം റാ​​ങ്കി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ക​​രി​​യ​​റി​​ലെ മി​​ക​​ച്ച റാ​​ങ്കാ​​യ 33ൽ ​​എ​​ത്തി. 913 പോ​​യി​​ന്‍റു​​മാ​​യി ന്യൂ​​സി​​ല​​ൻ​​ഡ് ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ആ​​ണ് ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ര​​ണ്ടാ​​മ​​ത്. ഓ​​സീ​​സ് മു​​ൻ ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്ത് മൂ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇം​​ഗ്ലണ്ടി​​ന്‍റെ ജോ ​​റൂ​​ട്ടി​​നെ​​യും ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ​​യും പി​​ന്ത​​ള്ളി​​യാ​​ണ് പൂ​​ജാ​​ര നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്. അ​​ജി​​ങ്ക്യ ര​​ഹാ​​നെ ഒ​​രു സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി 18ൽ ​​എ​​ത്തി. ബൗ​​ളിം​​ഗി​​ൽ ഒ​​രു സ്ഥാ​​നം മു​​ന്നേ​​റി ആ​​ർ. അ​​ശ്വി​​ൻ ആ​​റാം റാ​​ങ്കി​​ലെ​​ത്തി. 786…

Read More

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഒ​രു ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തും: കാ​യി​ക മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജോ​ലി​യ്ക്ക് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഒ​രു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ഇ​തി​ന്‍റെ വി​ശ​ദാം​ശം ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11നും ​ന​ട​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​യി​ക നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്കും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ലെ നാ​മ​നി​ർ​ദ്ദേ​ശ​ന​ട​പ​ടി ഇ​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പൂ​ന​യ്ക്കു ജ​യം; ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി ഏ​ഴാം സ്ഥാ​ന​ത്ത്

പൂ​ന: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പൂ​ന സി​റ്റി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഗോ​വ​യെ കീ​ഴ​ട​ക്കി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. മാ​ഴ്സെ​ലീ​നോ (74ാം മി​നി​റ്റ്), മാ​ർ​ക്കോ സ്റ്റാ​ൻ​കോ​വി​ച്ച് (90+4പെ​ന​ൽ​റ്റി) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ 11 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി പൂ​ന ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തി. തോ​റ്റെ​ങ്കി​ലും ഗോ​വ ലീ​ഗി​ല്‍ നാ​ലാം​സ്ഥാ​നം നി​ല​നി​ര്‍​ത്തി. 10 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​തി​നേ​ഴ് പോ​യ​ന്‍റാ​ണ് അ​വ​രു​ടെ സ​മ്പാ​ദ്യം.

Read More