കൊച്ചി: തുടർച്ചയായ സമനിലകൾക്കൊടുവിൽ വിജയം മാത്രം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. ബംഗളൂരു എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ 2-1ന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ പ്രതീക്ഷ തകർത്തു. ഐഎസ്എലിൽ തോൽക്കാൻ തയാറല്ലെന്ന് വ്യക്തമാക്കി ബംഗളൂരു തങ്ങളുടെ ആധിപത്യം തുടർന്നു. സുനിൽ ഛേത്രിയുടെ (17-ാം മിനിറ്റ്) ഗോളും ക്രമരാവിച്ചിന്റെ (80-ാം മിനിറ്റ്) സെൽഫ് ഗോളും ബംഗളൂരുവിന് കരുത്തായപ്പോൾ ബ്ലാസ്റ്റേഴ്സിന് സ്റ്റൊയനോവിച്ച് (30-ാം മിനിറ്റ്) പെനാൽറ്റിയിലൂടെ നേടിയ ഒരുഗോൾ മാത്രം സ്വന്തമാക്കി മത്സരം അവസാനിപ്പിക്കേണ്ടി വന്നു. പതിവു തെറ്റിക്കാതെ ബ്ലാസ്റ്റേഴ്സ് ഇത്തവണയും അവസാന 10 മിനിറ്റിനുള്ളിൽ ഗോൾ വഴങ്ങുകയായിരുന്നു. മികച്ച പോരാട്ടമാണ് ഇരുടീമുകളും ഇന്നലെ പുറത്തെടുത്തത്. കളിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലൂടെ നല്ലൊരു അവസരം ലഭിച്ചു. ഇടതുവിംഗിൽക്കൂടി പന്തുമായി മുന്നേറിയ ശേഷം പ്രശാന്ത് ബോക്സിലേക്ക് നൽകിയ ക്രോസ് സി.കെ.…
Read MoreCategory: Sports
പരമ്പര പിടിക്കാൻ ഇന്ത്യ
ലക്നോ: വെസ്റ്റ് ഇൻഡീസിനെതിരേ ജയം തുടരുന്ന ടീം ഇന്ത്യ ട്വന്റി-20 പരന്പര ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. കോൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം നേടിയ ഇന്ത്യ ഇന്നും ജയിച്ച് പരന്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്. മൂന്ന് മത്സര പരന്പരയിൽ 1-0ന് മുന്നിലാണെന്നത് ഇന്ത്യക്ക് ആശ്വാസം പകരുന്പോഴും കോൽക്കത്തയിൽ മുൻനിര ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടത് ആശങ്കയ്ക്ക് കാരണമാകുന്നു. ട്വന്റി-20യിൽ വിൻഡീസിനെതിരേ തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ നാണക്കേട് ഒഴിവാക്കുന്നതായിരുന്നു കോൽക്കത്തയിലെ ഇന്ത്യൻ ജയം. എന്നാൽ, 2011-18 കാലത്തിൽ എട്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ അഞ്ച് ജയം വിൻഡീസിനു സ്വന്തമാണ്. ബൗളർമാരുടെ പ്രകടനമാണ് ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് കരുത്തായത്. വിൻഡീസ് യുവ പേസറായ ഒഷനെ തോമസും കാർലോസ് ബ്രാത്വൈറ്റും മിന്നും ബൗളിംഗ് ആണ് ആദ്യ മത്സരത്തിൽ കാഴ്ചവച്ചതെന്നത് ഇന്ത്യയുടെ കണ്ണുതുറപ്പിച്ചേക്കും.
Read Moreവത്സൽ ഗോവിന്ദ് ഇന്ത്യൻ ടീമിൽ
തിരുവനന്തപുരം: അണ്ടർ 19 ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് കേരളത്തിന്റെ വത്സൽ ഗോവിന്ദിനെ തെരഞ്ഞെടുത്തു. ചലഞ്ചർ ട്രോഫിക്കുള്ള നാലു ടീമുകളിൽ ഇന്ത്യ ഗ്രീൻ ടീമിലാണ് വത്സൽ ഗോവിന്ദ് ഇടം നേടിയത്. ഓൾറൗണ്ടറായ വത്സൽ ഗോവിന്ദ് നിലവിൽ കേരള അണ്ടർ 19 ടീം ക്യാപ്റ്റനാണ് . ചാലക്കുടി സ്വദേശിയായ വത്സൽ ഗോവിന്ദ് തൃശൂർ കേരളവർമ കോളജിലെ ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ്. വിജയ് മെർച്ചന്റ് ട്രോഫി ടൂർണമെന്റിൽ അണ്ടർ 16 ഡൽഹി ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2017 മുതൽ കേരളത്തിനു വേണ്ടി കളിച്ചു തുടങ്ങി. ഡൽഹിയിൽ ഉഷ ഇലക്ട്രിക്കൽസിൽ ഉദ്യോഗസ്ഥനായ ഗോവിന്ദ് കനകന്റെയും റൂമാ ഗോവിന്ദ് ശർമയുടെയും മകനാണ്. ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീൻ, ഇന്ത്യ യെല്ലോ എന്നീ നാലു ടീമുകളാണ് ചലഞ്ചർ ട്രോഫിയിൽ കളിക്കുക. ടൂർണമെന്റ് ഈ മാസം 10 മുതൽ 16വരെ…
Read Moreതോറ്റെങ്കിലും ജോക്കോ ഒന്നിൽ
പാരീസ്: പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും സെർബിയയുടെ നൊവാക് ജോക്കോവിച്ച് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഫൈനലിൽ റഷ്യയുടെ കരെൻ കാച്ചനോവിനോടാണ് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. സ്കോർ: 7-5, 6-4. സെമിയിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ കീഴടക്കിയായിരുന്നു ജോക്കോവിച്ച് ഫൈനലിൽ എത്തിയത്. എടിപി റാങ്കിംഗിൽ 8045 പോയിന്റുമായാണ് ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് എത്തിയത്. സ്പെയിനിന്റെ റാഫേൽ നദാൽ (7480 പോയിന്റ്), സ്വിസ് താരം റോജർ ഫെഡറർ (6020) എന്നിവരാണ് തൊട്ടുപിന്നിൽ. ഇരുപത്തിരണ്ടുകാരനായ കാച്ചനോവ് ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 11ൽ എത്തി.
Read Moreകിടു കാർത്തിക്..! ട്വന്റി-20 യിലും ഇന്ത്യ ജയിച്ചുതുടങ്ങി
കോൽക്കത്ത: തകർന്നുപോകുമോയെന്നു പേടിച്ച ഇന്ത്യയെ കാർത്തിക് കൈപിടിച്ചുയർത്തി. ദിനേഷ് കാർത്തിക്കിന്റെ (31) അപരാജിതപോരാട്ടത്തിന്റെ കരുത്തിൽ ഇന്ത്യ ട്വന്റി-20 യിലും ജയിച്ചുതുടങ്ങി. ഇന്ത്യയുടെ നീലക്കുട്ടികൾ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. 34 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക്കും ഒമ്പതു പന്തിൽ 21 റൺസ് അടിച്ചുകൂട്ടിയ കൃണാൽ പാണ്ഡ്യയുമാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ. വെസ്റ്റ് ഇൻഡീസിന്റെ വഴിയേ ട്രാക്ക് തെറ്റിത്തുടങ്ങിയ ഇന്ത്യ ആദ്യം പതറിയെങ്കിലും കാർത്തിക് ക്രീസിലെത്തിയതോടെ ട്രാക്കിലായി. ക്യാപ്റ്റൻ രോഹിത് ശർമയും (6) ശിഖർ ധവാനും (3) ഋഷഭ് പന്തും (1) വിൻഡീസ് പേസിന്റെ മുന്നിൽ ബാറ്റുവച്ച് അടിയറവുപറഞ്ഞതോടെ ഇന്ത്യ ഞെട്ടി. കെ.എൽ രാഹുലാകട്ടെ (16) അനാവിശ്യ ഷോട്ട് കളിച്ച് പുറത്തായി ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിലേക്ക് പറഞ്ഞുവിട്ടു. രാഹുൽ പുറത്താകുമ്പോൾ…
Read Moreജോക്കോവിച്ചിനെ വീഴ്ത്തി; ഹാച്ചനോവിന് കന്നി പാരീസ് മാസ്റ്റേഴ്സ് കിരീടം
പാരീസ്: ലോക രണ്ടാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ അടിപതറി. ജോക്കോവിച്ചിനെ 7-5, 6-4നു കീഴടക്കി റഷ്യയുടെ കരെണ് ഹാച്ചനോവ് കിരീടത്തിൽ മുത്തമിട്ടു. ഹാച്ചനോവിന്റെ കന്നി എടിപി 1000 കിരീടമാണിത്. 33-ാം മാസ്റ്റേഴ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഹാച്ചനോവ് തകർത്തത്. സീഡ് ചെയ്യപ്പെടാത്ത റഷ്യൻ താരം വ്യക്തമായ ആധിപത്യത്തോടെയാണ് പോരാടിയത്. ഒന്നര മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ ഹാച്ചനോവ് വിജയം സ്വന്തമാക്കി. കിരീടം നേടിയിരുന്നെങ്കിൽ ലോക റാങ്കിംഗിൽ നദാലിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താൻ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.
Read Moreകിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിച്ച് സെവാഗ്
മൊഹാലി: ഐപിഎൽ ടീം കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. പഞ്ചാബ് ടീമിന്റെ മെന്റർ സ്ഥാനം ഒഴിയുകയാണെന്ന് സെവാഗ് വ്യക്തമാക്കി. തന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബുമൊത്തുള്ള നിമിഷങ്ങൾ വളരെ മികച്ചതായിരുന്നു. ടീമിലെ താരമെന്ന നിലയിൽ രണ്ട് വർഷവും ടീമിന്റെ മെന്റർ എന്ന നിലയിൽ മൂന്ന് വർഷവും പ്രവർത്തിച്ചു. എല്ലാവർക്കും നന്ദി- സെവാഗ് ട്വിറ്ററിൽ കുറിച്ചു. 2014-ൽ ആണ് സെവാഗ് പഞ്ചാബ് ടീമിലെത്തുന്നത്. കിംഗ്സിനായി 25 കളികളിൽ 554 റണ്സ് സെവാഗ് നേടി. 2016 മുതൽ 2018 വരെയുള്ള മൂന്ന് സീസണുകളിൽ കിംഗ്സ് ഇലവന്റെ മെന്ററും ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്നു സെവാഗ്. ബോളിവുഡ് നടി പ്രീറ്റി സിന്റയുടെ ഉടമസ്ഥതയിലുള്ളതാണ്…
Read Moreദ്രാവിഡിന് ഹാൾ ഓഫ് ഫെയിം
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിനത്തിനു മുന്പാണ് ദ്രാവിഡിനെ ഒൗദ്യോഗികമായി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയത്. സുനിൽ ഗാവസ്കറാണ് ദ്രാവിഡിന് പുരസ്കാരം സമ്മാനിച്ചത്. ദ്രാവിഡിനും ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനും ഹാൾ ഓഫ് ഫെയിം നല്കുമെന്ന് ജൂലൈ രണ്ടിന് ഐസിസി പ്രഖ്യാപിച്ചിരുന്നു. ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന അഞ്ചാമത് ഇന്ത്യൻ താരമാണ് ദ്രാവിഡ്. ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, ഗാവസ്കർ, അനിൽ കുംബ്ലെ എന്നിവർ മുന്പ് ഈ നേട്ടത്തിന് അർഹരായി.
Read Moreകോഹ്ലി എക്കാലത്തെയും മികച്ചവൻ: സച്ചിൻ
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിയെ പുകഴ്ത്തി സച്ചിൻ തെണ്ടുൽക്കർ. എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് കോഹ്ലിയെന്നും താരതമ്യങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും സച്ചിൻ പറഞ്ഞു. ലോകത്തിലെ മുൻനിര കളിക്കാരനാണ് വിരാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേഗത്തിൽ ഏകദിന 10,000 റണ്സ് എന്ന റിക്കാർഡ് സച്ചിനിൽനിന്നും കോഹ്ലി സ്വന്തമാക്കിയിരുന്നു. സച്ചിൻ തെണ്ടുൽക്കറുമായി ആരാധകർ കോഹ്ലിയെ താരതമ്യം ചെയ്യുന്ന തിരക്കിലുമാണ്. ഈ അവസരത്തിലാണ് താരതമ്യങ്ങളിൽ കഴന്പില്ലെന്ന സൂചന സച്ചിൻ നല്കിയത്. ഏകദിനത്തിൽ ഏറ്റവും അധികം സെഞ്ചുറിയെന്ന നേട്ടത്തിൽ സച്ചിനെ മറികടക്കാനുള്ള പുറപ്പാടിലാണ് കോഹ്ലി. നിലവിൽ 38 സെഞ്ചുറി കോഹ്ലിക്കുണ്ട്. 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. അരങ്ങേറ്റം അവിസ്മരണീയമാക്കിയ കൗമാര താരം പൃഥ്വി ഷായെയും അഭിനന്ദിക്കാൻ സച്ചിൻ മറന്നില്ല. പൃഥ്വിയുടെ പ്രകടനം നാൾക്കുനാൾ മികച്ചതാവുകയേയുള്ളൂ. എല്ലാ ഫോർമാറ്റിലും മികവ് കാഴ്ചവയ്ക്കാൻ കഴിവുള്ളവനാണ് പൃഥ്വി- സച്ചിൻ പറഞ്ഞു.
Read Moreട്വന്റി 20 സ്ക്വാഡിൽനിന്നു ധോണിയെ ഒഴിവാക്കിയതിൽ മൗനംവെടിഞ്ഞ് കോഹ്ലി
തിരുവനന്തപുരം: മുൻ നായകൻ എം.എസ്.ധോണിയെ ഇന്ത്യയുടെ ട്വന്റി 20 സ്ക്വാഡിൽനിന്നു പുറത്താക്കിയതിൽ മൗനം വെടിഞ്ഞ് നായകൻ വിരാട് കോഹ്ലി. റിഷഭ് പന്തിനു കൂടുതൽ അവസരം ലഭിക്കുന്നതിനും അനുഭവസന്പത്ത് ലഭിക്കുന്നതിനും വേണ്ടിയാണ് ധോണിയെ ഒഴിവാക്കിയതെന്ന് കാര്യവട്ടം ഏകദിനത്തിനുശേഷം മാധ്യമങ്ങളെ കാണവെ കോഹ്ലി പറഞ്ഞു. ധോണിയെ ഒഴിവാക്കിയതു സംബന്ധിച്ച് സെലക്ടർമാർ പറഞ്ഞുകഴിഞ്ഞു. മറിച്ചാണെങ്കിൽ വിശദീകരണം നൽകേണ്ടത് അദ്ദേഹമാണ്. ഇവിടെ ഞാൻ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ കൂടുതൽ അർഥമില്ല. എന്താണ് സംഭവിച്ചതെന്നു സെലക്ടർമാർ വിശദീകരിക്കുമെന്നാണു ഞാൻ കരുതുന്നത്- കോഹ്ലി പറഞ്ഞു. ധോണി ഇപ്പോഴും ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമാണെന്നും ട്വന്റി 20 ഫോർമാറ്റിൽ പന്തിനു കൂടുതൽ അവസരം ആവശ്യമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു. വെസ്റ്റ്ഇൻഡീസ്, ഓസ്ട്രേലിയ ട്വന്റി 20 പരന്പരയ്ക്കുള്ള ടീമിൽനിന്നു ധോണിയെ സെലക്ടർമാർ ഒഴിവാക്കിയിരുന്നു. പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയത്. ഭാവി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ…
Read More