ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച സൗത്ത്ഗേറ്റിന്‍റെ കരാർ ഇംഗ്ലണ്ട് നീട്ടി

ല​ണ്ട​ൻ: റ​ഷ്യ​ ഫിഫ ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ സെ​മി​യി​ലെ​ത്തി​ച്ച പ​രി​ശീ​ല​ക​ൻ ഗാരത് സൗ​ത്ത്ഗേ​റ്റി​ന് വ​ൻ നേ​ട്ടം. 2022 ൽ ​ഖ​ത്ത​ർ ലോ​ക​ക​പ്പു​വ​രെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് സൗ​ത്ത്ഗേ​റ്റി​ന്‍റെ ക​രാ​ർ ഇം​ഗ്ല​ണ്ട് ദീ​ർ​ഘി​പ്പി​ച്ചു. 39 ലക്ഷം യൂ​റോ​യാ​ണ് പു​തി​യ ക​രാ​ർ പ്ര​കാ​രം സൗ​ത്ത്ഗേ​റ്റി​ന്‍റെ പ്ര​തി​ഫ​ലം. വ​ലി​യ സ​ന്തോ​ഷം​മു​ണ്ടെ​ന്നാ​ണ് ക​രാ​ർ പു​തു​ക്കി​യ​തി​നെ​ക്കു​റി​ച്ച് സൗ​ത്ത്ഗേ​റ്റ് പ്ര​തി​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ സേ​വി​ക്കു​ക​യെ​ന്നു​പ​റ​യു​ന്ന​ത് ഏ​തൊ​രു പൗ​ര​നെ സം​ബ​ന്ധി​ച്ചും വ​ലി​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. യൂ​റോ ക​പ്പി​ലും ലോ​ക​ക​പ്പി​ലും ഇം​ഗ്ല​ണ്ടി​നെ പരിശീലിപ്പിക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഫു​ട്ബോ​ൾ ജീ​വി​ത​ത്തി​ലെ വി​യ നേ​ട്ട​മാ​ണ് – സൗ​ത്ത്ഗേ​റ്റ് പ​റ​ഞ്ഞു. 28 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ളി​ക്കു​ന്ന​ത്. അ​തി​ൽ സൗ​ത്ത്ഗേ​റ്റി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ വി​ല​യ പ​ങ്കു​വ​ഹി​ച്ചു. സെ​മി​യി​ൽ 2-1ന് ​ക്രൊ​യേ​ഷ്യ​യോ​ട് തോ​റ്റു. സൗ​ത്ത്ഗേ​റ്റി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​ൻ സ്റ്റീ​വ് ഹോ​ള​ണ്ടി​ന്‍റെ ക​രാ​റും ഇം​ഗ്ല​ണ്ട് നീ​ട്ടി​യി​ട്ടു​ണ്ട്.

Read More

ചൈ​ന ഓ​പ്പ​ണ്‍: സ്വ​രേ​വ് പു​റ​ത്ത്; ഡെ​ല്‍ പൊ​ട്രോ സെ​മി​യി​ല്‍

ബെ​യ്ജിം​ഗ്: ലോ​ക അ​ഞ്ചാം ന​മ്പ​ര്‍ അ​ല​ക്‌​സ​ണ്ട​ര്‍ സ്വ​രേ​വ് ബെ​യ്ജിം​ഗ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പ്രീ​ക്വാ​ര്‍ട്ടി​ല്‍ പു​റ​ത്ത്. ലോ​ക 61-ാം റാ​ങ്ക് മ​ലെ​ക് ജാ​സി​രി​യാ​ണ് സ്വ​രേ​വി​നെ ത​ക​ര്‍ത്ത​ത്. മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 7-6(7-4), 2-6, 6-4നാ​യി​രു​ന്നു ടു​ണീ​ഷ്യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. ഈ ​തോ​ല്‍വി​യി​ല്‍ ത​ക​ര്‍ന്നു​പോ​യ സ്വ​രേ​വ് റാ​ക്ക​റ്റ് നി​ല​ത്തെ​റി​ഞ്ഞ് ഒ​ടി​ച്ചു. റാ​ക്ക​റ്റെ​റി​ഞ്ഞ് ഒ​ടി​ച്ച​തു​കൂ​ടാ​തെ കോ​ര്‍ട്ടി​ന്‍റെ വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​സേ​ര വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. സ്വ​രേ​വ് ഭാ​വി​യി​ല്‍ ടെ​ന്നീ​സി​ലെ സൂ​പ്പ​ര്‍താ​ര​മാ​കു​മെ​ന്ന ക​രു​ത​ലി​നി​ടെ​യാ​ണ് ഇ​ത്ത​രം മോ​ശം പ്ര​വൃ​ത്തി​ക​ള്‍ ഉ​ണ്ടാ​യ​ത്. യു​വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍ പൊ​ട്രോ സെ​ര്‍ബി​യ​യു​ടെ ഫി​ലി​പ് ക്രാ​യി​നോ​വി​ച്ചി​നെ 6-3, 6-0ന് ​തോ​ല്‍പ്പി​ച്ചു. സെ​മി​യി​ല്‍ ഡെ​ല്‍ പൊ​ട്രോ ഫാ​ബി​യോ ഫോ​ഞ്ഞി​നി​യെ നേ​രി​ടും. ഫോ​ഞ്ഞി​നി 6-4, 6-4ന് ​മാ​ര്‍ട്ട​ന്‍ ഫു​സോ​വി​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Read More

വിജയം കൈവിട്ടു; ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി മുംബൈ

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ര​ക്ഷ​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​ദ​ര​മ​ര്‍പ്പി​ച്ച് ര​ണ്ടാം വി​ജ​യ​ത്തി​നാ​യി മൈ​താ​ന​ത്തെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് നി​രാ​ശ. മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​നെ സ​മ​നി​ല​യി​ല്‍ (1-1) കു​രു​ക്കി​യ​ത്. ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ 24-ാം മി​നി​റ്റി​ല്‍ ഹാ​ളി​ച​ര​ണ്‍ ന​ര്‍സാ​രി​യി​ലൂ​ടെ മു​മ്പി​ലെ​ത്തി​യെ​ങ്കി​ലും ഇഞ്ചുറി ടൈമിൽ മും​ബൈ സി​റ്റി​യു​ടെ പ്രാഞ്ജാ​ല്‍ ഭൂ​മി​ജി​ന്‍റെ ഗോ​ളാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ വി​ജ​യം കൈ​യെ​ത്തും ദൂ​ര​ത്തു നി​ന്നും ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബ്ലാ​സ്റ്റേ​ഴ്്‌​സ് കാ​ഴ്ചവ​ച്ച​തെ​ങ്കി​ലും അ​വ​സാ​ന മി​നി​റ്റു​ക​ളി​ലു​ണ്ടാ​യ പി​ഴ​വു​ക​ളാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​നെ ജ​യ​ത്തി​ലെ​ത്തു​ന്ന​തി​ന് വി​ല​ങ്ങു​ത​ടി​യാ​യ​ത്. അ​തി​വേ​ഗ മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ മും​ബൈ​യു​ടെ താ​ളം തെ​റ്റി​ച്ച പ്ര​ക​ട​നം ബ്ലാ​സ്റ്റേ​ഴ്‌​സ് യുവ​താ​രങ്ങൾ പു​റ​ത്തെ​ടു​ത്തു. പ​ന്ത​ട​ക്ക​ത്തി​ലും അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ലും ബ്ലാ​സ്റ്റേ​ഴ്സി​നാ​യി​രു​ന്നു മു​ന്‍തൂ​ക്കം. ബ്ലാ​സ്‌​റ്റേ​ഴ്‌​സ് നി​ര​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ആ​ദ്യ പോ​രി​ന് കൊ​മ്പ​ന്മാ​ര്‍ ഇ​ന്ന​ലെ ഇ​റ​ങ്ങി​യ​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ​യ്‌​ക്കെ​തി​രെ ഇ​റ​ക്കി​യ അ​തേ ടീ​മി​നെ ത​ന്നെ​യാ​ണ് ഡേ​വി​ഡ് ജ​യിം​സ് ഇ​ന്ന​ലെ…

Read More

റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്നു പുറത്ത്

ലി​സ്ബ​ണ്‍: യു​ഫേ​ഫ നേ​ഷ​ന്‍സ് ലീ​ഗി​ല്‍ പോ​ള​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍നി​ന്നും ഇ​തി​നു​ശേ​ഷം സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍നി​ന്നും പോ​ര്‍ച്ചു​ഗീ​സ് നാ​യ​ക​ന്‍ ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ പു​റ​ത്ത്. മാ​ന​ഭം​ഗ കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സൂ​പ്പ​ര്‍ താ​രം പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. 2009 ല്‍ ​ലാ​സ് വേ​ഗാ​സി​ല്‍ വ​ച്ച് ക്രി​സ്റ്റ്യാ​നോ ത​ന്നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി 34 കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ യു​വ​തി രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം താ​രം നി​ഷേ​ധി​ച്ചി​രു​ന്നു. പ​രി​ശീ​ല​ക​ന്‍ ഫെ​ര്‍ണാ​ണ്ടോ സാ​ന്റോ​സാ​ണ് റൊ​ണാ​ള്‍ഡോ​യെ പു​റ​ത്താ​ക്കി​യ വി​വ​രം പ​ത്ര സ​മ്മേ​ള​ന​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, ഇ​തു​ത​ന്നെ​യാ​ണോ കാ​ര​ണം എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ലോ​ക​ക​പ്പി​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഉ​റു​ഗ്വെ​യോ​ടു തോ​റ്റു പു​റ​ത്താ​യ​ശേ​ഷം പോ​ര്‍ച്ചു​ഗ​ലി​ന്റെ മ​ത്സ​ര​ങ്ങ​ളി​ല്‍ റൊ​ണാ​ള്‍ഡോ ക​ളി​ച്ചി​രു​ന്നി​ല്ല. ന​വം​ബ​റി​ല്‍ ഇ​റ്റ​ലി, പോ​ള​ണ്ട് ടീ​മു​ക​ള്‍ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലും റൊ​ണാ​ള്‍ഡോ ഉ​ണ്ടാ​കി​ല്ലെ​ന്നും സാ​ന്റോ​സ് പ​റ​ഞ്ഞു.

Read More

റിക്കാർഡ് ബുക്കിൽ പുതിയ അധ്യായം കുറിച്ച് ഷാ

വെ​സ്റ്റി​ന്‍ഡീ​സി​നെ​തിരേ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ കൗ​മാ​ര​ക്കാ​ര​ൻ പൃ​ഥ്വി ഷാ​യ്ക്ക് മി​ന്നും സെ​ഞ്ചു​റി. പൃ​ഥ്വി ഷാ​യു​ടെ പ്ര​ക​ട​നം ക​ണ്ട് ഡ്ര​സിം​ഗ് റൂ​മി​ലു​ള്ള താ​ര​ങ്ങ​ള്‍ എ​ല്ലാ​വ​രും ത​ന്നെ എ​ഴു​ന്നേ​റ്റ് സ​ന്തോ​ഷ സൂ​ച​ക​മാ​യി കൈ​യ​ടി​ച്ചു. 99 പ​ന്തി​ലാ​ണ് ഷാ ​ടെ​സ്റ്റി​ലെ ത​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി കു​റി​ച്ച​ത്. ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടു​ന്ന എ​ഴാ​മ​ത്തെ പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യും ഇ​തോ​ടെ ഷാ ​മാ​റി. സെ​ഞ്ചുറി നേ​ടി​യ പൃ​ഥ്വി ആ​ഭ്യ​ന്ത​ര​ക്രി​ക്ക​റ്റി​ലെ പ്ര​ക​ട​നം കൊ​ണ്ട് ത​ന്നെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ്. ഷാ 99 ​പ​ന്തി​ലാ​ണ് സെ​ഞ്ചുറി നേ​ടി​യ​ത്. സ​ച്ചി​നു​ശേ​ഷം ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ഷാ. ​അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ സെ​ഞ്ചുറി നേ​ടു​ന്ന 15-ാമ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​വും. 2013 ൽ ​ശി​ഖ​ർ ധ​വാ​നും രോ​ഹി​ത് ശ​ർ​മ​യും അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്. ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ നാ​ലാ​മ​ത്തെ താ​ര​മാ​ണ് ഷാ.…

Read More

ത​ക​ര്‍പ്പ​ന്‍ ജ​യ​വു​മാ​യി പി​എ​സ്ജി, ബാ​ഴ്‌​സ

പാ​രീ​സ്/​ല​ണ്ട​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ത​ക​ര്‍പ്പ​ന്‍ ജ​യ​വു​മാ​യി പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍, ബാ​ഴ്‌​സ​ലോ​ണ, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, ഇ​ന്‍റ​ര്‍ മി​ലാ​ന്‍, ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് ടീ​മു​ക​ള്‍. ലി​വ​ര്‍പൂ​ളി​നെ നാ​പ്പോ​ളി തോ​ല്‍പ്പി​ച്ചു. നെ​യ്മ​ര്‍ ഹാ​ട്രി​ക് ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍താ​രം നെ​യ്മ​റു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ 6-1ന് ​റെ​ഡ് സ്റ്റാ​ര്‍ ബെ​ല്‍ഗ്രേ​ഡി​നെ തോ​ല്‍പ്പി​ച്ചു. പി​എ​സ്ജി​യു​ടെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ​ല്ലാം ഗോ​ള്‍ ക​ണ്ടെ​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു. 20, 22, 81 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു നെ​യ്മ​റു​ടെ ഗോ​ളു​ക​ള്‍. എ​ഡി​ന്‍സ​ണ്‍ ക​വാ​നി (37’), എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ (41’), കൈ​ലി​യ​ന്‍ എം​ബാ​പ്പെ (70’) എ​ന്നി​വ​രും ഗോ​ള്‍പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. മാ​ര്‍കോ മാ​രി​ന്‍ 74-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ള്‍ റെ​ഡ് സ്റ്റാ​റി​ന് ആ​ശ്വാ​സ​മാ​യി. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ നാ​പ്പോ​ളി​യോ​ട് ലി​വ​ര്‍പൂ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​റ്റു. സ​മ​നി​ല​യി​ലേ​ക്കെ​ന്നു ക​രു​തി​യ മ​ത്സ​ര​ത്തി​ല്‍ 90-ാം മി​നി​റ്റി​ല്‍ ലോ​റ​ന്‍സോ ഇ​ന്‍സൈ​ന്‍ നേ​ടി​യ ഗോ​ളി​ലാ​ണ് നാ​പ്പോ​ളി വി​ജ​യം നേ​ടി​യ​ത്.…

Read More

വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്

കൊ​​​ച്ചി: ഐ​​​​​​എ​​​സ്എ​​​ൽ അ​​​ഞ്ചാം സീ​​​സ​​​ണി​​​ൽ കേരള ബ്ലാസ്റ്റേഴ്സ് ത​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ ഹോം ​​​മ​​​ത്സ​​​ര​​​ത്തി​​​ന് ഇ​​​ന്നി​​​റ​​​ങ്ങും. മും​​​ബൈ സി​​​റ്റി എ​​​ഫ്സി​​​യു​​​മാ​​​യാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്ന് കൊ​​​ന്പു​​​കോ​​​ർ​​​ക്കു​​​ന്ന​​​ത്. ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ രാ​​​ത്രി 7.30നാ​​​ണ് കി​​​ക്കോ​​​ഫ്. ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ടി​​​കെ അ​​​വ​​​രു​​​ടെ ത​​​ട്ട​​​ക​​​ത്തി​​​ൽ പോ​​​യി ത​​​ക​​​ർ​​​ത്ത​​​തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്ന് സ്വ​​ന്തം നാ​​ട്ടി​​ൽ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങു​​​ന്ന​​​ത്. പ്ര​​​ള​​​യ​​​ത്തി​​​ൽ കേ​​​ര​​​ളം ന​​​ടു​​​ങ്ങി​​​യ​​​പ്പോ​​​ൾ, ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ച് പ്ര​​​ത്യേ​​​ക ജ​​​ഴ്സി​​​യു​​​മ​​​ണി​​​ഞ്ഞാ​​​യി​​​രി​​​ക്കും ടീം ​​​ക​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങു​​​ക. ജ​​​ഴ്സി​​​യു​​​ടെ മു​​​ൻ​​​വ​​​ശ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടേ​​​യും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ സൈ​​​ന്യ​​​ത്തേ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ടി​​​കെ​​​യെ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ്ലാ​​​വി​​​സ് സ്റ്റൊ​​​യ​​​നോ​​​വി​​​ച്ചും മാ​​റ്റെ​​ജ് പോ​​​പ്ലാ​​​ട്നി​​​ക്കു​​​മാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നാ​​​യി ഗോ​​​ൾ നേ​​​ടി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ൽ ജം​​​ഷ​​​ഡ്പൂ​​​ർ എ​​​ഫ്സി​​​യോ​​​ട് 2-0ന് ​​​തോ​​​റ്റാ​​​ണ് മും​​​ബൈ സി​​​റ്റി എ​​​ഫ്സി ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നെ നേ​​​രി​​​ടാ​​​ൻ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഡേ​​​വി​​​ഡ് ജയിം​​​സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ…

Read More

ഹോപ്മാൻ കപ്പ്: റോജർ ഫെഡററും സെറീന വില്യംസും ഇറങ്ങും

മെ​ൽ​ബ​ൺ: ലോ​ക​ മൂ​ന്നാം ന​ന്പ​ർ താ​ര​മാ​യ റോ​ജ​ർ ഫെ​ഡ​റ​റും മുൻ ലോക ഒന്നാം നന്പർ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സും ഹോ​പ്മാ​ൻ ക​പ്പ് ടെ​ന്നീ​സി​ൽ ക​ളി​ക്കും. മി​ക്സ​ഡ് ഡ​ബി​ൾ​സ് മ​ത്‌​സ​ര​ങ്ങ​ളാ​ണ് ഹോ​പ്മാ​ൻ ക​പ്പി​ൽ. ഫ്രാ​ൻ​സെ​സ് തി​യാ​ഫോ​യാ​ണ് സെ​റീ​ന​യു​ടെ പ​ങ്കാ​ളി. ബെ​ലി​ൻ​ഡ ബെ​ൻ​കി​ക് ഫെ​ഡ​റ​ർ​ക്കൊ​പ്പം മൈ​താ​ന​ത്തി​റ​ങ്ങും. സ്പാ​നി​ഷ് താ​ര​ങ്ങ​ളാ​യ റോ​ജ​ർ ഫെ​റ​റും ഗ​ാർബിൻ മു​ഗു​രു​സ​യു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ ഫേ​വ​റി​റ്റുക​ൾ. ഡി​സം​ബ​ർ അ​വ​സാ​ന​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. ജ​നു​വ​രി ഒ​ന്നി​ന് ന​ട​ക്കു​ന്ന അ​മേ​രി​ക്ക-​സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ത്‌​സ​ര​ത്തി​ൽ ഫെ​ഡ​റ​റും സെ​റീ​ന വി​ല്യം​സും നേ​ർ​ക്കു നേ​ർ പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. എ​ട്ടു രാ​ജ്യ​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നിലവിൽ സ്വിറ്റ്സർലൻഡാണ് ചാന്പ്യൻമാർ.

Read More

എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​ത് ഒ​രാ​ള​ല്ലെ​ന്നു കോ​ഹ്‌ലി

രാ​ജ്‌​കോ​ട്ട്: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍നി​ന്ന് യു​വ​താ​രം ക​രു​ണ്‍ നാ​യ​രെ ത​ഴ​ഞ്ഞ സം​ഭ​വം വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ് ലി. ​ക​രു​ണി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ട ആ​ള്‍ താ​ന​ല്ലെ​ന്ന് കോ​ഹ് ലി ​ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ​വ​രും ക​രു​തു​ന്ന​തു​പോ​ലെ ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം ‘’ഒ​രാ​ള്‍’’ അ​ല്ല എ​ടു​ക്കു​ന്ന​തെ​ന്നും കോ​ഹ് ലി ​വ്യ​ക്ത​മാ​ക്കി. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ടെ​സ്റ്റ് ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മ​ല്‍സ​ര​ത്തി​ല്‍ പോ​ലും ക​രു​ണി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇതിനെതിരേ മു​ന്‍ താ​ര​ങ്ങ​ൾ രംഗത്തെത്തിയിരുന്നു. “ഈ ​വി​ഷ​യ​ത്തി​ല്‍ സെ​ല​ക്ട​ര്‍മാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞ​താ​ണ്. അ​തേ​ക്കു​റി​ച്ചു പ​റ​യാ​ന്‍ ഞാ​ന്‍ ആ​ളു​മ​ല്ല. സെ​ല​ക്ട​ര്‍മാ​ര്‍ അ​വ​രു​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട​ല്ലോ. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ട്ടാ​യി പ്ര​വ​ര്‍ത്തി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യും പു​റ​ത്തു​ള്ള​വ​ര്‍ എ​ന്തു പ​റ​യു​ന്നു​വെ​ന്ന് ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ക​യു​മാ​ണ് ചെ​യ്യാ​നു​ള്ള​ത്’’ കോ​ഹ്‌​ലി പ​റ​ഞ്ഞു. ഒ​രു വി​ഷ​യ​ത്തേ​ക്കു​റി​ച്ച് നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം…

Read More

ഞ​ങ്ങ​ളു​ടെ ലോ​കം അ​വ​സാ​നി​ച്ചി​ട്ടില്ല: അ​ണ്ട​ര്‍ 16 പ​രി​ശീ​ല​ക​ന്‍

ക്വാലാ​ലം​പു​ര്‍: ത​ങ്ങ​ളു​ടെ ലോ​കം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ ബി​ബി​യ​നോ ഫെ​ര്‍ണാ​ണ്ട​സ്. ഇ​ന്ത്യ ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ പോ​യ​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എ​എ​ഫ്‌​സി അ​ണ്ട​ര്‍ 16 ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ​രാ​ജ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കു ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. സെ​മി​യി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​മാ​യി​രു​ന്നു. ശ​ക്ത​മാ​യി പോ​രാ​ടി​യ ഇ​ന്ത്യ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യോ​ടു തോ​റ്റ​ത്. മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ പ​രാ​ജയ​പ്പെ​ട്ടെ​ങ്കി​ലും ലോ​ക​ത്തി​നു മു​ന്നി​ല്‍ ഇ​ന്ത്യ​യു​ടെ ക​ഴി​വ് കാ​ണി​ക്കാ​നാ​യെ​ന്നു ബി​ബി​യ​നോ പ​റ​ഞ്ഞു. ഞ​ങ്ങ​ള്‍ തി​രി​ച്ചു​വ​ന്ന് വീ​ണ്ടും തു​ട​ങ്ങും. അ​ണ്ട​ര്‍ 16 ചാ​മ്പ്യ​ന്‍ഷി​പ്പ് അ​വ​സാ​നി​ച്ചു ക​ഴി​ഞ്ഞു ഇ​നി അ​ണ്ട​ര്‍ 19 ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളാ​ണ് ല​ക്ഷ്യം. ഈ ​ടൂ​ര്‍ണ​മെ​ന്‍റ് ഇ​ന്ത്യ​ക്കു മ​ത്സ​ര പ​രി​ച​യം ന​ല്‍കി. കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ളു​മാ​യാ​ണ് ഇ​നി നാ​ട്ടി​ലേ​ക്കു പോ​കു​ക പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു. ടൂ​ര്‍ണ​മെ​ന്‍റി​ലു​ട​നീ​ളം ഇ​ന്ത്യ​ന്‍ കു​ട്ടി​ക​ള്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തെ​യും അ​ദ്ദേ​ഹം…

Read More