സ്വർ​​ണ​​സൗ​​ര​​ഭം വീണ്ടും

ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​റു​​കാ​​ര​​ൻ സൗ​​ര​​ഭ് ചൗ​​ധ​​രി​​ക്ക് സ്വ​​ർ​​ണം. 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​ഭ്യം പ​​ര​​ത്തി സൗ​​ര​​ഭ് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം സ്വ​​ർ​​ണ​​മാ​​ണി​​ത്. നേ​​ര​​ത്തേ, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ മ​​നു ഭാ​​ക​​റും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 62 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ ജെ​​റെ​​മി ലാ​​ൽ​​റി​​ന്നു​​ൻ​​ഗ​​യും സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം ആ​​റ് ആ​​യി. ഇ​​തി​​ൽ നാ​​ല് മെ​​ഡ​​ലും ഷൂ​​ട്ടിം​​ഗി​​ലൂ​​ടെ​​യാ​​ണ്. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ തു​​ഷാ​​ർ മാ​​നെ​​യും മെ​​ഹു​​ലി ഘോ​​ഷും വെ​​ള്ളി നേ​​ടി​​യി​​രു​​ന്നു. ഫൈ​​ന​​ലി​​ൽ 244.2 പോ​​യി​​ന്‍റോ​ടെ​​യാ​​ണ് സൗ​​ര​​ഭ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. കൊ​​റി​​യ​​യു​​ടെ സ​​ങ് യു​​ൻ​​ഹൊ 236.7 പോ​​യി​ന്‍റോ​ടെ വെ​​ള്ളി​​യും സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ സോ​​ളാ​​രി ജ​​സ​​ണ്‍ 215.6 പോ​​യി​ന്‍റോ​​ടെ വെ​​ങ്ക​​ല​​വും ക​​ര​​സ്ഥ​​മാ​​ക്കി. യൂ​​ത്ത് ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ​​ത്തോ​​ടെ ഈ ​​വ​​ർ​​ഷം സൗ​​ര​​ഭ് ഹാ​​ട്രി​​ക് പൂ​​ർ​​ത്തി​​യാ​​ക്കി.…

Read More

രോ​​ഹി​​ത് വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ ക​​ളി​​ക്കും

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ടെ​​സ്റ്റ് ടീ​​മി​​ൽ ഇ​​ടം​​ല​​ഭി​​ക്കാ​​തി​​രു​​ന്ന ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ മും​​ബൈ​​ക്കാ​​യി വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ ക​​ളി​​ക്കും. വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യു​​ടെ നോ​​ക്കൗ​​ട്ടി​​ൽ രോ​​ഹി​​തി​​ന്‍റെ സാ​​ന്നി​​ധ്യം മും​​ബൈ​​ക്ക് ക​​രു​​ത്താ​​കും. ശ്രേ​​യ​​സ് അ​​യ്യ​​രാ​​ണ് മും​​ബൈ ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ. മും​​ബൈ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യാ​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ടീ​​മി​​ലു​​ള്ള​​തി​​നാ​​ൽ രോ​​ഹി​​തി​​ന് ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം ന​​ഷ്ട​​മാ​​കും. ക്വാ​​ർ​​ട്ട​​റി​​ൽ ബീ​​ഹാ​​ർ ആ​​ണ് മും​​ബൈ​​യു​​ടെ എ​​തി​​രാ​​ളി. 14നാ​​ണ് മ​​ത്സ​​രം. ഏ​​ഷ്യ ക​​പ്പി​​ൽ ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച രോ​​ഹി​​ത് ശ​​ർ​​മ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 317 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. സ്ഥി​​രം ക്യാ​​പ്റ്റ​​നാ​​യ വി​​രാ​​ട് കോ​​ഹ് ലി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ രോ​​ഹി​​ത്താ​​യി​​രു​​ന്നു ഇ​​ന്ത്യ​​യെ ന​​യി​​ച്ച​​ത്. ഇ​​ന്ത്യ-​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം 21ന് ​​ഗു​​വാ​​ഹ​​ത്തി​​യി​​ലാ​​ണ്.

Read More

ഓ​​സീ​​സി​​നെ വീ​​ഴ്ത്തി ‘ബി​​ഗ്ബി’ ബി​​ലാ​​ൽ

ദു​​ബാ​​യ്: ഈ ​​ബി​​ലാ​​ൽ പ​​ഴ​​യ ബി​​ലാ​​ൽ ആ​​ണ്. പ​​ക്ഷേ, ക​​ള​​ത്തി​​ൽ വി​​നാ​​ശ​​കാ​​രി​​യും. ക​​ള​​ത്തി​​ൽ ബി​​ഗ്ബി​​യാ​​യി ബി​​ലാ​​ൽ ആ​​സി​​ഫ് എ​​ന്ന ഓ​​ഫ് സ്പി​​ന്ന​​ർ ത​​ക​​ർ​​ത്തു​​വാ​​രി​​യ​​പ്പോ​​ൾ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഓ​​സ്ട്രേ​​ലി​​യ 202ന് ​​പു​​റ​​ത്താ​​യി. പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സാ​​യ 482നു ​​മു​​ന്നി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ ഇ​​ങ്ങ​​നെ നി​​ലം​​പൊ​​ത്തി​​യ​​ത്. അ​​തോ​​ടെ 280 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് പാ​​ക്കി​​സ്ഥാ​​നു സ്വ​​ന്തം. മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 45 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ. ഏ​​ഴ് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 325 റ​​ണ്‍​സ് ലീ​​ഡ് ആ​​യി പാ​​ക്കി​​സ്ഥാ​​ന്. 21.3 ഓ​​വ​​റി​​ൽ 36 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ബി​​ലാ​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ന​​ടു​​വൊ​​ടി​​ച്ച​​ത്. 29 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് അ​​ബ്ബാ​​സും കം​​ഗാ​​രു​​ക്ക​​ളു​​ടെ ക​​ശാ​​പ്പ് വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഉ​​സ്മാ​​ൻ ഖ​​വാ​​ജ (85…

Read More

മ​​ധു​​ര​​പ്പ​​തി​​നാ​​റ​​ല്ല!

ഐ​​എ​​സ്എ​​ലി​​ൽ (ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ്) പ്രാ​​യ​​വി​​വാ​​ദം. ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന ബം​​ഗ​​ളൂ​​രു എ​​ഫ്സി – ജം​​ഷ​​ഡ്പു​​ർ പോ​​രാ​​ട്ട​​ത്തി​​ൽ സൂ​​പ്പ​​ർ സ​​ബ് ആ​​യി ഇ​​റ​​ങ്ങി ഗോ​​ൾ നേ​​ടി​​യ ഗൗ​​ര​​വ് മു​​ഖി​​യു​​ടെ വ​​യ​​സ് പ​​തി​​നാ​​റാ​​ണെ​​ന്നും ഐ​​എ​​സ്എ​​ലി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മാ​​ണെ​​ന്നും വാ​​ഴ്ത്ത​​ലു​​ക​​ൾ ഉ​​ണ്ടാ​​യി. എ​​ന്നാ​​ൽ, ജാ​​ർ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യാ​​യ ഗൗ​​ര​​വി​​ന് മ​​ധു​​ര​​പ്പ​​തി​​നാ​​റ​​ല്ലെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​ര​​ങ്ങ​​ൾ. ഐ​എ​സ്എ​ലി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഇ​തോ​ടെ ഗൗ​ര​വി​നു ന​ഷ്ട​മാ​കും. പ്രാ​​യ​​ത്തെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​യ അ​​റി​​വി​​ല്ലെ​​ന്നാ​​ണ് ഐ​​എ​​സ്എ​​ൽ അ​​ധി​​കൃ​​ത​​രു​​ടെ പ്ര​​തി​​ക​​ര​​ണം. ഗൗ​​ര​​വി​​ന്‍റെ പ്രാ​​യ​​ത്തെ​​ക്കു​​റി​​ച്ച് എ​​ഐ​​എ​​ഫ്എ​​ഫ് അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ബം​​ഗ​​ളൂ​​രു എ​​ഫ്സി നി​​ഷു കു​​മാ​​റി​​ന്‍റെ 45-ാം മി​​നി​​റ്റി​​ലെ ഗോ​​ളി​​ൽ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് 81-ാം മി​​നി​​റ്റി​​ൽ ഗൗ​​ര​​വ് ജം​​ഷ​​ഡ്പു​​രി​​നാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. 71-ാം മി​​നി​​റ്റി​​ൽ ജെ​​റി മെ​​വി​​ഹ്‌മിം​​ഗ്താം​​ഗ​​യ്ക്കു പ​​ക​​ര​​മാ​​ണ് ഗൗ​​ര​​വി​​നെ പ​​രി​​ശീ​​ല​​ക​​ൻ ക​​ള​​ത്തി​​ലി​​റ​​ക്കി​​യ​​ത്. ഗൗ​​ര​​വി​​ന്‍റെ ഗോ​​ളി​​നു​​ശേ​​ഷ​​വും ഇ​​രു ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ൾ വീ​​ത​​മ​​ടി​​ച്ച് 2-2…

Read More

ഇന്ത്യക്ക് ഇ​ര​ട്ടസ്വ​ർ​ണം

ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​ന്ന​ലെ ഇ​ര​ട്ട സ്വ​ർ​ണം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 62 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ ജെ​​റെ​​മി ലാ​​ൽ​​റി​​ന്നു​​ൻ​​ഗ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ മ​നു ഭാ​ക​റു​മാ​ണ് ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. യൂ​ത്ത് ഒ​ളി​ന്പി​ക്സി​ൽ ഒ​രു ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​യു​ടെ ആ​ദ്യ സ്വ​ർ​ണ​മാ​ണ് 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ലൂ​ടെ മ​നു സ്വ​ന്ത​മാ​ക്കി​യ​ത്. ഗെ​യിം​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ പ​താ​ക വ​ഹി​ച്ച​തും മ​നു ഭാ​ക​റാ​ണ്. 236.5 പോ​യി​ന്‍റു​മാ​യാ​ണ് മ​നു ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് എ​ന്നി​വ​യി​ലും പ​തി​നാ​റു​കാ​രി​യാ​യ മ​നു സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 2018ൽ ​​മ​​നു നേ​​ടു​​ന്ന നാ​​ലാ​​മ​​ത് സ്വ​​ർ​​ണ​​മാ​​ണി​​ത്. കോ​​മ​​ണ്‍ വെ​​ൽ​​ത്ത് ഗെ​​യിം​​സ്, ജൂ​​ണി​​യ​​ർ ലോ​​ക​​ക​​പ്പ്, ലോ​​ക​​ക​​പ്പ് എ​​ന്നി​​വ​​യി​​ലാ​​ണ് മ​​നു സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ലോ​​ക​​ക​​പ്പി​​ൽ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ൽ ജൂ​​ണി​​യ​​ർ സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും മ​​നു​​വി​​ന് സ്വ​​ർ​​ണ​​മു​​ണ്ട്. പ​​തി​​ന​​ഞ്ചു​​കാ​​ര​​നാ​​യ ജെ​റെ​മി ലോ​​ക യൂ​​ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി…

Read More

ഐ​​എ​​സ്എ​​ലി​​ൽ ഇ​​നി ഇ​​ട​​വേ​​ള

ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ളി​​ൽ ഇ​​നി ചെ​​റി​​യൊ​​രു ഇ​​ട​​വേ​​ള. ഇ​​ന്നു മു​​ത​​ൽ 16വ​​രെ പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്ല. 17ന് ​​ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ് – എ​​ടി​​കെ മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് വീ​​ണ്ടും ഐ​​എ​​സ്എ​​ലി​​ൽ പ​​ന്തു​​രു​​ളു​​ക. രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ള്ള​​തി​​നാ​​ലാ​​ണ് ഈ ​​ഇ​​ട​​വേ​​ള. യൂ​​റോ​​പ്പി​​ൽ യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഉ​​ൾ​​പ്പെ​​ടെ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ഇ​​ന്ത്യ​​ക്കും ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ സൗ​​ഹൃ​​ദ മ​​ത്സ​​ര​​മു​​ണ്ട്. 13-ാം തീ​​യ​​തി ചൈ​​ന​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ സൗ​​ഹൃ​​ദ പോ​​രാ​​ട്ടം. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് ചൈ​​ന​​യി​​ൽ ഇ​​ന്ത്യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് കി​​ക്കോ​​ഫ്.

Read More

റൊ​ണാ​ള്‍ഡോ​യ്ക്കു ഗോ​ള്‍; യു​വ​ന്‍റ​സി​നു ജ​യം

മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രീ എ​യി​ല്‍ യു​വ​ന്‍റ​സ് വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. സീ​സ​ണി​ലെ തു​ട​ര്‍ച്ച​യാ​യ എ​ട്ടാം മ​ത്സ​ര​വും ജ​യി​ച്ച് യു​വ​ന്‍റ​സ് ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ആ​ദ്യ പ​കു​തി​യി​ല്‍ റോ​ഡ്രി​ഗോ ബെ​ന്‍റാ​ന്‍ക​റും ക്രി​സ്റ്റ്യാനോ റൊ​ണാ​ള്‍ഡോ​യും നേ​ടി​യ ഗോ​ളി​ല്‍ യു​വ​ന്‍റ​സ് 2-0ന് ​ഉ​ഡീ​നെ​സി​നെ തോ​ല്‍പ്പി​ച്ചു. വി​വി​ധ ടൂ​ര്‍ണ​മെ​ന്‍റി​ലാ​യി യു​വ​ന്‍റ​സി​ന്‍റെ തു​ട​ര്‍ച്ച​യാ​യ പ​ത്താം ജ​യ​മാ​ണ്. ഒ​രു സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് യു​വ​ന്‍റ​സ് തു​ട​ര്‍ച്ച​യാ​യ 10 മ​ത്സ​രം ജ​യി​ക്കു​ന്ന​ത്. ലീ​ഗി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ നാ​ലാം ഗോ​ളാ​ണ്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ റോ​മ 2-0ന് ​എം​പോ​ളി​യെ കീഴടക്കി.

Read More

റോ​​ക്ക ഇ​​ന്ത്യ​​ൻ ഫുട്ബോൾ ടീം പ​​രി​​ശീ​​ല​​ക​​നാ​​യേ​​ക്കും

മും​​ബൈ: ഏ​​ഷ്യ​​ക​​പ്പി​​നു ശേ​​ഷം ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി ആ​​ൽ​​ബ​​ർ​​ട്ട് റോ​​ക്ക സ്ഥാ​​ന​​മേ​​റ്റെ​​ടു​​ത്തേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന റോ​​ക്ക അ​​തി​​നു​​ശേ​​ഷം പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞി​​രു​​ന്നു. മു​​ൻ​​പ് ഫ്രാ​​ങ്ക് റൈ​​ക്കാ​​ഡി​​നു കീ​​ഴി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന റോ​​ക്ക തു​​ർ​​ക്കി​​ഷ് ക്ല​​ബ് ഗ​​ല​​ത്സ​​ര​​യു​​ടെ​​യും സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു. എ​​ൽ സാ​​വ​​ദോ​​ർ പ​​രി​​ശീ​​ല​​ക​​നാ​​യി ഒ​​രു വ​​ർ​​ഷം സേ​​വ​​ന​​മ​​നു​​ഷ്ഠിച്ച​​തി​​നു ശേ​​ഷ​​മാ​​ണ് റോ​​ക്ക ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി​​യ​​ത്. നി​​ല​​വി​​ലെ ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ സ്റ്റീ​​ഫ​​ൻ കോ​​ണ്‍​സ്റ്റൈ​​ന്‍റ​​ന് ഏ​​ഷ്യ​​ക​​പ്പ് അ​​വ​​സാ​​നി​​ക്കു​​ന്ന​​തു വ​​രെ​​യാ​​ണ് ക​​രാ​​റു​​ള്ള​​ത്. ക​​രാ​​ർ പു​​തു​​ക്കാ​​ൻ ഭീ​​മ​​മാ​​യ പ്ര​​തി​​ഫ​​ലം അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​താ​​ണ് ത​​ൽ​​സ്ഥാ​​ന​​ത്ത് റോ​​ക്ക വ​​രാ​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യു​​ന്ന​​ത്. ഏ​​ഷ്യ​​ൻ ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​ക​​ട​​ന​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​യി​​രി​​ക്കും ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​വ​​സാ​​ന തീ​​രു​​മാ​​ന​​മു​​ണ്ടാ​​വു​​ക. ജ​​നു​​വ​​രി അ​​ഞ്ച് മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്ന് വ​​രെ യു​​എ​​ഇ​​യി​​ലാ​​ണ് 17-ാമ​​ത് എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് അ​​ര​​ങ്ങേ​​റു​​ക. ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തേ​​ക്ക് മു​​ൻ നാ​​യ​​ക​​ൻ ബൈ​​ചു​​ങ്ങ് ബൂ​​ട്ടി​​യ അ​​ട​​ക്കം നി​​ർ​​ദേശി​​ച്ചി​​ട്ടു​​ള്ള…

Read More

ആ​​റാം​​ യു​​വ​​രാ​​ജാവ്​​!

ധാ​​ക്ക: ഏ​​ഷ്യ​​യി​​ൽ ഇ​​ന്ത്യ​​യെ വെ​​ല്ലാ​​ൻ ആ​​ളി​​ല്ലെ​​ന്ന് തെ​​ളി​​യി​​ച്ച് അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ക്രി​ക്ക​റ്റ് കി​​രീ​​ടം കൗ​മാ​ര​നി​ര സ്വ​​ന്ത​​മാ​​ക്കി. ആ​​റാം ത​​വ​​ണ​​യാ​​ണ് ഇ​​ന്ത്യ അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് കി​​രീ​​ടം നേ​​ടു​​ന്ന​​ത്. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ടീം ​​ഏ​ഷ്യ​ൻ കി​​രീ​​ടം നേ​​ടി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കൗ​​മാ​​ര താ​​ര​​ങ്ങ​​ളും കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ഇ​​തോ​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ഏ​​ഷ്യ​​ൻ കി​​രീ​​ട​​ങ്ങ​​ൾ ഇ​​ന്ത്യ​​ ഈ ​​വ​​ർ​​ഷം ക​​ര​​സ്ഥ​​മാ​​ക്കി. ചേ​​ട്ട​ന്മാ​​ർ​​ക്കു പി​​ന്നാ​​ലെ അ​​നി​​യ​ന്മാ​​രും ഏ​​ഷ്യ​​യു​​ടെ രാ​​ജാ​​ക്ക​ന്മാ​​രു​​മാ​​യി. അ​​ണ്ട​​ർ 19 ഫൈ​​ന​​ലി​​ൽ ശ്രീ​​ല​​ങ്ക​​യെ 144 റ​​ണ്‍​സി​​നു ത​​ക​​ർ​​ത്തെ​​റി​​ഞ്ഞാ​​ണ് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര താ​​ര​​ങ്ങ​​ൾ കി​​രീ​​ടം ചു​​ണ്ടോ​​ട​​ടു​​പ്പി​​ച്ച​​ത്. സ്കോ​​ർ: ഇ​​ന്ത്യ 50 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 304. ശ്രീ​​ല​​ങ്ക 38.4 ഓ​​വ​​റി​​ൽ 160. തോ​​ൽ​​വി അ​​റി​​യാ​​തെ​​യാ​​ണ് ഇ​​ന്ത്യ​​ൻ സം​​ഘം ചാ​​ന്പ്യ​ന്മാ​​രാ​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഗ്രൂ​​പ്പ് എ​​യി​​ൽ മൂ​​ന്ന് ജ​​യ​​വു​​മാ​​യി ഒ​​ന്നാ​​മ​​തെ​​ത്തി സെ​​മി​​യി​​ൽ ഇ​​ടം നേ​​ടി. സെ​​മി​​യി​​ൽ…

Read More

കോഹ്‌ലി സച്ചിന്‍റെ റിക്കാർഡ് മറികടന്നു; ബ്രാഡ്മാൻതന്നെ മുന്നിൽ

വെ​സ്റ്റ് ഇ​ൻ​ഡീസി​നെ​തി​രേ​യു​ള്ള ആ​ദ്യ ടെ​സ്റ്റ് മ​ത്‌​സ​ര​ത്തി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കും സെ​ഞ്ചു​റി. 24-ാമ​ത്തെ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ നാ​യ​ക​ൻ ഇ​ന്ന​ലെ സ്വ​ന്തം പേ​രി​ൽ കു​റി​ച്ച​ത്. ഈ ​സെ​ഞ്ചു​റി നേ​ട്ട​ത്തോ​ടെ മാ​സ്റ്റ​ർ ബ്ലാ​സ്റ്റ​റു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ഒ​രു റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​വു​ക​യും ചെ​യ്തു. ഏ​റ്റ​വും കു​റ​ച്ച് ഇ​ന്നിം​ഗ്സു​ക​ളി​ൽനി​ന്ന് 24 സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് സ​ച്ചി​നിൽ നി​ന്നു കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി​യ​ത്. അ​പ്പോ​ഴും ത​ക​ർ​ക്ക​പ്പെ​ടാ​ത്ത ഒ​രു റി​ക്കാ​ർ​ഡു​ണ്ട്. അ​ത് ഡോ​ൺ ബ്രാ​ഡ്മാ​ന്‍റെ പേ​രി​ൽ​ത്ത​ന്നെ. 66 ഇ​ന്നിം​ഗ്സു​ക​ളി​ൽനി​ന്നാ​ണ് ബ്രാ​ഡ്മാ​ൻ ഈ ​റി​ക്കാ​ർ​ഡ് നേ​ടി​യ​ത്. കോ​ഹ്‌​ലി​ക്ക് 123 ഇ​ന്നിം​ഗ്സു​ക​ളും സ​ച്ചി​ന് 125 റി​ക്കാ​ർ​ഡു​ക​ളും വേ​ണ്ടി​വ​ന്നു. സു​നി​ൽ ഗാ​വ​സ്ക​ർ (128) മാ​ത്യു ഹെ​യ്ഡ​ൻ (132) എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങളിൽ. ഈ ​ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ടെ​സ്റ്റി​ൽ 1000 റ​ൺ​സ് പി​ന്നി​ടു​ന്ന ആ​ദ്യ​താ​ര​വും കോ​ഹ്‌​ലി​യാ​ണ്. ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി നേ​ടി​യ താ​ര​വും മ​റ്റാ​രു​മ​ല്ല.

Read More