പാരീസ്: പാരീ സാന്‍ ഷെര്‍മയിന്‍ താരം കൈലിയന്‍ എംബാപ്പെയ്ക്കു മൂന്നു ഫ്രഞ്ച് ലീഗ് വണ്‍ മത്സരങ്ങളില്‍നിന്നു വിലക്ക്. കഴിഞ്ഞയാഴ്ച നിമെസിനെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് സംഭവത്തെത്തുടര്‍ന്നാണ് എംബാപ്പെയ്ക്കു വിലക്കുവന്നത്. പത്തൊമ്പതുകാരനായ താരം ഫ്രാന്‍സിന്റെ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും എംബാപ്പെയ്ക്കായിരുന്നു. നിമെസിനെതിരേ 4-2ന് പിഎസ്ജി ജയിച്ച മത്സരത്തില്‍ യുവതാരം ഗോള്‍ നേടിയിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ പന്തുമായി മുന്നേറിയ എംബാപ്പെയെ തെജി സാവനിര് ഫൗള്‍ ചെയ്തു വീഴ്ത്തിയിരുന്നു. ഇതില്‍ പ്രകോപിതനായി താരം എഴുന്നേറ്റ് വന്ന് നിമെസ് മിഡ്ഫീല്‍ഡറെ തള്ളി താഴെയിട്ടു. ഇതോടെ റഫറി ഇരുവര്‍ക്കും ചുവപ്പ് കാര്‍ഡ് നല്കി. സാവനീര്ക്ക് അഞ്ചു കളിയിലാണ് വിലക്ക്. 14ന് സാന്‍ എറ്റിനെയ്ക്കെതിരേയും 23ന് റെനേസിനെതിരേയും 26ന് റിംസിനെതിരേയുമുള്ള മത്സരങ്ങളാണ് എംബാപ്പെയ്ക്കു നഷ്ടമാകുക.
Read MoreCategory: Sports
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി ആർ.പി. സിംഗ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.പി. സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി പേസ് ബൗളർ ഇന്നലെ അറിയിച്ചു. 2005 സെപ്റ്റംബർ നാലിനാണ് ആർ.പി. സിംഗ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയത്. 2011 സെപ്റ്റംബർ 16ന് ഇംഗ്ലതണ്ടിനെതിരേയായിരുന്നു അവസാന ഏകദിനം. 58 ഏകദിനത്തിൽനിന്നായി 69 വിക്കറ്റ് വീഴ്ത്തി.2006 ജനുവരിയിൽ പാക്കിസ്ഥാനെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം. 2011 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരേയാണ് അവസാന മത്സരം. 14 ടെസ്റ്റിൽനിന്ന് 40 വിക്കറ്റുകൾ സ്വന്തമാക്കി. 10 ട്വന്റി-20യിൽനിന്ന് 15 വിക്കറ്റും നേടി.
Read Moreജഡേജയും വിഹാരിയും ഓവലിൽ കളിച്ചേക്കും
ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ആദ്യ നാല് ടെസ്റ്റുകൾ കളിച്ച ആർ.അശ്വിന് പകരം രവീന്ദ്ര ജഡേജയെ ഇന്ത്യ പരീക്ഷിച്ചേക്കും. ഓൾ റൗണ്ടർ എന്ന നിലയിൽ ഒരു ടെസ്റ്റിൽ മാത്രം തിളങ്ങിയ ഹർദിക് പാണ്ഡ്യയ്ക്കും സ്ഥാനചലനം സംഭവിക്കുമെന്നാണ് സൂചന. പകരം ഹനുമ വിഹാരി ടെസ്റ്റ് അരങ്ങേറ്റം നടത്തും. മോശം ഫോമിൽ കളിക്കുന്ന ഓപ്പണർമാരിൽ ഒരാളെ മാറ്റി പൃഥ്വി ഷായ്ക്ക് അവസരം നൽകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് നിലവിൽ ഭീഷണിയില്ല. ആദ്യ രണ്ടു ടെസ്റ്റുകൾ കളിച്ച ദിനേശ് കാർത്തിക് പരാജയമായതോടെയാണ് മൂന്നും നാലും ടെസ്റ്റുകളിൽ പന്ത് വിക്കറ്റിന് പിന്നിൽ ഗ്ലൗ അണിഞ്ഞത്. ബാറ്റിംഗിൽ കാര്യമായി ശോഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു. പുതുമുഖം എന്ന നിലയിൽ പന്തിന്റെ ബാറ്റിംഗിലെ പിഴവ് ടീം മാനേജ്മെന്റ് നിലവിൽ…
Read Moreപൊരുതി ജയിച്ച് നദാൽ സെമിയിൽ
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ലോക ഒന്നാം നന്പർ താരം സ്പെയിന്റെ റാഫേൽ നദാൽ സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ഓസ്ട്രിയൻ യുവതാരം ഡൊമിനിക് തീമിനോട് പൊരുതി ജയിച്ചാണ് നദാൽ അവസാന നാലിൽ സ്ഥാനം പിടിച്ചത്. അഞ്ച് മണിക്കൂർ നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിൽ ഇരു താരങ്ങളും കനത്ത പോരാട്ടവീര്യമാണ് കാഴ്ചവച്ചത്. സ്കോർ: 0-6, 6-4 ,7-5, 6-7(4) ,7-6(5). ആദ്യ സെറ്റിൽ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ നദാലിനെ വിറപ്പിച്ച തീമിന് ആ മികവ് രണ്ടും മൂന്നും സെറ്റുകളിൽ പുലർത്താൻ കഴിഞ്ഞില്ല. നാലാം സെറ്റിൽ ടൈബ്രേക്കറിലൂടെ നേടിയ തീം അഞ്ചാം സെറ്റിലും ലോക ഒന്നാം നന്പർ താരത്തെ വിറപ്പിച്ചാണ് അടിയറവ് പറഞ്ഞത്. മൂന്നാം സീഡ് അർജന്റീനയുടെ യുവാൻ മാർട്ടിൻ ദെൽപോട്രോയാണ് സെമിയിൽ നദാലിന്റെ എതിരാളി.
Read Moreയുഎസ് ഓപ്പണ്‍: സെറീന സെമിയിൽ
ന്യൂയോർക്ക്: ആറ് തവണ ചാന്പ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്കോർ: 6-4, 6-3. കരിയറിലെ 24-ാം ഗ്രാൻഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാർട്ടറിൽ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റിൽ 3-1 എന്ന നിലയിൽ പിന്നിട്ടുനിന്ന ശേഷമാണ് സെറീന താളം കണ്ടെത്തി തിരിച്ചടിച്ചത്. ആദ്യ സെറ്റിൽ പൊരുതാനുള്ള താത്പര്യം കാണിച്ച ചെക്ക് താരം രണ്ടാം സെറ്റിൽ സെറീനയോട് പരാജയം സമ്മതിക്കുകയായിരുന്നു.ലാത്വിയയുടെ അനസ്റ്റാസിജ സെവസ്റ്റോവയാണ് സെമിയിൽ സെറീനയുടെ എതിരാളി.
Read Moreഓം പ്രകാശിനു സ്വര്‍ണം
ചാങ്വോണ്‍: ഇന്ത്യന്‍ ഷൂട്ടര്‍ ഓം പ്രകാശ് മിത്രാവലിന് ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. ആദ്യമായാണ് ഓം പ്രകാശ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്നത്. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ നേട്ടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ 564 പോയിന്റുമായണ് ഓംപ്രകാശ് ഒന്നാമനായത്. സെര്‍ബിയയുടെ ഡാമിര്‍ മിക്കിനു (562 പോയിന്റ്) വെള്ളിയും വെങ്കലം കൊറിയയുടെ ഡേംയുംഗ് ലീ (560 പോയിന്റ്) നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ജൂണിയറില്‍ ഇന്ത്യയുടെ അഭിദയ്ന അശോക് പട്ടീല്‍-സൗരഭ് ചൗധരി സഖ്യം വെങ്കലം നേടി. സ്വര്‍ണവും വെള്ളിയും കൊറിയയ്ക്കാണ്.
Read Moreഇന്ത്യ-വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത്
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് ബിസിസിഐയുടെ സമ്മാനം. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. ഏകദിന മല്‍സരം ഉള്‍പ്പെടെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മല്‍സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മല്‍സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്ളത്. പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരമാണ് തിരുവനന്തപുരത്തു നടക്കുക. കൊച്ചിയില്‍ കളി നടത്താനുള്ള നീക്കങ്ങളുടെ പേരില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് കളി തിരുവനന്തപുരത്തു തന്നെയാക്കാന്‍ തീരുമാനിച്ചത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ രാജ്യാന്തര ഫുട്ബോള്‍ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു. സര്‍ക്കാരും തിരുവനന്തപുരത്തു മല്‍സരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി. ഒക്ടോബര്‍ 4 മുതല്‍ 8 വരെ…
Read Moreറൊണാള്‍ഡോ റയല്‍ വിട്ടത് അദ്ഭുതപ്പെടുത്തിയെന്ന് മെസി
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസില്‍ ചേര്‍ന്നത് തന്നെ ആശ്ചര്യപ്പെടുത്തിയതായി ലയണല്‍ മെസി. ആധുനിക ഫുട്ബോളില്‍ ആരാണ് കേമനെന്ന പോരാട്ടത്തില്‍ മെസിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടം പ്രസിദ്ധമാണ്. ഇരുവരും ഒരേ ലീഗില്‍ കളിച്ചപ്പോള്‍ അവരുടെ പ്രകടനം ലോകം മുഴുവന്‍ ശ്രദ്ധിച്ചു. റൊണാള്‍ഡോ സ്പെയിന് വിട്ടതോടെ മെസി-റൊണാള്‍ഡോ പോരാട്ടത്തിന്റെ കാഠിന്യം കുറഞ്ഞു. ഇനി ചാമ്പ്യന്‍സ് ലീഗിലാകും ഇരുവരും തമ്മിൽ മത്സരമുണ്ടാകൂ. റൊണാള്‍ഡോ റയല്‍ വിട്ടത് ആ ടീമിന് തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്നതായും മെസി പറഞ്ഞു. റൊണാള്‍ഡോയുടെ വരവോടെ യുവന്റസിന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെ സാധ്യതയുള്ളവരില്‍ പ്രധാനപ്പെട്ടവരാക്കിയെന്നും മെസി പറഞ്ഞു. യുവന്റസ് മികച്ച ടീമുകളില്‍ ഒന്നാണ് മെസി പറഞ്ഞു. റയലും മികച്ച ടീമുകളില്‍ ഒന്നാണ്. എന്നാല്‍ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ അവരുടെ ശക്തിയില്‍ വിള്ളലുണ്ടായതായും കാറ്റലൂണിയ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.
Read Moreഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കു കിട്ടിയ എട്ടിന്റെ പണി!
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പര ആരംഭിക്കുന്നതിനു മുന്‍പുതന്നെ ചില ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തിയിരുന്നു, ഇന്ത്യ പരന്പര നേടില്ല. എന്നാൽ, മറ്റൊരുകൂട്ടം വിലയിരുത്തി, കളത്തിൽ മികവ് തെളിയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. പരന്പര തുടങ്ങിയപ്പോൾ ആദ്യത്തെ പക്ഷക്കാരുടെ ഒപ്പമായി ടീം ഇന്ത്യ. കാരണം, ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടു. മൂന്നാം ടെസ്റ്റ് ജയിച്ച് മറുവാദക്കാർക്ക് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം ടെസ്റ്റിൽ 60 റണ്‍സിന്റെ തോൽവിയോടെ പരന്പര 3-1ന് അടിയറവച്ചു. പരന്പരയിൽ ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ലോഡ്സിൽ അഞ്ചാം ടെസ്റ്റ് ആരംഭിക്കും. ജയിച്ചാൽ തോൽവിയുടെ ഭാരം ഇന്ത്യക്കു കുറയ്ക്കാം. മറിച്ചാണെങ്കിൽ വിരാട് കോഹ്ലിക്കും കൂട്ടർക്കുമുള്ള പരാജയഭാരം കൂടും. കീഴടക്കാൻ പറ്റാത്ത ടീം അല്ല ഇംഗ്ലണ്ടെന്ന് പരന്പരയുടെ വിവിധ സമയങ്ങളിൽ വെളിപ്പെട്ടതാണ്. ബാറ്റിംഗിൽ ഇംഗ്ലീഷ് താരങ്ങൾക്ക് ശോഭിക്കാൻ കഴിഞ്ഞുമില്ല. ഇന്ത്യയുടെ ബലഹീനത ഇംഗ്ലണ്ട് മുതലാക്കിയപ്പോൾ അവരുടെ ബലഹീനത കണ്ട്…
Read Moreലോകഫുട്ബോളർ: മെസി പുറത്ത്!
സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള ഷോർട്ട് ലിസ്റ്റിൽനിന്ന് ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി പുറത്ത്. 2006നുശേഷം ആദ്യമായാണ് മെസിക്ക് അവസാന മൂന്നിൽ സ്ഥാനം ലഭിക്കാതെ പോകുന്നത്. 2008 മുതൽ മെസിയും റൊണാൾഡോയും മാറിമാറി ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം നേടിക്കൊണ്ടിരിക്കുന്നത്. അവസാന മൂന്നിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചും ഈജിപ്തിന്റെ മുഹമ്മദ് സലായുമാണുള്ളത്. മോഡ്രിച്ചും സലയും ആദ്യമായാണ് അവസാന മൂന്നിൽ ഇടംപിടിക്കുന്നത്. മോഡ്രിച്ച് റയൽ മാഡ്രിഡിലും സല ലിവർപൂളിലുമാണ് ക്ലബ് ഫുട്ബോൾ കളിക്കുന്നത്. റയലിൽനിന്ന് ഈ വർഷം റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയിരുന്നു. മെസിക്ക് ഡബിൾ; എട്ടടിച്ച് ബാഴ്സ ബാഴ്സലോണ: ചരിത്രത്തില്‍ ആദ്യമായി ലാ ലിഗയിലേക്കു യോഗ്യത നേടിയ ഹ്യൂസ്കയുടെ വലയില്‍ ദയാദാക്ഷിണ്യമൊട്ടുമില്ലാതെ ബാഴ്സലോണ ഗോളടിച്ചുകൂട്ടി. ലയണല്‍ മെസി, ലൂയി സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ബാഴ്സലോണ 8-2നാണ്…
Read More