ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസിൽ നാട്ടുകാരിയായ സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ കടന്നു. സിമോണ ഹാലപ്പിനെ അട്ടിമറിച്ചുവന്ന എസ്റ്റോണിയൻ താരം കിയ കനേപിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് സെറീന അവസാന പതിനാറിൽ സ്ഥാനം പിടിച്ചത്. ആദ്യ സെറ്റിൽ ഒരു ഗെയിം പോലും വഴങ്ങാതെ എതിരാളിയെ നിഷ്പ്രഭമാക്കിയ സെറീനയ്ക്ക് പക്ഷേ, രണ്ടാം സെറ്റിൽ കടുത്ത വെല്ലുവിളി നേരിട്ടു. ശക്തമായി തിരിച്ചടിച്ച കനേപി രണ്ടാം സെറ്റ് സ്വമാക്കിയതോടെയാണ് മത്സരം മൂന്നാം സെറ്റിലേക്ക് കടന്നത്. എന്നാൽ രണ്ടാം സെറ്റിലെ മികവ് എസ്റ്റോണിയൻ താരത്തിന് തുടരാൻ കഴിയാതെ വന്നതോടെ സെറീനയോട് അടിയറവ് പറയുകയായിരുന്നു. 18 എയ്സുകളാണ് മത്സരത്തിൽ സെറീന പായിച്ചത്. സ്കോർ 6-0, 4-6, 6-3.
Read MoreCategory: Sports
തോൽവിയിലും തലയുയർത്തി കോഹ്ലി; റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തന്നെ
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പര ഇന്ത്യ കൈവിട്ടെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയിലെ വിരാട് കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ചലനമൊന്നുമില്ല. 937 റേറ്റിംഗ് പോയിന്റുമായി കോഹ്ലി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അഞ്ച് മത്സരങ്ങളിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ ഇന്ത്യ 3-1 എന്ന നിലയിൽ പരന്പര കൈവിട്ട നിലയിലാണ്. മൂന്ന് ടെസ്റ്റുകളിൽ തോറ്റെങ്കിലും പരന്പരയിൽ 544 റണ്‍സ് നേടി കോഹ്ലി റണ്‍വേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ്. സതാംപ്ടണിൽ ഇന്ത്യ തോറ്റ നാലാം ടെസ്റ്റിലും കോഹ്ലി മിന്നുന്ന ഫോമിലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 46 റണ്‍സ് നേടിയ നായകൻ രണ്ടാം ഇന്നിംഗ്സിൽ 58 റണ്‍സും നേടി ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയും നൽകുകയും ചെയ്തിരുന്നു. സതാംപ്ടണ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ചേതേശ്വർ പൂജാര റാങ്കിംഗിൽ ആറാം സ്ഥാനത്തുണ്ട്.
Read Moreടെസ്റ്റില്‍ കോഹ് ലി 6000 ക്ലബില്‍ ! സുനില്‍ ഗവാസ്കറിനു ശേഷം വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം
സതാംപ്ടണ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റില്‍ 6,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് കോഹ്ലി നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കോഹ്ലി മാറി. കരിയറിലെ 70-ാം മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടം സ്വന്തമാക്കിയത്. 65 മത്സരങ്ങളില്‍ നേട്ടം കൊയ്ത സുനില്‍ ഗവാസ്കറാണ് വേഗത്തില്‍ 6,000 നേടിയ ഇന്ത്യന്‍ താരം. സച്ചിന് തെന്‍ഡുല്‍ക്കര്‍ 76 മത്സരങ്ങളിലും വീരേന്ദര്‍ സേവാഗ് 72 മത്സരങ്ങളിലും രാഹുല്‍ ദ്രാവിഡ് 73 മത്സരങ്ങളിലും നേട്ടം സ്വന്തമാക്കി. 45 മത്സരങ്ങളില്‍ 6,000 റണ്‍സ് നേടിയ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്. നാലാം ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഇന്ത്യ 125/2 എന്ന ശക്തമായ നിലയിലാണ്. കോഹ്ലി (37), ചേതേശ്വര്‍ പൂജാര (41) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാം…
Read More1,500 മീറ്ററിൽ പി.യു ചിത്രയ്ക്കു വെങ്കലം
ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് വനിതകളുടെ 1,500 മീറ്ററിൽ ഇന്ത്യയുടെ മലയാളി താരം പി.യു ചിത്രയ്ക്കു വെങ്കലം. 4:12.56 സെക്കൻഡിലാണ് ചിത്ര ഓടിയെത്തിയത്. ചിത്രയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡാലാണിത്. ട്രാക്കിൽ രണ്ടാമത്തെ വെങ്കലമാണ് ചിത്രയിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.
Read Moreകേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനായി തായ്ലൻഡിലേക്ക്
കൊച്ചി : ഐഎസ്എൽ മത്സരങ്ങൾക്കു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം തായ്ലൻഡിൽ മൂന്നാഴ്ച പരിശീലനം നടത്തും. സെപ്റ്റംബർ ഒന്ന് മുതൽ 21 വരെയാണ് ഹുവാഹിൻ എന്ന സ്ഥലത്ത് ടീം പരിശീലനത്തിനിറങ്ങുക. നിലവിൽ അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം. ഇപ്പോൾ അഹമ്മദാബാദിലെ പരിശീലന സെഷനുകളിൽ പൂർണ തൃപ്തനാണെന്നും തായ്ലൻഡിലെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളിൽ ടീമിന്റെ ഒത്തിണക്കവും കായികക്ഷമതയും കൂടുതൽ മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യപരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. തായ്ലൻഡിൽ ടീം അഞ്ചു മത്സരം കളിക്കും. സെപ്റ്റംബർ 29 ന് തുടങ്ങുന്ന ഐഎസ്എൽ മത്സരത്തിന് കരുത്തുറ്റ ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം. തായ്ലൻഡിലേക്ക് പോകുന്നതിന് മുന്‍പ് കഴിഞ്ഞ 18 മുതൽ കൊച്ചിയിൽ പരിശീലന മത്സരത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും മഴയും വെള്ളപ്പൊക്കവും കാരണം മാറ്റം വരുത്തുകയായിരുന്നു. 29 ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കോൽക്കത്ത എറ്റികെയെ നേരിടും.…
Read Moreവനിതാ റിലേയിൽ ഇന്ത്യക്ക് സ്വർണം
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം 4×400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണം. മലയാളി താരം വി.കെ വിസ്മയ ഉള്‍പ്പെട്ട ടീമാണ് സ്വർണം നേടിയത്. മൂന്നു മിനിട്ട് 28.72 സെക്കൻഡ് സമയത്തിലാണ് ഇന്ത്യൻ പെൺകുട്ടികൾ റിലേ പൂർത്തിയാക്കിയത്. വിസ്മയയെ കൂടാതെ എം.ആർ പൂവമ്മ, സരിതാബെൻ ഗെയ്ക്വാദ്, ഹിമാ ദാസ് എന്നിവരാണ് റിലേയിൽ അണിനിരന്നത്.
Read Moreഗെയിംസിൽ ആദ്യമായി ഇരട്ട സ്വർണം നേടി ഇന്ത്യ
ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യക്ക് ഇരട്ട സ്വർണം. ഗെയിംസിൽ ആദ്യമായാണ് ഒരു ദിവസം ഇന്ത്യക്ക് രണ്ട് സ്വർണം ലഭിക്കുന്നത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി. പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗും വനിതകളുടെ ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമനുമാണ് ഇന്ത്യക്കായി ഇന്നലെ സ്വർണം നേടിയത്. ഓരോ വെള്ളിയും വെങ്കലവും ഇന്ത്യക്ക് ഇന്നലെ ലഭിച്ചു. ട്രിപ്പിൾ ജംപിൽ 16.77 മീറ്റർ താണ്ടിയാണ് അർപീന്ദർ സിംഗ് ഇന്നലെ ഇന്ത്യയുടെ കിംഗ് ആയത്. മലയാളിയായ രാകേഷ് ബാബുവിന് 16.40 മീറ്റർ കണ്ടെത്തി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഉസ്ബക്കിസ്ഥാന്റെ റുസ്ലൻ കുർബാനോവിനാണ് (16.62 മീറ്റർ) വെള്ളി. ചൈനയുടെ ഷൂ കാവൊ 16.56 മീറ്ററുമായി വെങ്കലം നേടി. മത്സരത്തിൽ ആദ്യ അവസരം അർപീന്ദറിനു ക്ലിയർ ചെയ്യാൻ സാധിച്ചില്ല. രാകേഷ് ബാബു 16.21 മീറ്റർ കണ്ടെത്തി. എന്നാൽ,…
Read Moreഏഷ്യൻ ഗെയിംസ്; ചൈനാ വൻമതിൽ തകർത്ത് ഇന്ത്യൻ വനിതകൾ
ജക്കാർത്ത: ചൈനയുടെ പ്രതിരോധ വൻമതിൽ തകർത്ത് ഇന്ത്യൻ വനിതകൾ ഹോക്കി ഫൈനലിൽ കടന്നു. സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്. നാലാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിൽനിന്ന് ഗുർജിത് കൗറാണ് ഗോൾ നേടിയത്. ഗുർജിത് ഫ്ലിക് ചെയ്ത പന്ത് ചൈനയുടെ ഗോൾ പോസ്റ്റിന്റെ വലത് മേൽക്കൂരയിൽ തുളച്ചുകയറുകയായിരുന്നു. ശക്തമായ ആക്രമണ ഹോക്കി കളിച്ച ഇന്ത്യയെ പ്രതിരോധ വൻമതിൽ തീർത്താണ് ചൈന പിടിച്ചു നിർത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ.
Read Moreയുഎസ് ഓപ്പണ്‍: ആൻഡി മുറെ പുറത്ത്
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ ബ്രിട്ടന്റെ ആൻഡി മുറെ പുറത്തായി. സ്പെയിനിന്റെ ഫെർണാണ്ടോ വെർഡാസ്കോയാണ് രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരത്തെ വീഴ്ത്തിയത്. സ്കോർ: 7-5, 2-6, 6-4, 6-4. പരിക്കിനെ തുടർന്ന് ദീർഘനാളത്തെ വിശ്രമത്തിലായിരുന്ന മുറേ യുഎസ് ഓപ്പണോടെയാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്.
Read Moreഇന്ത്യ @ 50
ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ എണ്ണം ഇന്നലെ അർധസെഞ്ചുറിയിൽ. പത്താം ദിവസമായ ഇന്നലെ ഒരു സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ഒന്‍പത് മെഡൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയതോടെയാണിത്. ഒന്‍പത് സ്വർണം, 19 വെള്ളി, 22 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഇന്ത്യയുടെ 800 പുരുഷന്മാരുടെ 800 മീറ്ററിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും. ഹീറ്റ്സിൽ മികച്ച സമയത്തോടെ ഫൈനലിലേക്കെത്തിയ മലയാളി താരം ജിൻസണ് ജോണ്സണ് വെള്ളി നേടിയപ്പോൾ മൻജിത് സിംഗ് ഇന്ത്യക്കായി സ്വർണത്തിലേക്ക് ഓടിക്കയറി. 1:46.15 സെക്കൻഡിലാണ് മൻജിത് സ്വർണം കരസ്ഥമാക്കിയത്. ഫോട്ടോഫിനിഷിംഗിലൂടെ ജിൻസണ് (1:46.35 സെക്കൻഡ്) വെള്ളി നേടിയപ്പോൾ ഖത്തറിന്റെ അബൂബക്കർ അബ്ദുള്ള (1:46.38 സെക്കൻഡ്) വെങ്കലം കരസ്ഥമാക്കി. ഇരുപത്തെട്ടുകാരനായ മൻജിത്തും ഇരുപത്തേഴുകാരനായ ജിൻസണും തമ്മിലുള്ള പോരാട്ടമായിരുന്നു ട്രാക്കിൽ കണ്ടത്. ഹീറ്റ്സിൽ 1:47.39 സെക്കൻഡായിരുന്നു ജിൻസണ് കുറിച്ചത്. മൻജിത് സിംഗ്…
Read More