ലണ്ടന്‍: ലെസ്റ്റര്‍ സിറ്റി ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ജെയ്മി വാര്‍ഡിയെ വില്ക്കാന് ഉദ്ദേശിക്കുന്നില്ല. താരവുമായി പുതിയ നാലു വര്‍ഷത്തെ കരാര്‍ കൂടി ലെസ്റ്റര്‍ ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം ഹാരി മാഗ്വെയറെയും മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര് വിട്ടുകൊടുക്കാതെ നിലനിര്‍ത്തി. മാഗ്വെയറില് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താത്പര്യമറിയിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇന്നലെ അവസാനിച്ചിരുന്നു. ഇത്തവണ ലെസ്റ്റര്‍ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി അവസാന ദിവസം ക്രൊയേഷ്യയുടെ ഫിലിപ് ബെന്കോവിച്ചിനെയും തുര്‍ക്കിയുടെ കാഗ് ലര്‍ സോയുന്സുവിനെയുമെത്തിച്ചു. ആറു സീസണായി ലെസ്റ്ററിനൊപ്പം കളിക്കുന്ന വാര്‍ഡി 88 ഗോള്‍ നേടിയിട്ടുണ്ട്. 2015-16 സീസണില്‍ ലെസ്റ്ററെ ചാമ്പ്യന്മാരാക്കാന് വാര്‍ഡി വലിയ പങ്കാണ് വഹിച്ചത്.
Read MoreCategory: Sports
ജര്‍മനി ക്വാര്‍ട്ടറില്‍, ഫ്രാന്‍സിനു സമനില
പാരീസ്: അണ്ടര്‍ 20 വനിത ഫുട്ബോള്‍ ലോകകപ്പില്‍ ജര്‍മനി ക്വാര്‍ട്ടറില്‍. ആതിഥേയരായ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ഡിയില്‍ രണ്ടാം മത്സരത്തില്‍ ചൈനയെ മടക്കമില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ജര്‍മനി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യമത്സരത്തില്‍ ജര്‍മനി നൈജീരിയയെ പരാജയപ്പെടുത്തിയിരുന്നു. ചൈനയ്ക്കെതിരേ ആദ്യ പകുതിയിൽ തന്നെ ജര്‍മനി രണ്ടു ഗോളടിച്ച് ജയം ഉറപ്പിച്ചു. ജ്യൂലിയ ഗ്വിന് (31-ാം മിനിറ്റ്), ലോറ ഫ്രൈഗാന്ഗ് (40-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍നേടിയത്. സ്റ്റെഫാനി സാന്‍ഡേഴ്സിന്റെ പാസില്‍നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ബോക്സിന്റെ വലതുമൂലയില്‍നിന്ന് ഗ്വിന് പായിച്ച ശക്തമായ ഷോട്ട് വലയുടെ ഇടതു മൂലയില്‍ തറച്ചു. ജര്‍മനിയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ചൈനീസ് താരങ്ങള്‍ പരാജയപ്പെട്ടതാണ് രണ്ടാം ഗോളിനിടയാക്കിയത്. സോഫിയ ക്ലീന്ഫെറന് ഉയര്‍ത്തി വിട്ട പന്ത് ബോക്സിനുള്ളില്‍നിന്ന ഫ്രൈഗാന്ഗ് ഹെഡറിലൂടെ വലയിലാക്കി.ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാമെന്ന മോഹവുമായി ഇറങ്ങിയ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ്…
Read Moreഇന്ത്യന്‍ ടീമിനെ ജീന നയിക്കും
കോട്ടയം: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ വനിത ബാസ്കറ്റ്ബോള്‍ ടീമിനെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പി.എസ്. ജീന നയിക്കും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ മലയാളിയും കേരളത്തില്‍നിന്നുള്ള ആദ്യത്തെയാളുമാണ്. ഇതിനു മുമ്പ് 2014 ഏഷ്യന്‍ ഗെയിംസില്‍ സെന്‍ട്രല്‍ റെയില്‍വേ മുംബൈയുടെ സ്മൃതി രാധാകൃഷണന് വനിത ടീമിനെ നയിച്ചിരുന്നു. ജീനയുടെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസാണ്. 2014ല്‍ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലും ജീന പങ്കെടുത്തിരുന്നു. ജീനയെ കൂടാതെ മൂന്നു മലയാളികള്‍ ഇന്ത്യന്‍ ടീമിലുണ്ട് കെഎസ്ഇബിയുടെ തന്നെ സ്റ്റെഫി നിക്സണ്, പി.ജി. അഞ്ജന എന്നിവരും പാലക്കാടില്‍ ജനിച്ച കര്‍ണാടകയ്ക്കുവേണ്ടി കളിക്കുന്ന പ്രിയങ്ക പ്രഭാകറും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇവരെല്ലാം വില്യം ജോണ്‍സ് കപ്പില്‍ പങ്കെടുത്തിരുന്നു. ഗ്രൂപ്പ് വൈയില്‍ കൊറിയ, ചൈനീസ് തായ്പേ, കസാഖിസ്ഥാന്‍, ഇന്തോനേഷ്യ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. 17ന് കസാഖിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ പുരുഷ ടീമിനെ ഗെയിംസിന്…
Read Moreക്വൂര്ട്ടോ ഇനി റയലില്‍
മാഡ്രിഡ്: ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ ക്വൂര്ട്ടോ ഇനി റയല്‍ മാഡ്രിഡിന്റെ ഗോള്‍വല കാക്കും. ചെല്‍സിയില്‍ നിന്ന് ആറു വര്‍ഷത്തെ കരാറിന് ക്വൂർട്ടോയെ റയല്‍ സ്വന്തമാക്കി. ഏകദേശം 279 കോടി രൂപയും ക്രൊയേഷ്യയുടെ മധ്യനിര താരം മാത്യോ കൊവാസിച്ചിനേയും നല്‍കിയാണ് റയല്‍ ക്വൂര്ട്ടോയിസിനെ തട്ടകത്തിലെത്തിച്ചത്. ഒരു വര്‍ഷത്തേക്ക് വായ്പാ അടിസ്ഥാനത്തിലാണ് കൊവാസിച്ച് ചെല്‍സിയില്‍ കളിക്കുക. ക്വൂര്ട്ടോ റയലില്‍ എത്തുന്നതോടെ ഇപ്പോഴത്തെ ഗോള്‍കീപ്പര്‍ കെയ്ലര് നവാസ് രണ്ടാം നമ്പര്‍ ഗോള്‍കീപ്പറാകും. നേരത്തെ തന്നെ ക്വൂര്ട്ടോ ചെല്‍സി വിടാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പരിശീലനം മുടക്കിയ ക്വൂര്ട്ടോ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ സമ്മര്‍ദം വരെ ചെലുത്തിയിരുന്നു. തുടര്‍ന്ന് അത്ലറ്റിക് ബില്‍ബാവോയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ കെപ്പെ അറിസാബെലാഗയെ റിക്കാര്‍ഡ് തുകയ്ക്ക് ചെല്‍സി സ്വന്തം തട്ടകത്തിലെത്തിച്ചു. 2011-ല്‍ ക്വൂര്ട്ടോ ചെല്സിയിലെത്തിയെങ്കിലും ആദ്യ മൂന്ന് സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനായായിരുന്നു കളിച്ചത്. പിന്നീട് ചെല്‍സിയുടെ ഒന്നാം…
Read Moreഇപിഎല്‍ ഇന്നു തുടങ്ങും
ലണ്ടന്‍: ഫുട്ബോള്‍ ലീഗുകളിലെ ഗ്ലാമര്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്നു കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലെസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. യുണൈറ്റഡിന്റെ സ്വന്തം ഓള്‍ഡ് ട്രാഫര്ഡാണ് വേദിയാകുന്നത്. രാത്രി 12.30നാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ സ്റ്റോക് സിറ്റി, വെസ്റ്റ് ബ്രോംവിച്ച്, സ്വാന്‍സി സിറ്റി ടീമുകള്‍ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടപ്പോള്‍ വൂള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സ്, കാര്‍ഡിഫ് സിറ്റി, ഫുള്‍ഹാം ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തി. ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് വൂള്‍വര്‍ഹാംടണ്‍ പ്രീമിയര്‍ ലീഗിലെത്തുന്നത്. കാര്‍ഡിഫും ഫുള്‍ഹാമും നാലു വര്‍ഷത്തിനുശേഷവും. മാറ്റങ്ങളുമായി ക്ലബ്ബുകള്‍ പല മാറ്റങ്ങളുമായാണ് ഇത്തവണ ലീഗ്. ആഴ്സണലും ചെല്‍സിയും പുതിയ മാനേജര്‍മാര്‍ക്കു കീഴിലിറങ്ങുകയാണ്. 22 വര്‍ഷത്തിനുശേഷം ആഴ്്സീന് വെംഗര്‍ ആഴ്സണിലിന്റെ പരിശീലക സ്ഥാനത്തുനിന്ന് കഴിഞ്ഞ സീസണ് അവസാനം രാജിവച്ചു. പകരം മുന്‍ സെവിയ്യ, പാരി സാന്‍ ഷെര്‍മയിന്‍ പരിശീലകന്…
Read Moreകോഹ്ലി ഇതിഹാസത്തോട് അടുക്കുന്നു; നായകനുമേൽ പ്രശംസചൊരിഞ്ഞ് ധോണി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ പ്രശംസകൊണ്ടു പൊതിഞ്ഞ് മുൻ നായകൻ എം.എസ്.ധോണി. കോഹ്ലി അദ്ദേഹത്തിന്റെ മികവിന്റെ ഉന്നതിയിലാണെന്നും ഇതിഹാസം എന്ന വിശേഷണത്തിലേക്ക് അദ്ദേഹം അടുത്തുകഴിഞ്ഞെന്നും ധോണി പറഞ്ഞു. കോഹ്ലിയാണ് ഏറ്റവും മികച്ചവൻ. ഇതിഹാസം എന്ന വിശേഷണത്തിന് അടുത്ത് അദ്ദേഹം എത്തിക്കഴിഞ്ഞു. അദ്ദേഹം ബാറ്റു ചെയ്യുന്നതു കാണുന്പോൾ എനിക്കു സന്തോഷം തോന്നുന്നു. കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം മികവിന്റെ പാരമ്യത്തിലാണ്. അദ്ദേഹം ടീമിനെ മുന്നോട്ടു നയിക്കുന്നു. ഒരു നായകനിൽനിന്ന് ആവശ്യപ്പെടുന്നത് അതാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു- ധോണി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരന്പരയിലെ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ സംബന്ധിച്ച് വിചിത്ര ന്യായീകരണവും ധോണി നിരത്തി. ടെസ്റ്റ് മത്സരം വിജയിക്കണമെങ്കിൽ 20 വിക്കറ്റ് വീഴ്ത്തണം. ഇന്ത്യയ്ക്ക് അതിനു കഴിഞ്ഞു. ഇതാണ് എനിക്കു നൽകാൻ കഴിയുന്ന ഉത്തരം. എത്ര റണ്‍സ് നേടിയാലും, അഞ്ചു ദിവസം എത്ര നന്നായി കളിച്ചാലും…
Read Moreഓസിലിനെതിരേ വംശീയാധിക്ഷേപം ഉണ്ടായിട്ടില്ല: നോയര്‍
ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ടീമിനുള്ളില്‍ മെസ്യൂട്ട് ഓസിലിനെതിരേ വംശീയാധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് നായകന് മാനുവല്‍ നോയര്‍. എന്നാല്‍, ലോകകപ്പിലെ വന്‍ തോല്‍വി കളിക്കാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കുന്നതിന് ഇടയാക്കിയെന്നും നോയര്‍ സമ്മതിച്ചു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ വംശീയാധിക്ഷേപം ഉയര്‍ത്തി കഴിഞ്ഞ മാസം ഓസില്‍ ദേശീയ ടീമില്‍നിന്നു വിരമിച്ചിരുന്നു. തുര്‍ക്കി വംശജനായ ഓസില്‍ മേയ് മാസം തുര്‍ക്കി പ്രസിഡന്റ് തയേപ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തുകയും അതിന്റെ ഫോട്ടോ പുറത്തുവിടുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പുറത്തുവന്നപ്പോള്‍ ജര്‍മനിയോടുള്ള ഓസിലിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തു. ലോകകപ്പിനു മുമ്പുള്ള സൗഹൃദ മത്സരങ്ങള്‍ക്ക് ഓസില്‍ ഇറങ്ങിയപ്പോള്‍ ജര്‍മനി ആരാധകര്‍ താരത്തിനുനേരെ കൂവിയിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാതെ ജര്‍മനി പുറത്താകുകയും ചെയ്തതോടെ ഓസിലിന്റെ പ്രകടനത്തെ ആരാധകര്‍ ചോദ്യം ചെയ്തിരുന്നു.
Read Moreപ്രിയം അഡ്ലെയ്ഡ് സെഞ്ചുറിതന്നെ: കോഹ്ലി
ബിര്‍മിങാം: തന്നെ സംബന്ധിച്ച് 2014ല്‍ അഡ്ലെയ്ഡില് നേടിയ സെഞ്ചുറിക്കു പിന്നിലാണ് എഗ്ബാസ്റ്റണിലേതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടില്‍ ആദ്യമായി ടെസ്റ്റ് സെഞ്ചുറി നേടിയ കോഹ്ലി ഒറ്റയ്ക്കു നടത്തിയ പോരാട്ടമാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ടെസ്റ്റ് സെഞ്ചുറികളില്‍ ഓര്‍മയിലിരിക്കുന്ന ഏറ്റവും മികച്ചത് നാലു വര്‍ഷം മുമ്പ് ഓസ്ട്രേലിയയ്ക്കെതിരേ അഡ്ലെയ്ഡില് നേടിയ 141 റണ്‍സാണെന്ന് ഇന്ത്യന്‍ നായകന് പറഞ്ഞു. അന്ന് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 48 റണ്‍സിനു തോറ്റിരുന്നു. ആ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. അഡ്ലെയ്ഡിലെ പ്രകടനം പ്രത്യേകത ഉള്ളതായിരുന്നു. അതിനു പിന്നിലാണ് എഗ്ബാസ്റ്റണിലെ സെഞ്ചുറി. അഡ്ലെയ്ഡില് രണ്ടാം ഇന്നിംഗ്സില്‍ അഞ്ചാം ദിനം ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 364 റണ്‍സായിരുന്നു- കോഹ്ലി പറഞ്ഞു. എഗ്ബാസ്റ്റണിലെ സെഞ്ചുറിയില്‍ വളരെ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ നായകന് പറഞ്ഞു. ഇംഗ്ലണ്ടില്‍…
Read Moreസൂപ്പർ ഹീറോ ആയി ക്ലാർക്ക് കെന്റ്!
കലിഫോർണിയ: പേരുതന്നെ സൂപ്പർഹീറോയുടേത്. അപ്പോൾ പ്രകടനവും അതുപോലെതന്നെ വേണ്ടേ? അതെ സൂപ്പർമാന്റെ പേരുള്ള ക്ലാർക്ക് കെന്റ് അപ്വാഡ എന്ന പത്തു വയസുകാരനാണ് ഇപ്പോൾ നീന്തൽ ലോകത്തെ ചർച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല. നീന്തൽക്കുളത്തിലെ ഇതിഹാസമായ അമേരിക്കയുടെ സാക്ഷാൽ മൈക്കിൾ ഫെൽപ്സിന്റെ റിക്കാർഡ് തകർത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. 100 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിൽ 23 വർഷം മുന്‍പ് ഫെൽപ്സ് കുറിച്ച റിക്കാർഡാണ് കെന്റ് അപ്വാഡ മറികടന്നത്. സൂപ്പർമാന്റെ രഹസ്യനാമമാണ് ക്ലാർക്ക് കെന്റ്. അമേരിക്കൻ കോമിക് കഥാപാത്രമായ ക്ലാർക്ക് കെന്റാണ് സൂപ്പർമാനായി ലോകത്തെ ആവേശത്തിലാഴ്ത്തുന്നത്. പേരിനെ സാധൂകരിക്കുന്നതായിരുന്നു നീന്തൽക്കുളത്തിൽ അപ്വാഡയുടെ പ്രകടനം. ജൂലൈ അവസാനം കലിഫോർണിയയിലെ ഫാർ വെസ്റ്റ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ ആണ് ക്ലാർക്ക് അപ്വാഡ ലോകറിക്കാർഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവച്ചത്. 1:09:38 സെക്കൻഡിൽ ഈ കൊച്ചുമിടുക്കൻ 100 മീറ്റർ ബട്ടർഫ്ളൈ മത്സരം പൂർത്തിയാക്കി. 1995ൽ ഫെൽപ്സ് കുറിച്ച ലോക…
Read Moreസിന്ധു സെമിയിൽ
നാൻജിങ്: ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു വനിതാ വിഭാഗം സിംഗിൾസ് സെമി ഫൈനലിൽ. 58 മിനിറ്റ് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ ജാപ്പനീസ് താരം നസോമി ഒകുഹാരയെയാണ് (21-17, 21-19) സിന്ധു നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. അതേസമയം, സൈന നെഹ്വാൾ, സായ് പ്രണീത് എന്നിവർ ക്വാർട്ടറിൽ പുറത്തായി. മിക്സഡ് ഡബിൾസിലും ഇന്ത്യൻ ടീം പുറത്തായതോടെ ഇനിയുള്ള ഏക പ്രതീക്ഷ സിന്ധുവാണ്. എട്ടാം സീഡായ ഒകുഹാരയ്ക്കെതിരേ ആദ്യ ഗെയിം 21-17നു സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ ജപ്പാൻ താരം 6-0ന് മുന്നിലെത്തി. തുടർന്ന് പൊരുതിക്കയറിയ സിന്ധു 21-19ന് ജയം സ്വന്തമാക്കുകയായിരുന്നു. മൂന്നാം റാങ്കുകാരിയായ സിന്ധുവിന്റെ സെമി എതിരാളി രണ്ടാം സീഡായ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയാണ്. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്വാളിന് ക്വാർട്ടറിൽ അടിപതറി. തുടർച്ചയായ എട്ടാം തവണയായിരുന്നു സൈന…
Read More