ബിര്‍മിംഗ്ഹാം: ഇംഗ്ലീഷ് മണ്ണിൽ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ബെൻ സ്റ്റോക്സ് എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് കോഹ്ലി ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കുറിച്ചത്. ഇന്നിംഗ്സിൽ 225 പന്ത് നേരിട്ട് 149 റണ്‍സ് നേടിയ കോഹ്ലി 22 ബൗണ്ടറികളും ഒരു സിക്സറും പറത്തി. 2014-ൽ ഇംഗ്ലീഷ് പര്യടനത്തിനെത്തിയ കോഹ്ലിക്കു തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പത്ത് ടെസ്റ്റ് ഇന്നിംഗ്സുകളിലെ 288 പന്തുകളിൽനിന്ന് 134 റണ്‍സ് മാത്രമായിരുന്നു കോഹ്ലിയുടെ സംഭാവന. എന്നാൽ ഇക്കുറി ആദ്യ ഇന്നിംഗ്സിൽനിന്നുതന്നെ 149 റണ്‍സ് കുറിക്കാൻ കോഹ്ലിക്കു കഴിഞ്ഞു. കൂടാതെ, കുറഞ്ഞ ഇന്നിംഗ്സുകളിൽനിന്ന് 22 ടെസ്റ്റ് സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്ലി നാലാം സ്ഥാനത്തുമെത്തി. ഡോണ്‍ ബ്രാഡ്മാൻ(58 ഇന്നിംഗ്സ്), സുനിൽ ഗവാസ്കർ(101 ഇന്നിംഗ്സ്),…
Read MoreCategory: Sports
ആക്ഷന്‍ മെച്ചപ്പെടുത്തി, ഗുണവുമെത്തി: അശ്വിൻ
ബിര്‍മിങാം: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യയുടെ താരമായത് ആര്. അശ്വിനായിരുന്നു. ആദ്യ ഇന്നിംഗ്സിൽ നാലു വിക്കറ്റാണ് അശ്വിന് വീഴ്ത്തിയത്. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാനായതാണ് ആദ്യ ദിനം മികച്ച ബൗളിംഗ് പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വിന്. കൗണ്ടിയിലെ കളികള്‍ തന്റെ ബൗളിംഗ് ആക്ഷന്‍ മെച്ചപ്പെടുത്തുന്നതിനു സഹായകമായതായി അശ്വിന് പറഞ്ഞു. കൗണ്ടി ടീം വോഴ്സ്റ്റര്ഷയറിനുവേണ്ടിയാണ് അശ്വിന് കളിച്ചത്. കഴിഞ്ഞ വര്‍ഷം കൗണ്ടി മത്സരങ്ങള്‍ക്കായി ഇവിടെയെത്തിയപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് ബൗളര്‍ പന്തെറിയുന്നതിന്റെ വേഗമാണ്. കഴിഞ്ഞ 12-18 മാസം ക്ലബ് ക്രിക്കറ്റ് ധാരാളം കളിച്ചു. ഇതിലൂടെ ബൗളിംഗ് ആക്ഷനില്‍ കുറച്ചു മാറ്റമുണ്ടാക്കാനായി. അതാണ് ഈ പ്രകടനത്തിന് കാരണമായതെന്ന് അശ്വിന് പറഞ്ഞു.
Read Moreലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്: സിന്ധു ക്വാർട്ടറിൽ
നാൻജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ലോക മൂന്നാം നമ്പറായ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ. തെക്കൻ കൊറിയയുടെ ഹ്യൂൻ ജി സുംഗിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടറിൽ കടന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-10, 21-16. ക്വാർട്ടറിൽ നസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി.
Read Moreവനിതാ ഹോക്കി: ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി
ലണ്ടൻ: വനിതാ ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ പോരാട്ടത്തിൽ അയർലൻഡിനെതിരേ ഇന്ത്യക്ക് തോൽവി. നിശ്ചിത സമയത്തു ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടൗട്ടിൽ 3-1നാണ് അയർലൻഡിന്റെ വിജയം. ഷൂട്ടൗട്ടിൽ അവസരങ്ങൾ പാഴാക്കിയ ഇന്ത്യ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു. ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു വിനയായത്. ലോകകപ്പ് ചരിത്രത്തിൽ 40 വർഷങ്ങൾക്കു ശേഷമായിരുന്നു ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നത്.
Read Moreഇന്ത്യൻ ഗുസ്തി ടീമിനെ ടാറ്റ മോട്ടോഴ്സ് സ്പോണ്സർ ചെയ്യും
മുംബൈ: ഏഷ്യൻ ഗെയിംസിനു മുന്‍പ് ഇന്ത്യൻ ഗുസ്തി ടീമിന് ഒൗദ്യോഗിക സ്പോണ്സർമാരെത്തി. ടാറ്റ മോട്ടോഴ്സ് ആണ് ടീമിന്റെ ഇനിയുള്ള ഒൗദ്യോഗിക സ്പോണ്‍സർമാർ. ഗുസ്തിയിലൂടെ ഇന്ത്യക്ക് ഒളിന്പിക്സ്, കോമണ്‍വെൽത്ത് ഗെയിംസ് മത്സരങ്ങളിലെല്ലാം മെഡൽ ലഭിച്ചിരുന്നു. 2021വരെയാണ് ടീമിനെ ടാറ്റ മോട്ടോഴ്സ് സ്പോണ്സർ ചെയ്യുക. അതേസമയം, എത്ര തുകയ്ക്കാണ് സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read Moreറയലിനെ കീഴടക്കി യുണൈറ്റഡ്, ബാഴ്സ തോറ്റു
മയാമി: ഇന്റർനാഷണൽ ചാന്പ്യൻസ് കപ്പ് ഫുട്ബോളിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ ഇംഗ്ലീഷ് വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1നു കീഴടക്കി. അലക്സിസ് സാഞ്ചസ് (18-ാം മിനിറ്റ്), ആൻഡർ ഹെരേര (27-ാം മിനിറ്റ്) എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. 45+3-ാം മിനിറ്റിൽ കരിം ബെൻസെമയുടെ വകയായിരുന്നു റയലിന്റെ ഗോൾ. ഇതോടെ അമേരിക്കൻ പര്യടനം മാഞ്ചസ്റ്റർ ജയത്തോടെ അവസാനിപ്പിച്ചു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ശക്തമായ വിമർശനങ്ങളായിരുന്നു ഹൊസെ മൗറീഞ്ഞോയുടെ സംഘത്തിനു കേൾക്കേണ്ടിവന്നത്. സിനദിൻ സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത റയൽ പുതിയ തുടക്കത്തിനായുള്ള ശ്രമത്തിലാണ്. ബെയ്ൽ, ബ്രസീൽ യുവതാരം വിനീഷ്യസ് തുടങ്ങിയവർ കളത്തിലിറങ്ങിയെങ്കിലും കാര്യമായൊന്നും ചെയ്യാൻ സ്പാനിഷ് സംഘത്തിനു സാധിച്ചില്ല. സ്പാനിഷ് ലാ ലിഗയിലെ കരുത്തരായ ബാഴ്സലോണയ്ക്കും തോൽവി നേരിട്ടു. ഇറ്റാലിയൻ ക്ലബ് എഎസ് റോമ 4-2ന് ബാഴ്സലോണയെ കീഴടക്കി. ബ്രസീൽ താരം മാൽക്കം (49-ാം മിനിറ്റ്) ബാഴ്സയ്ക്കായി കന്നിഗോൾ നേടിയ…
Read Moreശ്രീകാന്ത്, സിന്ധു പ്രീക്വാർട്ടറിൽ
നാൻജിങ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത്, പി.വി. സിന്ധു, സായ്പ്രണീത് എന്നിവർ പ്രീക്വാർട്ടറിൽ. അതേസമയം, എച്ച്.എസ്. പ്രണോയ്, സമീർ വർമ എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി. പുരുഷ സിംഗിൾസിൽ അഞ്ചാം റാങ്കുകാരനായ ശ്രീകാന്ത് ഒരു മണിക്കൂർ അഞ്ച് മിനിറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് എതിരാളിയായ പാബ്ലോ അബിയാനെ കീഴടക്കിയത്. 21-15, 12-21, 21-14നായിരുന്നു ശ്രീകാന്തിന്റെ ജയം. സായ്പ്രണീത് സ്പെയിനിന്റെ ലൂയിസ് എൻ റിഖ് പെനൽവറിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി പ്രീക്വാർട്ടറിൽ കടന്നത്. സ്കോർ: 21-18, 21-11. ചൈനയുടെ ലിൻഡാൻ ആണ് സമീർ വർമയെ 21-17, 21-14 ന് രണ്ടാം റൗണ്ടിൽ കീഴടക്കിയത്. പ്രണോയ് ബ്രസീലിന്റെ ഇഗോർ കോൽഹോയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോൽവി സമ്മതിച്ചു. സ്കോർ: 8-21, 21-16, 21-15. വനിതാ സിംഗിൾസിൽ ലോക മൂന്നാം നന്പറായ പി.വി. സിന്ധു ഇന്തോനേഷ്യയുടെ…
Read Moreഇംഗ്ലണ്ടിന്റെ റൂട്ട് പിഴുതു; ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ
ബിർമിങാം: ക്യാപ്റ്റൻ റൂട്ടിന്റെ വഴിയെ ആദ്യ ടെസ്റ്റിൽ റൂട്ട് ഉറപ്പിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങളെ ഇന്ത്യ ചുരുട്ടിക്കെട്ടി. നാല് വിക്കറ്റ് പിഴുത ആർ. അശ്വിന്റെ മികവിൽ ആദ്യ ദിനം ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിന് 285 റൺസിനു ഇന്ത്യ പിടിച്ചിട്ടു. ക്യാപ്റ്റൻ ജോ റൂട്ടും (80) ജോണി ബെയർസ്റ്റോയും (70) ഓപ്പണർ ജെന്നിംഗ്സും (40) മികച്ച തുടക്കം നൽകിയിട്ടും ഇംഗ്ലണ്ടിന് മുതലാക്കാനായില്ല. മൂന്നു വിക്കറ്റിന് 216 എന്ന ശക്തമായ നിലയിൽനിന്ന് ഇംഗ്ലണ്ട് തകർന്നു വീണത്. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ മികച്ച് പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ 69 റൺസിനിടെ ആറ് വിക്കറ്റുകളാണ് പിഴുതത്. റൂട്ടിനെ ഇന്ത്യൻ ക്യാപ്റ്റൻ റൺഔട്ട് ആക്കിയപ്പോൾ ബെയർസ്റ്റോയെ ഉമേഷ് യാദവ് പുറത്താക്കി. ജെന്നിംഗ്സിന്റെ വിക്കറ്റ് മുഹമ്മദ് ഷമിക്കായിരുന്നു. ഓപ്പണർ അലിസ്റ്റർ കുക്കിനെ (13) വീഴ്ത്തി അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഉച്ചയ്ക്കു ശേഷം വീണ്ടും ആക്രമണകാരിയായി മാറിയ…
Read Moreഇംഗ്ലണ്ടിനെ കീഴടക്കാൻ ഇന്ത്യക്കേ സാധിക്കൂ: ജഡേജ
ബിർമിങാം: ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ കീഴടക്കാൻ ഇന്ത്യക്കുമാത്രമേ സാധിക്കൂ എന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഗുണകരമായ സാഹചര്യം നിരവധി പകരക്കാരായ കളിക്കാർ ഉണ്ടെന്നതാണ്. ആർക്കെങ്കിലും കളിക്കാൻ പറ്റാതെവരുകയോ വിരമിക്കേണ്ടിവരുകയോ ചെയ്താലും മികവുറ്റവർ തൽസ്ഥാനത്തേക്ക് എത്തും. ഇംഗ്ലണ്ടിനെതിരായ പരന്പരയെ പോസിറ്റീവ് ആയാണ് സമീപിക്കുന്നതെന്നും ജയം നേടാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
Read Moreറൊണാൾഡോ ഇല്ലെങ്കിലും ബെയ്ൽ ഉണ്ടല്ലോ
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം നികത്താൻ ഗാരെത് ബെയ്ൽ ഉണ്ടെന്നും അതിനാൽ പ്രശ്നം ഇല്ലെന്നും സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ പരിശീലകൻ യൂലൻ ലോപെടെഹി. കഴിഞ്ഞ സീസണിൽ റയലിനായി മുഴുവൻ മത്സരവും കളിക്കാൻ സാധിക്കാതിരുന്ന ബെയ്ൽ ക്ലബ്ബ് വിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ലോകകപ്പിനുപിന്നാലെ റൊണാൾഡോ റയലിൽനിന്ന് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് കൂടുമാറി. ഇതോടെ ബെയ്ൽ റയലിന്റെ പ്രധാനിയായി മാറുകയായിരുന്നു. ബെയ്ൽ കഴിവുറ്റ അസാമാന്യനായ കളിക്കാരനാണ്. റൊണാൾഡോയുടെ അസാന്നിധ്യം നികത്താൻ വെയ്ൽസ് താരത്തിനു സാധിക്കും- ലോപെടെഹി പറഞ്ഞു.
Read More