സമൂഹമാധ്യമങ്ങൾ സാധാരണക്കാർക്ക് ചെറുതും വലുതുമായ കാര്യമാണ്. ചിലർ പോസ്റ്റിടും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കും, ചിത്രങ്ങൾ പങ്കുവയ്ക്കും. എന്നാൽ, നടീനടന്മാർ, മോഡലുകൾ, കായിക താരങ്ങൾ തുടങ്ങിയവർക്ക് അത് അതുക്കുംമേലെയാണ്. അതുകൊണ്ടുതന്നെ അവരുടെ ഓരോ പോസ്റ്റിനും ലഭിക്കുന്നത് കോടാനുകോടികളും. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനുള്ള പ്രതിഫലം കേട്ടാൽ അതിശയോക്തിയായി തോന്നിയേക്കാം. 82.5 ലക്ഷം രൂപയാണ് കോഹ്ലിയുടെ ഒരു പോസ്റ്റിനു ലഭിക്കുന്ന പ്രതിഫലം. ഇൻസ്റ്റഗ്രാം ഷെഡ്യൂളർ ഹോപ്പർ എച്ച്ക്യു 2018ൽ ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും അധികം സന്പത്തുണ്ടാക്കുന്നവരുടെ പട്ടിക പുറത്തുവിട്ടു. അതിൽ ലോകത്തിൽ 17-ാം സ്ഥാനത്താണ് വിരാട് കോഹ്ലി. കായിക താരങ്ങളുടെ പട്ടികയെടുത്താൽ ഒന്‍പതാം സ്ഥാനത്തും. ക്രിക്കറ്റ് താങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ. അമേരിക്കൻ ബോക്സിംഗ് താരം ഫ്ളോയിഡ് മെയ്വെതറിനേക്കാളും മുന്നിലാണ് ഇക്കാര്യത്തിൽ വിരാട്. ലോകത്തിൽ ഏറ്റവും അധികം വാർഷിക പ്രതിഫലം നേടുന്ന കായിക താരമാണ് മെയ്വെതറെന്നത്…
Read MoreCategory: Sports
സ്റ്റീവൻ സ്മിത്ത് ബാർബഡോസിൽ
ബ്രിങ്ടൗണ്: ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) ക്ലബ്ബായ ബാർബഡോസ് ട്രൈഡെന്റ്സിനൊപ്പം ചേർന്നു. അടുത്ത മാസം എട്ട് മുതലാണ് സിപിഎൽ മത്സരങ്ങൾ തുടങ്ങുന്നത്. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനു പകരമായാണ് സ്മിത്തിനെ ടീമിലെടുത്തത്.
Read Moreകെസിഎയിൽ എനിക്കെതിരേ ആസൂത്രിത നീക്കങ്ങൾ: ടി.സി. മാത്യു
എം.ജി. ലിജോ കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് തന്നെ എന്നെന്നേക്കുമായി പുറത്താക്കാൻ ചിലർ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു. താൻ അഴിമതി നടത്തിയെന്ന് സ്ഥാപിക്കുന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചിലർ ബോധപൂർവം മെനഞ്ഞെടുത്തതാണെന്ന് ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദേഹം വ്യക്തമാക്കി. വീട്ടുവാടകയിനത്തിൽ താൻ ഭീമമായ തുക കെസിഎയ്ക്ക് നഷ്ടം വരുത്തിയെന്ന ആരോപണം തെറ്റാണ്. കെസിഎയുടെ പേരിൽ വാടകയ്ക്ക് അപ്പാർട്ട്മെന്റ് എടുത്തുവെന്നതിന് ഒരു വാടകച്ചീട്ട് പോലുമില്ല. ആകെയുള്ളത് ഒരു ലെഡ്ജർ അക്കൗണ്ട് മാത്രമാണ്. ഇതു കൈകാര്യം ചെയ്യുന്നതാകട്ടെ സെക്രട്ടറി ജയേഷ് ജോർജാണ്. ഈ അക്കൗണ്ടിൽ നിന്നാണ് പണം പോയിരിക്കുന്നത്. അക്കൗണ്ടന്റിനെ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോൾ അയാൾ ഇക്കാര്യം വ്യക്തമാക്കി. എനിക്കെതിരേ മൊഴി നല്‍കാത്തതിന്റെ പേരിൽ അയാളെ ലീവെടുപ്പിച്ചിരിക്കുകയാണ്. എന്റെ മകൻ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മെംബറാണ്. അതുകൊണ്ടുതന്നെ കെസിഎയുടെ താമസ സ്ഥലം കുറച്ചുദിവസം…
Read Moreരണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തോറ്റു; ലങ്കയ്ക്ക് പരമ്പര
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ശ്രീലങ്ക 2-0ന് നേടി. 139/5 എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 290 റണ്‍സിൽ അവസാനിച്ചു. 490 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 199 റണ്‍സിന്റെ കനത്ത തോൽവി ഏറ്റുവാങ്ങുകയായിരുന്നു. പരാജയത്തിലും സെഞ്ചുറിയോടെ ഡി ബ്രുയിൻ (101) പൊരുതിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായത്. ബാവുമ 63 റണ്‍സ് നേടിയ ഡി ബ്രുയിന് മികച്ച പിന്തുണയും നൽകി. എന്നാൽ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 123 റണ്‍സ് നേടി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹെറാത്താണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. പെരേരയും ധനഞ്ജയയും രണ്ടു വീതം വിക്കറ്റുകൾ നേടി. രണ്ടു ഇന്നിംഗ്സിലും അർധ സെഞ്ചുറി നേടിയ ലങ്കൻ ഓപ്പണർ കരുണരത്നെയാണ് മാൻ ഓഫ് ദ മാച്ച്.സ്കോർ: ശ്രീലങ്ക ഒന്നാം…
Read Moreരണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തോറ്റു; ലങ്കയ്ക്ക് പരമ്പര
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ശ്രീലങ്ക 2-0ന് നേടി. 139/5 എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 290 റണ്‍സിൽ അവസാനിച്ചു. 490 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 199 റണ്‍സിന്റെ കനത്ത തോൽവി ഏറ്റുവാങ്ങുകയായിരുന്നു. പരാജയത്തിലും സെഞ്ചുറിയോടെ ഡി ബ്രുയിൻ (101) പൊരുതിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായത്. ബാവുമ 63 റണ്‍സ് നേടിയ ഡി ബ്രുയിന് മികച്ച പിന്തുണയും നൽകി. എന്നാൽ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 123 റണ്‍സ് നേടി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹെറാത്താണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. പെരേരയും ധനഞ്ജയയും രണ്ടു വീതം വിക്കറ്റുകൾ നേടി. രണ്ടു ഇന്നിംഗ്സിലും അർധ സെഞ്ചുറി നേടിയ ലങ്കൻ ഓപ്പണർ കരുണരത്നെയാണ് മാൻ ഓഫ് ദ മാച്ച്.സ്കോർ: ശ്രീലങ്ക ഒന്നാം…
Read Moreലാലിഗ പ്രീസീസണ്: വിനീത് കളിക്കില്ല
കൊച്ചി: കൊച്ചിയിൽ തുടങ്ങുന്ന ലാലിഗ ഫുട്ബോൾ പ്രീസീസണ് ടൂർണമെന്റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കർ സി.കെ.വിനീതിന് ടൂർണമെന്റിൽ കളിക്കാൻ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ പ്രീസീസണ് ഫുട്ബോൾ ടൂർണമെന്റിനാണ് കൊച്ചി ചൊവ്വാഴ്ച മുതൽ വേദിയാകുന്നത്. ഓസ്ട്രേലിയൻ ലീഗ് ടീമായ മെൽബണ്‍ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്പാനിഷ് ലീഗിലെ ജിറോണ എഫ്സിയാണു ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.
Read Moreസഞ്ജു വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായുള്ള ചതുർദിന മത്സരത്തിനുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
Read Moreലാലിഗ കിക്കോഫ് നാളെ
കൊച്ചി: രാജ്യത്തെ ആദ്യ പ്രീസീസണ് ഫുട്ബോൾ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിന് നാളെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കമാകും. രാത്രി ഏഴിനാണ് കിക്കോഫ്. ഓസ്ട്രേലിയൻ ലീഗ് ടീമായ മെൽബണ്‍ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്പാനിഷ് ലീഗിലെ ജിറോണ എഫ്സിയാണു ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. കൊച്ചിയിലെത്തിയ മെൽബണ്‍ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തീവ്രപരിശീലനത്തിലാണ്. അഹമ്മദാബാദിലെ പരിശീലനത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെയാണു കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെത്തിയത്. മെൽബണ്‍ സിറ്റി വ്യാഴാഴ്ച ഉച്ചയോടെതന്നെ എത്തിയിരുന്നു. ഇരു ടീമുകളും ഇന്നലെ പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി. ഉച്ചയോടെ പരിശീലനത്തിനെത്തിയ ബ്ലാസ്റ്റേഴ്സ് കളിക്കാർ കോച്ച് ഡേവിഡ് ജയിംസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം മൈതാനത്ത് ചെലവിട്ടു. മെൽബണ്‍ സിറ്റി എഫ്സി ടീം രാവിലെയാണു പരിശീലനത്തിനായി സമയം കണ്ടെത്തിയത്. ഇന്നും ടീമുകൾ പരിശീലനം നടത്തുമെന്നാണു ടീം അധികൃതർ…
Read Moreന്യൂസീലൻഡിനെതിരായ ഹോക്കി പരമ്പര ഇന്ത്യ തൂത്തുവാരി
ബംഗളൂരു: അവസാന മത്സരവും ജയിച്ച് ഇന്ത്യൻ ഹോക്കി ടീം ന്യൂസീലൻഡിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ബംഗളൂരു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ കാമ്പസിൽ നടന്ന അവസാന മൽസരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സന്ദർശകരെ ഇന്ത്യ പരാജയപ്പെടുത്തിയത്. രുപിന്ദർ പാൽ സിംഗ് (8), സുരേന്ദ്ര കുമാർ (15), മൻദീപ് സിംഗ് (44), ആകാശ്ദീപ് സിംഗ് (60) എന്നിവരാണ് ഗോളുകൾ നേടിയത്.ആദ്യ ക്വാർട്ടറിൽ ഇന്ത്യ ഒരു ഗോളിനു മുന്നിലായിരുന്നു. രുപിന്ദർ ഇന്ത്യക്ക് ലഭിച്ച രണ്ടാമത്തെ കോർണർ ഗോളാക്കി മാറ്റുകയായിരുന്നു. പരമ്പരയിൽ രുപിന്ദറിന്റെ നാലാമത്തെ ഗോളായിരുന്നു ഇത്. രണ്ടാമത്തെ ഗോളും രുപിന്ദറിന്റെ സ്റ്റിക്കിന്റെ സഹായത്താലായിരുന്നു. രുപിന്ദറിന്റെ അസിസ്റ്റിൽ സുരേന്ദ്ര കുമാറാണ് ഗോൾ നേടിയത്. അവസാന രണ്ടു ക്വാർട്ടറുകളിൽ രണ്ടു ഗോളുകൾ കൂടി നേടി ഇന്ത്യ ഗോൾ പട്ടിക പൂർത്തിയാക്കി.
Read Moreഹാട്രിക് സ്വർണം
വഡോദര: പതിനഞ്ചാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന് ഹാട്രിക് സ്വർണം. പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, ലോംഗ്ജംപ്, ആണ്‍കുട്ടികളുടെ 400 മീറ്റർ ഇനങ്ങളിലാണ് കേരളം ഇന്നലെ സ്വർണം നേടിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവും ഇന്നലെ മലയാളി താരങ്ങൾ സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയിൽ കേരളം (70 പോയിന്റ്) മൂന്നാം സ്ഥാനത്ത് എത്തി. രണ്ട് സ്വർണവും രണ്ട് വെള്ളിയും പെണ്‍കുട്ടികളാണ് കേരളത്തിനു സമ്മാനിച്ചത്. ഇതോടെ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 51 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. അപർണ, സാന്ദ്ര, അഭിഷേക് പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റിക്കാർഡിനുടമയായ അപർണ റോയ് 14.08 സെക്കൻഡുമായാണ് ഇന്നലെ സ്വർണമണിഞ്ഞത്. തന്റെ ദേശീയ റിക്കാർഡ് സമയമായ 13.98ൽ എത്താൻ അപർണയ്ക്കായില്ല. തമിഴ്നാടിന്റെ തബിതയ്ക്കാണ് (14.10 സെക്കൻഡ്) വെള്ളി. ഈ ഇനത്തിൽ മത്സരിച്ച കേരളത്തിന്റെ അന്ന റോസ് ടോമിക്ക്…
Read More