ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരന്പരയിൽ വിരാട് കോഹ്ലിയും സംഘവും ജയിംസ് ആൻഡേഴ്സണെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാവും കളിഗതിയെന്ന് ഓസ്ട്രേലിയൻ മുൻ പേസ് ബൗളർ ഗ്ലെൻ മഗ്രാത്ത്. ആൻഡേഴ്സന്റെ സ്വിംഗും പേസും നിറഞ്ഞ പന്തുകൾ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഫലപ്രദമായി നേരിട്ടാൽ മാത്രമേ കാര്യങ്ങൾ സന്ദർശകർക്ക് അനുകൂലമാകൂ. ബൗളർമാർ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ശക്തി ബാറ്റിംഗ് ആണ്. ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പരിക്കാണെന്ന വാർത്ത പുറത്തുവന്നസ്ഥിതിക്ക് ഇന്ത്യൻ ബൗളിംഗ് ലൈനപ്പ് എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഏകദിന, ട്വന്റി-20 പരന്പരകളിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വസത്തോടെ ടെസ്റ്റ് പരന്പരയ്ക്ക് ഇറങ്ങാമെന്നും മഗ്രാത്ത് പറഞ്ഞു.
Read MoreCategory: Sports
ആരാധകപ്രീതിയിൽ ധോണി
മുംബൈ: ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള കായിക താരമെന്ന ബഹുമതി മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിക്ക്. ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറെയും പിന്തള്ളിയാണ് ധോണി ഒന്നാമതെത്തിയത്. YouGov നടത്തിയ സർവേയിലാണ് മുപ്പത്തിയേഴുകാരനായ ധോണി 7.7 ശതമാനവുമായി ഒന്നാമതെത്തിയത്. അതേസമയം, ധോണിക്കും മുന്നിലാണ് ജനസമ്മതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. മോദി മാത്രമാണ് ധോണിക്കു മുന്നിലുള്ളതും. 6.8 ശതമാനവുമായി സച്ചിൻ തെണ്ടുൽക്കർ ധോണിക്ക് തൊട്ട് പിന്നിലെത്തിയപ്പോൾ കോഹ്ലിക്ക് ലഭിച്ചത് 4.8 ശതമാനം വോട്ട് മാത്രമാണ്.
Read Moreഇനിയുള്ള കാലം ഇന്ത്യയുടെ വിക്കറ്റിനു പിന്നിൽ ആര്
2005 ഡിസംബറിൽ തുടങ്ങി 2014 ഡിസംബറിൽ അവസാനിച്ച എം.എസ്. ധോണിയുടെ ടെസ്റ്റ് കരിയറിനുശേഷം ഇന്ത്യ ഇപ്പോൾ വിക്കറ്റിനു പിന്നിൽ നിൽക്കാൻ ഒരു വിശ്വസ്ത കൈകൾക്കായുള്ള തെരച്ചിലിൽ. അടുത്ത മാസം ഒന്നിന് ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്പോൾ ദിനേശ് കാർത്തികും പുതുമുഖം ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാരായി ഇന്ത്യൻ നിരയിലുള്ളത്. ധോണി ഒഴിച്ചിട്ടുപോയ ഇരിപ്പിടത്തിൽ അദ്ദേഹത്തിനുശേഷം ഏറ്റവും അധികം തവണ എത്തിയ വൃദ്ധിമാൻ സാഹയ്ക്കും പാർഥിവ് പട്ടേലിനും പരിക്കേറ്റതോടെയാണിത്. പരിചയസന്പത്തിന്റെ കാര്യത്തിൽ മുന്നിലുള്ള കാർത്തിക് തന്നെയായിരിക്കാം ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഗ്ലൗ അണിയുക. എന്നാൽ, മുപ്പത്തിമൂന്ന് വയസിലെത്തിനിൽക്കുന്ന കാർത്തിക്, സാഹ, പട്ടേൽ എന്നിവർക്കു പിൻമുറക്കാരനെയാണ് ബിസിസിഐ ഋഷഭ് പന്തിലൂടെ ഒരുപക്ഷേ കാണുന്നത്. ഐപിഎലിലെ പ്രകടനവും അണ്ടർ 19 ഇന്ത്യക്കുവേണ്ടിയുള്ള പ്രകടനവും പന്ത് എന്ന ഇരുപതുകാരനെ ഇന്ത്യൻ ടീമിലെത്തിച്ചിരിക്കുന്നു. ഇന്ത്യ എ, അണ്ടർ 19 പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ ഇഷ്ട കളിക്കാരൻകൂടിയാണെന്നത് പന്തിന്റെ പ്ലസ്…
Read Moreകൊടുത്താൽ കൊച്ചിയിലും!
കൊച്ചി: ‘കൊടുത്താൽ കൊല്ലത്തും കിട്ടു’ മെന്ന് അറിയാത്തവരായിരുന്നു മെൽബണ്‍ സിറ്റിക്കാർ. അതുകൊണ്ടുതന്നെ അവർ ലാലിഗ വേൾഡ് ആദ്യമത്സരത്തിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡി യത്തിൽവച്ച് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ കൊടുത്തത് ആറു ഗോൾ. രണ്ടു ദിവസത്തിനുശേഷം ഇന്നലെ ജിറോണയ്ക്കെതിരേ അതേ മൈതാനത്ത് ഇറങ്ങിയപ്പോൾ മെൽബണ്കാർക്കും കിട്ടി അത്രതന്നെ. സ്പാനിഷ് ലാലിഗ ക്ലബ്ബിനെതിരേ 6-0ന്റെ തോൽവി മെൽബണ്‍ സിറ്റി എഫ്സി നേരിട്ടു. ഫലത്തിൽ കൊടുത്താൽ കൊച്ചിയിലും കിട്ടുമെന്ന അവസ്ഥ! ലാലിഗ വേൾഡ് പ്രീ സീസണ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തെറിഞ്ഞ മെൽബണ്‍ സിറ്റി എഫ്സിയെ രണ്ടാം മത്സരത്തിൽ നിലംപരിശാക്കി ജിറോണ എഫ്സി. 4-3-3 ഫോർമേഷനിൽ ജിറോണ എഫ്സി കളത്തിലെത്തിയപ്പോൽ മെൽബണ്‍ സിറ്റിയെ 4-2-2-1 ശൈലിയിലാണ് കോച്ച് വാരണ് ജോയ്സ് ഇറക്കിയത്. ആദ്യമിനിറ്റുകളിൽ ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും പിന്നീട് മെൽബണ്‍ സിറ്റിക്കെതിരേ കടുത്ത ആക്രമണമുറകളാണ് ജിറോണ പുറത്തെടുത്തത്. നാലാം മിനിറ്റിൽ…
Read Moreറോബർട്ട് ഗ്രീൻ ചെൽസിയിൽ
ഇംഗ്ലണ്ടിന്റെ മുൻ ഗോൾ കീപ്പർ റോബർട്ട് ഗ്രീൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയിൽ. ഒരു വർഷത്തെ കരാറിലാണ് ഗ്രീനിനെ ചെൽസി സ്വന്തമാക്കിയിരിക്കുന്നത്. ടീമിലെ മൂന്നാം ഗോളിയായാണ് കരാർ. ബെൽജിയം ഗോളിയായ തിബോ കൂർട്ട്വോ, അർജന്റീനക്കാരനായ വില്ലി കാബല്ലെറോ എന്നിവരാണ് ചെൽസിയുടെ ഒന്നും രണ്ടും നന്പർ ഗോൾ കീപ്പർമാർ. മുപ്പത്തെട്ടുകാരനായ ഗ്രീൻ 2005 മുതൽ 2012വരെ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു. 12 രാജ്യാന്തര മത്സരങ്ങളിൽ ഇംഗ്ലീഷ് ഗോൾവല കാത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഹഡ്ഡേഴ്സ്ഫീൽഡ് ടൗണിന്റെ സംഘത്തിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽപോലും ഇറങ്ങാൻ സാധിച്ചിരുന്നില്ല.
Read Moreവാർ ഗോൾ സൂപ്പർ…
സൂറിച്ച്: റഷ്യൻ ലോകകപ്പിൽ 64 മത്സരങ്ങളിൽനിന്ന് പിറന്നത് 169 ഗോളുകൾ. അതിൽ ഏറ്റവും മനോഹരം ഏതെന്നുള്ളതിന് ഉത്തരമെത്തി. അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനായി ബെഞ്ചമിൻ പവാർ തൊടുത്ത റോക്കറ്റ് ഷോട്ട് ഗോൾതന്നെ ഒന്നാം നന്പർ. ആരാധകർ വോട്ടിംഗിലൂടെയാണ് പവാറിന്റെ ഗോൾ തെരഞ്ഞെടുത്തത്. 1998ൽ ലിലിയെ തുറാം നേടിയശേഷം ഫ്രാൻസിനായി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ പ്രതിരോധ നിരക്കാരൻ എന്ന നേട്ടവും അന്ന് പവാർ സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ഒരു യൂറോപ്യൻ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. 2006ൽ മാക്സി റോഡ്രിഗസ് (അർജന്റീന), 2010ൽ ഡിയേഗോ ഫോർലാൻ (ഉറുഗ്വെ), 2014ൽ ഹമേഷ് റോഡ്രിഗസ് (കൊളംബിയ) എന്നിവർക്കായിരുന്നു മികച്ച ഗോൾ പുരസ്കാരം. അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടറിൽ ഫ്രാൻസ് 2-1നു പിന്നിൽ. മത്സരത്തിന്റെ 57-ാം മിനിറ്റ്. ഇടതുവിംഗിലൂടെ മുന്നേറിയ ഹെർണാണ്ടസ് നല്കിയ ബാക്ക് ക്രോസ് മത്യൂഡിക്ക് എത്തിപ്പിടിക്കാനായില്ല. ബോക്സിനുള്ളിൽ സഹതാരങ്ങൾക്ക് ലഭിക്കാതിരുന്ന പന്ത് ബോക്സിനു…
Read Moreസഞ്ജിത ഉത്തേജകം ഉപയോഗിച്ചിട്ടില്ല!
ന്യൂഡല്‍ഹി: സഞ്ജിത ചാനുവിന്റെ ഉത്തേജകമരുന്ന് പരിശോധനയുടെ കാര്യത്തില്‍ തെറ്റുപറ്റിയതായി ഇന്റര്‍നാഷണല്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന് (ഐഡബ്ല്യുഎഫ്). ഉദ്യോഗ തലത്തിലുള്ള തെറ്റുപറ്റലാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഐഡബ്ല്യുഎഫിന്റെ വെളിപ്പെടുത്തല്‍. പരിശോധനയ്ക്കായി നല്കിയ സാംപിള്‍ നമ്പര്‍ മാറിപ്പോയതായി ഐഡബ്ല്യുഎഫ് സമ്മതിച്ചു. ഇതോടെ ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ ചാനുവിന് മെഡൽ തിരിച്ചു നല്‍കേണ്ടിവരില്ല. സംഭവത്തിൽ അവർ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു വ്യത്യസ്ത സാംപിള്‍ നമ്പറാണ് പരിശോധനയ്ക്കായി എടുത്തതെന്നാണ് ഐഡബ്ല്യുഎഫ് പറഞ്ഞത്. ഇതിലൊന്നിന്റെ പരിശോധനയിലാണ് ചാനു ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി ഐഡബ്ല്യുഎഫ് ഈ വര്‍ഷമാദ്യം വെളിപ്പെടുത്തിയത്. എന്നാലിപ്പോള്‍ തങ്ങള്‍ക്കു തെറ്റുപറ്റിയതായി ഐഡബ്ല്യുഎഫ് നാഷണല്‍ ആന്റി ഡോപിംഗ് ഏജന്‍സിക്ക് (നാഡ) കത്തയയ്ക്കുകയായിരുന്നു. എങ്ങനെയാണ് തെറ്റുപറ്റിയതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഞ്ജിത ഐഡബ്ല്യുഎഫിന് കത്തെഴുതി. സഞ്ജിതയുടെ സാംപിള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് എടുത്തത്. അമേരിക്കയിലെ ലാസ് വെഗാസില്നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് സഞ്ജിതയില്നിന്ന് ഈ സാംപിളെടുത്തത്. പരിശോധനയില്‍ അനാബൊളിക് സ്റ്റിറോയ്ഡ്…
Read Moreവനിത ഹോക്കി ലോകകപ്പ്: ഇന്ത്യക്കു തോൽവി
ലണ്ടൻ: വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യക്കു തോൽവി. പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് അയർലൻഡ് തോൽപ്പിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം സമനിലായിരുന്നു. രണ്ടു കളി ജയിച്ച അയർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. 12-ാം മിനിറ്റിൽ അന്ന ഒഫ്ളാനാഗനാണ് ഗോൾ നേടിയത്. ഷെർലി മാകെയുടെ പെനൽറ്റി കോർണറിൽനിന്നായിരുന്നു ഗോൾ. ഇതിനുശേഷം ഇരുടീമും ഗോളിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാന ക്വാർട്ടറിൽ ഇന്ത്യ അയർലൻഡിന്റെ ആക്രമണം നേരിടാൻ ബുദ്ധിമുട്ടി. 57-ാം മിനിറ്റിൽ ഇന്ത്യൻ നായിക റാണി രാംപാലിന് സമനില നേടാൻ മികച്ചൊരു അവസരം ലഭിച്ചതായിരുന്നു. എന്നാൽ ഗോൾകീപ്പർ ഗ്രേസ് ഒഫ്ളാനാഗൻ ബ്ലോക് ചെയ്തു. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ യുഎസ്എയെ നേരിടും.
Read Moreഏഷ്യൻ കിരീടം നേടാന്‍ സിന്ധു
കുറച്ചുനാളായി വഴുതി മാറിക്കൊണ്ടിരിക്കുന്ന കിരീടം കൈപ്പിടിയില്‍ മുറുക്കാനായി പി.വി. സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ഗെയിംസിനുമിറങ്ങുന്നു. ഈ സീസണില്‍ ഇതിനോടകം മൂന്നു ഫൈനലുകളില്‍ ഇറങ്ങിയ സിന്ധുവിന് നിരാശയായിരുന്നു ഫലം. ഒരു കിരീടം പോലും നേടാനായില്ല. ഈ തോല്‍വികളൊന്നും തന്റെ ധൈര്യത്തെ കെടുത്തുന്നില്ലെന്നും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ഗെയിംസിനും പുതിയ തുടക്കത്തിനാണ് ഒരുങ്ങുന്നതെന്നും താരം പറഞ്ഞു. 2016 റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയശേഷം സിന്ധു മികച്ച ഫോമിലാണ്. കഴിഞ്ഞ വര്‍ഷം ആറു ഫൈനലില്‍ കയറി. മൂന്നു കിരീടം നേടി. എന്നാല്‍, തുടർന്ന് ലോക ചാമ്പ്യന്‍ഷിപ്പ്, ഹോങ്കോംഗ് ഓപ്പണ്‍, ദുബായ് സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. ഈ വര്‍ഷം ഇന്ത്യ ഓപ്പണ്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, തായ്ലന്ഡ് ഓപ്പണ്‍ ഫൈനലുകളിലെത്തിയെങ്കിലും കിരീടം നേടാന്‍ മാത്രമായില്ല. തുടർച്ചയായ ഫൈനല്‍ തോല്‍വികള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ താരം…
Read Moreവൻമതിലാകുന്ന വറാൻ…
റാഫേൽ വറാൻ. ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ഫ്രഞ്ച് ടീമിന്റെ പ്രതിരോധത്തിലെ വൻമതിൽ. സൗമ്യനെങ്കിലും കളത്തിലെ കാരിരുന്പ്. നിശബ്ദനും വിനാശകാരിയും… വിശേഷണങ്ങൾ പലതുണ്ട് ഈ താരത്തെ ഉപമിക്കാൻ. 2018 ഫിഫ ലോകഫുട്ബോളർ പദവിക്കായുള്ള അവസാന പത്ത് പേരുടെ പട്ടികയിൽ ഇടംപിടിച്ച ഏക പ്രതിരോധനിരക്കാരനാണ് വറാൻ. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ, മുഹമ്മദ് സല, ഏഡൻ അസാർ, കെവിൻ ഡിബ്രൂയിൻ, ഹാരി കെയ്ൻ, ലൂക്ക മോഡ്രിച്ച്, ആൻത്വാൻ ഗ്രീസ്മാൻ തുടങ്ങിയവർക്കൊപ്പമാണ് വറാൻ പട്ടികയിലുള്ളത്. റഷ്യൻ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഒരു ലോംഗ് ബോള്‍ ക്രൊയേഷ്യൻ താരം ഇവാന് പെരിസിച്ചിലേക്ക്. രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ശക്തമായ ആക്രമണത്തിനൊരുങ്ങുമ്പോഴായിരുന്നു അത്. ഫ്രഞ്ച് പ്രതിരോധനിരക്കാർ അപ്പോൾ പൂർണ സജ്ജരായിരുന്നില്ല. പെരിസിച്ചിന് പന്ത് വശത്താക്കാന്‍ കഴിയുംമുമ്പേ റാഫേല്‍ വറാന് നിര്‍ണായകമായ ഒരു ഇടപെടല്‍ നടത്തി. കാലുയര്‍ത്തി പന്ത്…
Read More