ബെർലിൻ: വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയനായ ജർമൻ മിഡ്ഫീൽഡർ മെസ്യൂട്ട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. റഷ്യൻ ലോകകപ്പിന്റെ കിക്കോഫിനു മുൻപേ തുടങ്ങിയ വിവാദമാണ് മെസ്യൂട്ടിനെ പുറത്തേക്കുള്ള വഴി തുറമന്നത്. ആദ്യ റൗണ്ടിൽ ജർമനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ– കായിക വിവാദത്തിനൊടുവിലാണ് മെസ്യൂട്ട് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാൽ രാജി വയ്ക്കുന്നുവെന്നാണ് ഞായറാഴ്ച അർധരാത്രിയോടെ ഓസിൽ പ്രഖ്യാപിച്ചത്. എന്നാൽ, ക്ലബ് ഫുട്ബോളിൽ തുടരുമെന്നും ഓസിൽ അറിയിച്ചു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിന്റെ താരമാണ് ഓസിൽ. ജർമനിക്കായി 92 കളിയിൽ 23 ഗോൾ നേടിയിട്ടുണ്ട് ഓസിൽ. തുർക്കി വംശജരായ ഓസിലും സഹതാരം ഇൽക്കേ ഗുൻഡോഗനും തുർക്കി പ്രസിഡന്റ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ…
Read MoreCategory: Sports
ഏഷ്യൻ ഗെയിംസ്: ബ്രിജ്ഭൂഷൻ ഇന്ത്യൻ തലവൻ
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തലവനായി റെസിലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ്ഭൂഷനെ തെരഞ്ഞെടുത്തു. അടുത്ത മാസമാണ് 18-ാമത് ഏഷ്യൻ ഗെയിംസ് ഇന്തോനേഷ്യയിൽ നടക്കുക.
Read Moreകേശവ് മഹാരാജ!
കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ആതിഥേയരായ ശ്രീലങ്ക പതറുന്നു. ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് റിക്കാർഡ് പ്രകടനവുമായി കളം നിറഞ്ഞു. 116 റണ്‍സ് വഴങ്ങി കേശവ് മഹാരാജ് എട്ട് വിക്കറ്റുകൾ സ്വന്തമാക്കി. ശ്രീലങ്കൻ പര്യടനം നടത്തുന്ന ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റിക്കാർഡും ഇതിലൂടെ കേശവ് സ്വന്തമാക്കി. ഒന്നാംദിനം കളി അവസാനിക്കുന്പോൾ ലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 277 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി ഗുണതിലക (57 റണ്‍സ്), കരുണരത്ന (53 റണ്‍സ്), ധനൻജയ ഡിസിൽവ (60 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടിയതൊഴിച്ചാൽ മറ്റാർക്കും തിളങ്ങാനായില്ല. കേശവ് മഹാരാജിന്റെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ സുൽത്താൻപുരിലാണ്. 1874ലാണ് ഇവർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത്. കേശവിന്റെ പിതാവ് അത്മനാനന്ദ് വിക്കറ്റ് കീപ്പറായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമാണ് കേശവ് ബൗളിംഗിലേക്ക് മൂന്നാം…
Read Moreലോകകപ്പ് ഹോക്കി: ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ
ലണ്ടൻ: 14-ാമത് വനിതാ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, ജർമനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾ ഇന്ന് ഇറങ്ങും. ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരത്തിനിറങ്ങും. അമേരിക്ക, അയർലൻഡ് എന്നിവയാണ് പൂൾ ബിയിൽ ഇന്ത്യക്കൊപ്പമുള്ള മറ്റു ടീമുകൾ. അയർലൻഡ് മാത്രമാണ് ലോക റാങ്കിംഗിൽ ഇന്ത്യക്കു താഴെയുള്ളത്. ഇംഗ്ലണ്ട് ലോക രണ്ടാം റാങ്കിലും അമേരിക്ക ഏഴാം സ്ഥാനത്തുമാണ്. ഇന്ത്യ പത്താം സ്ഥാനത്താണിപ്പോൾ. അതുകൊണ്ടുതന്നെ റാണി രാംപാൽ നയിക്കുന്ന ഇന്ത്യക്ക് പൂൾ ഘട്ടം കടക്കാൻ കടുത്ത പോരാട്ടം കാഴ്ചവയ്ക്കേണ്ടിവരും. നിലവിലെ ചാന്പ്യന്മാരും ലോക ഒന്നാം നന്പർ ടീമുമായ ഹോളണ്ട്, ദക്ഷിണകൊറിയ, ഇറ്റലി, ചൈന എന്നിവയാണ് പൂൾ എയിലുള്ളത്. ഇന്ത്യൻ വനിതാ ടീം ലോകകപ്പിൽ പങ്കെടുക്കുന്നത് ഇത് ഏഴാം തവണയാണ്. 1974ൽ നാലാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
Read Moreസമാൻ ദിനം!
ബുലവായോ: ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് പാക്കിസ്ഥാൻ ഓപ്പണർ ഫഖാർ സൽമാനും. സിംബാബ്വെയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് സമാൻ 210 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ചരിത്രം കുറിച്ചത്. ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ, ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ എന്നിവരുടെ പട്ടികയിലേക്ക് സമാനും പ്രവേശിച്ചു. ഏകദിന ക്രിക്കറ്റിൽ പിറക്കുന്ന എട്ടാമത്തെ ഇരട്ട സെഞ്ചുറിയാണ് ഇന്നലെ ഈ പാക് താരത്തിന്റെ പേരിലായത്. 156 പന്തിൽനിന്ന് അഞ്ച് സിക്സും 24 ഫോറും അടക്കമായിരുന്നു സമാന്റെ 210 റണ്‍സ് നോട്ടൗട്ട് പ്രകടനം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റിക്കാർഡും ഇന്നലെ തകർന്നു. ഓപ്പണർമാരായ സമാനും ഇമാം ഉൾ ഹക്കും (122 പന്തിൽ 113 റണ്‍സ്) ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയത് 304 റണ്‍സ്. 42-ാം ഓവറിന്റെ…
Read Moreഅശോകചക്രം ഇല്ലാതെ ഇന്ത്യയുടെ ദേശീയ പതാക
ന്യൂഡൽഹി: നാളെ ലണ്ടനിൽ ആരംഭിക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രമോഷണൽ പരിപാടിയിൽ ഉപയോഗിച്ചത് അശോക ചക്രം ഇല്ലാത്ത ഇന്ത്യൻ ദേശീയ പതാക. അധികൃതരുടെ അനാസ്ഥ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇന്ത്യൻ ക്യാപ്റ്റൻ റാണി രാംപാൽ നിൽക്കുന്ന വശത്ത് സ്ഥാപിച്ച ദേശീയ പതാകയുടെ മാതൃകയിലാണ് അശോകചക്രം ഇല്ലാതിരുന്നത്. തേംസ് നദിയുടെ തീരത്തായിരുന്നു ചടങ്ങ്. ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകളുടെയും ക്യാപ്റ്റന്മാർ പരിപാടിയിൽ സംബന്ധിച്ചു. ആതിഥേയരായ ഇംഗ്ലണ്ട്, അമേരിക്ക, അയർലൻഡ് എന്നിവയ്ക്കൊപ്പം പൂൾ ബിയിലാണ് ഇന്ത്യ. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാന്പ്യന്മാരായ ഹോളണ്ട്, ദക്ഷിണകൊറിയ, ഇറ്റലി, ചൈന എന്നിവയാണ് പൂൾ എയിൽ. പൂൾ സിയിൽ അർജന്റീന, ജർമനി, സ്പെയിൻ, ദക്ഷിണകൊറിയ എന്നിവയും പൂൾ ഡിയിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, ബെൽജിയം എന്നിവയുമാണ്. ഇന്ത്യൻ വനിതാ ടീം…
Read Moreഏഷ്യൻ ഗെയിംസ് ടീം തെരഞ്ഞെടുപ്പിന് മന്ത്രാലയത്തിന്റെ പച്ചക്കൊടി…
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള കായിക താരങ്ങളുടെ മോഹങ്ങൾക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പച്ചക്കൊടി. ഏഷ്യൻ ഗെയിംസിനു കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിലുള്ള നിബന്ധനകളിൽ അയവുവരുത്തിയാണ് മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. ഈ മാസം മൂന്നിന് 524 കായിക താരങ്ങളുടെ പട്ടിക ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചിരുന്നു. രൂക്ഷവിമർശനം ഉയർന്നതോടെയാണ് കായികമന്ത്രാലയം നിബന്ധനകളിൽ അയവുവരുത്താൻ വിവിധ കായിക സംഘടനകളോട് ആവശ്യപ്പെട്ടത്. ദേശീയ കായിക സംഘടനകൾക്ക് (എൻഎസ്എഫ്എസ്) താരങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വയംഭരണാധികാരം മന്ത്രാലയം നല്കി. ഇതോടെ 2015 മാർച്ച് 10നു പുറപ്പെടുവിച്ച കായികമന്ത്രാലയത്തിന്റെ നിയമാവലികൾ അപ്രസക്തമായി. ഇന്ത്യയുടെ മെഡൽ സാധ്യത വർധിപ്പിക്കുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നിർദേശമെന്ന് സ്പോർട്സ് സെക്രട്ടറി രാഹുൽ ഭത്നഗർ പറഞ്ഞു. പുതിയ മാർഗരേഖ സമീപനാളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനായി ആറു മാസത്തെ പ്രകടനം കണക്കിലെടുക്കാം. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ ടീം തെരഞ്ഞെടുപ്പിൽ ഇതു…
Read Moreപഞ്ചാബിൽ ക്രിക്കറ്റ് വാതുവയ്പ് സംഘം പിടിയിൽ
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽനിന്നും ക്രിക്കറ്റ് വാതുവയ്പ് സംഘം പിടിയിൽ. അച്ഛനും മകനും അടങ്ങുന്ന സംഘത്തെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് ഒരു ലക്ഷം രൂപയും 13 മൊബൈൽ ഫോണുകളും ഒരു ടാബും പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ചയാണ് സംഘം പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreഅരങ്ങേറ്റത്തിൽ സച്ചിന്റെ പാരമ്പര്യം കാത്ത് അർജുനും
ബംഗളൂരു: ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ അണ്ടർ-19 അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്ത്. കൊളംബോയിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന യൂത്ത് ഇന്റർനാഷണൽ മത്സരത്തിലാണ് താരപുത്രന് നിരാശയോടെ തുടക്കം. ഒൻപതാമനായി ക്രീസിലെത്തിയ അർജുൻ 11 പന്തുകൾ നേരിട്ട് സ്പിന്നർ ശാഷിക ദുൽഷനു വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 244 റൺസിന് പുറത്തായിരുന്നു. ഫാസ്റ്റ് ബൗളറായ അർജുനാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒൻപത് റൺസ് നേടിയ കമിൽ മിഷ്ഹാരയെ അർജുൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 11 ഓവറിൽ 33 റൺസ് വഴങ്ങിയാണ് താരപുത്രൻ കന്നി വിക്കറ്റ് നേടിയത്. ലങ്കയ്ക്ക് മറുപടിയായി ഒന്നാം ഇന്നിംഗ്സിൽ 589 റൺസെടുത്ത ഇന്ത്യക്ക് 345 റൺസിന്റെ ലീഡ് നേടി. 1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സച്ചിനും സ്കോർ ബോർഡ് തുറക്കും…
Read Moreഏഷ്യൻ ഗെയിംസ് : മലയാളിക്കരുത്തിൽ വോളി ടീം
കണ്ണൂർ: ജക്കാർത്തയിൽ അടുത്തമാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള വനിതാ വോളിബോൾ ടീമിന് മലയാളിക്കരുത്ത്. പതിനാലംഗ ടീമിൽ ക്യാപ്റ്റൻ കണ്ണൂർ കേളകം ചുങ്കക്കുന്ന് സ്വദേശിനി മിനിമോൾ ഏബ്രഹാം ഉൾപ്പെടെ പത്തുപേരും മലയാളികൾ. കോച്ച് ജി.ഇ. ശ്രീധറിന്റെ കീഴിൽ ബംഗളൂരുവിൽ പരിശീലനത്തിലാണ് ടീം. റെയിൽവേ താരമായ മിനിമോൾ മൂന്നാം തവണയാണ് ദേശീയ ടീമിനെ നയിക്കുന്നത്. 2013ലെ ഒളിംപിക്സ് യോഗ്യതാറൗണ്ട് മത്സരങ്ങളിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും നേരത്തെ ക്യാപ്റ്റനായിരുന്നു. ഏഷ്യൻ ഗെയിംസിൽ സൗത്ത് കൊറിയ, ചൈന, ചൈനീസ് തായ്പേയ്, കസാക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കടുപ്പമേറിയ പൂൾ ബിയിലാണ് ഇന്ത്യ.
Read More