സാംബ താളം നിലച്ചു

ക​സാ​ൻ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ സാം​ബ താ​ളം നി​ല​ച്ചു. ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ്ര​സീ​ലി​നെ 2-1നു ​കീ​ഴ​ട​ക്കി ചു​വ​ന്ന ചെ​കു​ത്താ​ന്മാ​രാ​യ ബെ​ൽ​ജി​യം സെ​മി​യി​ൽ ക​ട​ന്നു.

ഫെ​ർ​ണാ​ണ്ടീ​ഞ്ഞോ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ൽ 13-ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ ബെ​ൽ​ജി​യ​ത്തി​നാ​യി 31-ാം മി​നി​റ്റി​ൽ കെ​വി​ൻ ഡി ​ബ്രൂ​യി​ൻ ലീ​ഡു​യ​ർ​ത്തി. 76-ാം മി​നി​റ്റി​ൽ റെ​ന​റ്റോ അ​ഗ​സ്റ്റോ​യി​ലൂ​ടെ ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ബ്ര​സീ​ലി​നാ​യി​ല്ല.

ഇ​തോ​ടെ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ​നി​ന്നു വ​ന്പ​ന്മാ​രാ​യ ജ​ർ​മ​നി, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ ബ്ര​സീ​ലും പു​റ​ത്താ​യി. സെ​മി​യി​ൽ ബെ​ൽ​ജി​യം ഫ്രാ​ൻ​സി​നെ നേ​രി​ടും. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30നാ​ണ് സെ​മി.

ഫെ​ർ​ണാ​ണ്ടീ​ഞ്ഞോ​യു​ടെ സെ​ൽ​ഫ് ഗോ​ളാ​ണ് ക​ളി​യി​ലെ വ​ഴി​ത്തി​രി​വാ​യ​ത്. ബെ​ൽ‌​ജി​യ​ൻ ഗോ​ളി തി​ബോ ക്വൂ​ർ​ട്ടോ​യു​ടെ അ​ത്യു​ജ്ജ്വ​ല സേ​വു​ക​ളും ബ്ര​സീ​ലി​ന്‍റെ ഗോ​ൾ ശ്ര​മ​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​യി.

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ആ​ദ്യ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ഉ​റു​ഗ്വെ​യെ 2-0നു കീ​ഴ​ട​ക്കി ഫ്രാ​ൻ​സ് സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ചു. റാ​ഫേ​ൽ വാ​റാ​ൻ (40-ാം മി​നി​റ്റ്), ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ൻ (61-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ.

Related posts