ബാഴ്സലോണ: ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം ആറുഗോളുകൾ തിരിച്ചടിച്ച ബാഴ്സലോണയ്ക്ക് സ്പാനിഷ് ലാലിഗയിൽ വന്പൻ വിജയം. ജിറോണയെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. മത്സരത്തിൽ ലൂയി സുവാരസ് ഹാട്രിക് നേടി. മൂന്നാം മിനിറ്റിൽ പോർട്ടുഗീസ് മാൻസനേര നേടിയ ഗോളിലൂടെ ജിറോണ ബാഴ്സയെ ഞെട്ടിച്ചു. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ സുവാരസ് സമനില ഗോൾ കണ്ടെത്തി. 30, 36 മിനിറ്റുകളിൽ സൂപ്പർ താരം ലയണൽ മെസി ഗോളുകൾ നേടിയതോടെ ബാഴ്സയുടെ ലീഡ് രണ്ടായി. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സുവാരസ് രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ ബാഴ്സ 4-1 എന്ന നിലയിൽ മുന്നിട്ടുനിന്നു. 66-ാം മിനിറ്റിൽ, സീസണിൽ ബാഴ്സയിലേക്ക് എത്തിയ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ ബാഴ്സ ലീഡ് ഉയർത്തി. 76-ാം മിനിറ്റിൽ സുവാരസ് ഹാട്രിക് നേട്ടം പൂർത്തിയാക്കുകയും ചെയ്തു. ജയത്തോടെ സീസണിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയുടെ പോയിന്റ് നേട്ടം…
Read MoreCategory: Sports
എന്തൊരു തോൽവിയാണ് ഈ സമനില..! കരൺജിത്തിൽ തട്ടി ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്
കൊച്ചി: കേരളത്തെ ഇതുവരെ വലച്ച സമനില തന്നെ വീണ്ടും സമനില തെറ്റിച്ചിരിക്കുന്നു. കറേജ് പെക്കൂസൺ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ചെന്നൈയ്ൻ എഫ്സിയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്ലാസ്റ്റേഴ്സിന് ഐഎസ്എലിൽനിന്ന് പുറത്തേക്കു വഴിതെളിഞ്ഞു. അവസാന ഹോം മത്സരത്തിൽ നിരവധി സുവർണാവസരങ്ങൾ ലഭിച്ചിട്ടും ഒന്നുപോലും ഗോളാക്കാൻ കഴിയാതെ ബ്ലാസ്റ്റേഴ്സ് സ്വയം കുഴിതോണ്ടുകയായിരുന്നു. സീസണിലെ ഏഴാം സമനിലയിലാണ് ബ്ലാസ്റ്റേഴ്സ് കുരുങ്ങിയത്. കളിയുടെ ആദ്യ പകുതിയിൽ സി.കെ വിനീത്, രണ്ടാം പകുതിയിൽ റിനോ ആന്റോ, ബാൽഡ്വിൻസൺ, പെക്കൂസൺ… നിരവധി അവസരങ്ങളാണ് കേരളം തുലച്ചത്. ഏറ്റവും സുവർണാവസരം 51 ാം മിനിറ്റിൽ കേരളത്തിനു ലഭിച്ച പെനാൽറ്റി തന്നെയായിരുന്നു. ഒറ്റയ്ക്കു ബോക്സിലേക്ക് ഇരച്ചുകയറിയ ബാൽഡ്വിൻസണിനെ ചെന്നൈയ്ൻ പ്രതിരോധം വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായ പെനാൽറ്റി. എന്നാൽ അതി സമ്മർദത്തിനു നടുവിൽ പെനാൽറ്റി എടുത്ത പെക്കൂസണിന് പിഴച്ചു. അതിദുർബലമായ ഷോട്ട് ചെന്നൈയ്ൻ ഗോളി കരൺജിത് സിംഗ് തടുത്തിട്ടു. കേരളത്തിന്റെ…
Read Moreത്രിരാഷ്ട്ര ട്വന്റി-20: കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം നൽകിയേക്കും
ന്യൂഡൽഹി: 2018ലെ തിരിക്കുപിടിച്ച ഷെഡ്യൂൾ മുന്നിൽക്കണ്ട് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ ടീമിൽ പലർക്കും വിശ്രമം അനുവദിച്ചേക്കും. നായകൻ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്കു വിശ്രമം നൽകാൻ സാധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരാണ് മറ്റു ടീമുകൾ. കോഹ്ലിക്കു വിശ്രമം നൽകിയാൽ പകരം രോഹിത് ശർമയാകും ത്രിരാഷ്ട്ര പരന്പരയിൽ ഇന്ത്യയെ നയിക്കുക. മാർച്ച് ആറിനാണ് ടൂർണമെന്റ് തുടങ്ങുന്നത്. ശ്രീലങ്കയുടെ 70-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മത്സര ക്രമം: ഇന്ത്യ-ശ്രീലങ്ക (മാർച്ച് 6), ഇന്ത്യ-ബംഗ്ലാദേശ് (മാർച്ച് 8), ശ്രീലങ്ക-ബംഗ്ലാദേശ് (മാർച്ച് 10), ഇന്ത്യ-ശ്രീലങ്ക (മാർച്ച് 12), ഇന്ത്യ-ബംഗ്ലാദേശ് (മാർച്ച് 14), ബംഗ്ലാദേശ്-ശ്രീലങ്ക (മാർച്ച് 16).
Read Moreയോനെക്സ് ഷട്ടിൽ കോക്കിനും വ്യാജൻ; വിതരണസംഘം പിടിയിൽ
കണ്ണൂർ: രാജ്യാന്തര കന്പനിയുടെ ഷട്ടിൽ കോക്ക് വ്യാജമായി നിർമിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശികളായ വിപിൻ കുമാർ (30), ശരത് ബാബു (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജപ്പാൻ ആസ്ഥാനമായ യോനെക്സ് കന്പനിയുടെ വ്യാജ ഷട്ടിൽ കോക്ക് നിർമിച്ച് സ്പോർട്സ് കടകളിലും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കടയുടമകളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ഉത്പന്നത്തിന്റെ വ്യാജസാധനങ്ങൾ ചിലർ വിതരണം ചെയ്യുന്നുണ്ടെന്ന് യോനെക്സ് കന്പനി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന പോലീസ് വ്യാജ ഉത്പന്നവിതരണക്കാരെ ബന്ധപ്പെടുകയും പിടികൂടുകയുമായിരുന്നു. ആറ് ഷട്ടിൽ കോക്കുകൾ ഉൾപ്പെടുന്ന യഥാർഥ ബ്രാൻഡിന്റെ ഒരു ട്യൂബിന് 700 രൂപയോളമാണ് വില. എന്നാൽ 310 രൂപ മാത്രം നിർമാണച്ചെലവ് വരുന്ന വ്യാജ ഉത്പന്നം ഒറിജനലാണെന്നു വിശ്വസിപ്പിച്ചാണ് ഇവർ സ്പോർടസ് കടകളിൽ വില്പന നടത്തിവന്നത്. ഇവരിൽനിന്ന് 120…
Read Moreഎന്റെ സ്വപ്നം പൂവണിഞ്ഞു: ക്ലാസൻ
സെഞ്ചൂറിയൻ: എന്റെ സ്വപ്നം പൂവണിഞ്ഞു: പറയുന്നത് മറ്റാരുമല്ല, ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയുടെ വിജയനായകൻ ഹെയ്റിച്ച് ക്ലാസൻ. ടീമിനെ ജയത്തിലേക്ക് നയിക്കുക എന്നതായിരുന്നു ക്ലാസന്റെ സ്വപ്നം. അത് ഫലംകണ്ടു. ക്ലാസന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. അതോടെ മൂന്ന് മത്സര പരന്പര 1-1ൽ എത്തുകയും ചെയ്തു. 30 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടക്കം 69 റണ്സ് എടുത്ത ക്ലാസനായിരുന്ന മാൻ ഓഫ് ദ മാച്ച്. നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോഴും ക്ലാസൻ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. സ്ഥിരം വിക്കറ്റ് കീപ്പർ ക്വിന്റണ് ഡികോക്ക് പരിക്കേറ്റ് പുറത്തായതോടെയാണ് ക്ലാസൻ എത്തുന്നത്. ഡികോക്ക് തിരിച്ചെത്തുന്നതോടെ ടീമിൽ സ്ഥാനം നഷ്ടമാകില്ലേയെന്ന് ചോദിച്ചപ്പോൾ, ഡികോക്ക് ലോകോത്തര താരമാണെന്നും ടോപ് ഓർഡർ ബാറ്റിംഗിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ഒഴിച്ചുകൂടാൻ സാധിക്കാത്തതാണെന്നുമായിരുന്നു ക്ലാസന്റെ മറുപടി.…
Read Moreടോറസ് അത്ലറ്റിക്കോ വിടാനൊരുങ്ങുന്നു
മാഡ്രിഡ്: സ്പാനിഷ് താരം ഫെർണാണ്ടോ ടോറസ് അത്ലറ്റിക്കോ മാഡ്രിഡ് വിടാനൊരുങ്ങുന്നതായി സൂചന. ഈ സീസണോടെ ടോറസിന്റെ കരാർ അവസാനിക്കും. അന്റോണിയെ ഗ്രീസ്മാനെ ടീമിൽ നിർത്താൻ ശ്രമിക്കുന്ന അത്ര ശക്തമായി ടോറസിനെ നിലനിർത്താൻ ശ്രമിക്കുമോ എന്ന് പരിശീലകൻ ഡിയേഗോ സിമയോണിയോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ടോറസ് ഈ സീസണിൽ 27 മത്സരങ്ങളിൽനിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 45 കളികളിൽ 10 ഗോൾ നേടിയിരുന്നു. ഡിയേഗോ കോസ്റ്റയും വിറ്റോലോയും ടീമിൽ എത്തിയതോടെ ടോറസിന്റെ റോൾ അത്ലറ്റിക്കോയിൽ കുറഞ്ഞിരിക്കുകയാണ്. 2001 മുതൽ 2007വരെ അത്ലറ്റിക്കോയിലായിരുന്ന ടോറസ് തുടർന്ന് ലിവർപൂളിലും ചെൽസിയിലും എസി മിലാനിലും കളിച്ചു. 2015ലാണ് തിരിച്ച് അത്ലറ്റിക്കോയിൽ എത്തിയത്.
Read Moreകേരള ബ്ലാസ്റ്റേഴ്സ് നൂൽപ്പാലത്തിൽ
കൊച്ചി: ഭാഗ്യനിർഭാഗ്യങ്ങളുടെ നൂൽപ്പാലത്തിലൂടെ പ്ലേഓഫ് കടന്പ കടക്കാമെന്ന പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു ചെന്നൈയിൻ എഫ്സിക്കെതിരേ ഇറങ്ങുന്നു. സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുന്പോൾ കലാശ പോരാട്ടത്തെക്കാൾ സമ്മർദത്തിലാണ് സന്ദേശ് ജിങ്കനും സംഘവും. ജയിച്ചാൽ കണക്കുകളിൽ വിശ്വസിച്ചു കളത്തിൽനിന്നു കയറാം, അല്ലെങ്കിൽ സ്വന്തം കാണികൾക്കു മുന്നിൽ കണ്ണീരോടെ ലീഗിന്റെ പുറത്തേക്കു പോകാം. തേസമയം, ജയിച്ചാൽ അവസാന നാലിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാമെന്ന സാധ്യത യോടെയാണ് ചെന്നൈയുടെ നീലപ്പട എത്തുന്നത്. കൊച്ചിക്കു കണ്ണീർ മുൻ സീസണുകളിൽ മറ്റു ടീമുകളിൽ അസൂയ ജനിപ്പിക്കുന്ന റിക്കാർഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനു സ്വന്തം മൈതാനത്തുണ്ടായിരുന്നത്. രണ്ടു സീസണിൽ ഫൈനൽവരെ കുതിച്ചെത്തിയിട്ടുണ്ടെങ്കിൽ അത് സ്റ്റേഡിയം നിറഞ്ഞിരുന്ന കാണികളുടെ പിന്തുണകൊണ്ടു കൂടിയാണ്. പക്ഷേ, ഈ സീസണിൽ ഉദ്ഘാടനമത്സരം മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പുൽമൈതാനം ബ്ലാസ്റ്റേഴ്സിനു നഷ്ടങ്ങൾ മാത്രമാണു സമ്മാനിച്ചത്. സ്വന്തം മൈതാനത്ത് എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടു…
Read Moreക്ലാസിക് ക്ലാസൻ, ക്യാപ്റ്റൻ ഡുമിനി; സെഞ്ചൂറിയനിൽ ഇന്ത്യ വീണു
സെഞ്ചൂറിയൻ: എം.എസ്.ധോണിയുടെയും മനീഷ് പാണ്ഡെയുടെയും തട്ടുപൊളിപ്പൻ ബാറ്റിംഗിന് ഹെന്റിച്ച് ക്ലാസൻ, നായകൻ ജെ.പി.ഡുമിനി എന്നിവരിലൂടെ ദക്ഷിണാഫ്രിക്ക മറുപടി നൽകിയപ്പോൾ ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഇന്ത്യ ഉയർത്തിയ 189 റണ്സ് വിജയലക്ഷ്യം എട്ടു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. 30 പന്തിൽനിന്ന് 69 റണ്സ് നേടിയ ക്ലാസന്റെ ബാറ്റിംഗാണ് മത്സരം ഇന്ത്യയുടെ കൈപ്പിടിയിൽനിന്ന് അകറ്റിയത്. ഇതോടെ പരന്പര 1-1 സമനിലയിലായി. പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ശനിയാഴ്ച കേപ്ടൗണിലാണ് പരന്പരയിലെ അവസാനത്തേതും വിജയികളെ നിർണയിക്കുന്നതുമായ മത്സരം. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മനീഷ് പാണ്ഡ(48 പന്തിൽ 79) എം.എസ് ധോണി (28 പന്തിൽ 52) എന്നിവരുടെ മികവിലാണ് 188/4 എന്ന ടോട്ടൽ പടുത്തുയർത്തിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ…
Read Moreബ്ലാസ്റ്റേഴ്സിനു വീണ്ടും ആശ്വാസം; ഗോവയ്ക്കു സമനിലക്കുരുക്ക്
പനാജി: കേരള ബ്ലാസ്റ്റേഴ്സിനു ആശ്വാസമേകി ഗോവയെ സമനിലയിൽപിടിച്ച് ഡൽഹി. പോയിന്റ് പട്ടികയിൽ അവസാനക്കാരായ ഡൽഹി പ്ലേഓഫ് കൊതിക്കുന്ന ഗോവയെ ഒരു ഗോളിനാണ് സമനിലയിൽ കുരുക്കിയത്. ഗോവയ്ക്കായി ഹ്യൂഗോ ഹോമൈസ് ഗോൾ നേടിയപ്പോൾ ഡൽഹിയുടെ സമനില ഗോൾ കാലു ഉച്ചെ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. സമനിലയോടെ ഗോവ 21 പോയിന്റുമായി കേരളത്തിനു പിന്നിൽ ആറാം സ്ഥാനത്താണ്. എന്നാൽ കേരളത്തേക്കാൾ ഒരു മത്സരം കുറച്ചാണ് ഗോവ കളിച്ചിരിക്കുന്നത്. സമനില ഡൽഹിയെ അവസാനക്കാരെന്ന നാണക്കേടിൽനിന്നും രക്ഷിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുന്നിലെത്താൻ ഇതോടെ ഡൽഹിക്ക് സാധിച്ചു.
Read Moreസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് കോൽക്കത്തയിൽ
തിരുവനന്തപുരം: ഇന്ത്യൻ കാൽപന്തുകളിയുടെ തട്ടകമായ കോൽക്കത്ത സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകും. സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്താൻ ഇത്തവണ ഈസ്റ്റേണ് സോണിനായിരുന്നു ഫുട്ബോൾ ഫെഡറേഷൻ അനുമതി നല്കിയിരുന്നത്. ഇതേത്തുടർന്നാണ് ബംഗാൾ മത്സരനടത്തിപ്പ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം കോൽക്കത്തയിൽ സന്ദർശനം നടത്തുകയും വേദി സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. മാർച്ച് 19നാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. പത്തു ടീമുകളാണ് ഫൈനൽ റൗണ്ടിൽ. ഗ്രൂപ്പ് എയിൽ കേരളം, വെസ്റ്റ് ബംഗാൾ, ചണ്ഡിഗഡ്, മണിപ്പൂർ, മഹാരാഷ്ട്ര. ഗ്രൂപ്പ് ബിയിൽ ഗോവ, മിസോറാം, ഒഡീഷ, പഞ്ചാബ്, കർണാടക. കേരളത്തിന്റെ ആദ്യ മത്സരം മാർച്ച് 23ന് ശക്തരായ മണിപ്പൂരുമായാണ്. മാർച്ച് 25 ന് മഹാരാഷ്ട്രയേയും 27 ന് വെസ്റ്റ് ബംഗാളിനേയും നേരിടും. മാർച്ച് 30 ന് സെമിഫൈനലും ഏപ്രിൽ ഒന്നിന്…
Read More