സെഞ്ചൂറിയൻ: എം.എസ്.ധോണിയുടെയും മനീഷ് പാണ്ഡെയുടെയും തട്ടുപൊളിപ്പൻ ബാറ്റിംഗിന് ഹെന്റിച്ച് ക്ലാസൻ, നായകൻ ജെ.പി.ഡുമിനി എന്നിവരിലൂടെ ദക്ഷിണാഫ്രിക്ക മറുപടി നൽകിയപ്പോൾ ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഇന്ത്യ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം എട്ടു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. 30 പന്തിൽനിന്ന് 69 റണ്‍സ് നേടിയ ക്ലാസന്റെ ബാറ്റിംഗാണ് മത്സരം ഇന്ത്യയുടെ കൈപ്പിടിയിൽനിന്ന് അകറ്റിയത്. ഇതോടെ പരന്പര 1-1 സമനിലയിലായി. പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ശനിയാഴ്ച കേപ്ടൗണിലാണ് പരന്പരയിലെ അവസാനത്തേതും വിജയികളെ നിർണയിക്കുന്നതുമായ മത്സരം. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മനീഷ് പാണ്ഡ(48 പന്തിൽ 79) എം.എസ് ധോണി (28 പന്തിൽ 52) എന്നിവരുടെ മികവിലാണ് 188/4 എന്ന ടോട്ടൽ പടുത്തുയർത്തിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ…
Read MoreCategory: Sports
ബ്ലാസ്റ്റേഴ്സിനു വീണ്ടും ആശ്വാസം; ഗോവയ്ക്കു സമനിലക്കുരുക്ക്
പനാജി: കേരള ബ്ലാസ്റ്റേഴ്സിനു ആശ്വാസമേകി ഗോവയെ സമനിലയിൽപിടിച്ച് ഡൽഹി. പോയിന്റ് പട്ടികയിൽ അവസാനക്കാരായ ഡൽഹി പ്ലേഓഫ് കൊതിക്കുന്ന ഗോവയെ ഒരു ഗോളിനാണ് സമനിലയിൽ കുരുക്കിയത്. ഗോവയ്ക്കായി ഹ്യൂഗോ ഹോമൈസ് ഗോൾ നേടിയപ്പോൾ ഡൽഹിയുടെ സമനില ഗോൾ കാലു ഉച്ചെ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. സമനിലയോടെ ഗോവ 21 പോയിന്റുമായി കേരളത്തിനു പിന്നിൽ ആറാം സ്ഥാനത്താണ്. എന്നാൽ കേരളത്തേക്കാൾ ഒരു മത്സരം കുറച്ചാണ് ഗോവ കളിച്ചിരിക്കുന്നത്. സമനില ഡൽഹിയെ അവസാനക്കാരെന്ന നാണക്കേടിൽനിന്നും രക്ഷിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുന്നിലെത്താൻ ഇതോടെ ഡൽഹിക്ക് സാധിച്ചു.
Read Moreസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് കോൽക്കത്തയിൽ
തിരുവനന്തപുരം: ഇന്ത്യൻ കാൽപന്തുകളിയുടെ തട്ടകമായ കോൽക്കത്ത സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകും. സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്താൻ ഇത്തവണ ഈസ്റ്റേണ്‍ സോണിനായിരുന്നു ഫുട്ബോൾ ഫെഡറേഷൻ അനുമതി നല്‍കിയിരുന്നത്. ഇതേത്തുടർന്നാണ് ബംഗാൾ മത്സരനടത്തിപ്പ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം കോൽക്കത്തയിൽ സന്ദർശനം നടത്തുകയും വേദി സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. മാർച്ച് 19നാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. പത്തു ടീമുകളാണ് ഫൈനൽ റൗണ്ടിൽ. ഗ്രൂപ്പ് എയിൽ കേരളം, വെസ്റ്റ് ബംഗാൾ, ചണ്ഡിഗഡ്, മണിപ്പൂർ, മഹാരാഷ്ട്ര. ഗ്രൂപ്പ് ബിയിൽ ഗോവ, മിസോറാം, ഒഡീഷ, പഞ്ചാബ്, കർണാടക. കേരളത്തിന്റെ ആദ്യ മത്സരം മാർച്ച് 23ന് ശക്തരായ മണിപ്പൂരുമായാണ്. മാർച്ച് 25 ന് മഹാരാഷ്ട്രയേയും 27 ന് വെസ്റ്റ് ബംഗാളിനേയും നേരിടും. മാർച്ച് 30 ന് സെമിഫൈനലും ഏപ്രിൽ ഒന്നിന്…
Read Moreടീമിൽ ഇടം ലഭിച്ചില്ല; പാക് മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ജീവനൊടുക്കി
ഇസ്ലാമാബാദ്: അണ്ടർ 19 ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ജീവനൊടുക്കി. ആമീർ ഹനീഫിന്റെ മകൻ മുഹമ്മദ് സരിയാബ് ആണ് മരിച്ചത്. 1990 ൽ അഞ്ച് ഏകദിനങ്ങളിൽ പാക്കിസ്ഥാനായി കളിച്ചിട്ടുള്ള താരമാണ് ഹനീഫ്. ഒന്നാം വർഷ കോളജ് വിദ്യാർഥിയായ സരിയാബിനെ പ്രായക്കൂടുതലിനെ തുടർന്നാണ് ടീമിൽനിന്നും ഒഴിവാക്കിയത്. ഇതിൽ മനംനൊന്താണ് സരിയാബ് ജീവനൊടുക്കിയത്. ജനുവരിയിൽ കറാച്ചിയെ പ്രതിനിധീകരിച്ച് സരിയാബ് അണ്ടർ 19 ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് ടീമിൽനിന്നും പുറത്തായി. എന്നാൽ വീണ്ടും ടീമിലെത്താനാവുമെന്ന് സരിയാബ് പ്രതീക്ഷിച്ചിരുന്നു.
Read Moreഇന്ത്യൻ പുരുഷ-വനിതാ സംഘങ്ങളുടെ ലക്ഷ്യം പരമ്പര
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിനു പിന്നാലെ ട്വന്റി-20 പരന്പരയും നേടാൻ വിരാട് കോഹ്ലിയും സംഘവും ഇന്നിറങ്ങും. മൂന്നു മത്സരങ്ങളുടെ ട്വന്റി- 20 പരന്പരയിലെ രണ്ടാം മത്സരം ഇന്ന് സെഞ്ചൂറിയനിൽ. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ ഇന്നു ജയിച്ച് ജീവൻ നിലനിർത്താനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റിംഗ് നിര മികച്ച പ്രകടനത്തിലൂടെ മികച്ച സ്കോർ നൽകിയപ്പോൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബൗളർമാർ ശക്തമായ പിന്തുണ നല്കി. സമാനമായ പ്രകടനമാണ് ടീം ഇന്ത്യ സെഞ്ചൂറിയനിലും ലക്ഷ്യമിടുന്നത്. പരിക്ക് സാരമല്ലാത്തതിനാൽ കോഹ്ലി ഇന്നു കളിക്കുമെന്ന് ഇന്ത്യൻ ക്യാന്പ് അറിയിച്ചു. കഴിഞ്ഞ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ നായകന്റെ അരക്കെട്ടിന് വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. സ്പിന്നിനെ പിന്തുണയ്ക്കുന്ന സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്ക് പിച്ചിൽ രണ്ട്…
Read Moreകോഹ്ലിക്കു മുന്നിൽ ബ്രാഡ്മാൻ, റിച്ചാർഡ്സ് !
ഒരു വിദേശ പര്യടനത്തിൽ 1,000 റണ്‍സ് എന്ന അപൂർവ നേട്ടത്തിലേക്ക് എത്താൻ വിരാടിന് വേണ്ടിയത് 130 റണ്‍സ് കൂടി. അതിലേക്ക് ശേഷിക്കുന്നത് ഇന്നത്തേതുൾപ്പെടെ രണ്ട് ട്വന്റി-20 മത്സരങ്ങളും. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരമായ വിവിയൻ റിച്ചാർഡ്സ് മാത്രമാണ് ഒരു ഇന്റർനാഷണൽ പര്യടനത്തിൽ 1,000 റണ്‍സ് നേട്ടത്തിൽ എത്തിയിട്ടുള്ളത്. 1976ൽ വിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ റിച്ചാർഡ്സ് 1,045 റണ്‍സ് നേടിയിരുന്നു. ഓസ്ട്രേലിയയുടെ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാൻ ഇംഗ്ലണ്ട് പര്യടനത്തിൽ 974 റണ്‍സ് നേടിയതാണ് രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിലവിൽ കോഹ്ലി 870 റണ്‍സ് എടുത്തിട്ടുണ്ട്. ബ്രാഡ്മാനെയും റിച്ചാർഡ്സിനെയും കോഹ്ലി പിന്തള്ളുമോ എന്നതും ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷയാണ്.
Read Moreഅടിയോടടി..! ഒമ്പതു പേർക്ക് ചുവപ്പ് കാർഡ്; മത്സരം റദ്ദാക്കി
സാംപൗളോ: ഫുട്ബോൾ മൈതാനം കൂട്ടത്തല്ലിന് വഴിമാറിയപ്പോൾ അരങ്ങേറിയത് ഇതുവരെ കണ്ടിട്ടില്ലാത്ത കയ്യാങ്കളി. കളത്തിൽ അടിയോടടി… ഓടിച്ചിട്ടടി… റഫറിയും നോക്കിനിന്നില്ല, തലങ്ങുംവിലങ്ങും ചുവപ്പുകാർഡ് വീശി… ഒടുവിൽ ഒമ്പതുപേരെ ചുവപ്പ് കാർഡ് കാണിച്ച റഫറി, മത്സരം നിർത്തിവച്ചതായുള്ള ലോംഗ് വിസിൽ മുഴക്കിയശേഷമാണ് കാര്യങ്ങൾ ശാന്തമായത്. സംഭവം നടന്നത് ഫുട്ബോളിന്റെ ഈറ്റില്ലമായ ബ്രസീലിൽ. ബ്രസീൽ ഡെർബി എന്നറിയപ്പെടുന്ന വിക്ടോറിയ-ബഹിയ പോരാട്ടമാണ് വേദി. മത്സരം തീരാൻ 11 മിനിറ്റ് ബാക്കിയുള്ളപ്പോൾ ബഹിയയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത വിനീഷ്യസ് പന്ത് വലയിലെത്തിച്ച് അതുവരെ പിന്നിലായിരുന്ന ടീമിനെ 1-1ന് ഒപ്പമെത്തിച്ചു. തുടർന്ന് വിനീഷ്യസും കൂട്ടരും നടത്തിയ ഗോൾ ആഹ്ലാദ നൃത്തമാണ് കൂട്ടത്തല്ലിലേക്കും ചുവപ്പ് കാർഡ് പ്രളയത്തിലേക്കും കാര്യങ്ങൾ എത്തിച്ചത്. ആതിഥേയ കാണികളെ കളിയാക്കുന്ന തരത്തിൽ ലൈംഗിക ചുവയുള്ള ബഹിയ താരങ്ങളുടെ നൃത്തം വിക്ടോറിയ താരങ്ങൾ തടയുകയും കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. വിക്ടോറിയയുടെ അഞ്ച്…
Read Moreഏറ്റവും കൂടുതൽ ക്യാച്ച് നേടിയ വിക്കറ്റ് കീപ്പറെന്ന ബഹുമതി നേതി ധോണി
ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ട്വന്റി- 20യിൽ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനത്തിനിടെ എം.എസ്. ധോണി ഒരു റിക്കാർഡ് സ്വന്തമാക്കി. റീസ് ഹെൻഡ്രിക്സിനെ കൈക്കുള്ളിലാക്കിയ ധോണി ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ വിക്കറ്റ് കീപ്പറെന്ന റിക്കാർഡാണ് സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാറിന്റെ പന്തിലായിരുന്നു ക്യാച്ച്. 275 ട്വന്റി-20 മത്സരങ്ങളിൽ മുൻ ഇന്ത്യൻ നായകന്റെ 134-ാമത്തെ ക്യാച്ചായിരുന്നു അത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ പേരിലുണ്ടായിരുന്ന 254 ട്വന്റി-20യിൽ 133 ക്യാച്ചാണ് ധോണി മറികടന്നത്. ഇന്ത്യയുടെ ദിനേശ് കാർത്തിക് (227 കളിയിൽ 123 ക്യാച്ച്), പാക്കിസ്ഥാന്റെ കമ്രാൻ അക്മൽ (211 കളിയിൽ 115 ക്യാച്ച്), വെസ്റ്റ് ഇൻഡിസീന്റെ ദിനേഷ് രാംദിൻ (168 കളിയിൽ 108 ക്യാച്ച്) എന്നിവരാണ് പിന്നിലുള്ളത്. അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയതിന്റെ റിക്കാർഡും ധോണിയുടെ പേരിലാണ്. 87 കളിയിൽ 77 പുറത്താക്കലുകളാണ് മുൻ…
Read Moreദേശീയ സീനിയർ വോളിക്കു നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും. 28 വരെയായി വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്വപ്ന നഗരിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ന് വൈകിട്ടു നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 54 ടീമുകളാണ് 66-ാമത് ദേശീയ വോളിയില്‍ മാറ്റുരയ്ക്കുന്നത്. വിവിധ ടീമുകള്‍ ഇന്നലെ മുതല്‍ കോഴിക്കോട്ട് എത്തിത്തുടങ്ങി. ആന്ധ്രപ്രദേശ്, ചണ്ഡീഗഡ് ടീമുകള്‍ ഇന്നലെ രാവിലെതന്നെ കോഴിക്കോട്ടെത്തി. വൈകിട്ട് നാലിനു സര്‍വീസസും, ഛത്തീസ്ഗഢ് വനിതാ – പുരുഷ ടീമും എത്തി. ടീമുകള്‍ക്ക് ഉജ്വല സ്വീകരണമാണു സംഘാടകര്‍ ഒരുക്കിയത്. എം. മെഹബൂബ്, ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍, സംഘാടകസമിതി സെക്രട്ടറി സി. സത്യന്, കെ. മൊയ്തീന്‍കോയ, സംസ്ഥാന- ജില്ലാ വോളിബോള്‍ അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ടീം അംഗങ്ങളെ സ്വീകരിച്ചത്. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരാണ്…
Read Moreട്വന്റി-20യിലും ഇന്ത്യക്ക് വിജയത്തുടക്കം
ജൊഹാന്നസ്ബർഗ്: ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒന്നുപോലെ ആക്രമിച്ചു കയറിയ ഇന്ത്യക്കു മുന്നിൽ ദക്ഷിണാഫ്രിക്ക വീണ്ടും മുട്ടുമടക്കി. മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 28 റണ്‍സിന്റെ ഉജ്വല ജയം. ശിഖർ ധവാന്റെ (39 പന്തിൽ 72 റണ്‍സ്) ഇന്നിംഗ്സും ഭുവനേശ്വർ കുമാറിന്റെ (നാല് ഓവറിൽ 24 റണ്‍സിന് അഞ്ച് വിക്കറ്റ്) ബൗളിംഗും ചേർന്നതോടെ ആതിഥേയർ ചിത്രത്തിൽപോലും ഇല്ലാതായി. ഓപ്പണർ റീസ ഹെൻഡ്രിക്കസ് (50 പന്തിൽ 70) മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി നിന്നത്. സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 203. ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 175. ഭുവനേശ്വറാണ് മാൻ ഓഫ് ദ മാച്ച്. കൂറ്റനടിയുമായി ഇന്ത്യ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വാണ്ടറേർസിൽ അവസാനം നടന്ന നാല് ട്വന്റി-20യിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത് എന്ന ചരിത്ര സ്മരണയിലാണ്…
Read More