മൗണ്ട് മൗഗനുയി: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്റെ ആധികാരിക ജയം. ഇതോടെ പരന്പര 1-1 എന്ന നിലയിൽ തുല്യതയിലെത്തി. ആദ്യം ബാറ്റ് ചെയ്ത കിവീസ് 49.4 ഓവറിൽ 223 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട് 37.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. മിച്ചൽ സാറ്റ്നർ (പുറത്താകാതെ 63), മാർട്ടിൻ ഗുപ്റ്റിൽ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് കിവീസ് ഇന്നിംഗ്സിൽ സവിശേഷത. 108/6 എന്ന നിലയിൽ തകർന്ന കിവീസിനെ സാറ്റ്നറാണ് കരകയറ്റിയത്. കോളിൻ ഡി ഗ്രാന്റ്ഹോം 38 റണ്‍സ് നേടി. ഇംഗ്ലണ്ടിന് വേണ്ടി മൊയിൻ അലി, ബെൻ സ്റ്റോക്സ്. ക്രിസ് വോക്സ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ക്യാപ്റ്റൻ എയിൻ മോർഗൻ (62), ബെൻ സ്റ്റോക്സ് (പുറത്താകാതെ 63) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്. 20 പന്തിൽ 36 റണ്‍സോടെ…
Read MoreCategory: Sports
ദേശീയ വോളി: കേരളത്തിന് ഇരട്ട ഫൈനൽ
കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ന് കേരളത്തിന്റെ പുരുഷ – വനിതാ ടീമുകൾ റെയില്‍വേസിനെ നേരിടും. കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്ററില്‍ ഇന്ന് വൈകുന്നേരം മൂന്നിനാണ് വനിതകളുടെ പോരാട്ടം. അഞ്ചിനാണ് പുരുഷവിഭാഗം ഫൈനൽ. പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട്ട് നടക്കുന്ന വോളിബോള്‍ ദേശീയ മാമാങ്കത്തിന്റെ കലാശപ്പോരാട്ടത്തിന് ആതിഥേയരായ പുരുഷ-വനിതാ ടീമുകൾ തോല്‍വി അറിയാതെയാണ് എത്തിയത്. അബ്ദുള്‍ നാസറിന്റെ ശിക്ഷണത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ പുരുഷ കേസരികള്‍ കളത്തിലിറങ്ങുന്നത്. അഞ്ച് തവണ ദേശീയ ചാമ്പ്യന്മാരായതിന്റെ ചരിത്രം ടീമിനുണ്ട്. ചരിത്രത്തിലാദ്യമായി മലയാളിയല്ലാത്ത ഒരാള്‍ ടീമിനെ നയിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് കേരള പുരുഷന്മാർ ഫൈനലില്‍ ഇറങ്ങുന്നത്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയായ ജെറോം വിനീതാണ് ക്യാപ്റ്റന്‍. ജെറോം വിനീതും വിപിന്‍ ജോർജും അഖിനും അജിത്ത്ലാലും മികച്ച ഫോമിലാണെന്നത് കേരളത്തിനു ശുഭാപ്തിവിശ്വാസം നല്കുന്നു. ഇതിന് മുമ്പ് കോഴിക്കോട്ട് അരങ്ങേറിയ 2001ലെ ചാമ്പ്യന്‍ഷിപ്പില്‍…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം നാളെ
കൊച്ചി: ഇനി ശേഷിക്കുന്നത് രണ്ടു സ്ഥാനങ്ങൾ. കൂട്ടിയും കിഴിച്ചും പ്രാർഥിച്ചും അവസാന നാലിലെത്തുമെന്ന പ്രതീക്ഷയിലുള്ളത് അഞ്ചു ടീമുകളും. ഐഎസ്എൽ നാലാം സീസണ് അവസാന ഘട്ടത്തിലേക്കടുക്കുന്പോൾ കാൽപന്തുകളിയുടെ എല്ലാ അപ്രചനീയതകളും ലീഗ് ഘട്ടത്തിന്റെ മാറ്റു കൂട്ടുന്നു. ബംഗളൂരു എഫ്സി, പൂന സിറ്റി എഫ്സി എന്നീ ടീമുകൾ ഇതിനകം പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു. നിലവിലെ ചാന്പ്യന്മാരായ എടികെ, ഡൽഹി ഡൈനാമോസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ പുറത്തുമായി. ചെന്നൈയിൻ എഫ്സി, ജംഷഡ്പൂർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി എന്നിവരാണ് ഇനി ബാക്കിയുള്ള രണ്ടു സ്ഥാനങ്ങൾക്കു വേണ്ടിയുള്ള പോരിനിറങ്ങുന്നത്. ചെന്നൈയിൻ ഉറപ്പിച്ചപോലെ സീസണിൽ എട്ടു വിജയങ്ങൾ പേരിലെഴുതിയ ചെന്നൈയിൻ പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ച മട്ടാണ്. അവസാന നാലിലെത്തിയ എഫ്സി പൂന സിറ്റിയുമായി പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പമാണെങ്കിലും ഗോൾ വ്യത്യാസത്തിലെ അന്തരം മൂലമാണു സൂപ്പർ മച്ചാൻസ് മൂന്നാം…
Read Moreനെയ്മറിന്റെ പരിക്കു ഗുരുതരം; മേയ് വരെ കളിക്കില്ല
പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സാൻ ഷെർമയ്ന്റെ ബ്രസീൽ താരം നെയ്മറിന്റെ കാൽകുഴയ്ക്കേറ്റ പരിക്ക് ഗുരുതരം. നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും മേയ് വരെ വിശ്രമം ആവശ്യമാണെന്നും ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ഫുട്ബോളിന് ഒരു മാസം മുന്‍പ് മാത്രമേ നെയ്മർ കളത്തിൽ തിരിച്ചെത്തൂ എന്നാണ് ബ്രസീലിൽനിന്നുള്ള റിപ്പോർട്ടുകൾ. ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്കുമേലും പരിക്ക് വില്ലനാകുമോ എന്നതാണ് മറ്റൊരു ആശങ്ക. 2014 ലോകകപ്പിൽ നെയ്മറിന് പരിക്കേറ്റത് ബ്രസീലിന്റെ മുന്നേറ്റത്തെ സാരമായി ബാധിച്ചിരുന്നു. ക്വാർട്ടർ ഫൈനലിൽ കൊളംബിയയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റുവീണ നെയ്മറില്ലാതെയാണ് ബ്രസീൽ സെമിയിൽ ഇറങ്ങിയതും ജർമനിക്കെതിരേ വൻതോൽവിയോടെ പുറത്തായതും. 2014ലെ അതേ ഞെട്ടലോടെയാണ് നെയ്മറിന് പരിക്കേറ്റെന്ന വാർത്ത ബ്രസീൽ ശ്രവിച്ചത്. നെയ്മറിന്റെ കാൽകുഴ തെറ്റുകയും ചെറിയ പൊട്ടൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് പിഎസ്ജി വൃത്തങ്ങളും അറിയിച്ചു. ഞായറാഴ്ച നടന്ന മാഴ്സെല്ലെയ്ക്കെതിരായ ലീഗ് മത്സരത്തിനിടെയാണ് സൂപ്പർ താരത്തിനു പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്കുശേഷം…
Read Moreജുലൻ ഗോസ്വാമി ഇല്ലാതെ ഇന്ത്യ
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പേസ് ബൗളിംഗ് മുഖമായ ജുലൻ ഗോസ്വാമി ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ കളിക്കില്ല. പരിക്കിനെത്തുടർന്നാണ് ഗോസ്വാമിയെ പുറത്തിരുത്തി ഇന്ത്യ ഇറങ്ങുന്നത്. ഗോസ്വാമിക്ക് ആറ് ആഴ്ചത്തെ വിശ്രമം ആവശ്യമാണെന്നാണ് ടീം വൃത്തങ്ങൾ നല്കുന്ന സൂചന. മാർച്ച് 12നാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി-20. അതേസമയം, 2016 നവംബറിനുശേഷം ടീമിൽ ഇടംലഭിക്കാതിരുന്ന യുവ പേസ് ബൗളർ സുകന്യ പരീദ ഇന്ത്യൻ സംഘത്തിലേക്ക് മടങ്ങിയെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 5-1-14-0 എന്നായിരുന്നു പരീദയുടെ ബൗളിംഗ് പ്രകടനം. 15 അംഗ ടീമിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ പ്രമുഖരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്ന പതിനേഴുകാരിയായ ജെമിമാഹ് റോഡ്രിഗസും ടീമിലുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉണ്ടായിരുന്ന 16 അംഗ ടീമിലെ വിക്കറ്റ് കീപ്പറായ താനിയ ഭാട്യയെ ഉൾപ്പെടുത്തിയിട്ടില്ല.
Read Moreആർ.അശ്വിൻ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം നായകൻ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നയിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ടീം മെന്ററുമായ വീരേന്ദർ സെവാഗാണ് പഞ്ചാബ് ടീമിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഈ സീസണിൽ 7.6 കോടി രൂപ മുടക്കിയാണ് അശ്വിനെ കിംഗ്സ് ഇലവൻ ടീമിലെത്തിച്ചത്. ക്രിസ് ഗെയിൽ, യുവരാജ് സിംഗ്, ആരണ് ഫിഞ്ച് എന്നീ പ്രമുഖരെ നയിക്കേണ്ട ചുമതല ഇതോടെ അശ്വിനിലായി.
Read Moreദേശീയ സീനിയർ വോളി വനിതാവിഭാഗത്തിൽ കേരളം ഫൈനലിൽ
കോഴിക്കോട്: ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കേരളം ഫൈനലിൽ. പുരുഷ വിഭാഗത്തിൽ സർവീസസിനെ മറികടന്ന് റെയിൽവേസും ഫൈനലിൽ കടന്നു. വനിതാ വിഭാഗം ആദ്യ സെമിയിൽ രേഖ, അഞ്ജു ബാലകൃഷ്ണന്, ക്യാപ്റ്റന്‍ അഞ്ജു മോള്, ശ്രുതി, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളും സെറ്റര്‍ ജിനിയുടെ പ്ലേസിംഗുകളുമാണ് കേരള വനിതകള്‍ക്ക് അനായാസ വിജയം നേടിക്കൊടുത്തത്. ഫിനിഷിംഗിലെ പിഴവുകളും മികച്ച ബ്ലോക്കുകള്‍ തീര്‍ക്കാന്‍ കഴിയാത്തതും തമിഴ്നാടിന് വിനയായി. ആദ്യ സെറ്റില്‍ രേഖയും അഞ്ജു മോളും അഞ്ച് വീതം പോയിന്റാണ് കേരളത്തിനായി നേടിയത്. എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാത്ത പ്ലേസിംഗിലൂടെ പോയിന്റുകൾ സ്വന്തമാക്കി ജിനിയും പ്രശംസ പിടിച്ചുപറ്റി. രണ്ടാം സെറ്റില്‍ കേരള താരങ്ങളായ അഞ്ജലി ബാബു, അനുശ്രീ എന്നിവര്‍ തുടര്‍ച്ചയായി സെര്‍വുകള്‍ പാഴാക്കിയെങ്കിലും അനുശ്രീയുടെ അഞ്ച് സ്മാഷുകളും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണന്, ക്യാപ്റ്റന്‍ അഞ്ജു മോള് എന്നിവരുടെ പോരാട്ടവും 25-17ന്…
Read Moreനെയ്മറിനു പരിക്ക്; പിഎസ്ജിക്ക് ഇരുട്ടടി
പാരീസ്: ഫ്രഞ്ച് ലീഗ് വന്പന്മാരായ പിഎസ്ജിക്ക് ഇരുട്ടടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. ലീഗിൽ മാഴ്സെല്ലെയ്ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന്റെ വലതു കാലിനു പരിക്കേറ്റത്. ടാക്ലിംഗിനിടെ വീണ നെയ്മറിന്റെ കണങ്കാൽ തെറ്റിയതായാണ് ടീം വൃത്തങ്ങൾ നല്കുന്ന സൂചന. കാലിന് പൊട്ടലുണ്ടെന്നും ഇല്ലെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റുവീണ നെയ്മറിനെ ക്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയത്. നെയ്മറിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ പിഎസ്ജിക്ക് കനത്തപ്രഹരമാകും അത്. യൂറോപ്യൻ ചാന്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരേ സ്വന്തം മൈതാനത്ത് രണ്ടാം പാദ പ്രീക്വാർട്ടർ വരാനിരിക്കുകയാണ്. ആദ്യപാദത്തിൽ 3-1നു തോൽവി വഴങ്ങിയ പിഎസ്ജിക്ക് ചുരുങ്ങിയത് 2-0ന് എങ്കിലും ജയിച്ചാൽമാത്രമേ മുന്നേറാൻ സാധിക്കൂ. ഈ അവസ്ഥയിൽ നെയ്മറിന്റെ സാന്നിധ്യം ഇല്ലെങ്കിൽ പിഎസ്ജിക്ക് അത് താങ്ങാവുന്നതിലും അപ്പുറമാകും. മാർച്ച് ഏഴിനാണ് പിഎസ്ജി-റയൽ മാഡ്രിഡ് രണ്ടാം പാദ പ്രീക്വാർട്ടർ.പരിക്ക് ഗുരുതരമല്ലെന്നാണ് പരിശീലകൻ ഉനയ് എമ്റി പറഞ്ഞത്. എന്നാൽ, നെയ്മർ റയലിനെതിരേ…
Read Moreഒരു ഇന്ത്യൻ വിജയപര്യടനം
“വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ സംഘം നാള്‍ക്കുനാള്‍ മെച്ചപ്പെടുകയേയുള്ളൂ. കോഹ്ലിയുടെ നായകപാടവവും ബാറ്റിഗും ഇന്ത്യയെ പുതിയ മാനങ്ങളിലേക്ക് നയിക്കും”: പറഞ്ഞത് മറ്റാരുമല്ല, ഓസ്ട്രേലിയയുടെ മൈക്ക് ഹസി. ഹസിയെപ്പോലൊരു ലോകക്രിക്കറ്റര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടണമെങ്കില്‍ കാര്യം അത്രനിസാരമാകില്ല. മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ജയത്തിനുശേഷമാണ് ഹസി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കാരണം, ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റില്‍ നായകന് വിരാട് സെഞ്ചുറി നേടിയതു മുതലായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. പോരാട്ടവീര്യം നായകനില്‍നിന്ന് മറ്റുള്ള ടീം അംഗങ്ങളിലേക്കുമെത്തിയപ്പോള് മൂന്നാം ടെസ്റ്റ് ഇന്ത്യ 63 റണ്‍സിനു വിജയിച്ചു. ബംഗ്ലാദേശ്, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരേ പരമ്പര നേടിയശേഷമായിരുന്നു ഇന്ത്യ ആഫ്രിക്കന്‍ വന്‍കരയിലേക്ക് യാത്ര ചെയ്തത്. പതിവ് വിദേശ പര്യടനചരിത്രം ആവര്‍ത്തിച്ച് രണ്ട് ടെസ്റ്റ് പരാജയപ്പെട്ടു. എന്നാല്‍, പിന്നീട് കോഹ്ലിയും ഇന്ത്യയും കാര്യങ്ങള്‍ സ്വന്തംവരുതിയിലേക്ക് കൊണ്ടുവരുന്നതായിരുന്നു കണ്ടത്. ചരിത്രം പിറന്നപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാകുക എന്നത് സുഖമുള്ള ഓര്‍മയാണ്:…
Read Moreജംഷഡ്പുരിനു തോൽവി
ഭുവനേശ്വര്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പുര്‍ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗളൂരു എഫ്സി തോല്‍പ്പിച്ചു. മിക്കു(23), സുനില്‍ ഛേത്രി(34) എന്നിവരാണ് ബംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ 17 കളികളില്‍ നിന്നും 26 പോയിന്റുമായി ജംഷഡ്പുര്‍ എഫ്സി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് തൊട്ടു താഴെ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും ബാക്കിയുള്ളത് ഓരോ കളികള്‍ വീതം. കരുത്തരായ ബംഗളൂരുവിനെ തോല്‍പ്പിച്ചാലേ ബ്ലാസ്റ്റേഴ്സിനു സെമി പ്രതീക്ഷകൾ നിലനിർത്താനാകൂ. ഐഎസ്എൽ പോയിന്റ് നില ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ് ബംഗളൂരു 17 12 1 4 37പൂന 17 9 2 6 29ചെന്നൈയിൻ 17 8 5 4 29ജംഷഡ്പുർ 17 7 5…
Read More