സെഞ്ചൂറിയൻ: ആദ്യ ഏകദിനത്തിൽ ഇന്ത്യയോടു പരാജയപ്പെട്ട ദക്ഷിണാഫ്രിക്കൻ ടീമിനു വീണ്ടും തിരിച്ചടി. നായകൻ ഫാഫ് ഡുപ്ലസിയെ പരന്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് ഒഴിവാക്കി. കൈവിരലിനേറ്റ പരിക്കാണ് ദക്ഷിണാഫ്രിക്കൻ നായകനു തിരിച്ചടിയായത്. ട്വന്റി 20 പരന്പരയിൽനിന്നും ഡുപ്ലസിയെ ഒഴിവാക്കിയിട്ടുണ്ട്. പരന്പരയിലെ ആദ്യ ഏകദിനത്തിനിടെയാണ് നായകനു പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ ആറാഴ്ച വിശ്രമം വേണ്ടിവരുമെന്നാണു റിപ്പോർട്ടുകൾ. മത്സരത്തിൽ ഡുപ്ലസി സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ഞായറാഴ്ചയാണ് പരന്പരയിലെ രണ്ടാം മത്സരം. നായകസ്ഥാനത്ത് ഡുപ്ലസിക്കു പകരക്കാരനെ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. അതേമസയം, ഡുപ്ലസിക്കു പകരക്കാരനായി ഫർഹാൻ ബഹാർദീനെ ടീമിൽ ഉൾപ്പെടുത്തി. നേരത്തെ, മുൻ നായകൻ എ.ബി.ഡിവില്ല്യേഴ്സും പരിക്കിനെ തുടർന്ന് പരന്പരയിലെ ആദ്യ മത്സരങ്ങളിൽനിന്ന് ഒഴിവായിരുന്നു.
Read MoreCategory: Sports
അണ്ടർ 19: നീലപ്പടയുടെ നാലാം ലോകകിരീടം 217 റൺസ് അകലെ
ക്രൈസ്റ്റ്ചർച്ച്: അണ്ടർ 19 ലോകകിരീടം കൈപ്പിടിയിലൊതുക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 217 റൺസ്. ഫൈനലിൽ ഓസീസ് ബാറ്റിംഗ് നിരയെ, തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കിയതാണ്. സ്കോർബോർഡിൽ 59 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ ഇന്ത്യൻ ബൗളർമാർ പവലിയനിലേക്ക് മടക്കി അയച്ചു. എന്നാൽ, 76 റൺസ് നേടിയ ജോനാഥൻ മെർലോയും 34 റൺസ് നേടിയ പരം ഉപ്പലും ചേർന്ന് ഓസീസ് ബാറ്റിംഗ് നിരയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.
Read Moreഇന്ത്യൻ ഓപ്പണ്‍: സൈന പുറത്ത്
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടറിൽ ഇന്ത്യ താരം സൈന നെഹ്വാൾ പുറത്ത്. ലോക 11-ാം നന്പർ താരമായ അമേരിക്കയുടെ ബീവെൻ സാംഗിനോടാണ് സൈന പരാജയപ്പെട്ടത്. സ്കോർ 21-10, 21-13. കഴിഞ്ഞയാഴ്ച സൈന ഇന്തോനേഷ്യൻ മാസറ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചിരുന്നു.
Read Moreനീലം കപുര്‍ സായ് ഡയറക്ടര്‍ ജനറല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫീസര്‍ നീലം കപുറിനെ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) പുതിയ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ആദ്യമായാണ് ഒരു ഐഐഎസ് ഓഫീസര്‍ സയ് തലപ്പത്തെത്തുന്നത്. സാധാരണയായി ഐഎഎസ് ഓഫീസര്‍മാരാണ് സായിയുടെ തലപ്പത്തെത്തുക. യുപിഎ ഭരണകാലത്ത് സര്‍ക്കാര്‍ വക്താവായും ഇവര്‍ സേവനമനുഷ്ടിച്ചിരുന്നു. 1982ലെ ഐഐഎസ് ബാച്ച് ഓഫീസര്‍ ഇപ്പോള്‍ ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി (ഡിഇപി)യുടെ പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ ജനറലാണ്. 2009 യുപിഎ ഗവണ്മെന്റിന്റെ കാലത്ത് കപുര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ ജനറലായിരുന്നു.
Read Moreമേരി കോം, സരിതദേവി ഫൈനലില്‍
ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബോക്സിംഗില്‍ മേരി കോമും സരിത ദേവിയും ഫൈനലില്‍. എന്നാല്‍ സെമി ഫൈനലില്‍ തോറ്റ ശിവ ഥാപ്പയ്ക്കു വെങ്കലം ലഭിക്കും. മേരി കോം (48 കിലോഗ്രാം) സെമിയില്‍ മംഗോളിയയുടെ അറ്റ്ലാന്സെറ്റ്സെഗ് ലുറ്റസയ്ഖാനെ തോല്പിച്ചു. ഫൈനലില്‍ മേരി കോം ഫിലിപ്പീന്‍സിന്റെ ജോസി ഗാബുകോയെ നേടിരും. ഗാബുകോ ഇന്ത്യയുടെ മോണിക്കയെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പയെ ഇന്ത്യയുടെതന്നെ മനീഷ് കൗശിക് പരാജപ്പെടുത്തി. ഇരുവരും പഞ്ചുകള്‍ ഉതിര്‍ത്തെങ്കിലും ജഡ്ജിയുടെ തീരുമാനം കൗശിക്കിന് അനുകൂലമായിരുന്നു. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പന്ഗാല് ഫൈനലിലെത്തി. വനിതകളുടെ 60 കിലോഗ്രാമില്‍ എല്‍. സരിത ദേവി ശക്തമായ പഞ്ചുകളുമായി ഇന്ത്യയുടെ തന്നെ പ്രിയങ്കയെ തോല്‍പ്പിച്ചു. ഫൈനലില്‍ സരിത ഫിന്‍ലന്‍ഡിന്റെ മിറ പോട്കോനനെ നേരിടും.
Read Moreലിവര്‍പൂള്‍ ജയിച്ചു; ആഴ്സണല്‍ തോറ്റു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മികച്ച ജയം സ്വന്തമാക്കിയപ്പോള്‍ ആഴ്സണല്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളിന് ഹഡേഴ്സ്ഫീല്‍ഡ് ടൗണിനെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തി. ആഴ്സണല്‍ ഒന്നിനെതിരേ മൂന്നു ഗോളിന് സ്വാന്‍സി സിറ്റിയോടു തോറ്റു. ജയത്തോടെ സ്വാന്‍സി തരംതാഴ്ത്തല്‍ ഘട്ടത്തില്‍നിന്ന് പുറത്തുകടന്നു. തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട ലിവര്‍പൂള്‍ ഹഡേഴ്സ്ഫീല്‍ഡില്‍ നേടിയ ജയത്തോടെ വിജയപാതയിലേക്കു തിരിച്ചെത്തി. എമര് കാന്‍, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഗോളില്‍ ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ തന്നെ കളിയുടെ നിയന്ത്രണം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മുഹമ്മദ് സാലഹ് പെനാല്‍റ്റി വലയിലാക്കി യുര്‍ഗന്‍ ക്ലോപ്പിന്റെ ടീമിന് മികച്ച ജയം നല്കി. വിവിധ ടൂര്‍ണമെന്റിലായി കഴിഞ്ഞ എട്ടു കളിയില്‍ ലിവര്‍പൂളിന്റെ ആറാം ജയമാണ്. പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ 50 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഹഡേഴ്സ്ഫീല്‍ഡിന്റെ തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് തോല്‍വിയാണ്. കഴിഞ്ഞ…
Read Moreഒന്നാംസ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പ നഷ്ടമായെങ്കിലും അവസാന ടെസ്റ്റ് മത്സരം ജയിച്ച ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയ്ക്കൊരുങ്ങുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡര്‍ബനില്‍ തുടങ്ങും. ടെസ്റ്റ് പരമ്പര പോലെ ഇന്ത്യക്ക് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയും നേടാനായിട്ടില്ല. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് മത്സരം ആരംഭിക്കും. ഈ പരമ്പര നേടാനായാല്‍ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനാകും. നിലവില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. 2019ല്‍ നടക്കുന്ന ഏകദിന ലോകകപ്പിന് 14 മാസം കൂടിയുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പര ജയത്തോടെ ഇന്ത്യ ലോകകപ്പിന് മികച്ച തയാറെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം ഇന്ത്യക്ക് വലിയ ടെസ്റ്റ് മത്സരങ്ങള്‍ക്കൊപ്പം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും ധാരാളം മത്സരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ആറ് ഏകദിനം മൂന്നു ട്വന്റി 20യുമാണുള്ളത്. അതിനുശേഷം ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്…
Read Moreനാലിൽ ജയിച്ചാൽ ഇന്ത്യ ഐസിസി റാങ്കിംഗിൽ ഒന്നാമത്
ഡർബൻ: ടെസ്റ്റ് പരമ്പര അടിയറവുവച്ച ഇന്ത്യ നാളെ ഇറങ്ങുന്നു, കൃത്യമായ ലക്ഷ്യങ്ങളുമായി. ആറു മത്സരങ്ങളുടെ ഏകദിന പരന്പര നേടാനായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഐസിസി റാങ്കിംഗിലെ ഒന്നാം നന്പർ സ്ഥാനമാണ്. നിലവിൽ ഏകദിന റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. 119 പോയിന്റാണ് ആഫ്രിക്കക്കാരുടെ സന്പാദ്യം. രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 116 പോയിന്റുമായി പിന്നാലെയുണ്ട്. ഈ പരന്പരയിൽ നാലു മത്സരമെങ്കിലും ജയിക്കാനായാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ പതറിയെങ്കിലും ഏകദിനത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. എം.എസ്. ധോണിയും കേദാർ ജാദവുമൊക്കെ എത്തുന്നതോടെ കട്ടയ്ക്കു നില്ക്കുന്ന ടീമാണ് ഇന്ത്യയുടേത്. ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, മനീഷ് പാണ്ഡെ തുടങ്ങിയവരെല്ലാം ഏകദിന ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അതേസമയം പരിക്കേറ്റ എ.ബി. ഡിവില്യേഴ്സ് ആദ്യ മൂന്നു കളികളിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ ഉണ്ടാകില്ല. ദക്ഷിണാഫ്രിക്കയിലെ മുൻകാല ചരിത്രം പക്ഷേ ഇന്ത്യക്ക് എതിരാണ്. ടെസ്റ്റിലെന്ന…
Read Moreബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്ര നൂൽപ്പാലത്തിലൂടെ
അജിത്ത് ജി. നായർ പരിശീലകന്റെയും താരങ്ങളുടെയും കൊഴിഞ്ഞുപോക്കിൽ ശിഥിലമായ ബ്ലാസ്റ്റേഴ്സിന് ഇത്തവണ പ്ലേഓഫ് കളിക്കാനാവുമോയെന്നാണ് മലയാളികളായ ഓരോ ഫുട്ബോൾ പ്രേമിയും ചോദിക്കുന്നത്. റെനി മ്യൂലൻസ്റ്റീനിന്റെ കീഴിലെ നിരാശാജനകനായ പ്രകടനത്തിനു ശേഷം ഡേവിഡ് ജയിംസ് പരിശീലകനായി എത്തിയതോടെ ടീമിന് അൽപം ഉണർവു ലഭിച്ചിരുന്നു. ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടങ്ങളാണ്. നിലവിൽ 13 മത്സരങ്ങളിൽ നിന്നു 17 പോയിന്റുമായി പട്ടികയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്സിക്കും ഇത്ര തന്നെ പോയിന്റാണെങ്കിലും അവർ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്. ഗോൾ വ്യത്യാസവും മികച്ചതാണ്. ബംഗളുരു (24), ചെന്നൈ (23), പൂന (22), ഗോവ(19) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ആദ്യ മൂന്നു ടീമുകളും 12 മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഗോവ പതിനൊന്നു മത്സരം മാത്രമാണ് കളിച്ചത്. 19 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പുർ കേരളത്തിന്റെ അത്ര മത്സരങ്ങൾ പൂർത്തിയാക്കി.…
Read Moreഓസ്ട്രേലിയൻ ഓപ്പണിൽ താരമായി മലയാളി ബാലൻ
രാമപുരം: ഒാസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ റോജർ ഫെഡററും ദക്ഷിണ കൊറിയൻ താരം ഹ്യൂങ് ചൂങ് ഹിയോണും തമ്മിലുള്ള സെമിഫൈനലിൽ താര മായത് ഒരു മലയാളി ബാലൻ. ഗൗതം സന്തോഷ് എന്ന 11 കാരനായ മലയാളി ബാലനാണ് ആ കുട്ടി. ഓസ്ട്രേലിയൻ ടെന്നീസിൽ അതിവേഗം വളരുന്ന താരമാണ് ഈ മലയാളി ബാലൻ. മത്സരത്തിന് ടോസ് ചെയ്തത് പതിനൊന്ന് വയസുകാരുടെ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കുകാരനായ ഗൗതം സന്തോഷാണ്. ടോസ് ഇടുന്പോൾ ഹെഡോ ടെയിലോ എന്നു പറയാൻ ആരെ വിളിക്കണം എന്ന റഫറിയുടെ ചോദ്യത്തിന് തന്റെ ആരാധനാപാത്രമായ റോജർ ഫെഡററിനെ വിളിക്കാൻ കുട്ടി ഉടൻതന്നെ പറഞ്ഞു. മൂവാറ്റുപുഴ ആവോലി സ്വദേശി സന്തോഷിന്റെയും പാലാ ഏഴാച്ചേരി പൂവക്കാട്ടിൽ ബിബിമോളുടെയും മകനാണ് ഗൗതം. 2008 ലാണ് കുടുംബം ബ്രിട്ടനിൽ നിന്നും ഓസ്ട്രേലിയയിൽ എത്തിയത്. ആഷിക്, ദിയ എന്നിവർ സഹോദരങ്ങളാണ്.
Read More