കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിരവധി കണക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് കോല്‍ക്കത്ത എടികെയ്ക്കെതിരേ തീര്‍ക്കാനുള്ളത്. രണ്ടു തവണ ഫൈനലില്‍ കേരളത്തിനു കിരീടം നിക്ഷേധിച്ചത് കോല്‍ക്കത്ത ടീമായിരുന്നു. നിലവിലുള്ള ചാമ്പ്യന്മാരായ എടികെയ്ക്കെതിരേ വിജയിച്ചാല്‍ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. അതിനേക്കാള്‍ ദയനീയാവസ്ഥയാണ് കോല്ക്കത്തയുടേത്. അതുകൊണ്ടുതന്നെ അതിജീവനത്തിന്റെ പോരാട്ടത്തിനാണ് ഇരുടീമും ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. നവബര്‍ 17നു നടന്ന ഉദ്ഘാടന മത്സരത്തില്‍ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഫലം ഗോള്‍രഹിത സമനിലയായിരുന്നു. എടികെ ഈ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നില്‍ മാത്രമേ ജയിച്ചിട്ടുള്ളു. രണ്ടെണ്ണത്തില്‍ സമനിലയും. എഴ് മത്സരങ്ങള്‍ തോറ്റു. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ മൊത്തം 27 പോയിന്റ് ആകും. അങ്ങനെവന്നാല്‍ മാത്രമെ എടികെയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. നിലവില്‍ എടികെ പരിക്കിന്റെ പിടിയിലാണ്. അഞ്ച് വിദേശ കളിക്കാര്‍ മാത്രമേ ഇന്ന് കളിക്കാന്‍…
Read MoreCategory: Sports
ആഫ്രിക്കൻ സഫാരി: പെൺപുലി കടിച്ചുകീറി, ആൺപുലി ഗർജിച്ചു
കിംബെര്‍ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ പെണ്‍പുലികളുടെ ആഫ്രിക്കന്‍ ഗര്‍ജനം തുടരുന്നു. ഐസിസി വിമന്‍ ചാമ്പ്യന്‍ഷിപ്പ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഉജ്വല വിജയം. 178 റണ്‍സിനാണ് ഇന്ത്യ വിജയസോപാനമേറിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നും ബാറ്റിംഗ് പ്രകടനം നടത്തിയ സ്മൃതി മന്ദാനയാണ് ജയം അനായാസമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ഒറ്റയാള്‍ പ്രകടനത്തിലൂടെ മന്ദാന ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഓപ്പണറായിറങ്ങി 44-ാം ഓവര്‍ വരെ ക്രീസില്‍നിന്ന മന്ദാനയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 303 റണ്‍സ് വിജയലക്ഷ്യമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. 129 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സുമടക്കം 135 റണ്‍സാണ് മന്ദാന അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. 30.5 ഓവറില്‍ 124 റണ്‍സിന്…
Read Moreകോൺസ്റ്റന്റൈൻ തുടരും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോൾ ടീം പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈനുമായുള്ള കരാര്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പുതുക്കി. 2019വരെയാണ് സ്റ്റീഫന്റെ കാലാവധി പുതുക്കിയിരിക്കുന്നത്. ഇതോടെ 2019ലെ ഏഷ്യ കപ്പില്‍ ഇന്ത്യന്‍ പരിശീലന് സ്റ്റീഫനായിരിക്കും. ഇന്നു ചേര്‍ന്ന എഐഎഫ്എഫ് ടെക്നിക്കല്‍ കമ്മിറ്റിയുടെതാണ് തീരുമാനം. ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യത നേടിക്കൊടുക്കുയും ഏഷ്യന്‍ രാജ്യങ്ങളുടെ ഫിഫ റാങ്കിംഗില്‍ ആദ്യ പതിനഞ്ചിനുള്ളില്‍ ഇന്ത്യയെ നിലനിര്‍ത്തുകയും ചെയ്തതാണ് സ്റ്റീഫനെ നിലനിര്‍ത്താന്‍ കാരണം. പ്രതിഫലമുയർത്തിയാൽ താൻ തുടരാമെന്ന് കോൺസ്റ്റന്റൈൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreപാരിതോഷികത്തിലെ വിവേചനം: ദ്രാവിഡിന് അതൃപ്തി
മുംബൈ: ബിസിസിഐയുടെ വിവേചനത്തിനെതിരേ രാഹുൽ ദ്രാവിഡ്. അണ്ടര്‍ 19 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം സംബന്ധിച്ചാണ് രാഹുൽ തന്റെ അതൃപ്തി അറിയിച്ചത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. തനിക്ക് മാത്രം 50 ലക്ഷം രൂപ നല്കിയ ബിസിസിഐയുടെ നിലപാടാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത്. മുഖ്യപരിശീലകന്‍ 50 ലക്ഷം, മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം, ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം എന്നിങ്ങനെയായിരുന്നു കിരീട നേട്ടത്തിനു പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുക. എന്നാല്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് മുഴുവന്‍ ഒരേ രീതിയില്‍ തുക നല്‍കണമെന്നും അക്കാര്യത്തില്‍ വേര്‍തിരിവ് പാടില്ലെന്നുമാണ് ദ്രാവിഡിന്റെ നിലപാടെന്നാണ് സൂചന. ഇക്കാര്യത്തിലുള്ള അതൃപ്തി ദ്രാവിഡ് ബിസിസിഐയെ അറിയിക്കുകയും ചെയ്തെന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കിരീട നേട്ടത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ദ്രാവിഡ് മുംബൈയില്‍ ക്യാപ്റ്റന്‍ പൃഥ്വി ഷായ്ക്കൊപ്പം നടത്തിയ വാര്‍ത്താ…
Read Moreബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ദീപേന്ദ്രയ്ക്കും പരിക്ക്
കൊച്ചി: സിഫ്നിയോസിനും ബർബറ്റോവിനും പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി കേരള ബ്ലാസ്റ്റേഴ്സിൽനിന്നു പുറത്ത്. വെസ് ബ്രൗണിനും കിസിറ്റോയ്ക്കും വിനീതിനും പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരം ദീപേന്ദ്ര നേഗിക്കും പരിക്ക്. അടുത്തിടെയാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഡൽഹിക്കെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജയത്തില്‍ നിര്‍ണായക താരമായതും നേഗിയായിരുന്നു. ഇതുവരെ ടീമില്‍ അവസരം കിട്ടാതിരുന്ന നേഗി ഇറങ്ങി ഒരു ഗോളടിക്കുകയും വിജയ ഗോളിന് വഴിയൊരുക്കുകയും ചെയ്തതോടെയാണ് ആരാധകരുടെ പ്രിയതാരമായി മാറിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരമായി നേഗിയെ എല്ലാരും വാഴ്ത്തുകയും ചെയ്തു. പരിക്കേറ്റ കാലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ നേഗി പുറത്തു വിട്ടു. പൂനയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നുവങ്കിലും നേഗി കളിക്കാനിറങ്ങിയിരുന്നില്ല. എന്നിരുന്നാലും താരത്തിന്റെ പരിക്ക് ഗുതുതരമല്ല എന്നാണ് സൂചനകള്‍. കോല്‍ക്കത്തയ്ക്കെതിരെ നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ആറാമതുള്ള ബ്ലാസ്റ്റേഴ്സിന്…
Read Moreഷെയ്ന് വോൺ വീണ്ടും രാജസ്ഥാനിലേക്ക്
ജയ്പുർ: ഐപിഎല്‍ ആദ്യ സീസൺ തുടങ്ങാനിരിക്കേ ആരാധകർക്കൊരു സന്തോഷവാർത്ത. രാജസ്ഥാന് റോയല്‍സിന് കിരീടം നേടിക്കൊടുത്ത പരിശീലകനും താരവുമായ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോൺ വീണ്ടും രാജസ്ഥാനിലേക്കെന്നു സൂചന. ആദ്യ സീസണിൽ കിരീടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമുകളുടെ ലിസ്റ്റില്‍ രാജസ്ഥാന് ഇല്ലായിരുന്നു. വളരെ അപ്രതീക്ഷിതമായിരുന്നു റോയല്‍സിന്റെ കിരീടധാരണം. എല്ലാറ്റിനു പിന്നിലും വോണിന്റെ കൗശലബുദ്ധിയായിരുന്നു. അത്ര മികച്ച,പേരുകേട്ട താരങ്ങളല്ലായിരുന്നു രാജസ്ഥാനിലുണ്ടായിരുന്നത്. വോണിന്റെ കൃത്യമായ കരുനീക്കങ്ങളാണ് കപ്പുയര്‍ത്താന്‍ രാജസ്ഥാന് സഹായകമായത്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 11-ാം സീസണില്‍ മടങ്ങിയെത്തുന്ന രാജസ്ഥാന് റോയല്‍സില്‍ വോൺ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ടീം മാനേജ്മെന്റ് അറിയിച്ചു. എന്നാൽ, ഇതിനു സ്ഥിരീകരണമായിട്ടില്ല. വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തുവിടാന്‍ കഴിയുമെന്ന് വോൺ ട്വീറ്റ് ചെയ്തു. ഇക്കുറി ഐപിഎലില്‍ വോണിന്റെ ചുമതല എന്തായിരിക്കുമെന്ന് വ്യക്തമല്ല.
Read Moreകോഴക്കേസ്: ശ്രീശാന്ത് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ഐപിഎൽ കോഴ കേസുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്കേർപ്പെടുത്തിയതിനെതിരേ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജിയിൽ ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസയച്ചു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിയെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം ബിസിസിഐ മറുപടി നൽകണം. അതേസമയം, ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരേ തെളിവുണ്ടെന്നു ബിസിസിഐ ഇന്നലെ സുപ്രീം കോടതിയിൽ വാദിച്ചു. ശ്രീശാന്തും കൂട്ടുകാരനായ ജിജു ജനാർദനനും പണം വാങ്ങുന്നതിനായി നടത്തിയ ഫോണ്‍ സംഭാഷണം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ബിസിസിഐയ്ക്കു വേണ്ടി ഹാജരായ പരാഗ് ത്രിപാഠി ചൂണ്ടിക്കാട്ടി. എന്നാൽ, ഇതു കോടതി പരിഗണിച്ചില്ല. ഐപിഎൽ കോഴ കേസിന്റെ വിചാരണ പൂർത്തിയായിട്ടും താരങ്ങൾക്കെതിരേയുള്ള കുറ്റം കണ്ടെത്താനായിട്ടില്ലെന്നും ആറ് വർഷത്തിലേറെയായി കളിക്കാതെ ഇരിക്കുന്നത് നീതിനിഷേധമാണെന്നും ശ്രീശാന്തിനു വേണ്ടി ഹാജരായ സൽമാൻ ഖുർഷിദ് വാദിച്ചു.…
Read Moreഫുട്ബോളില്‍ വീണ്ടും വംശീയ അധിക്ഷേപം
മാഡ്രിഡ്: ഫുട്ബോള്‍ മത്സരത്തിനിടെ വംശീയ അധിക്ഷേപമുണ്ടായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും എതിര് ടീമിലെ ആരാധകരില്‍ നിന്നാണ് കളിക്കാര്‍ വര്‍ണവെറിക്ക് ഇരയായിട്ടുള്ളത്. എന്നാല്‍, ഇവിടെ പരിധി ലംഘിച്ചുകൊണ്ട് ഒരു ടീമിലെ താരത്തിനെതിരേ മറ്റൊരു ടീമിലെ താരം തന്നെയാണ് വംശീയാധിക്ഷേപവുമായി രംഗത്തെത്തിയത്. ലാ ലിഗയില്‍ ബാഴ്സലോണയും എസ്പാനിയോളും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. എസ്പാനിയോളിന്റെ സെര്‍ജിയോ ഗാര്‍സി ബാഴ്സലോണ താരം സാമുവല്‍ ഉംറ്റിറ്റിയെയാണ് ഗ്രൗണ്ടില്‍ അപമാനിച്ചത്. ഗാര്‍സിയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ ഫ്രഞ്ച് താരം ഉംറ്റിറ്റി എസ്പാനിയോള്‍ താരവുമായി കൈയാങ്കളിയില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ ബാഴ്സയുടെ മറ്റൊരു പ്രതിരോധ താരമായ ജെറാര്‍ഡ് പിക്വെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍, വിഷയത്തെ യുവേഫയും സ്പാനിഷ് ലാ ലിഗ അധികൃതരും ഗൗരവമായാണ് കാണുന്നത്. മത്സരശേഷം ഗാര്‍സി ബാഴ്സയുടെ ഡ്രെസിംഗ് റൂമിലെത്തി ഉംറ്റിറ്റിയോട് മാപ്പ് പറഞ്ഞു തത്കാലം തടിതപ്പിയതായാണ് വിവരം.
Read Moreസിഫ്നിയോസ് ഇന്ത്യ വിട്ടു
പനാജി: കളിക്കളത്തിലെ കള്ളത്തരത്തിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം മാര്‍ക് സിഫ്നിയോസിന് തിരിച്ചടി. പരിക്കാണെന്ന നുണ പറഞ്ഞ് എഫ്സി ഗോവയിലേക്കു കൂടുമാറാന്‍ ശ്രമിച്ച സിഫ്നിയോസിന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് പണികൊടുത്തത്്. താരം അനധികൃതമായാണ് ഇന്ത്യയില്‍ തുടരുന്നതെന്ന് കാണിച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്ന ഫോറിന് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍ പരാതി നല്കി. പ്രശ്നം സങ്കീര്‍ണമായതോടെ താരം ഇന്ത്യ വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകനായി ഡേവിഡ് ജയിംസ് എത്തിയതിന് ശേഷമാണ് താരം ബ്ലാസ്റ്റേഴ്സ് വിട്ടത്. ബ്ലാസ്റ്റേഴ്സിനെ ഈ സീസണില്‍ ആദ്യം പരിശീലിപ്പിച്ചിരുന്ന റെനെ മ്യൂളന്സ്റ്റീനാണ് 20 കാരനായ താരത്തെ കൊച്ചിയിലെത്തിച്ചത്. മ്യൂളൻസ്റ്റീന്റെ ഇടപെടലിലാണ് സിഫ്നിയോസ് കൂടുമാറാൻ കാരണമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട എഫ്സി ഗോവ നിരയില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഈ മത്സരത്തിനു മുന്‍പ് തന്നെ താരം ഇന്ത്യ…
Read Moreകൗമാര ലോകകപ്പില്‍ ഇന്ത്യ നാലാമതും ചാമ്പ്യന്മാര്
അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിലെ വിശ്വകിരീടം ഉയര്‍ത്തുന്നത്. ഫൈനലില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ 38.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇടംകൈയന്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മന്‍ജോത് ഫൈനലിന്റെ താരവുമായി. 102 പന്തില്‍ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മന്‍ജോതിന്റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാര്‍വിക് ദേശായിയും പുറത്താകാതെ നിന്നു. ശുബ്മാന് ഗില്‍ (31), ക്യാപ്റ്റന്‍ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ജൊനാദന്‍…
Read More