ജൊഹാനസ്ബര്‍ഗ്: വർണ വിവേചനത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. അവരുടെ ക്രിക്കറ്റ് ടീമിലെ വര്‍ണവിവേചനത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മഖായ എന്‍ടിനിയെപോലെയുള്ളവര്‍ ഇക്കാര്യത്തെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര “ഫ്രീഡം ട്രോഫി’(മഹാത്മാ ഗാന്ധി-നെൽസൺ മണ്ഡേല എന്നിവരുടെ പേരിലാണ് പരന്പര അറിയപ്പെടുന്നത്.) 2-1ന് സ്വന്തമാക്കിയശേഷമെടുത്ത ടീം ഫോട്ടോയാണ് ദക്ഷിണാഫ്രിക്കയെ വീണ്ടും നാണം കെടുത്തുന്നത്. ടീമില്‍ ഇപ്പോഴും വര്‍ണവിവേചനം നിലനിൽക്കുന്നുണ്ടെന്നാണ് ചിത്രം നല്കുന്ന സൂചന. നില്ക്കുന്നവരിൽ നായകന് ഫഫ് ഡുപ്ലെസിയുടെ ഇടതുവശത്ത് ഇംഗ്ലീഷ് വംശജരായ ഡീൻ എല്‍ഗര്‍, മോർണി മോര്‍ക്കല്‍, എബി ഡിവില്യേഴ്സ്, ഡെയ്ല്‍ സ്റ്റെയ്ന്, എയ്ഡന്‍ മാര്‍ക്രം, ഡിവന്നെ ഒളിവര്‍, ക്രിസ് മോറിസ്, ക്വിന്റന്‍ ഡികോക്ക് എന്നിവര്‍ അണിനിരന്നപ്പോള്‍ ടീമിലെ ആഫ്രോ-ഏഷ്യന്‍ വംശജരായ ഹഷിം അംല, ആന്‍ഡിൽ ഫെലുക് വായോ, ലുംഗി എൻഗിഡി, കാഗിസോ റബാഡ, വെര്‍നോന്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ വലതുവശത്തുമാണ്…
Read MoreCategory: Sports
ഐസിസി അണ്ടർ 19 ലോകകപ്പ് സെമി : ഇന്ത്യ-പാക് പോര്
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ വന്‍ വില കിട്ടിയ ഇന്ത്യയുടെ യുവ സംഘം ഇന്ന് ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിൽ പാക്കിസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു തോല്‍വി പോലും അറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ സെമി ഫൈനല്‍ വരെയെത്തിയത്. മൂന്നു തവണ ജേതാക്കളായ ഇന്ത്യ ഇതുവരെ യഥാര്‍ഥ ചാമ്പ്യന്മാര്ക്കു ചേര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് മത്സരം മുതല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ വരെ. രണ്ടു തവണ കുട്ടി ക്രിക്കറ്റില്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാന് അത്ര അനായാസമായിരുന്നില്ല കാര്യങ്ങള്‍. ആദ്യ മത്സരത്തില്‍ തന്നെ അഫ്ഗാനിസ്ഥാനോടു തോറ്റു. അവസാന രണ്ടു മത്സരങ്ങളില്‍ ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും പാക്കിസ്ഥാന് കഷ്ടിച്ചു ജയിക്കുകയായിരുന്നു. വേഗമേറിയ പന്തുകളുമായി എതിരാളികളെ വിറപ്പിക്കുന്ന കമലേഷ് നാഗര്‍കോട്ടി-ഷഹീന് അഫ്രിദി പോരാട്ടത്തിനാകും മത്സരം വേദിയൊരുക്കുക. ബൗളിംഗിലാണ് പാക്കിസ്ഥാന്റെ കരുത്ത്. ഇടങ്കയ്യന്‍ പേസര്‍ ഷഹീന് അഫ്രീദി നയിക്കുന്ന ബൗളിംഗ് മികവ്…
Read Moreബേസിൽ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് മുത്തയ്യ മുരളീധരൻ
മുംബൈ: മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. യുവ പേസർമാരെ കൂടുതൽ ടീമിലെത്തിച്ചത് ഭാവി മുന്നിൽ കണ്ടാണെന്നും സൺറൈസേഴ്സിന്റെ മെന്റർ ആയ മുത്തയ്യ പറഞ്ഞു.
Read Moreഗെയിലിന് ആശ്വാസം: ഇനി പഞ്ചാബിനൊപ്പം
ബംഗളൂരു: ഐപിഎൽ താരലേലത്തിൽ ഒടുവിൽ വിൻഡീസ് താരം ക്രിസ് ഗെയിലിന് ആശ്വാസം. ഗെയിലിന്റെ പേര് മൂന്നാമതും ലേലത്തിന് വന്നപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബാണ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപമുടക്കി കൂറ്റനടിക്കാരനെ സ്വന്തമാക്കിയത്. മുൻപ് രണ്ടു തവണയും ഗെയിലിന്റെ പേര് ഉയർന്നപ്പോൾ ഒരു ടീമും ലേലംകൊള്ളാൻ തയ്യാറായിരുന്നില്ല. തുടർച്ചയായ സീസണുകളിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഓപ്പണറായിരുന്ന ഗെയിലിന് കഴിഞ്ഞ സീസണിൽ തന്റെ ബാറ്റിംഗ് മികവ് പൂർണമായും പുറത്തെടുക്കാനായിരുന്നില്ല. ഇതാണ് അദ്ദേഹത്തിന് ലേലത്തിന്റെ ആദ്യ റൗണ്ടുകളിൽ വിനയായത് ലേലത്തിന്റെ ആദ്യദിവസം ഗെയിലിനൊപ്പം നിരാശനാകേണ്ടി വന്ന ഇന്ത്യൻ താരം മുരളി വിജയ്യെ രണ്ടാം റൗണ്ടിൽ ചെന്നൈ തങ്ങളുടെ പാളയത്തിലെത്തിച്ചപ്പോഴും, ട്വന്റി-20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗെയിലിന് നിരാശയായിരുന്നു ഫലം.
Read Moreമെൽബണിൽ ചരിത്രം പേരിൽക്കൂട്ടി ഫെഡറർ
മെൽബൺ: ടെന്നീസ് കോർട്ടിലെ ലോക മഹാദ്ഭുതം സ്വിസ് വെറ്ററൻ റോജർ ഫെഡറർക്ക് 20 ാം ഗ്രാൻഡ്സ്ലാം കിരീടം. ആറാം തവണയും ഓസ്ട്രേലിയൻ ഓപ്പൺ കിരീടം പേരിലാക്കിയാണ് മുപ്പത്തിയാറുകാരനായ പ്രായം തളർത്താത്ത പോരാളി ഫെഡറർ ഗ്രാൻഡ്സ്ലാം റിക്കാർഡിട്ടത്. ഫെഡററുടെ കുതിപ്പിൽ റോഡ് ലേവർ അരീനയിൽ വീണുപോയത് മാരിൻ സിലിച്ചും. സ്കോർ: 6-2, 6-7 (5), 6-3, 3-6, 6-1. വിജയത്തോടെ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന പ്രായം കൂടിയ താരമെന്ന റിക്കാർഡും ഫെഡറർ പേരിലാക്കി. ഫെഡററുടെ മാതൃകാപുരുഷനായ കെൻ റോസ്വാളിനു ശേഷം (1972) മെൽബണിൽ ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന റിക്കാർഡാണ് ഫെഡറർ സ്വന്തമാക്കിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ഫെഡറർ നയം വ്യക്തമാക്കിയാണ് തുടങ്ങിയത്. എന്നാൽ രണ്ടാം സെറ്റിൽ പൊരിഞ്ഞപോര് നടന്നു. ടൈബ്രേക്കറിൽ സിലിച്ച് സെറ്റ് അടിച്ചു. മൂന്നാം സെറ്റിൽ വീണ്ടും ഫെഡറർ. നിർണായകമായ നാലാം സെറ്റിൽ സിലിച്ചിന്റെ തിരിച്ചടി.…
Read Moreകോൽക്കത്തയ്ക്കു വീണ്ടും തോൽവി
കോൽക്കത്ത: ഐഎസ്എലിൽ കോൽക്കത്തയ്ക്കു വീണ്ടും തോൽവി. ജംഷഡ്പുർ എഫ്സി എതിരില്ലാത്ത ഒരു ഗോളിനു കോൽക്കത്തയെ പരാജയപ്പെടുത്തി. ട്രിൻഡാഡെ ഗോൺസാൽവസാണ് ജംഷഡ്പുരിന്റെ വിജയഗോൾ നേടിയത്.ജയത്തോടെ മുംബൈയെ പിന്തള്ളി ജംഷഡ്പുർ അഞ്ചാം സ്ഥാനത്തേക്ക് കയറി. കോൽക്കത്ത എട്ടാം സ്ഥാനത്തുള്ള കോൽക്കത്തയുടെ സെമി പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു.
Read Moreവെല്ലുവിളിയാണ്, പക്ഷേ അപകടകരമല്ല; പിച്ചിലെ ബൗണ്‍സിനെ തള്ളി രഹാനെ
ന്യൂഡൽഹി: വാണ്ടറേഴ്സ് പിച്ചിലെ അപ്രതീക്ഷിത ബൗണ്സിനെച്ചൊല്ലി ഉയർന്ന ആശങ്കകൾ തള്ളി ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെ. പിച്ച് വെല്ലുവിളിയുയർത്തുന്നതാണെങ്കിലും അത് അപകടകരമായ രീതിയിലേക്കു മാറിയിട്ടില്ലെന്ന് രഹാനെ പറഞ്ഞു. ഇരുടീമുകൾക്കും പിച്ചിലെ ബൗണ്‍സ് തുല്യമായി അനുഭവപ്പെടണമെന്നും മൂന്നാം ദിവസത്തെ കളിക്കുശേഷം മാധ്യമങ്ങളെ കണ്ട രഹാനെ കൂട്ടിച്ചേർത്തു. വിക്കറ്റ് വെല്ലുവിളിയുയർത്തുന്നതാണ്. ഇത് ഇരു ടീമുകൾക്കും ഒരേപോലെയാണ്. മുരളി വിജയ് 25 റണ്‍സ് സ്കോർ ചെയ്തു. ഓപ്പണർമാർ നന്നായി കളിച്ചു. ഭുവി(ഭുവനേശ്വർ കുമാർ)യും ഞാനും ബാറ്റ് ചെയ്തപ്പോൾ വിക്കറ്റിനെ കുറിച്ചല്ല, പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്. അവർ ഞങ്ങളുടെ ബൗളർമാർക്കെതിരേ ഷോർട്ട്പിച്ച് പന്തുകൾ എറിഞ്ഞു. ഇഷാന്ത്, ഭുവി, ഷാമി, ബുംറ എന്നിവരെയൊക്കെ അവർ ബൗണ്സറുകൾകൊണ്ടാണു നേരിട്ടത്. ഇത് ഒരു അപകടകരമായ വിക്കറ്റാണെന്ന് എനിക്കു തോന്നുന്നില്ല- രഹാനെ പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ഹാഷിം അംല 60 റണ്‍സ് സ്കോർ ചെയ്തപ്പോൾ വിക്കറ്റിലെ…
Read Moreഐസ്ലന്ഡ് ദേശീയ താരം ഗുഡ്യോൻ ബാൾഡ്വിൻസൻ ബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി: പാതിവഴിയിൽ കളി മതിയാക്കി മടങ്ങിയ മാർക് സിഫ്നിയോസിന് പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി. ഐസ്ലന്ഡ് ദേശീയ താരം ഗുഡ്യോൻ ബാൾഡ്വിൻസനാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.മുപ്പത്തിയൊന്നുകാരനായ ബാൾഡ്വിൻസനുമായി കരാർ ഒപ്പിട്ട വിവരം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ട്വിറ്ററിൽ സ്ഥിരീകരിച്ചു. ഐസ് ലൻഡ് ക്ലബ്ബായ എഫ്സി സ്റ്റാർനാനിൽനിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ബാൾഡ്വിൻസൻ മഞ്ഞപ്പടയിലേക്ക് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ആദ്യ ഐസ്ലന്ഡ് താരമാണ് ഗുഡ്യോൻ ബാൾഡ്വിൻസൻ. ശനിയാഴ്ച ഡൽഹി ഡൈനമോസിനെ നേരിടുന്ന ടീമിനൊപ്പം ബാൾഡ്വിൻസൻ ചേരുമെന്നാണു സൂചന.അതേസമയം, കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട മാർക് സിഫ്നിയോസ് എഫ്സി ഗോവയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Read Moreബൊപ്പണ്ണ- ബാബോസ് സഖ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ
പെർത്ത്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ടിമിയ ബാബോസ്(ഹംഗറി) സഖ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ ഫൈനലിൽ കടന്നു. സ്പാനിഷ്-ബ്രസീൽ ജോഡിയായ മാർട്ടിനസ് സാഞ്ചെസ്-മാഴ്സൽ ഡെമോളിനർ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ സഖ്യം കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. സ്കോർ: 7-5, 5-7, 10-6. മത്സരം ഒരു മണിക്കൂറും 25 മിനിറ്റും നീണ്ടു. കാനഡയുടെ ഗബ്രിയേല ദബ്രോസ്കി-ക്രൊയേഷ്യയുടെ മാറ്റ് പാവിക് സഖ്യത്തെയാണ് ഫൈനലിൽ ബൊപ്പണ്ണ സഖ്യം നേടിടേണ്ടത്. ഇതിൽ ദബ്രോസ്കിക്കൊപ്പം ചേർന്നാണ് ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതെന്ന സവിശേഷതയുമുണ്ട്. അമേരിക്കയുടെ അബിഗെയിൽ സ്പിയേഴ്സ്-കൊളംബിയയുടെ യുവാൻ സെബാസ്റ്റ്യൻ സഖ്യത്തെ 6-4, 7-6ന് പരാജയപ്പെടുത്തിയാണ്് ബൊപ്പണ്ണ-ബാബോസ് സഖ്യം അവസാന നാലിൽ ഇടം പിടിച്ചത്.
Read Moreപേസര്‍മാര്‍ തകര്‍ക്കുന്നു; ഇന്ത്യ 187 പുറത്ത്
ജൊഹന്നാസ്ബര്‍ഗ്: ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ വിരാട് കോഹ്ലി ഭാഗ്യത്തിന്റെ അകമ്പടയില്‍ ആക്രമിച്ചും ചേതേശ്വര്‍ പൂജാര പ്രതിരോധിച്ചും നേടിയ അര്‍ധ സെഞ്ചുറികള്‍ മാത്രമായിരുന്നു ഇന്ത്യക്ക് വാണ്ടറേഴ്സില്‍ ആദ്യ ദിനം ആശ്വസിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഇരുവരും പുറത്തായശേഷം സംഭവിച്ച തകര്‍ച്ച ഇന്ത്യയെ ചെറിയ സ്കോറില്‍ ഒതുക്കി. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 187ന് എല്ലാവരും പുറത്തായി. വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ പൊരുതി നേടിയ 30 റണ്‍സാണ് ഇന്ത്യയെ പൊരുതാനുള്ള നിലയിലേക്കെത്തിച്ചത്. നാലിനു 144 എന്ന നിലയില്‍നിന്നാണ് ഇന്ത്യ ക്ക് അടുത്ത 43 റണ്‍സ് ചേര്‍ത്തപ്പോള്‍ ശേഷിച്ച വിക്കറ്റുകളെല്ലാം വീണു. ആദ്യ ദിനം അവസാന അരമണിക്കൂര്‍ ബാറ്റ് ചെയ്യേണ്ടിവന്ന ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് ആറ് എന്ന നിലയിലാണ്. ഡീന്‍ എല്‍ഗര്‍ (4), നൈറ്റ് വാച്ച്മാന് കാഗിസോ റബാഡ (0) എന്നിവരാണ് ക്രീസില്‍. പേസര്‍മാര്‍ക്ക് അകമഴിഞ്ഞ് പിന്തുണ നല്കുന്ന…
Read More