ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണിൽ താ​ര​മാ​യി മ​ല​യാ​ളി ബാ​ല​ൻ

രാ​​മ​​പു​​രം: ഒാസ്ട്രേലിയൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ റോ​​ജ​​ർ ഫെ​​ഡ​​റ​​റും ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ താ​​രം ഹ്യൂ​​ങ് ചൂ​​ങ് ഹി​​യോ​​ണും ത​​മ്മി​​ലു​​ള്ള സെ​​മി​​ഫൈ​​ന​​ലിൽ താര മായത് ഒരു മലയാളി ബാലൻ. ഗൗ​​തം സ​​ന്തോ​​ഷ് എ​​ന്ന 11 കാ​​ര​​നാ​​യ മ​​ല​​യാ​​ളി​​ ബാലനാണ് ആ കുട്ടി.

ഓ​​സ്ട്രേ​​ലി​​യ​​ൻ ടെ​​ന്നീ​​സി​​ൽ അ​​തി​​വേ​​ഗം വ​​ള​​രു​​ന്ന താ​​ര​​മാ​​ണ് ഈ ​​മ​​ല​​യാ​​ളി ബാ​​ല​​ൻ. മ​​ത്സ​​ര​​ത്തി​​ന് ടോ​​സ് ചെ​​യ്ത​​ത് പ​​തി​​നൊ​​ന്ന് വ​​യ​​സു​​കാ​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ ഒ​​ന്നാം റാ​​ങ്കു​​കാ​​ര​​നാ​​യ ഗൗ​​തം സ​​ന്തോ​​ഷാ​​ണ്.

ടോ​​സ് ഇ​​ടു​​ന്പോ​​ൾ ഹെ​​ഡോ ടെ​​യി​​ലോ എ​​ന്നു പ​​റ​​യാ​​ൻ ആ​​രെ വി​​ളി​​ക്ക​​ണം എ​​ന്ന റ​​ഫ​​റി​​യു​​ടെ ചോ​​ദ്യ​​ത്തി​​ന് ത​​ന്‍റെ ആ​​രാ​​ധ​​നാ​​പാ​​ത്ര​​മാ​​യ റോ​​ജ​​ർ ഫെ​​ഡ​​റ​​റി​​നെ വി​​ളി​​ക്കാ​​ൻ കു​​ട്ടി ഉ​​ട​​ൻത​​ന്നെ പ​​റ​​ഞ്ഞു. മൂ​​വാ​​റ്റു​​പു​​ഴ ആ​​വോ​​ലി സ്വ​​ദേ​​ശി സ​​ന്തോ​​ഷി​​ന്‍റെ​​യും പാ​​ലാ ഏ​​ഴാ​​ച്ചേ​​രി പൂ​​വ​​ക്കാ​​ട്ടി​​ൽ ബി​​ബി​​മോ​​ളു​​ടെ​​യും മ​​ക​​നാ​​ണ് ഗൗ​​തം. 2008 ലാ​​ണ് കു​​ടും​​ബം ബ്രി​​ട്ട​​നി​​ൽ നി​​ന്നും ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ എ​​ത്തി​​യ​​ത്. ആ​​ഷി​​ക്, ദി​​യ എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.

Related posts