സെവിയ്യ: സെവിയ്യ എഫ്സി കോപ്പ ഡെല്‍ റേ സെമി ഫൈനലില്‍. കളിക്കു ചൂടുപിടിക്കും മുമ്പേ വീണ ഗോള്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്തു. സെവിയ്യ സെര്‍ജിയോ എസ്ക്വഡെറോയിലൂടെ ആദ്യ ഗോള്‍ നേടുമ്പോള്‍ 26 സെക്കന്‍ഡ് ആയതേ ഉള്ളൂ. രണ്ടു പാദങ്ങളിലുമായി സെവിയ്യ 5-2ന്റെ അഗ്രഗേറ്റില്‍ വിജയം സ്വന്തമാക്കി. സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ തോറ്റ അത്ലറ്റിക്കോയ്ക്ക് സെമിയിലെത്തണമെങ്കില്‍ രണ്ടു ഗോളെങ്കിലും നേടണമായിരുന്നു. ആദ്യ പാദത്തില്‍ 2-1നാണ് അത്ലറ്റിക്കോ തോറ്റത്. എന്നാല്‍ തുടക്കത്തിലേ അത്ലറ്റിക്കോ ഞെട്ടി. സെവിയ്യയുടെ ആദ്യ മുന്നേറ്റം തന്നെ ഗോളില്‍ കലാശിച്ചു. സാറാബിയയുടെ മികച്ചൊരു ക്രോസ് പെനാല്‍റ്റി ബോക്സില്നിന്ന എസ്ക്വഡെറോയെ തേടിയെത്തി. കിട്ടിയ അവസരം പാഴാക്കാതെ അത്ലറ്റിക്കോ പ്രതിരോധം നിലയുറിപ്പിച്ചില്ലെന്നു മനസിലാക്കിയ എസ്ക്വഡെറോ പന്ത് വലയിലാക്കി. അപ്പോള്‍ 26 സെക്കന്‍ഡ് ആയതേയുള്ളൂ. തിരിച്ചടിക്കാന്‍ അത്ലറ്റിക്കോയ്ക്ക് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. 13-ാം മിനിറ്റില്‍ അന്റോണി ഗ്രീസ്മാന്റെ ലോംഗ് റേഞ്ച്…
Read MoreCategory: Sports
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ സെമിയിൽ
മെല്‍ബണ്‍: ഇതിഹാസ താരം റോജര്‍ ഫെഡററും ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും തമ്മില്‍ ഇനി രണ്ടു ജയങ്ങളുടെ മാത്രം അകലം. ക്വാര്‍ട്ടറില്‍ ചെക്ക് താരം തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6, 6-3, 6-4) തകര്‍ത്താണ് ഫെഡറര്‍ സെമിയിലേക്കുള്ള ടിക്കറ്റെടുത്തത്. അത്ര അനായാസമല്ലായിരുന്നു തുടക്കം. ഫെഡററുടെ ആദ്യ സെര്‍വ് തന്നെ ബ്രേക്ക് ചെയ്ത് ബെര്‍ഡിച്ച് റോഡ് ലേവര്‍ അരീനയെ ഞെട്ടിച്ചു. ബെര്‍ഡിച്ച് 3-0ന് മുമ്പിലെത്തിയതിനു ശേഷമാണ് ഫെഡറർക്ക് ഒരു ഗെയിം നേടാനായത്. ഒരുഘട്ടത്തില്‍ ബെര്‍ഡിച്ച് 5-2ന് മുമ്പിലെത്തിയതോടെ ഫെഡറര്‍ സെറ്റു കൈവിട്ടു എന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍, പുലി പതുങ്ങുന്നത് ആക്രമിക്കാനാണെന്നു വിളിച്ചോതുന്നതായിരുന്നു ഫെഡററുടെ പിന്നീടുള്ള പ്രകടനം. ബെര്‍ഡിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഫെഡറര്‍ മത്സരം ടൈബ്രേക്കറിലെത്തിച്ചു. ടൈബ്രേക്കറില്‍ ഒരു പോയിന്റ് മാത്രമാണ് ബെര്‍ഡിച്ചിന് നേടാനായത്. രണ്ടാമത്തെ സെറ്റിലും ഫെഡറര്‍ ബെര്‍ഡിച്ചിനെ ബ്രേക്ക് ചെയ്തതോടെ സെറ്റ് 6-3ന്…
Read Moreദേശീയ സ്കൂൾ തയ്ക്വാൻഡോ ചാന്പ്യൻഷിപ്പിനു തുടക്കമായി
കണ്ണൂർ: 63-ാമത് ദേശീയ സ്കൂൾ തയ്ക്വാൻഡോ ചാന്പ്യൻഷിപ്പ് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ഇന്നലെ പെണ്‍കുട്ടികളുടെ അണ്ടർ 40 കിലോ ഗ്രാം, അണ്ടർ 55 കിലോ ഗ്രാം, ആണ്‍കുട്ടികളുടെ അണ്ടർ 45 കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്. ഇന്ന് പെണ്‍കുട്ടികളുടെ അണ്ടർ 42 കിലോ ഗ്രാം, അണ്ടർ 52 കിലോ ഗ്രാം, അണ്ടർ 68 കിലോ ഗ്രാം മത്സരങ്ങളും ആണ്‍കുട്ടികളുടെ അണ്ടർ 51 കിലോ ഗ്രാം, അണ്ടർ 55 കിലോ ഗ്രാം, അണ്ടർ 63 കിലോ ഗ്രാം, അണ്ടർ 78 കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളുടെയും നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ, വിദ്യാഭാരതി, ദേവ് പബ്ലിക് സ്കൂൾ ഡൽഹി എന്നിവയുടെയും ടീമുകളുൾപ്പെടെ 26 ടീമുകളാണ് മത്സരിക്കുന്നത്. 265 പെണ്‍കുട്ടികളും 242 ആണ്‍കുട്ടികളുമുൾപ്പെടെ ആകെ 507 പേർ…
Read Moreഅഭിമാന പോരാട്ടത്തിന് ഇന്ത്യ നാളെ ഇറങ്ങും
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വേഗമേറിയ പിച്ചുകളിലൊന്നായ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ആരംഭിക്കും. ആദ്യ രണ്ടു ടെസ്റ്റും തോറ്റ ഇന്ത്യ പരമ്പര നഷ്ടമാക്കിക്കഴിഞ്ഞു. ഇനി മൂന്നാം ടെസ്റ്റില്‍ അഭിമാനപോരാട്ടത്തിന് ഇന്ത്യ ഇറങ്ങുകയാണ്. എക്സ്ട്രാ ബാറ്റ്സ്മാനായി അജിങ്ക്യ രഹാനെയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടു ത്താൻ വിരാട് കോഹ്ലി തയാ റായേക്കും. ടെസ്റ്റിലെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുകയാണ് ടീം ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാര്‍ക്കു മുന്നില്‍ കഴിഞ്ഞ രണ്ടു മത്സരത്തിലും ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര തോറ്റു. നാളെ മത്സരം നടക്കുന്ന വാണ്ടറേഴ്സ് പേസിനെ കൂടുതല്‍ തുണയ്ക്കുന്ന പിച്ചുകളിലൊന്നാണ്. ടീമിലെ ഏക സ്പിന്നര്‍ കേശവ് മഹാരാജിനെ മാറ്റി നിര്‍ത്തി പകരം ടീമില്‍ ഒരു എക്സ്ട്രാ ബാറ്റ്സ്മാനെ ഇറക്കാനും ദക്ഷിണാഫ്രിക്ക തയാറായേക്കും. എന്തൊക്കെയാണെങ്കിലും വാണ്ടറേഴ്സ് ഇന്ത്യക്ക് സന്തോഷം നല്കിയ സ്റ്റേഡിയങ്ങളില്‍ ഒന്നാണ്. 2006 ഡിസംബറില്‍ ഇന്ത്യ ഇവിടെ…
Read Moreസന്തോഷ് ട്രോഫി: തമിഴ്നാടുമായി സമനില, കേരളം ഫൈനൽ റൗണ്ടിൽ
ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ഇന്നലെ ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്നാടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത ഏഴുഗോളിന് തോല്പിച്ചിരുന്ന കേരളം നാലു പോയിന്റോടെ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടി. മികച്ച ഗോള്‍ വ്യത്യാസമാണ് കേരളത്തെ മുന്നോട്ട് നയിച്ചത്. തമിഴ്നാടിന് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. തമിഴ്നാടിനെതിരേ ഫിനിഷിംഗിലെ പിഴവാണ് കേരളത്തെ ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. തമിഴ്നാടിനെതിരേയും കേരളത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. നാലാം മിനിറ്റില്‍ മധ്യനിര താരം അഭിജിത്തും ആറാം മിനിറ്റില്‍ സീസനും തമിഴ്നാടിന് മുന്നറിയിപ്പ് നല്കി. തമിഴ്നാടും വെറുതെയിരുന്നില്ല. എട്ടാം മിനിറ്റില്‍ പ്രേം കുമാറിന്റെ ലോംഗ് റേഞ്ചും വിജയനാഗപ്പന്റെ ഫ്രീകിക്കും തമിഴ്നാടിനെ ഉണര്‍ത്തി. പിന്നീട് കേരളത്തിനായിരുന്നു ആധിപത്യം. 11-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക്…
Read Moreഗോവയ്ക്കു സൂപ്പർ സണ്‍ഡേ..! കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനു തോൽവി
കൊച്ചി: കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. നിർണായക മത്സരത്തിൽ എഫ്സി ഗോവയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ 77-ാം മിനിറ്റിൽ എഡു ബേഡിയയാണ് ഗോവയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഫെറാൻ കൊറോമിനസിലൂടെ ഗോവയാണ് കൊച്ചിയിൽ ആദ്യം വലകുലുക്കിയത്. കേരള പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത കൊറോമിനസ് ക്രോസ് ബാറിനു വിലങ്ങനെയുണ്ടായിരുന്ന മൂന്നു പ്രതിരോധ താരങ്ങളെ മറികടന്ന് വലകുലുക്കുകയായിരുന്നു. ഗോൾ വീണതോടെ തിരിച്ചടിയുടെ മൂർച്ച കൂട്ടിയ ബ്ലാസ്റ്റേഴ്സിന് താമസിയാതെ പ്രതിഫലം ലഭിച്ചു. മലയാളിതാരം സി.കെ.വിനീതിന്റെ ബൂട്ട് ഗോൾ പോസ്റ്റിലേക്കു നിറയൊഴിക്കുകയായിരുന്നു. സിയാം ഹാംഗലിന്റെ പാസാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോളിനു വഴിയൊരുക്കിയത്. രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. പക്ഷേ, അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. 77-ാം മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കിന്…
Read Moreശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പര ഇന്ത്യക്കു നേട്ടമായില്ല: ഹർഭജൻ
ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം സീരീസ് കൊണ്ടു ടീമിന് നേട്ടമൊന്നുമുണ്ടായില്ലെന്ന് ഹർഭജൻ സിംഗ്. ശ്രീലങ്കയ്ക്കെതിരേയുള്ള പരന്പര കഴിഞ്ഞതേ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു പറക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കതിരേയുള്ള ടെസ്റ്റ് മത്സരങ്ങൾക്കു മുന്‍പ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഒരു സന്നാഹ മത്സരം പോലും നടത്തിയില്ല. ഇതിന്റെ കുറവ് പ്രകടനത്തിലും ബാധിച്ചു. മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ആദ്യ രണ്ടു കളിയും തോറ്റ് ഇന്ത്യ പരന്പര നഷ്ടമാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുമ്പ് ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാർ അവിടെയെത്തണമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരേയുള്ള ഹോം സീരീസ് കൊണ്ട് ഒരു തരത്തിലുള്ള നേട്ടവും സ്വന്തമാക്കാൻ ടീമിനായില്ലെന്നും ഇന്ത്യൻ ഓഫ് സ്പിന്നർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലേക്കുള്ള തയാറെടുപ്പിന് ധർമശാലയിലെങ്കിലും പരിശീലനം നടത്താമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലേതുപോലെ ഉയർന്ന പ്രദേശം, തണുത്ത അന്തരീക്ഷം, പേസിന്റെ ഒപ്പം പന്തിന്റെ ബൗണ്‍സും ധർമശാലയിൽ പരിശീലനം നടത്തിയിരുന്നെങ്കിൽ പഠിച്ചെടുക്കാമായിരുന്നു.
Read Moreശ്രീലങ്കയ്ക്കെതിരേയുള്ള പരന്പര ഇന്ത്യക്കു നേട്ടമായില്ല: ഹർഭജൻ
ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം സീരീസ് കൊണ്ടു ടീമിന് നേട്ടമൊന്നുമുണ്ടായില്ലെന്ന് ഹർഭജൻ സിംഗ്. ശ്രീലങ്കയ്ക്കെതിരേയുള്ള പരന്പര കഴിഞ്ഞതേ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു പറക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കതിരേയുള്ള ടെസ്റ്റ് മത്സരങ്ങൾക്കു മുന്‍പ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഒരു സന്നാഹ മത്സരം പോലും നടത്തിയില്ല. ഇതിന്റെ കുറവ് പ്രകടനത്തിലും ബാധിച്ചു. മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ആദ്യ രണ്ടു കളിയും തോറ്റ് ഇന്ത്യ പരന്പര നഷ്ടമാക്കി. ദ ക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുമ്പ് ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാർ അവിടെയെത്തണമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരേയുള്ള ഹോം സീരീസ് കൊണ്ട് ഒരു തരത്തിലുള്ള നേട്ടവും സ്വന്തമാക്കാൻ ടീമിനായില്ലെന്നും ഇന്ത്യൻ ഓഫ് സ്പിന്നർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലേക്കുള്ള തയാറെടുപ്പിന് ധർമശാലയിലെങ്കിലും പരിശീലനം നടത്താമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലേതുപോലെ ഉയർന്ന പ്രദേശം, തണുത്ത അന്തരീക്ഷം, പേസിന്റെ ഒപ്പം പന്തിന്റെ ബൗണ്‍സും ധർമശാലയിൽ പരിശീലനം നടത്തിയിരുന്നെങ്കിൽ പഠിച്ചെടുക്കാമായിരുന്നു.
Read Moreആ വാര്‍ത്ത തെറ്റ്! പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല
സംപൗളോ: ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ വക്താവ് രംഗത്ത്. പെലെ വീട്ടിൽ വിശ്രമത്തിലാണ്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നു പെലെയെ ആശുപത്രിയിൽ വിദഗ്ധ പരിശോധനകൾക്ക് വേണ്ടി പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജമാണെന്നും വക്താവ് ജോസ് ഫോർനോസ് റോഡ്രിഗ്വസ് വ്യക്തമാക്കി. പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഫുട്ബോൾ എഴുത്തുകാരുടെ സംഘടനയാണ്(എഫ്ഡബ്ല്യൂഎ) വാർത്ത നൽകിയത്. ഫ്ലൂയിഡ് നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണെന്നാണ് എഫ്ഡബ്ല്യൂഎ അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് വക്താവ് പറഞ്ഞു. പെലെയെ ആദരിക്കാൻ എഫ്ഡബ്ല്യൂഎ ഈ വാരാന്ത്യം ലണ്ടനിലെ ഹോട്ടലിൽ ഒരു ഡിന്നർ നൽകാൻ ഇരിക്കുകയായിരുന്നു. എന്നാൽ അനാരോഗ്യം മൂലം പെലെ അതു റദ്ദാക്കിയിട്ടുണ്ട്. കിഡ്നി, പ്രോസ്റ്റേറ്റ് സംബന്ധമായ ചികിൽസയിലാണ് ഏറെക്കാലമായി പെലെ. ഫിഫയുടെ ചടങ്ങുകളിൽ അടുത്തിടെ വീൽചെയറിലായിരുന്നു പെലെ പങ്കെടുത്തിരുന്നത്.
Read Moreവിദേശത്ത് പരമ്പര തോറ്റ കോഹ്ലിപ്പടയ്ക്ക് ആശ്വാസവുമായി ധോണി
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ പരന്പര നഷ്ടപ്പെടുത്തിയ ഇന്ത്യൻ ടെസ്റ്റ് ടീമിന് ആശ്വാസവുമായി മുൻ നായകൻ എം.എസ്.ധോണി. പരന്പരയിൽ പരാജയപ്പെട്ടാലും കരകയറാൻ ഇന്ത്യൻ ടീമിന് കഴിവുണ്ടെന്നും 20 വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളർമാർ ഇന്ത്യക്ക് മുതൽക്കൂട്ടാണെന്നും ധോണി പറഞ്ഞു. ടെസ്റ്റ് മത്സരം വിജയിക്കാൻ എതിരാളികളുടെ 20 വിക്കറ്റ് വീഴ്ത്തണം. നമ്മൾ 20 വിക്കറ്റ് വീഴ്ത്തിയിരുന്നു. 20 വിക്കറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സാധ്യത മത്സരം സമനിലയിൽ എത്തിക്കുകയെന്നതാണ്. റണ്‍സ് വിട്ടുകൊടുക്കാതിരുന്നാൽ മത്സരം സമനിലയിലെത്തിക്കാം. മൂന്നാമത്തെ സാധ്യത എന്നത് ഒരു സാധ്യതയല്ല, അത് വിജയം മാത്രമാണ്- ധോണി പറഞ്ഞു. സ്വദേശത്തോ, വിദേശത്തോ, എവിടെയായാലും എതിർ ടീമിന്റെ 20 വിക്കറ്റ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വിജയിക്കാൻ കഴിയില്ലെന്നും ധോണി കൂട്ടിച്ചേർത്തു. 20 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞാൽ ടീം വിജയത്തിന് പ്രാപ്തരായി. ഇതിനൊപ്പം ബാറ്റ്സ്മാൻമാർ റണ്‍സ് കൂടി കൂടി സ്കോർ ചെയ്തു തുടങ്ങിയാൽ ടീമിന് വിജയത്തിലേക്ക് എത്താൻ…
Read More