ദേ​ശീ​യ സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റിൽ കേ​ര​ളത്തിന് കിരീടം

റോത്തക്ക്: ദേ​ശീ​യ സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റിൽ കേരളത്തിന് കിരീടം. തുടർച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേട്ടുന്നത്. ഹരിയാനയുടെ വെല്ലുവിളികളെ മറികടന്ന് 80 പോയിന്‍റുകളോടെയാണ് കേരളത്തിന്‍റ കിരീട നേട്ടം. മീറ്റിൽ ഒൻപതു സ്വർണമാണ് കേരളത്തിന്‍റെ താരങ്ങൾ നേടിയത്. ആ​തി​ഥേ​യ​രാ​യ ഹ​രി​യാ​നയാണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Read More

രഞ്ജി ട്രോഫി: വി​ദ​ര്‍ഭ ഫൈ​ന​ലി​ല്‍

കോ​ല്‍ക്ക​ത്ത: വി​ദ​ര്‍ഭ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ആ​വേ​ശ​ക​ര​മാ​യ സെ​മി​ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ക​ര്‍ണാ​ട​ക​യെ അ​ഞ്ച് റ​ണ്‍സി​ന് മ​റി​ക​ട​ന്നാ​ണ് വി​ദ​ര്‍ഭ ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 114 റ​ണ്‍സി​ന്‍റെ ലീ​ഡ് നേ​ടി​യ ശേ​ഷം തോ​ല്‍വി ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത് മു​ന്‍ ചാ​ന്പ്യ​ന്മാ​രാ​യ ക​ര്‍ണാ​ട​ക​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഡ​ല്‍ഹി​യാ​ണ് ഫൈ​ന​ലി​ല്‍ വി​ദ​ര്‍ഭ​യു​ടെ എ​തി​രാ​ളി​ക​ള്‍. സ്‌​കോ​ര്‍: വി​ദ​ര്‍ഭ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 185, ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് 313. ക​ര്‍ണാ​ട​ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 301, ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് 192. ഓ​രോ പ​ന്തി​ലും ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ 198 റ​ണ്‍സാ​യി​രു​ന്നു ക​ര്‍ണാ​ട​ക​യ്ക്ക് ഫൈ​ന​ലി​ല്‍ ക​ട​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​സാ​ന ദി​നം അ​വ​ര്‍ 192 റ​ണ്‍സി​ല്‍ പു​റ​ത്താ​യി. വാ​ല​റ്റ​ത്ത് ക്യാ​പ്റ്റ​ന്‍ വി​ന​യ് കു​മാ​ര്‍ (36), അ​ഭി​മ​ന്യു മി​ഥു​ന്‍ (33), ശ്രേ​യ​സ് ഗോ​പാ​ല്‍ (24 നോട്ടൗട്ട്) എ​ന്നി​വ​ര്‍ ന​ട​ത്തി​യ പോ​രാ​ട്ടം ക​ര്‍ണാ​ട​ക​യെ വി​ജ​യ​ത്തി​ന് തൊ​ട്ട​ടു​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ബംഗളൂരുവിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം തോ​ല്‍വി ഏ​റ്റു​വാ​ങ്ങി.ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ബം​ഗ​ളൂ​രു​വി​നെ കീ​ഴ​ട​ക്കി. 90+1-ാം മി​നി​റ്റി​ല്‍ ട്രി​നി​ഡാ​ഡ് ഗോ​ണ്‍സാ​ല്‍വ​സ് നേ​ടി​യ പെ​നാ​ല്‍റ്റി​യി​ലാ​ണ് ജം​ഷ​ഡ്പു​ര്‍ വി​ജ​യി​ച്ച​ത്. ജം​ഷ​ഡ്പു​രി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ്. ക​ഴി​ഞ്ഞ ഹോം ​മാ​ച്ചി​ല്‍ ബം​ഗ​ളൂ​രു ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പോ​യി​ന്‍റ് നി​ല​യി​ല്‍ 12 പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ര്‍ ആ​റാം സ്ഥാ​ന​ത്ത് നി​ല്‍ക്കു​ന്നു.

Read More

കുതിച്ചുചാടി സുവര്‍ണ കേരളം

ന്യൂ​ഡ​ല്‍ഹി: കാ​റ്റ​ട​ങ്ങി വെ​യി​ല്‍ച്ചൂ​ടി​ല്‍ തി​ള​ങ്ങി​യ ഹ​രി​യാ​ന​യി​ലെ ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് കേ​ര​ളം ഇ​ന്ന​ലെ കൊ​യ്തെ​ടു​ത്ത​ത് നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍. മൂ​ന്നാം ദി​വ​സം സ്വ​ര്‍ണ നേ​ട്ട​ങ്ങ​ള്‍ക്കു പു​റ​മേ ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി ഹ​രി​യാ​ന​ക്കു പി​ന്നി​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. കേ​ര​ള​ത്തി​നു ഇ​തു​വ​രെ നാ​ലു സ്വ​ര്‍ണ​വും മൂ​ന്നു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ല​ഭി​ച്ചു. മൂ​ന്നാ​മ​ത്തെ ദി​വ​സം മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ നാ​ലു സ്വ​ര്‍ണ​വും നാ​ലു വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും നേ​ടി​യ ഹ​രി​യാ​ന 42 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്നു. 38 പോ​യി​ന്‍റു​മാ​യി കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തും 20 പോ​യി​ന്‍റു​മാ​യി ത​മി​ഴ്നാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. അ​പ​ര്‍ണ​യു​ടെ സ്വ​ര്‍ണ​ത്തു​ട​ക്കം 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ അ​പ​ര്‍ണ റോ​യി​യാ​ണ് ഇ​ന്ന​ലെ മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ കേ​ര​ള​ത്തി​ന് ആ​ദ്യം സ്വ​ര്‍ണം നേ​ടി​ത്ത​ന്ന​ത്. 14.25 സെ​ക്ക​ൻഡില്‍ ഓ​ടി​യെ​ത്തി​യ അ​പ​ര്‍ണ ക​ഴി​ഞ്ഞ വ​ര്‍ഷം കേ​ര​ള​ത്തി​ന്‍റെ ത​ന്നെ…

Read More

ഞെട്ടിത്തരിച്ച് ജസ്റ്റിന്‍ ഗാട്‌ലിന്‍

ല​ണ്ട​ന്‍: ഉ​ത്തേ​ജ​ക മ​രു​ന്നു വി​വാ​ദം ത​ന്നെ ഞെ​ട്ടി​ക്കു​ന്നു​വെ​ന്ന് ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വേ​ഗ​താ​രം ജ​സ്റ്റി​ന്‍ ഗാ​ട്‌​ലി​ന്‍. താ​നൊ​രി​ക്ക​ലും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ നി​രോ​ധി​ത മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ഗാ​ട്‌​ലി​ൻ പ​റ​ഞ്ഞു. പ​രി​ശീ​ല​ക​ന്‍ ഡെ​ന്നി​സ് മി​ച്ച​ലി​നും ഏ​ജ​ന്‍റ് റോ​ബ​ര്‍ട്ട് വാ​ഗ്‌​ന​ര്‍ക്കു​മെ​തി​രേ​യാ​ണ് ഇ​ത്ത​വ​ണ ആ​രോ​പ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ദ ​ഡെ​യ്‌​ലി ടെ​ലി​ഗ്രാ​ഫ് എ​ന്ന പ​ത്ര​ത്തി​ന്‍റെ അ​ന്വേ​ഷ​ണാ​ത്മ​ക പ​ര​മ്പ​ര​യാ​ണ് വി​വാ​ദം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ അ​മേ​രി​ക്ക​ന്‍ സ്പ്രി​ന്‍റ​ര്‍മാ​രെ​യും പോ​ലെ നി​രോ​ധി​ച്ച ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ള്‍ ഗാ​ട്‌​ലി​ന്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​രു​വ​രും പ​റ​യു​ന്ന​താ​യും ഡെ​യ്‌​ലി ടെ​ലി​ഗ്രാ​ഫ് പു​റ​ത്തു വി​ട്ട വീ​ഡി​യോ​യി​ലു​ണ്ട്. ര​ണ്ട​ര ല​ക്ഷം ഡോ​ള​ര്‍ ന​ല്‍കി​യാ​ല്‍ ടെ​സ്‌​റ്റോ​സ്‌​റ്റെ​റോ​ണ്‍ ഉ​ള്‍പ്പ​ടെ​യു​ള്ള ഹോ​ര്‍മോ​ണ്‍ മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍കാ​മെ​ന്നും ഇ​രുവ​രും വീ​ഡി​യോ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. സ്‌​പോ​ര്‍ട്‌​സ് സി​നി​മ​യ്ക്കാ​യി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന ഫി​ലിം ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ എ​ന്ന വ്യാ​ജേ​ന​യെ​ത്തി​യ ടെ​ലി​ഗ്രാ​ഫ് റി​പ്പോ​ര്‍ട്ട​ര്‍മാ​രു​ടെ ഒ​ളി​കാ​മ​റ​യി​ലാ​ണ് മി​ച്ച​ലും വാ​ഗ്‌​ന​റും കു​ടു​ങ്ങി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ ഗാ​ട്‌​ലി​ന്‍ ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. താ​ന്‍ ഉ​ത്തേ​ജ​ക മ​രു​ന്നു​പ​യോ​ഗി​ച്ചു എ​ന്ന ക​ള്ള​വാ​ര്‍ത്ത…

Read More

ഇരട്ടയടിയിൽ മുംബൈക്ക് ജയം

ഗോ​ഹ​ട്ടി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ൽ മും​ബൈ സി​റ്റി മ​റു​പ​ടി ഇ​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ആ​തി​ഥേ​യ​രാ​യ നോ​ര്‍ത്ത് ഈ​സ​റ്റ് യൂ​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ​ൽ​വ​ന്ത് സിം​ഗ് നേ​ടി​യ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് മും​ബൈ​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. 34, 68 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ൾ. ഈ ​ജ​യ​ത്തോ​ടെ മും​ബൈ സി​റ്റി എ​ഫ്സി 10 പോ​യി​ന്റോ​ടെ നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. നോ​ര്‍ത്ത് ഈ​സ​റ്റ് യൂ​ണൈ​റ്റ​ഡ് എ​ടി​കെ​യ്ക്കു പി​ന്നി​ല്‍ ഒ​ന്‍പ​താം സ്ഥാ​ന​ത്ത​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു. മും​ബൈ സി​റ്റി​യു​ടെ പ്ര​തി​രോ​ധ നി​ര​യി​ലെ ബ്ര​സീ​ലി​യ​ന്‍ താ​രം ജേ​ഴ്സ​ണ്‍ വി​യേ​ര​യാ​ണ് മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്. മും​ബൈ​യു​ടെ ഈ ​സീ​സ​ണി​ലെ ആ​ദ്യ​ത്തെ എ​വേ മ​ത്സ​ര വി​ജ​യം​മാ​ണി​ത്.നോ​ര്‍ത്ത് ഈ​സ്റ്റ് യൂ​ണൈ​റ്റ​ഡ് ര​ണ്ട് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ഗോ​ള്‍കീ​പ്പ​ര്‍ ടി..​പി .ര​ഹ്്നേ​ഷി​നു പ​ക​രം ര​വി​കു​മാ​റും ഡാ​നി​യോ​ലോ​യ്ക്കു പ​ക​രം ഉ​റു​ഗ്വ​ന്‍ താ​രം മാ​ര്‍ട്ടി​ന്‍ ഡ​യ​സും വ​ന്നു.

Read More

ടെസ്റ്റ് ക്രിക്കറ്റുമായി പാട്ടുകാരും സിനിമക്കാരും, ആദ്യ കളിയില്‍ താരമായത് ലാല്‍ജിഷ്

സെലിബ്രിറ്റി ക്രിക്കറ്റില്‍ പുതിയ വിപ്ലവവുമായി ടീമുകള്‍. ട്വന്റി-20 ക്രിക്കറ്റില്‍ ദ്വിദിന, ത്രിദിന ക്രിക്കറ്റിലേക്ക് വളരുകയാണ് പാട്ടുകാരും സിനിമക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ കളിക്കുന്ന സെലിബ്രിറ്റി ലീഗ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സും മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടി. പ്രെഫഷണല്‍ കളിക്കാരുടെ കെട്ടിലും മട്ടിലും നടന്ന മത്സരത്തിന്റെ പ്രധാന ആകര്‍ഷണം മ്യൂസിക് ചലഞ്ചേഴ്‌സിന്റെ ഡേ. ലാല്‍ജിഷിന്റെ സെഞ്ചുറിയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ലാല്‍ജിഷിന്റെ (100) മികവില്‍ മ്യൂസിക് ചലഞ്ചേഴ്‌സ് അടിച്ചെടുത്തത് എട്ടുവിക്കറ്റിന് 207 റണ്‍സ്. മറുപടി ബാറ്റിംഗില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ് ഏഴിന് 117ല്‍ ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ സിഎംസി എട്ടുവിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒന്‍പതിന് 122 റണ്‍സെടുത്തു. മത്സരം സമനിലയില്‍ അവസാനിച്ചു. കൊച്ചി ആസ്ഥാനമായി എട്ടോളം ടീമുകള്‍ സെലിബ്രിറ്റി ലീഗുകളില്‍ പങ്കെടുക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും നയിക്കുന്ന…

Read More

ദേശീയ സീനിയർ സ്കൂൾ മീറ്റ്: നടത്തത്തിൽ ശ്രീജയ്ക്ക് വെങ്കലം

റോത്തക്ക്: ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ മൂന്നാം ദിനം കേരളത്തിന് ഒരു വെങ്കലം കൂടി ലഭിച്ചു. അഞ്ച് കിലോമീറ്റർ നടത്തത്തിൽ പാലക്കാട് മുണ്ടൂർ സ്കൂളിലെ ശ്രീജയ്ക്കാണ് വെങ്കലം ലഭിച്ചത്. ഒരു മെഡൽ പോലും നേടാൻ കഴിയാതെയാണ് രണ്ടാം ദിനം കേരള താരങ്ങൾ മൈതാനം വിട്ടിരുന്നത്. ആദ്യ ദിനം നേടിയ ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം നാല് മെഡലുകളാണ് കേരളത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.  

Read More

ഇനി കുട്ടിക്കളി; ലങ്കയ്ക്കെതിരായ ടി- 20 പരന്പരയ്ക്ക് ഇന്നു തുടക്കം

ക​ട്ട​ക്ക്: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ന്‍റി 20 പ​ര​മ്പ​ര ഇ​ന്നു തു​ട​ങ്ങും. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന് ക​ട്ട​ക്കി​ല്‍. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ള്‍ ജ​യി​ച്ച ഇ​ന്ത്യ ട്വ​ന്‍റി 20യി​ലും ആ​ധി​പ​ത്യം തു​ട​രാ​നാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ക്ക് ത​ങ്ങ​ളു​ടെ ബെ​ഞ്ചി​ലെ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം അ​ള​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടി​യ​ശേ​ഷം സ്ഥി​രം നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​ഇ​ല്ലാ​തെ രോ​ഹി​ത് ശ​ര്‍മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശ്രീ​ല​ങ്ക​യെ നേ​രി​ടാ​നി​റ​ങ്ങി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തീ​ര്‍ത്തും നാ​ണം​കെ​ട്ട തോ​ല്‍വി​യേ​റ്റു​വാ​ങ്ങി​യ​ശേ​ഷം അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​വും ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ച് രോ​ഹി​ത് ശ​ര്‍മ​യും കൂ​ട്ട​രും ഏ​ക​ദി​ന പ​ര​മ്പ​ര കീ​ശ​യി​ലാ​ക്കി. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ധ​ര്‍മ​ശാ​ല​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​നു​ശേ​ഷം ശ്രീ​ല​ങ്ക​യു​ടെ ബൗ​ള​ര്‍മാ​രെ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാന്മാ​ര്‍ അ​നാ​യാ​സം നേ​രി​ട്ടു. മൊ​ഹാ​ലി​യി​ല്‍ വ​ന്‍ ജ​യം നേ​ടി​യ ഇ​ന്ത്യ​ക്കെ​തി​രേ വി​ശാ​ഖ​പ​ട്ട​ണ​ത്തു​ന​ട​ന്ന നി​ര്‍ണാ​യ​ക​ മ​ത്സ​ര​ത്തി​ല്‍ ഒ​രു വി​ക്ക​റ്റി​ന് 136ല്‍നി​ന്ന ല​ങ്ക​യെ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍മാ​ര്‍…

Read More

മഴയയും ചതിച്ചു; ഓ​സ്‌​ട്രേ​ലി​യ​യ്ക്കു ആ​ഷ​സ് പരമ്പര

പെ​ര്‍ത്ത്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം മ​ഴ ര​ക്ഷ​ക​നാ​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച ഇം​ഗ്ല​ണ്ടി​ന് തോ​ല്‍വി. അ​ഞ്ചാം ദി​വ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മ​ഴ ഓ​സ്‌​ട്രേ​ലി​യ​യെ ശ​ല്യം ചെ​യ്‌​തെ​ങ്കി​ലും മ​ഴ​യ്ക്കു​ശേ​ഷം ഓ​സ്‌​ട്രേ​ലി​യ ഇം​ഗ്ല​ണ്ടി​നെ എ​റി​ഞ്ഞി​ട്ട് വി​ജ​യം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്നിം​ഗ്സി​നും 41 റ​ണ്‍സി​നു​മാ​ണ് ഓ​സീ​സി​ന്‍റെ ആ​ധി​കാ​രി​ക വി​ജ​യം. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 259 റ​ണ്‍സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഇം​ഗ്ല​ണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍് 218 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്‌​കോ​ര്‍; ഇം​ഗ്ല​ണ്ട് – 403, 218. ഓ​സ്ട്രേ​ലി​യ – 662/9 ഡി​ക്ല​യേ​ഡ്. ര​ണ്ടു ടെ​സ്റ്റു​ക​ള്‍ ബാ​ക്കി​നി​ല്‍ക്കെ ബ്രി​സ്‌​ബെ​യ്ന്‍, അ​ഡ്‌​ലെ​യ്ഡ് ടെ​സ്റ്റു​ക​ള്‍ ജ​യി​ച്ച ആ​തി​ഥേ​യ​ര്‍ ഇ​തോ​ടെ 3-0 ത്തി​ന് ആ​ഷ​സ് പ​ര​മ്പ​ര തി​രി​ച്ചു​പി​ടി​ച്ചു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഓ​സീ​സ് പേ​സ​ര്‍ ജോ​ഷ് ഹെ​യ്‌​സ​ല്‍വു​ഡാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ത്ത​ത്. ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി ഹെ​യ്സ​ല്‍വു​ഡ് എ​ട്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. പെ​ര്‍ത്തി​ലെ പ്ര​സി​ദ്ധ​മാ​യ വാ​ക്ക​യി​ലെ അ​വ​സാ​ന ടെ​സ്റ്റ്…

Read More