തൃശൂർ: ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ വെള്ളി നേടിയപ്പോൾ ഇന്റർനാഷണൽ മാസ്റ്റർ നിഹാൽ സരിനു സ്വർണം. അഹമ്മദാബാദിലെ കർണാവതി ക്ലബിൽ നടന്ന ചാമ്പ്യൻഷിപ്പിലെ മൂന്നാം ബോർഡിൽ ഏഴു ഗെയിമുകളിൽ നിന്ന് 5.5 പോയിന്റ് നേടിയാണ് നിഹാൽ സ്വർണനേട്ടത്തിലെത്തിയത്. നാലാം ബോർഡിൽ കളിച്ച സഹതാരം പി. ഇനിയനും സ്വർണം നേടി. ഇരുവരുടെയും മികവിൽ 13 പോയിന്റുമായാണ് ഇന്ത്യൻ ടീം ഒളിമ്പ്യാഡിൽ വെള്ളി നേടിയത്. 14 പോയിന്റുനേടിയ റഷ്യക്കാണ് കിരീടം. ചാമ്പ്യൻഷിപ്പിൽ ഇരുപത് രാജ്യങ്ങൾ പങ്കെടുത്തിരുന്നു. നിഹാൽ സരിൻ, ആര്യൻ ചോപ്ര, പ്രഗ്നാനന്ദ, പി. ഇനിയൻ, വൈശാലി എന്നിവരടങ്ങുന്ന സംഘമാണ് ‘ഇന്ത്യ ഗ്രീൻ’ എന്ന പേരിൽ ചാമ്പ്യൻഷിപ്പിനിറങ്ങിയത്. മൂന്ന്, നാല് ബോർഡുകളിൽ കളിച്ച നിഹാലും ഇനിയനും മികച്ച പ്രകടനം കാഴ്ചവച്ചു. ഓരോ ബോർഡിലെയും വ്യക്തിഗത ചാമ്പ്യന്മാരെ നിർണയിച്ചപ്പോഴാണ് ഇരുവർക്കും സ്വർണം ലഭിച്ചത്. കളിച്ച ഏഴു ഗെയിമുകൾ എല്ലാം ജയിച്ചാണ്…
Read MoreCategory: Sports
ഐസിസി റാങ്കിംഗ്: രോഹിത് ശർമയ്ക്കു മുന്നേറ്റം
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ അഞ്ചാം സ്ഥാനത്ത്. രോഹിത് നയിച്ച ടീം 2-1 ന് ശ്രീലങ്കക്കെതിരായ ഏകദിന പരന്പര നേടിയതോടെ 800 പോയിന്റ് ക്രോസ് ചെയ്ത താരം രണ്ടു സ്ഥാനങ്ങൾ ഉയർന്ന് അഞ്ചിലെത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാം റാങ്കിലെത്തിയിരുന്ന രോഹിതിന്റെ സ്ഥാനം പിന്നീട് താഴുകയായിരുന്നു. മോഹാലിയിൽ ലങ്കയ്ക്കെതിരേ ഇരട്ടസെഞ്ചുറി (208) നേടിയ രോഹിത് ഇന്ത്യയുടെ പരന്പരവിജയത്തിൽ നിർണായകപങ്കാണ് വഹിച്ചത്. ലങ്കയ്ക്കെതിരായ പരന്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പതിന്നാലാം റാങ്കിലെത്തി. ബൗളർമാരിൽ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ 28-ാം റാങ്കിലാണ്. കുൽദീപ് യാദവ് തന്റെ കരിയർ ബെസ്റ്റ് ആയ 56-ാം റാങ്കിലെത്തി.
Read Moreകളി മതിയാക്കി കക്ക; ഫുട്ബോളില്‍ മറ്റൊരു റോളില്‍ താന്‍ തുടരും
റിയോ ഡി ഷാനെറോ: മുന്‍ ലോകകപ്പ് ചാമ്പ്യന്‍, ബ്രസീലിന്റെ ഫുട്ബോള്‍ താരം കക്ക വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരു ടെലിവിഷന്‍ ചാനലിലൂടെയാണ് കക്ക വിരമിക്കല്‍ തീരുമാനം ലോകത്തെ അറിയിച്ചത്. അതേസമയം ഒരു കളിക്കാരന് എന്ന നിലയില്‍ മാത്രമാണ് താന്‍ വിരമിക്കുന്നതെന്നും ഫുട്ബോളില്‍ മറ്റൊരു റോളില്‍ താന്‍ തുടരുമെന്നും കക്ക പറഞ്ഞു. 35-ാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍. ഇനി കളിക്കാരാ നായല്ല, ഏതെങ്കിലും ഒരു ക്ലബിന്റെ മാനേജരായോ സ്പോര്‍ട്ടിംഗ് ഡയറക്ടറായോ ഫുട്ബോളിനൊപ്പം നടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു കക്ക വ്യക്തമാക്കി.2002 ല്‍ ഫിഫ ലോകകപ്പും 2005, 2009 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കക്ക ഏറെ വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി. 2007ല്‍ മാത്രം പത്തിലേറെ ബഹുമതികളാണ് കക്കയെ തേടിയെത്തിയത്. ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, ഫിഫ്പ്രോ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ്…
Read Moreപരമ്പര ശിക്കാര്‍; ഇന്ത്യക്ക് ഏകദിനത്തില്‍ എട്ടാമത്തെ തുടര്‍ പരമ്പര വിജയം
വിശാഖപട്ടണം: ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ പരമ്പര ശിക്കാര്‍. ആദ്യ മത്സരത്തിലെ വമ്പന്‍ പരാജയത്തിനുശേഷം തിരിച്ചുവന്ന ഇന്ത്യ തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.നിര്‍ണായക മത്സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 107 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 85 പന്തില്‍നിന്നു സെഞ്ചുറി തികച്ച ധവാന് പുറത്താകാതെനിന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി കണ്ടെത്തിയ പുതുമുഖം ശ്രേയസ് അയ്യര്‍ ധവാനു മികച്ച പിന്തുണ നല്കി. ധവാന്റെ 12-ാമത് ഏകദിന സെഞ്ചുറിയാണിത്. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണിത്. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയുടെ ആദ്യ പരന്പര വിജയം കൂടിയാണിത്. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മയുടെ ഇരട്ടസെഞ്ചുറി മികവില്‍ ഇന്ത്യ വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയെ…
Read Moreചരിത്രത്തിനരികിൽ സിന്ധുവിന്കാലിടറി; വെള്ളിയുമായി മടക്കം
ന്യൂഡല്‍ഹി: ചരിത്രം ഒരു കൈയകലത്തില്‍ സിന്ധുവിനു നഷ്ടമായി. ദുബായില്‍ നടന്ന ബാഡ്മിന്റണ്‍ വേള്‍ഡ് സൂപ്പര്‍ സീരിസ് ഫൈനലില്‍ ജപ്പാന് താരം അകാനെ യമാഗുച്ചിക്കു മുന്നില്‍ കീഴടങ്ങിയതോടെ വിജയം നേടി സീസണ് അവസാനിപ്പിക്കണമെന്നുള്ള സിന്ധുവിന്റെ ആഗ്രഹം ഫലവത്തായില്ല. വിജയിച്ചിരുന്നെങ്കില്‍ വേള്‍ഡ് സൂപ്പര്‍ സീരിസ് ഫൈനല്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധുവിനു സ്വന്തമായേനെ.94 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 15-21, 21-12, 21-19 എന്ന നിലയിലാണ് യമാഗുച്ചി സിന്ധുവിനെ പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടന്ന സെമിഫൈനലില്‍ ചൈനീസ് താരം ചെന്‍ യുഫേയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധു ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഫൈനലില്‍ യമാഗുച്ചിയോട് ഇഞ്ചോടിഞ്ചു പൊരുതിയാണ് സിന്ധു പരാജയം വഴങ്ങിയത്. ആദ്യ ഗെയിം 21-15 നു സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിം നഷ്ടമായി. നിര്‍ണായകമായ മൂന്നാം ഗെയിം ഉദ്വേഗജനകമായിരുന്നു. 19-19 എന്ന നിലയില്‍ ഇരുവരും അല്പനേരം ഏറ്റുമുട്ടി. ഒടുവില്‍ സിന്ധുവിന്റെ…
Read Moreഅന്തർ സർവകലാശാലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: എംജിക്കു പെൺതിളക്കം
ഗുണ്ടൂർ: എഴുപത്തിയെട്ടാമത് ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ മംഗളൂരു യൂണിവേഴ്സിറ്റി ഓവറോള്‍ ചാമ്പ്യന്മാരായപ്പോള് വനിതാ വിഭാഗത്തില്‍ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിലും മംഗളൂരുവാണ് ചാമ്പ്യന്മാർ. 177 പോയിന്റുമായാണ് മംഗളൂരു ഓവറോള്‍ ചാമ്പ്യന്മാരായത്. 111.5 പോയിന്റുമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രണ്ടാമതും 89 പോയിന്റുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാമതുമെത്തി. വനിതകളുടെ പ്രകടനമാണ് എംജിയെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ സഹായകമായത്. ഇത് 28-ാം തവണയാണ് എംജി വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാരാകുന്നത്. എംജിക്ക് 75.5 പോയിന്റുണ്ട്. മംഗളൂരു രണ്ടാംസ്ഥാനത്തെത്തി. 44 പോയിന്റുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാമതുമെത്തി. പുരുഷ വിഭാഗത്തില്‍ 116 പോയിന്റുമായി മംഗളൂരു ചാമ്പ്യന്മാരായപ്പോള് 45 പോയിന്റുമായി കാലിക്കട്ട് മൂന്നാമതെത്തി. 36 പോയിന്റുമായി എംജി നാലാമതും. മീറ്റിലെ മികച്ച വനിത അത്ലറ്റായി കാലിക്കട്ടിന്റെ ജിസ്ന മാത്യു തെരഞ്ഞെടുക്കപ്പെട്ടു. 400 മീറ്ററിലെ പ്രകടനമാണ് ജിസ്നയെ മികച്ച താരമാക്കിയത്. എംജിയുടെ വിസ്മയ വി.കെ. മൂന്നാമതും പൂന…
Read Moreഒറ്റഗോളിൽ ഒപ്പിച്ചെടുത്തു; ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം
കൊച്ചി: സി.കെ വിനീതിന്റെ ഏക ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പകുതിയിലെ 24 ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പിറന്നത്. പൂർണമായും മലയാളി ടച്ചുള്ള ഗോൾ. സ്വന്തം ബോക്സിൽനിന്ന് മൈതാന മധ്യത്തിലേക്ക് ക്യാപ്റ്റൻ ജിങ്കാൻ ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് വലതു പാർശ്വത്തിലൂടെ ശരവേഗം മുന്നേറിയ റിനോ ആന്റോയ്ക്ക് അവകാശപ്പെട്ടതാണ് ഗോളിന്റെ പകുതി ക്രെഡിറ്റും. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ നിരയെ പിളർത്തി ബോക്സിലേക്ക് റിനോയുടെ സുന്ദരൻ ക്രോസ്. നെഞ്ചൊപ്പമെത്തിയ പന്തിനെ വിനീത് വായുവിൽ ഉയർന്ന് ചാടി ഹെഡ് ചെയ്തു. ടി.പി രഹനേഷിനെ മറികടന്ന് പന്ത് വലയിലേക്ക്. ഗാലറികൾ പൊട്ടിത്തെറിച്ചു. മഞ്ഞയലകൾ വീശിയടിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം ഏതാണ്ട് ഇതോടെ അവസാനിച്ചു.…
Read Moreദുബായ് ഓപ്പൺ: സിന്ധുവിന് തുടർച്ചയായ മൂന്നാം ജയം
ദുബായ്: ദുബായ് ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തുടർച്ചയായ മൂന്നാം ജയം. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ജയിച്ച് സെമിയിൽ കടന്ന സിന്ധു അവസാന ഗ്രൂപ്പ് മത്സരത്തിലും വിജയിച്ചു. ടോപ്പ് സീഡ് ജപ്പാന്റെ അകാനെ യാമാഗുച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-9, 21-13. യാമാഗുച്ചിയെ അനായാസമായാണ് സിന്ധു മറികടന്നത്. 36 മിനിറ്റുകൾക്കുള്ളിൽ ജപ്പാൻ താരത്തിന്റെ കാര്യത്തിൽ സിന്ധു തീരുമാനംകണ്ടു.
Read Moreഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് “ലോട്ടറി’; ശന്പളം ഇരട്ടിയാക്കി
ന്യൂഡൽഹി: പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയ അവസ്ഥയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. വേതനം വർധിപ്പി ക്കണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ വെറുതെ ഒന്ന് ആവശ്യപ്പെട്ടപ്പോൾ ബിസിസിഐ സമ്മാനിച്ചത് ഇരട്ടി ശന്പള വർധന. രാജ്യാന്തര താരങ്ങൾക്കും പ്രാദേശിക താരങ്ങൾക്കും ഉൾപ്പടെയുള്ള മുഴുവൻ കളിക്കാർക്കും ബോർഡ് നൂറു ശതമാനമാണ് ശന്പളം കൂട്ടിയത്. അടുത്ത സീസണ് മുതൽ പുതുക്കിയ ശന്പളം ലഭിച്ചു തുടങ്ങും. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതി അടുത്ത സീസണിലെ ശന്പള വർധനവിനായി 200 കോടി രൂപ കൂടി അനുവദിച്ചു. ഇപ്പോൾ നൽകുന്ന 180 കോടിക്ക് പുറമേയാണിത്. സീനിയർ-ജൂണിയർ ടീമുകൾക്ക് എത്ര പണം നൽകുമെന്ന കാര്യത്തിലുള്ള പരിശോധന ബിസിസിഐ തുടങ്ങിക്കഴിഞ്ഞു. ബിസിസിഐയുടെ വാർഷിക വരുമാനത്തിന്റെ 26 ശതമാനമാണ് കളിക്കാർക്ക് വേതനമായി വീതിച്ച് നൽകുന്നത്. മൂന്ന് തട്ടായാണ് വേതനം നൽകുന്നത്. രാജ്യാന്തര താരങ്ങൾക്ക് 13 ശതമാനവും ആഭ്യന്തര താരങ്ങൾക്ക് 10.6…
Read Moreഗോവന്‍ ദുരന്തം മറക്കണം! കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം പോരാട്ടത്തിന്
കൊച്ചി: കലിപ്പടക്കാനും കപ്പടിക്കാനും വിജയിക്കണമെന്നുള്ള പാഠം ഗോവയില്‍നിന്നു പഠിച്ചതിന്റെ ഞെട്ടലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ നാലാം സീസണിലെ അഞ്ചാം പോരാട്ടത്തിനിറങ്ങുന്നു. മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ വിഷമിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യ മൂന്നു മത്സരങ്ങളും കളിക്കാനായതിന്റെ ആനുകൂല്യം മുതലാക്കാനാവാത്തതിന്റെ നിരാശയാണു ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നത്. അതിന്റെ കൂടെ ഗോവയില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന്റെ ഓര്‍മകളും ടീമിനെ തളര്‍ത്തുന്നു. കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി സീസണിലെ ആദ്യ വിജയം തേടിയാണു സന്ദേശ് ജിങ്കനും കൂട്ടരും വടക്കന്‍ ശക്തിയെ നേരിടാനിറങ്ങുന്നത്. ഇത് എന്തു ടീം? ഐഎസ്എല്‍ നാലാം സീസണ് ആരംഭിക്കുന്നതിനു മുന്‍പ് ആരെയും ഭയപ്പെടുത്തുന്ന ലൈനപ്പ് ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. മുന്നേറ്റ നിരയില്‍ ദിമിതര്‍ ബെര്‍ബറ്റോവ് എന്ന ഇതിഹാസ താരം. ഒപ്പം ഐഎസ്എല്‍ ഹീറോ ഇയാന്‍ ഹ്യൂം, സി.കെ. വിനീത് എന്നിങ്ങനെ പേരുകേട്ട നീണ്ട നിര തന്നെയുണ്ടായിരുന്നു…
Read More