ന്യൂഡൽഹി: കൊച്ചി ടസ്ക്കേഴ്സിന് 850 കോടി രൂപ നൽകണമെന്ന ആർബിട്രേഷൻ വിധി അംഗീകരിക്കില്ലെന്നു ബിസിസിഐ. ഇത്രയും പണം കണ്ടെത്താനാവില്ലെന്നും ഫയൽ ഇടപാടുകളും ശന്പളവർധനവും മാത്രമാണ് ബിസിസിഐ ജനറൽ ബോഡിയിൽ പാസാക്കാൻ കഴിയില്ലെന്നും ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഐപിഎല്ലിൽനിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായാണ് ബിസിസിഐ ഈ തുക നൽകേണ്ടത്. 460 കോടി രൂപ നൽകാമെന്ന് കൊച്ചി ടസ്ക്കേഴ്സിനോട് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ആ വാഗ്ദാനം ടസ്ക്കേഴ്സ് നിരസിക്കുകയായിരുന്നു. 2011 സീസണിൽ മാത്രം കളിച്ച കൊച്ചി ടസ്ക്കേഴ്സിനെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് പുറത്താക്കിയത്. 1560 കോടി രൂപയ്ക്കാണ് കൊച്ചി ടീമിനെ വ്യവസായികളുടെ കൂട്ടായ്മയായ റെണ്ഡേവ്യൂ കണ്‍സോർഷ്യം 2010ൽ സ്വന്തമാക്കിയത്.
Read MoreCategory: Sports
അന്താരാഷ്ട്ര മെഡലുകൾ നേടിയവരെ ആരോഗ്യപദ്ധതിയിൽ പെടുത്തണം: സച്ചിൻ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര മെഡല്‍ സ്വന്തമാക്കിയ എല്ലാ കായികതാരങ്ങളെയും കേന്ദ്ര ഗവണ്മെന്റിന്റെ ആരോഗ്യപദ്ധതിയില്‍ ഉള്പ്പെടുത്തണമെന്നഭ്യര്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുൽക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പല താരങ്ങളും ഇപ്പോള്‍ രോഗാവസ്ഥയില്‍ കഴിയുന്നതായി സച്ചിന് തന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉദാഹരണമായി, ഇന്ത്യക്ക് ഹോക്കി ഒളിമ്പിക് സ്വര്‍ണം നേടിത്തന്ന മുഹമ്മദ് ശഹീദിന്റെ വിയോഗവും ചൂണ്ടിക്കാട്ടി. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മാത്രമാണ് കരള്‍ രോഗബാധിതനായിരുന്ന അദ്ദേഹത്തിനു ചികിത്സ ലഭിച്ചത്. അത് ഗുണകരമായതുമില്ല. കേന്ദ്രഗവണ്മെന്റ് ജീവനക്കാരായ എല്ലാ താരങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ട്. അങ്ങനെയല്ലാത്തവര്‍ക്കു കൂടി പദ്ധതിയുടെ ഗുണം ലഭ്യമാക്കണമെന്നാണ് സച്ചിന്റെ അഭ്യര്‍ഥന. കായിക, ആരോഗ്യ മന്ത്രാലയങ്ങളുമായി ഈ വിഷയം നേരത്തേതന്നെ ചര്‍ച്ച ചെയ്തിരുന്നു.
Read Moreകേരളം തകർന്നടിഞ്ഞു; വിദർഭ സെമിയിൽ
സൂററ്റ്: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ വിദർഭയോട് കനത്ത തോൽവി ഏറ്റുവാങ്ങി കേരളം പുറത്തായി. 413 റണ്‍സിന്റെ തകർപ്പൻ വിജയം നേടിയാണ് വിദർഭ രഞ്ജിയിൽ അവസാന നാല് സ്ഥാനക്കാരിൽ അംഗമായത്. അവസാന ദിനം കേരളം രണ്ടാം ഇന്നിംഗ്സിൽ 165 റണ്‍സിന് പുറത്തായി. വിജയം വിദൂര സ്വപ്നത്തിൽ പോലുമില്ലാതിരുന്ന കേരളം രണ്ടാം ഇന്നിംഗ്സിൽ അലക്ഷ്യമായി ബാറ്റിംഗിനെ സമീപിച്ചതാണ് തോൽവിയിലേക്ക് തള്ളിയിട്ടത്. 64 റണ്‍സ് നേടിയ സൽമാൽ നിസാറാണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. സച്ചിൻ ബേബി 26 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീൻ 28 റണ്‍സും നേടി. വിദർഭയ്ക്ക് വേണ്ടി സർവാതേ ആറ് വിക്കറ്റ് വീഴ്ത്തി. നേരത്തെ വിദർഭ രണ്ടാം ഇന്നിംഗ്സ് 507/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 577 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം കേരളത്തിന് നൽകിയ വിദർഭ സെമി ബർത്ത് ഉറപ്പിച്ചാണ് ഇന്നിറങ്ങിയത്. മത്സരം സമനിലയിലായാലും ആദ്യ ഇന്നിംഗ്സിലെ…
Read Moreഹോക്കി വേൾഡ് ലീഗ്: ജർമനിയെ പരാജയപ്പെടുത്തി ഇന്ത്യക്കു വെങ്കലം
ഭുവനേശ്വർ: ഹോക്കി വേൾഡ് ലീഗിൽ ഇന്ത്യക്കു വെങ്കലം. ജർമനിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കിയായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ക്വാർട്ടറിന്റെ 10-ാം മിനിറ്റിൽ എസ്.വി.സുനിൽ ഇന്ത്യക്കു ലീഡ് നൽകി. തൊട്ടുപിന്നാലെ ജർമനി സമനില നേടി. എന്നാൽ മത്സരം അവസാനിക്കാൻ ആറു മിനിറ്റ് ബാക്കിനിൽക്കെ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡും വിജയവും പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ, സെമിയിൽ അർജന്റീനയോടു പരാജയപ്പെട്ടതോടെ ഇന്ത്യക്കു ഫൈനൽ നിഷേധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി.
Read Moreകളി പഠിപ്പിച്ചു ലങ്ക; ധർമശാലയിൽ ഇന്ത്യ നാണംകെട്ടു
ധർമശാല: അനായാസ വിജയം സ്വപ്നം കണ്ടു ധർമശാലയിൽ കളിക്കാനിറങ്ങിയ ഇന്ത്യയെ കളിപഠിപ്പിച്ച് ശ്രീലങ്ക ഏകദിന പരന്പരയിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി. ഇന്ത്യൻ ബാറ്റിംഗ് നിര നിലയുറപ്പിക്കാൻ പെടാപ്പാടുപെട്ട പിച്ചിൽ 49 റണ്‍സുമായി ഉപുൽ തരംഗ ലങ്കയുടെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചു. 19 റണ്‍സിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തി ബൗളർമാർ ഇന്ത്യക്കു പ്രതീക്ഷ നൽകിയെങ്കിലും തരംഗ പിടിച്ചുനിന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾ പൊലിച്ചു. താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷൻ ഡിക്വെല്ല(26) എന്നിവർ ചേർന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്എനിവർ ഓരോവിക്കറ്റ് നേടി. നേരത്തെ, പുകൾപ്പെറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇന്ത്യൻ…
Read Moreഐഎസ്എല്‍: പൂനയ്ക്കും മുംബൈയ്ക്കും ജയം
ജംഷഡ്പുര്‍/ മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മഹാരാഷ് ട്ര ടീമുകള്‍ക്ക് ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പൂന സിറ്റി എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്സിയെ കീഴടക്കി. രണ്ടാം മത്സരത്തില്‍ ഇതേ സ്കോറിനു തന്നെ മുംബൈ സിറ്റി എഫ്സി മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയെ തകര്‍ത്തു. ഗോള്‍ വഴങ്ങാതെ ഇതുവരെ കളിച്ച ജംഷഡ്പുരിന്റെ വലയില്‍ ആദ്യ പകുതിയില്‍ അദില്‍ ഖാന് (30) പന്തെത്തിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ പൂന കളിയുടെ നിയന്ത്രണമേറ്റെടുത്തു. ആറാം മിനിറ്റില്‍ സുബ്രത പാല് പൂനയുടെ ഫ്രീകിക്ക് തട്ടിയകറ്റിക്കൊണ്ട് ജംഷഡ്പുരിന്റെ രക്ഷകനായി. 16-ാം മിനിറ്റില്‍ പൂന ഗോള്‍കീപ്പര്‍ മികച്ചൊരു സേവിംഗ് നടത്തി. 30-ാം മിനിറ്റില്‍ പൂന ആദില്‍ ഖാന്റെ ഗോളില്‍ ലീഡ് നേടി. ജംഷഡ്പുര്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു. 44-ാം മിനിറ്റില്‍ പൂനയുടെ ഇസു അസുകയുടെ വെടിയുണ്ടപോലുള്ള ഹെഡര്‍ പൂനയുടെ വല തുളച്ചുവെന്നു…
Read Moreക്രിസ്റ്റ്യോനോ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളർ: സിദാൻ
മാഡ്രിഡ്: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളറാണെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാൻ. തന്നെക്കാളും വളരെ മികച്ചവനാണ് ക്രിസ്റ്റ്യാനോയെന്നും സിദാൻ പറഞ്ഞു. ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ റയൽ താരത്തെ പുകഴ്ത്താൻ ഫ്രഞ്ച് ഇതിഹാസം വാക്കുകൾക്ക് പിശുക്ക് കാണിച്ചതേയില്ല. ക്രിസ്റ്റ്യാനോ എക്കാലവും റയലിൽ തന്നോടൊപ്പം ഉണ്ടാകുമെന്നും സിദാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. നിരവധി കാര്യങ്ങൾ ക്രിസ്റ്റ്യാനോയെക്കുറിച്ച് പറയാനാവും. എന്നാൽ ഓരോ മത്സരത്തിലും കളത്തിൽ എന്താണ് അയാൾ നടപ്പാക്കുകയെന്നത് ആശ്ചര്യകരമാണെന്നും റയലിന്റെ ആശാൻ പറഞ്ഞു. ഇനിയൊരു താരം ഇവിടെവന്ന് പതിനഞ്ചോ ഇരുപതോവർഷം ചെയ്യുന്ന കാര്യങ്ങൾ അയാൾ ചെയ്തുവച്ചതിനു അടുത്തെങ്ങും എത്തില്ല. ക്രിസ്റ്റ്യാനോ ക്ലബിനൊപ്പം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹം വിരമിക്കുന്നതും റയലിനൊപ്പം തന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദാൻ പറഞ്ഞു. ബാഴ്സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെയും ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറെയും പിന്തള്ളിയാണ് പോര്‍ച്ചുഗീസ് ഇതിഹാസം…
Read Moreനോർത്ത് ഈസ്റ്റിനെ വീഴ്ത്തി; ബംഗളുരു എഫ്സി വീണ്ടും മുന്നിൽ
ഗോഹട്ടി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ബംഗളുരു എഫ്സി ഐഎസ്എൽ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. നേർത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗോഹട്ടി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളുരു വിജയിച്ചത്. 47-ാം മിനിറ്റിൽ മിക്കുവാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. വിജയത്തോടെ ഒന്‍പതു പോയന്റുമായി ബംഗളുരു വീണ്ടും ഒന്നാം സ്ഥാനത്തെത്തി. നാലു കളികളിൽനിന്ന് മൂന്നു വിജയവും ഒരു തോൽവിയുമാണ് ബംഗളുരുവിന്റെ അക്കൗണ്ടിലുള്ളത്. നാല് മത്സരങ്ങളിൽനിന്ന് നാലു പോയിന്റു മാത്രമുള്ള നോർത്ത് ഈസ്റ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
Read Moreഹോക്കി വേൾഡ് ലീഗ് ഫൈനൽ സ്വപ്നത്തിനരികെ ഇന്ത്യക്കു കാലിടറി
ഭുവനേശ്വർ: ഹോക്കി വേൾഡ് ലീഗ് ഫൈനൽ സ്വപ്നത്തിനരികെ ഇന്ത്യ കാലിടറി വീണു. സെമി ഫൈനലിൽ അർജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 17-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കിമാറ്റി അർജന്റീന ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഗോളിയെ ഒഴിവാക്കി ഇന്ത്യ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും ശക്തമായ അർജന്ൈറൻ പ്രതിരോധം പിളർക്കാനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബെൽജിയത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്.
Read Moreടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ കോഹ്ലിക്കു രണ്ടാം റാങ്ക്
ദുബായ്: ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ 243 റണ്‍സുമായി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുനിന്നാണ് കോഹ്ലി രണ്ടാം സ്ഥാനത്തേ കുതിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന് രണ്ടാം ഇന്നിംഗ്സില്‍ 50 റണ്‍സ് നേടുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളില്‍നിന്ന് ആകെ 610 റണ്‍സാണ് കോഹ്ലി നേടിയത്. പരമ്പരയില്‍ കോല്‍ക്കത്തയിലും ഡല്‍ഹിയിലും നടന്ന ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. പരമ്പരയില്‍ കോഹ്ലി തുടര്‍ച്ചയായി ഇരട്ട സെഞ്ചുറി നേടിയിരുന്നു. മൂന്നു ടെസ്റ്റിലും ഇന്ത്യന്‍ നായകന് സെഞ്ചുറി നേടി. പരമ്പര തുടങ്ങുന്നതിനു മുമ്പ് ഇന്ത്യന്‍ നായകന് ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍, പരമ്പരയിലുടനീളം ബാറ്റിംഗ് മികവ് പുറത്തെടുത്ത കോഹ്ലി 152.50ന്റെ ശരാശരിയിലാണ് റണ്‍സ് സ്കോര്‍ ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ്…
Read More