കോ​ഹ്ലി​യു​ടെ ടീ​മി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ​രമ്പ​ര ജ​യി​ക്കാ​നാ​വു​മെ​ന്ന് ദ്രാ​വി​ഡ്

മും​ബൈ: നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യ പ​ര​ന്പ​ര വി​ജ​യം സ​മ്മാ​നി​ക്കാ​നാ​കു​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ്. മി​ക​ച്ച ക​ഴി​വു​ള്ള പേ​സ​ർ​മാ​രും സ്പി​ന്ന​ർ​മാ​രും ഓ​ൾ​റൗ​ണ്ട​റാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ഴം പ്രോ​ട്ടീ​സി​നെ അ​വ​രു​ടെ മ​ണ്ണി​ൽ തോ​ൽ​പ്പി​ക്കാ​ൻ ക​രു​ത്തു​ള്ള​താ​ണെ​ന്നും ദ്രാ​വി​ഡ് പ​റ​യു​ന്നു. നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ഴം ക​ണ​ക്കി​ലെ​ടു​ത്താ​ൻ ഇ​പ്പോ​ൾ മി​ക​ച്ച അ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ന​മു​ക്കു മി​ക​ച്ച പേ​സ​ർ​മാ​രു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ക​ളി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റു​ണ്ട്. അ​ശ്വ​ൻ, ജ​ഡേ​ജ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര സ്പി​ന്ന​ർ​മാ​രു​ണ്ട്. 40-50 ടെ​സ്റ്റി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള​വ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു പോ​കു​ന്ന ടീ​മി​ലെ ബാ​റ്റ്സ്മാ​ൻ​മാ​ർ- ദ്രാ​വി​ഡ് പ​റ​യു​ന്നു. എ​ന്നി​രു​ന്നാ​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​ല്പം ഭാ​ഗ്യം​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ലെ ഒ​ന്നാം ന​ന്പ​ർ ടെ​സ്റ്റ് ടീ​മാ​യ ഇ​ന്ത്യ​ക്ക് പ​ക്ഷേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഒ​രു വാം​അ​പ്പ് മ​ത്സ​രം മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി മു​ത​ൽ ഇ​ന്ത്യ തു​ട​ർ​ച്ച​താ​യി ക്രി​ക്ക​റ്റ്…

Read More

ശീ​ത​കാ​ല ഒ​ളി​മ്പി​ക്സി​ൽ റ​ഷ്യ​ൻ താ​ര​ങ്ങ​ൾ​ക്ക് മ​ത്സ​രി​ക്കാം: പു​ടി​ൻ

മോ​സ്കോ: 2018 ഫെ​ബ്രു​വ​രി ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സി​ല്‍ റ​ഷ്യ​ൻ അ​ത്‌​ല​റ്റു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സി​ൽ നി​ന്ന് റ​ഷ്യ​ന്‍ അ​ത്‌​ല​റ്റു​ക​ളെ വി​ല​ക്കി​യ ന​ട​പ​ടി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശീ​ത​കാ​ല ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് താ​ര​ങ്ങ​ളെ വി​ല​ക്കി​ല്ല. അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും പു​ടി​ൻ ആ​രോ​പി​ച്ചു. ദ​ക്ഷി​ണ കൊ​റി​യി​ലെ പ്യോം​ഗ്ചാം​ഗി​ൽ ന​ട​ക്കേ​ണ്ട ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സി​ൽ നി​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി റ​ഷ്യ​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. 2014 ല്‍ ​റ​ഷ്യ​യി​ലെ സോ​ചി​യി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ ഒ​ളി​മ്പി​ക്‌​സി​ല്‍ അ​ത്‌​ല​റ്റു​ക​ള്‍​ക്ക് റ​ഷ്യ ഉ​ത്തേ​ജ​ക​മ​രു​ന്ന് ന​ല്‍​കി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ദേ​ശീ​യ ഉ​ത്തേ​ജ​ക ഏ​ജ​ന്‍​സി​യു​ടെ അ​റി​വോ​ടെ റ​ഷ്യ​ൻ താ​ര​ങ്ങ​ൾ ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.എ​ന്നാ​ൽ ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് സ്വ​ത​ന്ത്ര്യ പ​താ​ക​യ്ക്ക് കീ​ഴി​ൽ കാ​യി​ക മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കും.

Read More

നീലക്കുപ്പായത്തിലെ കളി, സ്വപ്നം യാഥാർഥ്യമായി

പെ​​രു​​ന്പാ​​വൂ​​ർ: നീ​​ല​​ക്കു​​പ്പാ​​യ​​ത്തി​​ൽ ഇ​​ന്ത്യ​​യ്ക്കാ​​യി പോ​​രാ​​ടാ​​ൻ ഇ​​റ​​ങ്ങു​​ന്ന​​തു ബേ​​സി​​ൽ ത​​ന്പി​​യും വീ​​ട്ടു​​കാ​​രും സ്വ​​പ്ന​​ത്തി​​ൽ ഒ​​രു​​പാ​​ടു​​ത​​വ​​ണ ക​​ണ്ടു​​ക​​ഴി​​ഞ്ഞ കാ​​ര്യ​​മാ​​ണ്. അ​​തു യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തി​​ന്‍റെ ത്രി​​ല്ലി​​ലാ​​ണു പെ​​രു​​ന്പാ​​വൂ​​ർ ഇ​​രി​​ങ്ങോ​​ളു​​ള്ള മു​​ല്ല​​മം​​ഗ​​ലം കു​​ടും​​ബം. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള ട്വ​​ന്‍റി 20 പ​​ര​​ന്പ​​ര​​യ്ക്കാ​​യി ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ക്ക​​പ്പെ​​ട്ട ബേ​​സി​​ൽ ത​​ന്പി​​യു​​ടെ വീ​​ട്ടി​​ൽ ആ​​ഹ്ളാ​​ദ​​ത്തി​​ര​​ത​​ല്ല​​ൽ നി​​ല​​യ്ക്കു​​ന്നി​​ല്ല. ’പ​​പ്പാ ഞാ​​ൻ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ​​ത്തി’, ഈ ​​ഒ​​രൊ​​റ്റ വാ​​ച​​കം മാ​​ത്ര​​മാ​​ണു ഗു​​ജ​​റാ​​ത്തി​​ൽ ര​​ഞ്ജി ട്രോ​​ഫി​​യു​​ടെ തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്നു വി​​ളി​​ച്ച ബേ​​സി​​ൽ പി​​താ​​വ് ത​​ന്പി​​യോ​​ടു പ​​റ​​ഞ്ഞ​​ത്. വ​​ർ​​ഷ​​ങ്ങ​​ളു​​ടെ സ്വ​​പ്ന​​വും അ​​തി​​നു​​വേ​​ണ്ടി​​യു​​ള്ള ക​​ഠി​​ന​​പ്ര​​യ്ത​​ന​​വു​​മെ​​ല്ലാം സ​​ഫ​​ല​​മാ​​കു​​ന്ന​​തി​​ന്‍റെ സ​​ന്തോ​​ഷം ആ ​​വാ​​ക്കു​​ക​​ളി​​ൽ നി​​റ​​ഞ്ഞു​​നി​​ന്നി​​രു​​ന്നു. ര​​ഞ്ജി ക​​ഴി​​ഞ്ഞെ​​ത്തു​​ന്ന ബേ​​സി​​ലി​​നെ കാ​​ണാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് അ​​മ്മ ലി​​സി​​യും അ​​നി​​യ​​ത്തി സി​​നു​​വും മു​​ത്ത​​ച്ഛ​​നു​​മെ​​ല്ലാം. ക്രി​​ക്ക​​റ്റാ​​ണു ത​​ന്‍റെ ജീ​​വി​​തം എ​​ന്നു ബേ​​സി​​ൽ മ​​ന​​സി​​ൽ ഉ​​റ​​പ്പി​​ച്ച കാ​​ലം മു​​ത​​ൽ നാ​​ടും വീ​​ടും ഒ​​രു​​പോ​​ലെ കേ​​ൾ​​ക്കാ​​ൻ കൊ​​തി​​ച്ച വാ​​ക്കു​​ക​​ളു​​മാ​​യാ​​ണു ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ​​ച് ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു ബേ​​സി​​ലി​​ന്‍റെ വി​​ളി എ​​ത്തി​​യ​​തെ​​ന്നു ത​​ന്പി പ​​റ​​യു​​ന്നു.…

Read More

ധോ​ണി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലേ​ക്ക്

മും​ബൈ: ഐ​പി​എ​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കു​ള്ള നി​യ​മം ബി​സി​സി​ഐ പ​രി​ഷ്‌​ക​രി​ച്ച​തോ​ടെ മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി വീ​ണ്ടും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലേ​ക്ക് എ​ത്തു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി. കോ​ഴ വി​വാ​ദ​ത്തെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ടീ​മു​ക​ള്‍ സ​സ്‌​പെ​ന്‍ഷ​നി​ലാ​യി​രു​ന്നു. പു​തി​യ നി​യ​മം വ​ന്ന​തോ​ടെ അ​ടു​ത്ത സീ​സ​ണി​ല്‍ ഇ​റ​ങ്ങു​ന്ന ചെ​ന്നൈ​ക്കും പൂ​ന​യ്ക്കും നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു ക​ളി​ക്കാ​രെ നി​ല​ന​ിര്‍ത്താം.​ഇ​തോ​ടെ ര​ണ്ടു സീ​സ​ണി​ല്‍ പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​നൊ​പ്പം ക​ളി​ച്ച ധോ​ണി​ക്ക് വീ​ണ്ടും ചെ​ന്നൈ​യു​ടെ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ സാ​ധ്യ​ത​യേ​റി. ധോ​ണി​യു​ടെ കീ​ഴി​ല്‍ ചെന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ര​ണ്ടു ത​വ​ണ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു. ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്ക് അ​ഞ്ച് താ​ര​ങ്ങ​ളെ വീ​തം നി​ലനി​ര്‍ത്താ​നാ​ണ് ബോ​ര്‍ഡ് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്ന് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും ര​ണ്ടു വി​ദേ​ശ താ​ര​ങ്ങ​ളും ഉ​ള്‍പ്പെ​ട​ണം. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ക​ളി​ക്കാ​ത്ത ര​ണ്ടു ക​ളി​ക്കാ​രെ​യെ​ങ്കി​ലും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണം. താ​ര​ലേ​ല​ത്തി​ന് മു​ന്‍പോ,…

Read More

ചരിത്ര നേട്ടത്തോടെ ഇന്ത്യയ്ക്ക് ടെസ്റ്റ് പരന്പര

ന്യൂഡൽഹി: തുടർച്ചയായ ഒൻപത് ടെസ്റ്റ് പരന്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെയാണിത്. മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ 1-0ന് നേടി. 2005-2009 കാലഘട്ടത്തിൽ തുടർച്ചയായി ഒൻപത് പരന്പരകൾ നേടിയ ഓസ്ട്രേലിയയുടെ റിക്കോർഡിന് ഒപ്പമെത്താൻ ഇന്ത്യയ്ക്കായി. വരുന്ന ദക്ഷിണാഫ്രിക്കൻ പരന്പര നേടിയാൽ വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതുചരിത്രം സൃഷ്ടിക്കാൻ കഴിയും. ധനഞ്ജയ ഡിസിൽവ അഞ്ചാം ദിനം പൊരുതി നേടിയ സെഞ്ചുറിയാണ് ലങ്കയ്ക്ക് സമനില സമ്മാനിച്ചത്. 119 റണ്‍സ് നേടിയ ഡിസിൽവ പേശിവലിവ് മൂലം റിട്ടയേർഡ് ചെയ്യുകയായിരുന്നു. റോഷൻ സിൽവ (74), നിരോഷൻ ഡിക് വെല്ല (44) എന്നിവർ പുറത്താകാതെ നിന്നു. ആഞ്ചലോ മാത്യൂസ്, ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ലങ്കയ്ക്ക് നഷ്ടമായത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ മാത്യൂസിനെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക്…

Read More

ശ്രീ​ല​ങ്ക​ന്‍ ടീം ​ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ക്കി​ല്ല?

കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍നി​ന്ന് ശ്രീ​ല​ങ്ക പി​ന്മാ​റു​ന്ന​താ​യി സൂ​ച​ന. ഡ​ല്‍ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​വും മൂ​ട​ല്‍ മ​ഞ്ഞും ക​ളി​ക്കാ​ര്‍ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് പി​ന്മാ​റു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ ടെ​സ്റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ഡ​ല്‍ഹി​യി​ലെ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ള്‍ ക​ളി​ക്കാ​ര്‍ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കി​യി​രു​ന്നു. ബാ​റ്റിം​ഗ് ഡി​ക്ല​യ​ര്‍ ചെ​യ്ത നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലിക്ക് ശ്രീ​ല​ങ്ക​ന്‍ ക​ളി​ക്കാ​ര്‍ ന​ന്ദി പ​റ​യു​ക പോ​ലും ചെ​യ്തി​രു​ന്നു. 26 മി​നി​റ്റോ​ളം മ​ത്സ​രം നി​ര്‍ത്തി​വ​ച്ച ശേ​ഷ​മാ​യി​രു​ന്നു കോ​ഹ്‌ലി ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് ഡി​ക്ല​യ​ര്‍ ചെ​യ്ത​ത്. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദി​ന പരന്പര ക​ളി​ക്കു​ന്ന​തി​നു​ള്ള ടീം ​ക​ഴി​ഞ്ഞ ദി​വ​സം കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്ത​ലെ​ത്തി​യെ​ങ്കി​ലും തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ല​ങ്ക​ന്‍ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​ത്ത​തി​നാ​ലാ​യി​രു​ന്നു ഇ​ത്. ശ്രീ​ല​ങ്ക​യി​ലെ നി​യ​മ​മ​നു​സ​രി​ച്ച് ഒ​രു കാ​യി​ക ടീം ​വി​ദേ​ശ​ത്ത് പ​ര്യ​ട​ന​ത്തി​നു പോ​കു​മ്പോ​ള്‍ കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണം. അ​തു ചെ​യ്യാ​ത്തതി​ല്‍ കാ​യി​ക​മ​ന്ത്രാ​ല​യം അ​​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. 10 താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​ന്ത്യ​യി​ലേ​ക്കു​പോ​രാ​ന്‍ ത​യാ​റാ​യി കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വ് റ​ദ്ദാ​ക്കു​ന്ന​തി​ന് ഇ​തു​മൊ​രു…

Read More

താ​ര​ങ്ങ​ൾക്ക് കേട്ടാൽ ഞെട്ടുന്ന പ്ര​തി​ഫ​ലം വരുന്നു ; വർഷം 12 കോ​ടി!

മും​ബൈ: ത​ങ്ങ​ളു​ടെ വാ​ര്‍ഷി​കശ​മ്പ​ളം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന വി​രാ​ട് കോ​ഹ്്‌​ലി​യു​ടെ​യും മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ​യും വാ​ക്കു​ക​ള്‍ ബി​സി​സി​ഐ കേ​ട്ടി​രി​ക്കു​ന്നു. താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം ഉ​യ​ര്‍ത്തു​ന്ന​തു സം​ബ​ന്ധി​ച്ച അ​നൗ​ദ്യോ​ഗി​ക തീ​രു​മാ​നം ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി എ​ടു​ത്ത​താ​യാ​ണ് വി​വ​രം. ഭ​ര​ണ​സ​മി​തി ചെ​യ​ര്‍മാ​ന്‍ വി​നോ​ദ് റാ​യി, ഡ​യാ​ന എ​ഡു​ള്‍ജി, എ​ന്നി​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കോ​ഹ്്‌​ലി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും വാ​ര്‍ഷി​ക ശന്പ​ളം ഉ​യ​ര്‍ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഒ​ന്നു ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. പു​തി​യ ശ​മ്പ​ളം ഏ​വ​രി​ലും അ​ദ്ഭു​ത​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് അ​റി​വ്. കാ​ര​ണം,ഗ്രേ​ഡ് എ ​താ​ര​ങ്ങ​ള്‍ക്ക് 12 കോ​ടി രൂപ ​വ​രെ​യാ​കും പ്ര​തി​വ​ര്‍ഷ ശ​മ്പ​ളം എ​ന്നാ​ണ് സൂ​ച​ന. അ​താ​യ​ത്. ഒ​രു മാ​സം ഒ​രു താ​ര​ത്തി​നു ല​ഭി​ക്കു​ന്ന​ത് ഒ​രു കോ​ടി രൂ​പ. നി​ല​വി​ല്‍ ഗ്രേ​ഡ് എ ​താ​ര​ങ്ങ​ള്‍ക്കു ല​ഭി​ക്കു​ന്ന​ത് ര​ണ്ടു കോ​ടി രൂ​പ​യും ഗ്രേ​ഡ് ബി ​താ​ര​ങ്ങ​ള്‍ക്ക് ഒ​രു കോ​ടി രൂ​പ​യും ഗ്രേ​ഡ് സി ​താ​ര​ങ്ങ​ള്‍ക്ക് 50 ല​ക്ഷം രൂ​പ​യു​മാ​ണ്. ഈ ​തു​ക, ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്,…

Read More

ഏഷ്യൻ പവർലിഫ്റ്റിംഗ്: ഇന്ത്യ വിജയക്കൊയ്ത്തു തുടങ്ങി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ച്ച ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​നം 62 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ കു​തി​പ്പ് തു​ട​ങ്ങി. ഏ​ഴ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യാ​ണ് ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. ക​സാ​ക്കി​സ്ഥാ​ൻ, സിം​ഗ​പ്പൂർ, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഒ​ന്നു വീ​തം മെ​ഡ​ലു​മാ​യി പി​ന്നി​ലു​ണ്ട്. മാ​സ്റ്റേ​ഴ്സ് 59 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൻ ശ്രീ​നി​വാ​സ​നും, സ​ബ്ജൂ​ണി​യ​ർ 59 കി​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​രു​ണ്‍ ജേ​ക്ക​ബും, മാ​സ്റ്റേ​ഴ്സ് ഫോ​ർ 59 കെ. ​വി​ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ​ദ​ത്തും ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി. സ​ബ്ജൂ​ണി​യ​ർ 59 കി​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ മി​ഹി​ർ സോ​ണി​ക്കാ​ണ് വെ​ള്ളി. ഓ​പ്പ​ണ്‍ മെ​ൻ 59 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മു​ഹ​മ്മ​ദ് വെ​ങ്ക​ല​വും മാ​സ്റ്റേ​ഴ്സ് വ​ണ്‍ 59 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ൻ. ഈ​ശ്വ​രൈ വെ​ള്ളി​യും നേ​ടി. ഒ​ന്പ​തു​വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 18 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 200 താ​ര​ങ്ങ​ൾ…

Read More

ബേ​സി​ൽ ത​മ്പി ഇ​ന്ത്യ​ൻ ടീ​മി​ൽ

  മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നു​ള്ള ഇന്ത്യൻ ടീമി​ൽ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി ഇ​ടം​പി​ടി​ച്ചു. വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ‌​മ​യാ​ണ് ടീ​മി​നെ നയിക്കുന്നത്.ത​മി​ഴ്നാ​ട് താ​രം വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ബേ​സി​ൽ ത​മ്പി​ക്കൊ​പ്പം ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ലി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യ ബേ​സി​ൽ ത​മ്പി​യെ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലെ​ത്തി​ച്ച​ത്.

Read More

ലങ്ക 373ന് പുറത്ത്; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്

ന്യൂഡൽഹി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 373 റണ്‍സിൽ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് 163 റണ്‍സിന്‍റെ ലീഡ് ലഭിച്ചു. 164 റണ്‍സ് നേടിയ നായകൻ ദിനേശ് ചാണ്ഡിമലാണ് ഒടുവിൽ പുറത്തായത്. 356/9 എന്ന നിലയിലാണ് ലങ്ക നാലാം ദിനം തുടങ്ങിയത്. ഇന്ന് അവർ 17 റണ്‍സ് കൂടി കൂട്ടിച്ചേർത്തു. മൂന്നാം ദിനം ആഞ്ചലോ മാത്യൂസുമായി ചേർന്ന് നായകൻ ചാണ്ഡിമൽ ലങ്കയെ ഫോളോ ഓണ്‍ ഭീഷണിയിൽ നിന്നും കരകയറ്റിയിരുന്നു. മാത്യൂസ് 111 റണ്‍സുമായി മൂന്നാം ദിനം പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ, ആർ.അശ്വിൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ജഡേജയ്ക്കും ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുന്പോൾ 12/1 എന്ന നിലയിലാണ്. ഒൻപത്…

Read More