അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ്: വനിതകളിൽ എംജി

ഗു​ണ്ടൂ​ര്‍: അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള സ​ര്‍വ​ക​ലാ​ശാ​ല​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി കു​തി​ക്കു​ന്നു. മീ​റ്റ് ര​ണ്ടു ദി​നം പി​ന്നി​ടു​മ്പോ​ള്‍ അ​വ​ര്‍ 74 പോ​യി​ന്‍റു​മാ​യി മു​ന്നി​ലാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് 37 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാം സ്ഥ​ാ​ന​ത്ത് 36 പോ​യി​ന്‍റു​ള്ള എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ്. അ​തേ​സ​മ​യം, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി 24 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തു​​ണ്ട്. മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്; 22 പോ​യി​ന്‍റ്. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ 52 പോ​യി​ന്‍റോ​ടെ മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 24 പോ​യി​ന്‍റോ​ടെ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്. 110 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ മെ​​​യ്മോ​​​ൻ പൗ​​​ലോ​​​സ് മീ​​​റ്റ് റി​​​ക്കാർഡോ​​​ടെ സ്വ​​​ർ​​​ണം നേ​​​ടി. സ​​മ​​യം 14.19 സെ​​ക്ക​​ൻ​​ഡ്. തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് മെ​​​യ്മോ​​​ൻ. എം.​​​സി. വ​​​ർ​​​ഗീ​​​സി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് മെ​​​യ്മോ​​​ൻ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന​​​ത്.​​ഈ ​ഇ​​​ന​​​ത്തി​​​ൽ എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ​​​ച്ചി​​​ൻ ബി​​​നു (14.30) വെ​​​ള്ളി…

Read More

ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്: സി​ന്ധു സെ​മി​യി​ൽ

ദു​ബാ​യ്: റി​യോ ഒ​ളി​മ്പി​ക്സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ് സെ​മി​യി​ൽ ക​ട​ന്നു. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ന്‍റെ സ​യാ​കോ സാ​റ്റോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു​വി​ന്‍റെ മു​ന്നേ​റ്റം. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു വി​ജ​യി​ച്ച​ത്. സ്കോ​ർ: 21-12, 21-12. നേ​ര​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ടൂ​ർ‌​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി​രു​ന്നു. ചൈ​നീ​സ് താ​യ്പേ​യു​ടെ ചോ​വു ടീ​ൻ ചെ​ന്നി​നോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 18-21, 18-21.

Read More

വിവാഹ വാര്‍ഷികത്തിൽ റിതികയ്ക്കു രോഹിതിന്‍റെ സമ്മാനം

മൊ​ഹാ​ലി: രോ​ഹി​തി​ന്‍റെ മൂ​ന്നാം ഡ​ബി​ൾ സെ​ഞ്ചു​റി വി​വാ​ഹ വാ​ര്‍ഷി​ക​ദി​ന​ത്തി​ല്‍. ഇ​ന്ത്യ​യു​ടെ താ​ത​്കാ​ലി​ക നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ര​ണ്ടാം വി​വാ​ഹ വാ​ര്‍ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു ന​ടു​വി​ലാ​യി​രു​ന്നു രോ​ഹി​ത് ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭാ​ര്യ റി​തി​ക​യും അ​തി സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു ഗാ​ല​റ​ഇ​യി​ലി​രു​ന്ന​ത്. ഡ​ബി​ൾ സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ച്ച​പ്പോ​ൾ‌ മെ​ഹാ​ലി​യി​ലെ ഗാ​ല​റി​യി​ലി​രു​ന്നു ആ​ന​ന്ദ​ക്ക​ണ്ണീ​ര്‍ പൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഡ​ബി​ൾ തി​ക​ച്ച ശേ​ഷം ഫ്ളൈ​യിം​ഗ് കി​സ് ന​ൽ​കി​യാ​ണ് രോ​ഹി​ത് ത​ന്‍റെ സ​ന്തോ​ഷം റി​തി​ക​യു​മാ​യി പ​ങ്കു​വ​ച്ച​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​ട്ട് ര​ണ്ട് വ​ര്‍ഷ​മാ​വു​ന്ന ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ ഡ​ബി​ള്‍ സെ​ഞ്ചുറി നേ​ടി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ രോ​ഹി​ത്ത് ത​ന്‍റെ മോ​തി​ര​വി​ര​ലി​ല്‍ ചും​ബി​ച്ചു​കൊ​ണ്ടാ​ണ് റി​തി​ക​യോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ഒ​രു​പ​ക്ഷേ, റി​തി​ക​യ്ക്കു ല​ഭി​ച്ച ഏ​റ്റ​വും മി​ക​ച്ച വി​വാ​ഹ സ​മ്മാ​ന​വും ഇ​തു​ത​ന്നെ​യാ​കും.

Read More

ലോക ചെസ് ഒളിമ്പ്യാഡ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ മലയാളി

അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക യൂ​ത്ത് ചെ​സ് ഒ​ളി​മ്പ്യാ​ഡി​ലെ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ഡെ​പ്യൂ​ട്ടി ആ​ര്‍ബി​റ്റ​ര്‍ ആ​യി ,ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ ജി​സ്‌​മോ​നും. ആ​ദ്യ​മാ​യാ​ണ് ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യി​ൽ​നി​ന്ന് ഒ​രാ​ള്‍ക്ക് ഈ ​അ​വ​സ​രം കി​ട്ടു​ന്ന​ത്. അ​ഞ്ചു വ​ർഷം മു​മ്പ് ലോ​ക ചെസ് ഫെ​ഡ​റേ​ഷ​നിൽ നി​ന്നും ഫി​ഡെ ആ​ര്‍ബി​റ്റ​ര്‍ ടൈ​റ്റി​ല്‍ നേ​ടു​മ്പോ​ള്‍ ഈ ​പ​ദ​വി​നേ​ടു​ന്ന ആ​ദ്യ ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ളം അം​ഗം ജി​സ്‌​മോ​ന്‍ ആ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള​ത്തി​ന്‍റെ അ​ക​ത്തും പു​റ​ത്തും ആ​യി ഒ​ട്ട​ന​വ​ധി അ​ന്താ​രാ​ഷ​ട്ര മ​ത്സ​ര​ങ്ങ​ള്‍ ജി​സ്‌​മോ​ന്‍ നി​യ​ന്ത്രി​ച്ചു. ലോ​ക ചെ​സ് ഫെ​ഡ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജി​സ്‌​മോ​ന് ഫി​ഡെ ആ​ര്‍ബി​റ്റ​ര്‍ സി ​സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യ​ത്.

Read More

അന്തർസർവകലാശാലാ അത്‌ലറ്റിക്സ്: എംജി കുതിക്കുന്നു

ഗുണ്ടൂർ: അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റ് ര​ണ്ടാം ദി​നം പി​ന്നി​ട്ട​പ്പോ​ള്‍ മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി 31 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്. 24 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 19 പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് മൂ​ന്നാ​മ​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി 11 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ 20 പോ​യി​ന്‍റു​മാ​യി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​ ഒന്നാമതും 16 പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തും. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് 20 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​ത്. 11 പോ​യി​ന്‍റു​മാ​യി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടാ​മ​തും 8 പോ​യി​ന്‍റു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി മൂ​ന്നാം സ്ഥാ​ന​ത്തും. കേരളത്തിൽനിന്നുള്ള യൂണിവേഴ്സി റ്റികൾക്ക് ഇന്നലെ രണ്ടു സ്വർണമാണു ലഭിച്ചത്. മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളാ​യി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി.​കെ. എ​ല​ക്യ ദാ​സ​നെ​യും ഗു​ജ​ര്‍ ചൈ​ത്രാ​ലി കാ​ളി​ദാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ എ​ല​ക്യ ദാ​സ​ന്‍ പു​തി​യ മീ​റ്റ് റി​ക്കാ​ര്‍ഡ് (10.49) സ്ഥാ​പി​ച്ചു.…

Read More

രോഹിത് ശർമയ്ക്ക് മൂന്നാം ഏകദിന ഡബിൾ

മൊഹാലി: രോഹിത് ശർമയ്ക്ക് ഏകദിനത്തിൽ മൂന്നാം ഡബിൾ സെഞ്ചുറി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് ചരിത്ര നേട്ടം കുറിച്ചത്. ഏകദിന ചരിത്രത്തിൽ മൂന്ന് ഡബിൾ സെഞ്ചുറി നേടുന്ന ഏക താരമാണ് രോഹിത്. 153 പന്തിൽ 208 റൺസോടെ രോഹിത് പുറത്താകാതെ നിന്നു. 13 ഫോറും 12 സിക്സും അടങ്ങിയതായിരുന്നു ഇന്ത്യൻ നായകൻ ഇന്നിംഗ്സ്.

Read More

11,000 റ​ണ്‍​സ്, 20 സെ​ഞ്ചു​റി; കു​ട്ടി​ക്രി​ക്ക​റ്റി​ൽ അ​ജ​യ്യ​നാ​യി ക്രി​സ് ഗെ​യി​ൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ർ ലീ​ഗി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ക്രി​സ് ഗെ​യി​ലി​ന്‍റെ താ​ണ്ഡ​വം. ധാ​ക്ക ഡൈ​നാ​മി​റ്റ്സി​നെ​തി​രാ​യ ലീ​ഗ് ഫൈ​ന​ലി​ൽ റെ​ക്കോ​ഡ് സെ​ഞ്ചു​റി​യാ​ണ് ഗെ​യി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. രം​ഗ്പു​ർ റൈ​ഡേ​ഴ്സി​നാ​യി 69 പ​ന്തി​ൽ​നി​ന്നു 146 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഗെ​യി​ൽ 18 സി​ക്സ​റു​ക​ൾ പ​റ​ത്തി. ഗെ​യി​ലി​ന്‍റെ മി​ക​വി​ൽ ടീം ​ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 206 റ​ണ്‍​സാ​ണെ​ടു​ത്ത​ത്. ബ്ര​ണ്ട​ൻ മ​ക്ക​ല്ല​ത്തി​നൊ​പ്പം ര​ണ്ടാം വി​ക്ക​റ്റി​ൽ 201 റ​ണ്‍​സ് ഗെ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു ട്വ​ന്‍റി 20 ലീ​ഗ് ഫൈ​ന​ലി​ൽ ഇ​ത് റി​ക്കാ​ർ​ഡാ​ണ്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ധാ​ക്ക​യെ 149/9 എ​ന്ന സ്കോ​റി​ൽ എ​റി​ഞ്ഞൊ​തു​ക്കി 57 റ​ണ്‍​സി​ന്‍റെ വി​ജ​യം നേ​ടാ​നും രം​ഗ്പു​ർ റൈ​ഡേ​ഴ്സി​നാ​യി. നേ​ര​ത്തെ ഖു​ൽ​നാ ടൈ​റ്റ​ൻ​സി​നെ​തി​രെ​യും ഗെ​യി​ൽ ശ​ത​കം ക​ണ്ടെ​ത്തി​യി​രു​ന്നു. സെ​ഞ്ചു​റി നേ​ട്ട​ത്തോ​ടെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ 11,000 റ​ണ്‍​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ലും ഗെ​യി​ൽ പി​ന്നി​ട്ടു. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​ണു ഗെ​യി​ൽ. 309 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്…

Read More

ദുബായ് ഓപ്പൺ: ആത്മവിശ്വാസത്തോടെ സിന്ധു

ദു​ബാ​യ്: ഇ​ന്നാ​രം​ഭി​ക്കു​ന്ന ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ് ടൈ​റ്റി​ലി​ല്‍ ക​ണ്ണും മ​ന​സു​മു​റ​പ്പി​ച്ച് ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും. വി​ജ​യ​ത്തോ​ടെ ആ​രം​ഭി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് താ​ര​ങ്ങ​ള്‍ അ​റി​യി​ച്ചു. പ​ത്തു​ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക. ടോ​പ് എ​ട്ടി​ല്‍ വ​രു​ന്ന താ​ര​ങ്ങ​ള്‍ക്കാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്ക് നേ​രി​ട്ടു പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. റാ​ങ്കിം​ഗി​ല്‍ മൂ​ന്നാ​മ​തു​ള്ള സി​ന്ധു ഒ​മ്പ​താം റാ​ങ്ക് താ​രം ഹൈ ​ബിം​ഗ് ജി​യാ​വോ​യോ​ടും നാ​ലാം റാ​ങ്കി​ലു​ള്ള ശ്രീ​കാ​ന്ത് ഒ​ന്നാം ന​മ്പ​ര്‍ താ​രം വി​ക്ട​ര്‍ അ​ക്‌​സ​ല്‍സെ​നി​നോ​ടും ആ​ദ്യ റൗ​ണ്ടി​ല്‍ ഏ​റ്റു​മു​ട്ടും. ദു​ബാ​യി​ലെ ഷെ​യ്ഖ് ഹം​ദാ​ന്‍ ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യി ഏ​റെ വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ ഒ​രു വ​ര്‍ഷ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍, കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ എ​ന്നി​വ​യ്ക്കു പു​റ​മേ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് വെ​ള്ളി​യും സി​ന്ധു സ്വ​ന്ത​മാ​ക്കി​.‍ ശ്രീ​കാ​ന്തി​ന് ഇ​ന്തോ​നേ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ, ഡെ​ന്മാ​ര്‍ക്ക്, ഫ്ര​ഞ്ച് ഓ​പ്പ​ണുകൾ ലഭിച്ചു.

Read More

ഹൈ​വോ​ള്‍ട്ടേ​ജി​ല്‍ വാ​ട്‌​സ​ണ്‍ 53 പ​ന്തി​ല്‍ സെ​ഞ്ചു​റി

സി​ഡ്‌​നി: ആ​രാ പ​റ​ഞ്ഞേ വാ​ട്‌​സ​ന്‍റെ ഫോം ​ന​ഷ്ട​മാ​യെ​ന്നും പ്രാ​യം അ​ദ്ദേ​ഹ​ത്തെ ത​ള​ര്‍ത്തി​യെ​ന്നും. ആ ​വി​മ​ര്‍ശ​നം ആം​ഗീ​ക​രി​ക്കാ​ന്‍ താ​ന്‍ ത​യാ​റ​ല്ലെ​ന്ന് വാ​ട്‌​സ​ൻ‍ ഇ​താ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. സി​ഡ്‌​നി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഷെ​യ്ന്‍ വാ​ട്സൻ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​വു​മാ​യി ഇ​താ. 53 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ വാ​ട്സ​ൻ‍ താ​ന്‍ ഇ​പ്പോ​ഴും മി​ന്നു​ന്ന ഫോ​മി​ലാ​ണെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ന്നു. 16 സി​ക്സു​ക​ളും ഒ​രു ഫോ​റും അ​ട​ങ്ങി​യ​താ​യി​രു​ന്നു ഓ​സീ​സ് താ​ര​ത്തി​ന്‍റെ തീ​പ്പൊ​രി ബാ​റ്റിം​ഗ് പ്ര​ക​ട​നം. മ​ത്സ​ര​ത്തി​ല്‍ 114 റ​ണ്‍സാ​ണ് വാ​ട്സ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്. ബൗ​ണ്ട​റി​ക​ളി​ല്‍ നി​ന്ന് മാ​ത്രം 100 റ​ണ്‍സാ​ണ് വാ​ട്സ​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്. മോ​സ്മാ​ന്‍ ടീ​മി​നെ​തി​രെ സ​ത​ര്‍ല​ന്‍ഡ് ടീ​മി​നാ​യാ​ണ് വാ​ട്സ​ൻ കർപ്പൻ പ്ര​ക​ട​നം കാ​ഴ്ചവ​ച്ച​ത്. വാ​ട്സ​ന്‍റെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​ത്തോ​ടെ 16ാം ഓ​വ​റി​ല്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​നും സ​ത​ര്‍ല​ന്‍ഡി​നാ​യി. വാ​ട്‌​സ​ന്‍റെ ഈ ​പ്ര​ക​ട​ന​ത്തോ​ടെ സ​ത​ര്‍ല​ന്‍ഡ് ടീം ​കിം​ഗ്സ് ഗ്രോ​വ് സ്പോ​ര്‍ട്സ് ടി20 ​ക​പ്പി​ന്‍റെ ഫൈ​ന​ലി​ലേ​ക്കും യോ​ഗ്യ​ത നേ​ടി. ഈ ​വ​ര്‍ഷ​ത്തെ ബി​ഗ് ബാ​ഷ്…

Read More

2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ത്യ ഒ​റ്റ​യ്ക്കു വേ​ദി​യൊ​രു​ക്കും

ന്യൂ​ഡ​ൽ​ഹി: 2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​കും. ഇ​ന്ത്യ ഒ​റ്റ​യ്ക്ക് ആ​തി​ഥേ​യ​രാ​കു​ന്ന ആ​ദ്യ ഏ​ക​ദി​ന ലോ​ക​ക​പ്പാ​ണി​ത്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ബി​സി​സി​ഐ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. നേ​ര​ത്തെ ഇ​ന്ത്യ ലോ​ക​ക​പ്പി​നു വേ​ദി​യാ​യി​രു​ന്നെ​ങ്കി​ലും അ​ത് മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു. മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ 2021 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കും ഇ​ന്ത്യ വേ​ദി​യാ​കു​മെ​ന്നു ബി​സി​സി​ഐ അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​ദ്യ ടെ​സ്റ്റി​നും ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളും. 2019-20 കാ​ല​യ​ള​വി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന് ടെ​സ്റ്റ് പ​ദ​വി ല​ഭി​ച്ച​ത്. ടെ​സ്റ്റ് പ​ദ​വി​യു​ള്ള പ​തി​നൊ​ന്നാ​മ​ത്തെ​യും പ​ന്ത്ര​ണ്ടാ​മ​ത്തെ​യും അം​ഗ​ങ്ങ​ളാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​യും അ​യ​ർ​ല​ൻ​ഡി​നെ​യും അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​ദ്യ ടെ​സ്റ്റ് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ ന​ട​ത്താ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം ച​രി​ത്ര​പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തി​നാ​ൽ ന​മ്മ​ൾ വേ​ദി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് ബി​സി​സി​ഐ ആ​ക്ട്ിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി അ​റി​യി​ച്ചു.

Read More