കൊച്ചി: ഒടുവിൽ കാത്തുകാത്തിരുന്ന ആ ഗോളെത്തി. എന്നിട്ടും കേരളത്തിന്റെ കൊമ്പൻമാർക്ക് സമനിലപ്പൂട്ടുപൊട്ടിക്കാനായില്ല. മൂന്നാം ഹോം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു സമനില. മുംബൈ സിറ്റിയാണ് ഇത്തവണ കേരളത്തെ സമനിലയിൽ പൂട്ടിയത്. സി.കെ വിനീത് മാച്ചിംഗ് ഓഡർ വാങ്ങിപ്പുറത്തുപോയതും കേരളത്തിനു തിരിച്ചടിയായി. ഗോൾ അടിക്കാത്തതിനു വിമർശനശരം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് നടപ്പാക്കിയത്. ഇതിനു പ്രതിഫലമെന്നോണം ഇയാൻ ഹ്യൂമിനു പകരം ആദ്യ ഇലവനിൽ സ്ഥാനംപിടിച്ച സിഫ്നോസ് കേരളത്തെ മുന്നിലെത്തിച്ചു. ആരാധകർ കാത്തുകാത്തിരുന്ന ഗോൾ. മധ്യനിരയിൽ കളിനിയന്ത്രിച്ച ബെർബറ്റോവ് വലതു പാർശ്വത്തിലേക്ക് നീട്ടിയ പന്ത് ഓടിപ്പിടിച്ച മലയാളിതാരം റിനോ ആന്റോയുടെ കിടിലൻ ക്രോസ്. അരപ്പൊക്കത്തിൽ ഉയർന്നുവന്ന പന്തിനെ സിഫ്നോസ് കളരിമുറയിൽ ലക്ഷ്യത്തിലേക്കു പറഞ്ഞയച്ചു. കൊച്ചിയുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. പിന്നെ മഞ്ഞക്കടൽ ഓഖി ചുഴലിയായി ആർത്തലച്ചു. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. ഗാലറിയുടെ പിന്തുണയോടെ വീണ്ടും മുംബൈ…
Read MoreCategory: Sports
ശ്വാസംകിട്ടാതെ ലങ്ക; ഡൽഹി വേദിയാക്കിയതിനെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹി, ടെസ്റ്റ് മത്സരത്തിനായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഡൽഹി വേദിയായി തെരഞ്ഞെടുത്തതിൽ വിശദീകരണം നൽകണമെന്ന് ലങ്കൻ ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു. ശ്രീലങ്കൻ താരങ്ങൾ നേരത്തെ അശുദ്ധവായു സംബന്ധിച്ച് അമ്പയറോട് പരാതിപ്പെട്ടിരുന്നു. ഫീല്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് ശ്രീലങ്കന്‍ നായകന് ദിനേഷ് ചാണ്ഡിമാൽ അമ്പയറോട് പരാതിപ്പെട്ടത്. ലങ്കൻ ക്യാപ്റ്റൻ കളിക്കാരുമായി കളം വിടുകയും ചെയ്തു. ഇതേ തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം 17 മിനിറ്റു നേരെ കളി തടസപ്പെട്ടു. പിന്നീട് അമ്പയറും മാച്ച് റഫറിയും കളിക്കാരുമായി സംസാരിച്ച ശേഷമാണ് ഇവർ മടങ്ങിയെത്തിയത്. ലങ്കന്‍ താരങ്ങള്‍ മാസ്ക് ഉപയോഗിച്ചാണ് ഫീൽഡിലെത്തിയത്. പിന്നീട് 127 ാം ഓവറിലും ഇതേ പ്രശ്നത്തിൽ കളി തടസപ്പെട്ടു. ലക്മാൽ ബൗളിംഗ് പൂർത്തിയാക്കാതെ മടങ്ങിയതോടെയാണ് കളി മുടങ്ങിയത്. ഇതോടെ ഗ്രൗണ്ട് അമ്പയർമാർ ചാണ്ഡിമാലുമായും എയ്ഞ്ചലോ മാത്യൂസുമായും സംസാരിച്ചു. ലങ്കൻ മാനേജർ അസങ്ക…
Read Moreഅണ്ടര്‍ 19 ഐസിസി ലോകകപ്പ്: പൃഥ്വി ഷാ നയിക്കും
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ അണ്ടര്‍ 19 ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള 16 അംഗ ടീമിനെ, ഇന്ത്യയുടെ ഭാവിവാഗ്ദാനമായ മുംബൈ ബാറ്റ്സ്മാന് പ്രൃഥ്വി ഷാ നയിക്കും. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജനുവരി പതിമൂന്നു മുതല്‍ ഫെബ്രുവരി 3 വരെ ന്യൂസിലന്‍ഡില്‍ നടക്കും. ലോകകപ്പിനു വേണ്ടിയുള്ള ടീം തെരഞ്ഞെടുപ്പ് ഓള് ഇന്ത്യാ ജൂണിയര്‍ സെലക്ഷന് കമ്മിറ്റി പൂര്‍ത്തിയാക്കിയതായി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ എഡിഷനിലെ റണ്ണര്‍ അപ്പായ ഇന്ത്യ 2000,2008,2012 വര്‍ഷങ്ങളില്‍ അണ്ടര്‍ 19 ലോകകപ്പ് ടൈറ്റില്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ള ഈ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള പരിശീലനക്യാമ്പ് ബംഗളൂരുവില്‍ എട്ടു മുതല്‍ 22 വരെ നടക്കുമെന്ന് ചൗധരി അറിയിച്ചു. പ്രൃഥ്വിയും ബംഗാള്‍ താരം പോറലുംഇപ്പോള് രഞ്ജിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാല്‍ 12 മുതല്‍…
Read Moreഇന്ത്യ 536/7 ഡിക്ലയേർഡ്; ലങ്കയ്ക്ക് മോശം തുടക്കം
ന്യൂഡല്‍ഹി: വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് മുന്നേറിയപ്പോള്‍ ഫിറോസ്ഷാ കോട്ലയില് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ ഏഴിന് 536 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തിലേ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ് ലങ്ക. റണ്ണൊന്നുമെടുക്കാതെ കരുണരത്നയും ഒരു റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് പുറത്തായത്. മുഹമ്മദ് ഷമിക്കും ഇഷാന്ത് ശര്‍മയ്ക്കുമാണ് വിക്കറ്റ് ലഭിച്ചത്. നേരത്തേ, വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 287 പന്തില്‍ 25 ബൗണ്ടറിയുടെ അകമ്പടിയോടെ 243 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. തുടര്‍ച്ചയായി രണ്ടാമത്തെയും കരിയറില്‍ ആറാമത്തെയും ഇരട്ടസെഞ്ചുറിയാണ് കോഹ്ലി ഫിറോസ്ഷാ കോട്ലയില് പൂര്‍ത്തിയാക്കിയത്. അര്‍ദ്ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. കോഹ്ലിയുടേതുള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ്…
Read Moreറിക്കാര്‍ഡ് ഇരട്ടശതകം: ലാറയെയും മറികടന്ന് കോഹ്ലി
ന്യൂഡല്‍ഹി: ബാറ്റിംഗില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ അതേപാതയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. ശ്രീലങ്കയ്ക്കെതിരായി ഫിറോസ് ഷാ കോട്ലയില് നടന്ന മൂന്നാം ടെസ്റ്റില്‍ ആറാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി പുതിയ റിക്കാര്‍ഡ് കുറിച്ചു. നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന റിക്കാര്‍ഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം ബ്രയാന്‍ ലാറയുടെ റിക്കാര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. ലാറ നായകനായിരിക്കെ അഞ്ച് ഇരട്ട സെഞ്ചുറിയാണ് നേടിയത്. ഇതോടൊപ്പം ആറ് ഇരട്ട സെഞ്ചുറി വീതം നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്റെയും സേവാഗിന്റെയും ഒപ്പമാണ് കോഹ്ലിയുള്ളത്.
Read Moreഗോളടിക്കാതെ ജംഷഡ്പുരും കോൽക്കത്തയും സമനിലയിൽ
ജംഷഡ്പുർ: ജംഷഡ്പുർ എഫ്സിക്ക് ഐഎസ്എലിൽ തുടർച്ചയായ മൂന്നാം ഗോൾരഹിത സമനില. സ്വന്തം തട്ടകത്തിൽ ജംഷഡ്പുർ നിലവിലെ ചാമ്പ്യൻമാരായ കോൽക്കത്തയുമായാണ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞത്. ഇതോടെ പോയിന്റ് പട്ടികയിൽ ജംഷഡ്പുർ അഞ്ചാം സ്ഥാനത്തായി. മൂന്നു പോയിന്റാണ് ജംഷഡ്പുരിനുള്ളത്. കോൽക്കത്ത ഒമ്പതാം സ്ഥാനത്താണ്. കോൽക്കത്തയ്ക്ക് ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ രണ്ടു പോയിന്റാണുള്ളത്.
Read Moreലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി, പോർച്ചുഗലും സ്പെയിനും മരണഗ്രൂപ്പിൽ
മോസ്കോ: ഇനി ലോകം ചെറു തുകൽ പന്തിനോളം ചെറുതാകും. അതിന്റെ കേന്ദ്രം റഷ്യയായിതീരും. ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ട് റ ഷ്യന് ലോകകപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പ് നിര്‍ണയം മോസ്കോയില്‍ പൂര്‍ത്തിയായി. ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയെ ആതിഥേയരായ റഷ്യ നേരിടും. പോർച്ചുഗലും സ്പെയിനും ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയാണ് ഇത്തവണത്തെ മരണഗ്രൂപ്പ്. ആരാധകരുടെ ഇഷ്ടക്കാരായ അർജന്റീനയ്ക്കും ബ്രസീലിനും താരതമ്യേന ദുർബലരായ എതിരാളികളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ അണിനിരക്കുന്നത്. ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നു രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. 2018 ജൂണ്‍ 14ന് തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഫൈനല്‍ ജൂലൈ 15നാണ്. ലോകകപ്പിനുള്ള ടീമു കളുടെ യോഗ്യതാ പോരാട്ടങ്ങള്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഗ്രൂപ്പ് എ: റഷ്യ, സൗദി, ഈജിപ്ത്, യുറുഗ്വായ് ഗ്രൂപ്പ് ബി:…
Read Moreലക്ഷ്യം പരമ്പര; ഇന്ത്യ – ശ്രീലങ്ക മൂന്നാം ടെസ്റ്റ് ഇന്ന്
ന്യൂഡല്‍ഹി: തികഞ്ഞ ആത്മവിശ്വാസത്തോടെ വിരാട് കോഹ്ലിയും കൂട്ടരും മാനസികമായി തകര്‍ന്ന ശ്രീലങ്കയ്ക്കെതിരേ ഇറങ്ങുകയാണ്. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ഇന്നു തുടക്കമാകും. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഫോമിലാണ്. ഓപ്പണിംഗ് ആരെ ഇറക്കുമെന്ന കാര്യത്തില്‍ മാത്രമാണ് കോഹ്ലിക്ക് ആശങ്ക. രണ്ടാം ടെസ്റ്റില്‍നിന്നു വിട്ടുനിന്ന ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് മൂന്നാം ടെസ്റ്റിനുള്ള ടീമിലുണ്ട്. ധവാനു പകരം രണ്ടാം ടെസ്റ്റിലുണ്ടായിരുന്ന മുരളി വിജയ് 128 റണ്‍സുമായി മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്നു ഓപ്പണര്‍മാരില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന രണ്ടു പേര് ആരെന്ന കാര്യം നായകനു ചെറിയൊരു തലവേദനയാകും. ഇന്ന് നടക്കുന്ന ടെസ്റ്റില്‍നിന്ന് കോഹ് ലി മാറി നില്ക്കാന് സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ കെ.എല്‍. രാഹുല്‍ നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങും. കോഹ്ലി കളിച്ചാല്‍ മൂന്നു പേരില്‍ ഒരാള്‍ എന്തായാലും പുറത്തിരിക്കേണ്ടിവരും. ഫോമിലല്ലാത്ത അജിങ്ക്യ രഹാനെയെ…
Read Moreഗോവയിൽ ഗോൾ മഴ; ബംഗളൂരു എഫ്സിക്കു തോൽവി
ഫതോർഡ: ഗോവയിലെ ജവഹാർലാൽ നെഹ്റു സ്റ്റേഡിയം ഗോൾ പ്രളയത്തിൽ. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. ഗോളി ഗുർപ്രീത് സിംഗ് മാച്ചിംഗ് ഓർഡർ ലഭിച്ചു പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ബംഗളൂരു പോരുതി തോൽക്കുകയായിരുന്നു. സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടം കൈവരിച്ച ഫെറാൻ കൊറാമിനാസാണ് ഗോവയുടെ വിജയശില്പി. കളിയുടെ 16, 33, 63 മിനിറ്റുകളിലാണ് കൊറാമിനാസ് ബംഗളൂരുവല ചലിപ്പിച്ചത്. മാനുവൽ ലാൻസറോറ്റെ ഗോവയുടെ നാലാം ഗോൾ നേടി. ബംഗളൂരുവിനായി മിക്കുവും എറിക് പർതാലുവുമാണ് ഗോൾ നേടിയത്. ആദ്യപകുതിയിൽ ഗോവ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ തുടക്കത്തിൽ ബംഗളൂരു ലീഡ് രണ്ടായി കുറച്ചു. എറിക് പർതാലു കോർണറിനു തലവച്ചാണ് ഗോൾ നേടിയത്. മിനിറ്റുകൾക്കുള്ളിൽ മികു ഗോവയെ സമനിലയിൽ പിടിച്ചു. നാല് പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞായിരുന്നു മികു നിറയൊഴിച്ചത്. എന്നാൽ തൊട്ടടുത്ത…
Read Moreലോകഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ അഭിമാനമുയർത്തി ചാനു ചരിതം
ലോസ് ഏഞ്ചൽസ്: ലോകഭാരോദ്വഹന ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. അമേരിക്കയിലെ അനാഹൈമിൽ നടക്കുന്ന ലോകചാന്പ്യൻഷിപ്പിൽ ഇന്ത്യൻതാരം സായ്ഖോം മീരാഭായ് ചാനുവാണ് കായികഇന്ത്യയുടെ അഭിമാനമായത്. 48 കിലോഗ്രാം വിഭാഗത്തിൽ സ്നാച്ചിൽ 85 കിലോഗ്രാം ഉയർത്തിയ ചാനു ക്ലീൻ ആൻഡ് ജെർക്കിൽ 109 കിലാഗ്രാം ഉയർത്തി സ്വർണമണിഞ്ഞു. ആകെ 194 കിലോഗ്രാം ഉയർത്തിയ ചാനു ഈ വിഭാഗത്തിൽ ലോകറിക്കാർഡ് സ്ഥാപിച്ചു. രണ്ടു ദശകത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ലോകചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്. 1994ലും1995 ലും നടന്ന ലോകഭാരോദ്വഹനചാന്പ്യൻഷിപ്പിൽ ഒളിന്പിക് വെങ്കലജേതാവു കൂടിയായ കർണം മല്ലേശ്വരിയാണ് ഇതിനുമുന്‍പ് ഇന്ത്യക്കുവേണ്ടി സ്വർണം നേടിയത്. തായ്ലൻഡ് താരം സുക്ചരോൻ തുന്യയെ വെറും ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ചാനു രണ്ടാം സ്ഥാനത്തേക്കു തള്ളിയത്. രണ്ടു തവണ ലോകചാന്പ്യൻഷിപ്പ് ടൈറ്റിൽ സ്വന്തമാക്കിയ തുന്യ സ്നാച്ചിൽ 86 കിലോഗ്രാം ഉയർത്തി ചാനുവിനെ രണ്ടാംസ്ഥാനത്തേക്കു തള്ളിയെങ്കിലും ക്ലീൻ ആൻഡ് ജെർക്കിൽ…
Read More