ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിൽ ന്യൂഡിലൻഡിനെതിരേ ആദ്യ ജയം കുറിച്ച് ഇന്ത്യ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 53 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 203 റണ്‍സ് പിന്തുടർന്ന കിവീസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്. വിരമിക്കുന്ന വെറ്ററൻ ബൗളർ ആശിഷ് നെഹ്റയ്ക്കു വിജയത്തോടെ യാത്രയയപ്പ് നൽകാനും ഇന്ത്യക്കു കഴിഞ്ഞു. മുന്‍പ് ആറു തവണ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റുമുട്ടിയപ്പോഴും വിജയം കിവീസിനൊപ്പമായിരുന്നു. ജയത്തോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ മുന്നിലെത്തി. തകർപ്പൻ ബാറ്റിംഗിനൊപ്പം ബൗളിംഗും മികച്ചുനിന്നപ്പോഴാണ് വിജയം ഇന്ത്യയുടെ വഴിക്കുവന്നത്. 39 റണ്‍സ് നേടിയ ടോം ലാഥമാണ് കിവീസ് ടോപ് സ്കോറർ. നായകൻ കെയ്ൻ വില്ല്യംസണ്(28), ടോം ബ്രൂസ്(10), മിച്ചൽ സാന്റ്നർ(27), ഇഷ് സോധി(11) എന്നിവർക്കൊഴികെ മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാൻ…
Read MoreCategory: Sports
തുടർച്ചയായ മൂന്നാം ജയം; ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ
കകാമിഗഹര: ഏഷ്യാ കപ്പ് വനിത ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. അവസാന മത്സരത്തിൽ മലേഷ്യയെ 2-0ന് തോല്പിച്ച് പൂൾ എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രവേശനം. ഇന്ത്യക്കുവേണ്ടി വന്ദന കട്ടാരിയ (54), ഗുർജിത് കൗർ (55) എന്നിവരാണ് ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ കസാഖിസ്ഥാനെ നേരിടും. ആദ്യ ക്വാർട്ടറിൽ ഇരുടീമും ജാഗ്രതയോടെയാണു കളിച്ചത്. മലേഷ്യ പ്രതിരോധാത്മക ഹോക്കി കളിച്ചപ്പോൾ ഇന്ത്യ ക്ഷമാപൂർവം അവസരങ്ങൾക്കായി കാത്തിരുന്നു. അതോടെ ആദ്യ ക്വാർട്ടർ ഗോൾരഹിതമായി കലാശിച്ചു. രണ്ടാം ക്വാർട്ടറിലും ഇരു ടീമുകൾക്കും ഫലംകാണാനായില്ല. മത്സരം മൂന്നാം ക്വാർട്ടറിലേക്കു നീങ്ങി. മലേഷ്യക്കു ഒരു പെനാൽറ്റി കോർഡർ നേടിയെടുത്തെങ്കിലും ഗോളാക്കാനായില്ല. ഇതോടെ മൂന്നാം ക്വാർട്ടറും ഗോൾരഹിതമായി. അവസാന ക്വാർട്ടറിൽ ഇന്ത്യ ഗോളിനായി ശ്രമം ശക്തമാക്കി. അതിന്റെ ഫലംകണ്ടു. ഫോർവേഡ് കട്ടാരിയയുടെ മികച്ചൊരു ഫീൽഡ് ഗോൾ മലേഷ്യൻ വല…
Read Moreലിന് ഡാന്റെയും ലീ ചോംഗ് വീയുടെയും ആധിപത്യം അവസാനിച്ചു: ശ്രീകാന്ത്
ഹൈദരാബാദ്: ബാഡ്മിന്റണിലെ ഇതിഹാസങ്ങളായ ലിന് ഡാന്റെയും ലീ ചോംഗ് വീയുടെയും ആധിപത്യകാലത്തിന് അവസാനമയെന്നും ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ചാമ്പ്യന്മാരാകാനുള്ള അവസരം ഉണ്ടായിരിക്കുകയാണെന്നും കിഡംബി ശ്രീകാന്ത് പറഞ്ഞു. ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടി നാട്ടിലെത്തിയശേഷം സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ശ്രീകാന്ത് അഞ്ചുമാസത്തിനിടെ നേടിയത് നാലു സൂപ്പര്‍ സീരീസ് കിരീടങ്ങളാണ്. ഒരു ഇന്ത്യക്കാരന് ആദ്യമായാണ് നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടുന്നത്. ലോകതലത്തില്‍ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ കലണ്ടര്‍ വര്‍ഷം നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടുന്ന നാലാമത്തെ പുരുഷ സിംഗിള്‍സ് താരമാണ് ശ്രീകാന്ത്. ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജയത്തോടെ പുതിയ റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തും. നിലവില്‍ നാലാം സ്ഥാനത്താണ് ശ്രീകാന്ത്. കഴിഞ്ഞ കുറെക്കാലമായി മലേഷ്യയുടെ ലീ ചോംഗ് വീയും ചൈനയുടെ ലിന് ഡാനും ബാഡ്മിന്റണ്‍ അടക്കിഭരിക്കുകയായിരുന്നു. ഇപ്പോള്‍…
Read Moreഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20; ആശിഷ് നെഹ്റയുടെ വിടവാങ്ങലും
ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്നു തുടക്കമാകും. ഇന്ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ന്യൂസിലൻഡ് നേരിടുന്ന ചില ബോളുകള്‍ക്ക് ധന്യതയുടെ മാധുര്യം കൂടിയുണ്ടാകും. ആശിഷ് നെഹ്റ എന്ന ഇന്ത്യന്‍ ബൗളറുടെ 18 വര്‍ഷം നീണ്ട കായികജീവിതത്തിന് വിജയകരമായ വിരാമം കുറിക്കുന്ന പന്തുകളാവും അത്. അവ നേരിടുന്ന കിവികളും ചരിത്രത്തിലേക്കു നടന്നു കയറും. ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം തന്റെ കരിയറിലെ അവസാന അന്താരാഷ് ട്ര മത്സരമാണെന്ന് നെഹ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു. താന്‍ പിച്ചവച്ചു തുടങ്ങിയ, ആദ്യമായി പന്തെറിഞ്ഞ മണ്ണില്‍ മുത്തമിട്ടു വിരമിക്കുക എന്ന അപൂര്‍വധന്യത ഏതു കായികതാരമാണ് ആഗ്രഹിക്കാത്തത്. വിജയിച്ചു വിരമിക്കുക എന്നൊരു സ്വപ്നം കൂടിയുണ്ടാവണം നെഹ്റയുടെ മനസില്‍. ധന്യതയുടെ മധുരം പുരട്ടിയ ഇന്നത്തെ പന്തുകള്‍ക്ക് കൃത്യതയുടെ മുനയും വേഗത്തിന്റെ തീച്ചൂടും ഉണ്ടാകുമെന്നു സാരം. ഇന്നോടെ മത്സരക്രിക്കറ്റിന്റെ…
Read Moreശ്രീകാന്ത് ഇന്ത്യയുടെ ഭാഗ്യശ്രീ
അജിത് ജി. നായര്‍ “കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ ശക്തിയോടെ’’ ലോക കായികമേളയായ ഒളിമ്പിക്സിന്റെ ആപ്തവാക്യമാണിത്. ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ ചക്രവര്‍ത്തി കിഡംബി ശ്രീകാന്തിന്റെ പ്രകടനത്തെ ഉപമിക്കാന്‍ ഇതിലും നല്ല വാക്യങ്ങളില്ല. അതിവേഗത്തിലാണ് ശ്രീകാന്ത് ബാഡ്മിന്റണ്‍ ലോകത്തെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുന്നത്. പ്രകാശ് പദുക്കോണും പുല്ലേല ഗോപിചന്ദും എത്തിയതിലും ഉയരത്തിലേക്കാണ് ശ്രീകാന്തിന്റെ കുതിപ്പ്. ഓരോ ടൂര്‍ണമെന്റു കഴിയുമ്പോഴും ശ്രീയുടെ കരുത്തും വര്‍ധിച്ചു വരുന്നു. ഈ വര്‍ഷം നേടിയ നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ അതിന് ദൃഷ്ടാന്തമാണ്. ബാഡ്മിന്റണ്‍ കുറെക്കാലമായി മംഗോളിയന്‍ വംശജരുടെ കുത്തകയായിരുന്നു. ഇടയ്ക്കെപ്പോഴെങ്കിലും ആരുടെയെങ്കിലും ഒറ്റപ്പെട്ട പ്രകടനമുണ്ടാകുമെന്നു മാത്രം. ഏറെക്കാലമായി ചൈനയായിരുന്നു ബാഡ്മിന്റണ്‍ ലോകം അടക്കിഭരിച്ചത്. ചൈനയുടെ ആ അപ്രമാദിത്വത്തിന് വെല്ലുവിളിയുയര്ന്നിട്ട് ഏറെക്കാലമായില്ല. അതിനു വഴിമരുന്നിട്ടതാവട്ടെ ഇന്ത്യക്കാരും. ചൈനയെ വിറപ്പിച്ച ആദ്യ പോരാളി സൈന നെഹ്വാളായിരുന്നു. പിന്നാലെ പി.വി. സിന്ധുവും. ഇന്ത്യന്‍ വനിതകള്‍…
Read Moreമിതാലി രാജ് ഏകദിന റാങ്കിംഗില്‍ ഒന്നാമത്
ദുബായ്: ഇന്ത്യന്‍ വനിത ക്രിക്കറ്റ് നായിക ഏകദിന വനിത ബാറ്റ്സ്വിമൺമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുനിന്നാണ് മിതാലി ഒന്നിലേക്കു കയറിയത്. ഓസ്ട്രേലിയയുടെ എലിസ് പെറി, ന്യൂസിലന്‍ഡിന്റെ എമി സാറ്റേര്ത്വെയ്റ്റ് എന്നിവരും ഓരോ സ്ഥാനം മെച്ചപ്പെടുത്തി രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തി. മിതാലിക്ക് 753 പോയിന്റാണുള്ളത്. പെറിക്കും സാറ്റേര്ത്വെയ്റ്റും 725 ഉം 720 പോയിന്റ് വീതവും. ബൗളിംഗില്‍ ജുലാന് ഗോസ്വാമി 625 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ് 656 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.വനിതകളുടെ ഐസിസി ചാമ്പ്യന്‍ഷിപ്പ് സീരീസില്‍ ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.
Read Moreകോഹ്ലി ഒന്നാം സ്ഥാനത്ത്
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റുമായാണ് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. പോയിന്റില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ 1998ല്‍ നേടിയ 887 പോയിന്റാണ് പുതിയ പട്ടികയില്‍ കോഹ്ലി മറികടന്നത്. ഇന്ത്യന്‍ നായകന് 889 പോയിന്റുണ്ട്. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച പോയിന്റാണിത്. ന്യൂസിലന്ഡിനെതിരേ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ പുറത്തെടുത്ത മികവാണ് ഡല്‍ഹി ബാറ്റ്സ്മാനെ ഒന്നാമതെത്തിച്ചത്. രണ്ടു സെഞ്ചുറി ഉള്‍പ്പെടെ 263 റണ്‍സാണ് കോഹ് ലി ഈ പരമ്പരയില്‍ അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മ കരിയറിലെ 799 പോയിന്റുമായി കരിയറിലെ മികച്ച റേറ്റിംഗ് സ്വന്തമാക്കിയെങ്കിലും പട്ടികയില്‍ മുന്നോട്ടു കയറാനായില്ല. രോഹിത് ഏഴാം സ്ഥാനത്ത് തുടരുകയാണ്.
Read Moreസൗദിയിൽ വനിതകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി
റിയാദ്: സൗദിയിൽ വനിതകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയായി. 2018 മുൽ ഇത് നിലവിൽ വരുമെന്നാണ് വിവരം. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്. ഈ മാസം ആദ്യം, റിമ ബിൻ ബന്ദർ രാജകുമാരി സൗദി ഫെഡറേഷൻ ഓഫ് സ്പോർട്സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വിനിതകളുടെ വരവിന് സൂചന.സൗദിയിൽ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമർശനം നേരത്തെ ശക്തമായിരുന്നു. വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഈ വിമർശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോൾ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്.
Read Moreഡബ്ല്യുടിഎ ഫൈനൽസ്: കിരീടത്തിൽ കരോളിനയുടെ മുത്തം
സിംഗപുർ: അമേരിക്കയുടെ വെറ്ററൻ താരം വീനസ് വില്യംസിനെ പരാജയപ്പെടുത്തി ഡെൻമാർക്ക് താരം കരോളിനെ വോസ്നിയാക്കി ഡബ്ല്യുടിഎ ഫൈനൽസിൽ കിരീടം ചൂടി. ഡബ്ല്യുടിഎ ഫൈനൽസിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റിക്കാർഡുമായെത്തിയ വീനസിന് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയം നേരിട്ടത്. സ്കോർ: 6-4 6-4. ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിലൂടെയാണ് വോസ്നിയാക്കി സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ വീനസിനെ നിഷ്പ്രഭയാക്കി വോസ്നിയാക്കി 5-0 ന്റെ ലീഡ് സ്വന്തമാക്കി. പിന്നിൽനിന്ന് പൊരുതിക്കയറിയ വീനസ് തുടർച്ചയായി നാല് ഗെയിം സ്വന്തമാക്കി വെല്ലുവിളിയുയർത്തി. എന്നാൽ അമേരിക്കൻ താരത്തെ സെറ്റ് സ്വന്തമാക്കാൻ അനുവദിക്കാതെ വോസ്നിയാക്കി ജയിച്ചുകയറി.
Read Moreശതാഭിഷേകരായി നായകനും ഉപനായകനും; ഇന്ത്യക്ക് പരമ്പരകളുടെ പരമ്പര
കാണ്‍പുർ: നിർണായകമായ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ ആറു റൺസിന് പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ ഏഴാം പരമ്പര സ്വന്തമാക്കി. അവസാന ഓവർവരെ ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിനെ പിന്തുടർന്ന ന്യൂസിലൻഡ് 337 റൺസ് പിന്നിൽ വെല്ലുവിളി അവസാനിപ്പിച്ചു. കോളിൻ മുൺറോ (75), ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ (64), ടോം ലാതം (65) എന്നിവരുടെ അർധസെഞ്ചുറി മികവിൽ കിവികൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ വിജയത്തെ തടുക്കാനായില്ല. റോസ് ടെയ്ലർ (39), ഹെൻട്രി നിക്കോൾസ് (37) എന്നിവരും മികച്ച പ്രകടനം നടത്തിയിട്ടും അവസാന ഓവറുകളിലെ സമ്മർദം അതിജീവിക്കാനാവാതെ ന്യൂസിലൻഡ് വീണു. 46.5 ഓവറിൽ 306 ന് നാല് വിക്കറ്റ് എന്ന നിലയിൽനിന്നാണ് കിവികൾ കൂപ്പുകുത്തിയത്. അർധസെഞ്ചുറിയുമായി കിവികളെ വിജയത്തിലേക്കു നയിക്കുകയായിരുന്ന ടോം ലാതം 47.5 ാം ഓവറിൽ പുറത്തായതാണ് മത്സരത്തിൽ നിർണായകമായത്. ഗ്രാൻഡ്ഹോമിയുമായുള്ള ആശയക്കുഴപ്പം റൺഔട്ടിൽ കലാശിക്കുകയായിരുന്നു. നേരത്തെ നായകന്റെയും…
Read More