ഇ​ന്ത്യ – ന്യൂ​സി​ല​ന്‍ഡ് മൂ​ന്നാം ട്വ​ന്‍റി-20 ഇ​ന്ന് അ​ന​ന്ത​പു​രിയിൽ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​മ​ന​സി​ന്‍റെ ത​ല​സ്ഥാ​ന​ന​ഗ​രി​ക്ക് ഇ​ന്ന് കു​ട്ടി​ക്രി​ക്ക​റ്റ് പൂ​രം. ച​രി​ത്രം മി​ഴി​തു​റ​ക്കു​ന്ന ഇ​ന്ന​ത്തെ സാ​യാ​ഹ്ന​ത്തി​ല്‍ അ​ന​ന്ത​പു​രി ബാ​റ്റും പ​ന്തു​മേ​ന്തും. വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം അ​ന​ന്ത​പു​രി ക്രി​ക്ക​റ്റ് പു​രി​യാ​കു​മ്പോ​ള്‍ കൊ​മ്പു​കോ​ര്‍ക്കു​ന്ന​ത് ടീം ​ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍ഡും. അ​തെ, ഇ​ന്ത്യ- ന്യൂ​സി​ല​ന്‍ഡ് ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ മ​ത്സ​രം കാ​ര്യ​വ​ട്ടം സ്പോ​ര്‍ട്സ് ഹ​ബ്ബി​ല്‍ ന​ട​ക്കും. ആ​ദ്യ​ത്തെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ​ങ്ങ​ള്‍ ഇ​രു​ടീ​മും പ​കു​ത്തെ​ടു​ത്ത​തോ​ടെ അ​ന​ന്ത​പു​രി​യി​ലെ പോ​രാ​ട്ട​ത്തി​നു വാ​ശി​യേ​റും. ഇ​വി​ടെ ജ​യി​ക്കു​ന്ന​വ​ര്‍ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ആ​ദ്യ ടി-20​യി​ല്‍ ഇ​ന്ത്യ വി​ജ​യി​ച്ച​പ്പോ​ള്‍ ര​ണ്ടാം മ​ത്സ​രം കി​വീ​സി​നൊ​പ്പം നി​ന്നു. രാത്രി ഏഴു മുതലാണ് മത്സരം. കാ​ര്യ​വ​ട്ട​ത്തെ പോ​രാ​ട്ടം മ​ഴ​യി​ല്‍ കു​തി​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍. ഇ​ന്നു മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ധോ​ണി ശ്ര​ദ്ധാ​കേ​ന്ദ്രം രാ​ജ്കോ​ട്ടി​ല്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യെ ആ​റാം ന​മ്പ​റി​ല്‍ ഇ​റ​ക്കി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം ഏ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ഇ​ന്ന് ഏ​തു പൊ​സി​ഷ​നി​ല്‍ ഇ​റ​ക്കു​മെ​ന്ന​ത്…

Read More

മഴഭീഷണിയില്‍ തിരുവനന്തപുരത്തെ ക്രിക്കറ്റ് പൂരം, ടീമുകളെത്തിയതോടെ ആരാധകര്‍ ആഘോഷത്തില്‍, കളി നടക്കുമോ ഇല്ലയോ എന്ന ആശങ്കയിലും ആവേശത്തിനു കുറവില്ല

ഏറെ കാത്തിരിപ്പിനൊടുവില്‍ അനന്തപുരിക്ക് ലഭിച്ച കുട്ടി ക്രിക്കറ്റിനായുള്ള ഇന്ത്യ- ന്യൂസിലാന്‍ഡ് ടീമുകള്‍ തലസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇരു ടീമുകളും ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ടീമുകള്‍ താമസ സ്ഥലമായ കോവളത്തേയ്ക്ക് പോയി. രാജ്‌കോട്ടില്‍ നിന്നുമാണ് ടീമുകള്‍ ഇന്നലെ തിരുവനന്തപുരത്തേയ്ക്ക് വന്നത്. നേരത്തേ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ടീമുകള്‍ ഇന്ന് പരിശീലനത്തിനായി കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തുകയില്ല. ഇന്നലെ രാത്രി വൈകി എത്തിയതിനാല്‍ യാത്രാ ക്ഷീണം ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണു ടീമുകള്‍ ഇന്നത്തെ പരിശീലനം ഒഴിവാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്്‌ലിയുടെ ജന്മദിനം ഹോട്ടലിലും സ്റ്റേഡിയത്തിലും വിപുലമായി ആഘോഷിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരു ടീമുകള്‍ക്കും ഒരേ ഹോട്ടലില്‍ തന്നെയാണ് താമസവും ഒരുക്കിയിട്ടുള്ളത്. ഡല്‍ഹിയില്‍ നടന്ന ആദ്യ ടി-20യില്‍ ഇന്ത്യ 53 റണ്‍സിനു ജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് 40 റണ്‍സിന്റെ…

Read More

ചക് ദേ (പെൺ) ഇന്ത്യ !

ക​കാ​മി​ഗ​ഹാ​ര(​ജ​പ്പാ​ന്‍): ആ​വേ​ശ​ക​ര​മാ​യ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​നവസാനം സഡൻ ഡെത്തിൽ നി​ര്‍ണാ​യ​ക​മാ​യ ഷോ​ട്ട് ത​ട​ഞ്ഞി​ട്ട് ഗോ​ള്‍കീ​പ്പ​ര്‍ സ​വി​ത ഇ​ന്ത്യ​ക്ക് ഏ​ഷ്യ ക​പ്പ് വ​നി​താ ഹോ​ക്കി കി​രീ​ടം സ​മ്മാ​നി​ച്ചു. ചൈനയ്ക്കെതിരായ ജ​യ​ത്തോ​ടെ ഇ​ന്ത്യ അ​ടു​ത്ത വ​ര്‍ഷ​ത്തെ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. ഷൂ​ട്ടൗ​ട്ടി​ല്‍ ഇരുടീമും 4-4നു സമനില പാലിച്ചു. സഡൻ ഡെത്തിൽ റാണി രാംപാൽ ഗോൾ നേടിയപ്പോൾ ലി​യാം മീ​യു​വി​ന്‍റെ ഷോ​ട്ട് ത​ട​ഞ്ഞ് ഇന്ത്യൻ ഗോൾകീപ്പർ സവിത ഇന്ത്യക്ക് ലോകകപ്പ് ബെർത്ത് സമ്മാനിച്ചു. 5-4നാ​യി​രു​ന്നു ഇ​ന്ത്യ ചൈ​ന​യെ ത​ക​ര്‍ത്ത​ത്. ഇ​തോ​ടെ 13 വ​ര്‍ഷ​ത്തെ ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പാ​ണ് അ​വ​സാ​നി​ച്ച​ത്. 2004ല്‍ ​ജ​പ്പാ​നെ തോ​ല്‍പ്പി​ച്ചാ​ണ് ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.2009ൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പകരം വീട്ടൽകൂടിയായി ഈ ജയം. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യി​രു​ന്നി​ല്ല. 2010ല്‍ ​ഒ​മ്പ​താം സ്ഥാ​നം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​യും വ​ന്നു. ഷൂ​ട്ടൗ​ട്ടി​ലടക്കം റാ​ണി ര​ണ്ടു ത​വ​ണ സ്‌​കോ​ര്‍ ചെ​യ്ത​പ്പോ​ള്‍ മോ​ണി​ക്ക,…

Read More

മെസിയുടെ 600ലും ബാഴ്‌സ ബാഴ്‌സ തന്നെ

ബാ​ഴ്‌​സ​ലോ​ണ: കാ​റ്റ​ലോ​ണി​യ​ന്‍ സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളൊ​ന്നും ബാ​ഴ്‌​സ​ലോ​ണ​യെ ബാ​ധി​ച്ചി​ട്ടി​ല്ല. അ​വ​ര്‍ വി​ജ​യം തു​ട​ര്‍ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്സ​ലോ​ണ സെ​വി​യ്യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. പാ​കോ അ​ല്‍കാ​സ​റി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ബാ​ഴ്‌​സ​യ്ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. 23, 65 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍. സെ​വി​യ്യ​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ ഗു​യി​ഡോ പി​സാ​രോ​യു​ടെ വ​ക 59-ാം മി​നി​റ്റി​ലും. ഇ​തോ​ടെ ബാ​ഴ്സ ലാ ​ലി​ഗ​യി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ത്തി​ലും വി​ജ​യി​ച്ചാ​ണ് ബാ​ഴ്‌​സ ഒ​ന്നാം സ്ഥാ​ന​ത്ത് ക​സേ​ര വ​ലി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു മ​ത്സ​രം സ​മ​നി​ല​യി​ലാ​യി. 11 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 31 പോ​യി​ന്‍റാ​ണ് ബാ​ഴ്‌​സ​യ്ക്കു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള വ​ല​ന്‍സി​യ​യ്ക്ക് 11 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 27 പോ​യി​ന്‍റു​ണ്ട്. ആ​ദ്യ പ​കു​തി​യി​ല്‍ അ​ല്‍കാ​സ​റി​ന്‍റെ ഗോ​ളി​ല്‍ മു​ന്നി​ലെ​ത്തി​യ ബാ​ഴ്സ​യെ ര​ണ്ടാം പ​കു​തി​യി​ല്‍ സെ​വി​യ്യ ഒ​പ്പം പി​ടി​ച്ചു. എ​ന്നാ​ല്‍ അ​ല്‍കാ​സ​ര്‍ വീ​ണ്ടും ര​ക്ഷ​യ്ക്കെ​ത്തി​യ​തോ​ടെ ബാ​ഴ്സ വി​ജ​യ​തീ​ര​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബാ​ഴ്സയ്​ക്ക് അ​ക്കൗ​ണ്ടി​ല്‍ മൂ​ന്ന് പോ​യി​ന്‍റു കൂ​ടി ചേ​ര്‍ക്കാ​നാ​യി.…

Read More

യു​വാ​ക്ക​ള്‍​ക്കു വേ​ണ്ടി ധോ​ണി വ​ഴി​മാ​റണം

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി 20യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ൽ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി​യെ വി​മ​ർ​ശി​ച്ച് മു​ൻ ഇ​ന്ത്യ​ൻ താ​രം വി.​വി.​എ​സ്.​ല​ക്ഷ്മ​ണ്‍. ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ പു​തു​മു​ഖ​ങ്ങ​ളെ തേ​ടേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നാ​യി​രു​ന്നു ല​ക്ഷ്മ​ണി​ന്‍റെ പ​രാ​മ​ർ​ശം. ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ധോ​ണി​യു​ടെ റോ​ൾ നാ​ലാം ന​ന്പ​രി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് നി​ല​യു​റ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണം. ശ​നി​യാ​ഴ്ച വി​രാ​ട് കോ​ഹ്ലി ബാ​റ്റു ചെ​യ്ത​ത് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. കോ​ഹ്ലി​യു​ടെ സ്ട്രൈ​ക്ക് റേ​റ്റ് 160ൽ ​നി​ൽ​ക്കു​ന്പോ​ൾ ധോ​ണി​യു​ടേ​ത് വെ​റും 80 മാ​ത്ര​മാ​യി​രു​ന്നു. ഒ​രു വ​ന്പ​ൻ സ്കോ​ർ പി​ൻ​തു​ട​രു​ന്പോ​ൾ ഈ ​പ്ര​ക​ട​നം മ​തി​യാ​വി​ല്ല. ട്വ​ന്‍റി 20 ഫോ​ർ​മാ​റ്റി​ൽ ധോ​ണി പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​ൻ സ​മ​യ​മാ​യെ​ന്നു തോ​ന്നു​ന്നു- ല​ക്ഷ്മ​ണ്‍ പ​റ​യു​ന്നു. എ​ന്നാ​ൽ ധോ​ണി ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​നി​വാ​ര്യ​ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടാം ട്വ​ന്‍റി 20യി​ൽ കി​വീ​സ് ഉ​യ​ർ​ത്തി​യ 197 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 9.1…

Read More

ഏ​ഷ്യാ ക​പ്പ്: ഫൈ​ന​ലി​ൽ ഇ​ന്ത്യ-​ചൈ​ന ഏ​റ്റു​മു​ട്ട​ൽ

ക​കാ​മി​ഗ​ഹാ​ര: ഏ​ഷ്യാ ക​പ്പ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. സെ​മി ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രും നി​ല​വി​ലെ ചാ​ന്പ്യ·ാ​രു​മാ​യ ജ​പ്പാ​നെ 4-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫൈ​ലി​ൽ ചൈ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ. ഇ​രു​ടീ​മും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഇ​ന്ത്യ 4-1ന് ​ജ​യി​ച്ചി​രു​ന്നു. ജ​പ്പാ​നെ​തി​രേ ഇ​ന്ത്യ​ക്കു വേ​ണ്ടി ഗു​ർ​ജി​ത് കൗ​ർ (7, 9) ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൽ ന​വ​ജോ​ത് കൗ​ർ (9), ലാ​ൽ​റെം​സൈ​മി (38) എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. ജ​പ്പാ​നു​വേ​ണ്ടി ഷി​ഹോ സു​ജി (17), യു​യി ഇ​ഷി​ബാ​ഷി (28) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ച് ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ലേ​ക്കു മാ​ർ​ച്ചു ചെ​യ്ത​ത്. നാ​ലാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. 2004ൽ ​ചാ​ന്പ്യ·ാ​രാ​യ​പ്പോ​ൾ 1999ലും 2009​ലും റ​ണ്ണേ​ഴ്സ് അ​പ്പാ​യി. ഫൈ​ന​ലി​ലെ വി​ജ​യി​ക​ൾ അ​ടു​ത്ത വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന…

Read More

മൂ​ന്നാം ജ​യം, ര​ഞ്ജി​യി​ൽ ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നു സീ​സ​ണി​ലെ മൂ​ന്നാം വി​ജ​യം. തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​മ്മു കാ​ഷ്മീ​രി​നെ 158 റ​ണ്‍​സി​നു ത​ക​ർ​ത്താ​ണ് കേ​ര​ളം വി​ജ​യം ക​ണ്ട​ത്. വി​ജ​യ​ല​ക്ഷ്യ​മാ​യ 238 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന സ​ന്ദ​ർ​ശ​ക​ർ വെ​റും 79 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 56 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച കാ​ഷ്മീ​രി​ന് 23 റ​ണ്‍​സ്കൂ​ടി മാ​ത്ര​മാ​ണു ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. കേ​ര​ള​ത്തി​നാ​യി അ​ക്ഷ​യ് കെ.​സി. അ​ഞ്ചു വി​ക്ക​റ്റ് നേ​ടി. ജ​യ​ത്തോ​ടെ കേ​ര​ളം ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി. കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 191 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യ​തോ​ടെ​യാ​ണ് കാ​ഷ്മീ​രി​നു മു​ന്നി​ൽ 238 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മു​യ​ർ​ന്ന​ത്. 58 റ​ണ്‍​സ് നേ​ടി​യ രോ​ഹ​ൻ പ്രേം ​ആ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ണ്‍ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ…

Read More

ഐഎസ്എൽ : കന്നിയങ്കം കൊ​ച്ചി​യി​ല്‍, കലാശം കോ​ല്‍ക്ക​ത്ത​യി​ല്‍

കോ​ട്ട​യം: ഫിഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം അ​ട​ങ്ങും മു​മ്പ് ഇ​ന്ത്യ മ​റ്റൊ​രു ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ലേ​ക്ക്. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ നാ​ലാം പ​തി​പ്പ് 17നു തു​ട​ങ്ങും. ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യും വ​ന്ന​തോ​ടെ 10 ടീ​മു​ക​ള്‍ ഈ ​സീ​സ​ണി​ല്‍ മാ​റ്റു​ര​യ്ക്കും. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ലീ​ഗ് ഫു​ട്‌​ബോ​ളി​ന് കി​ക്കോ​ഫാ​കാ​ന്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കേ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​രാ​ധ​ക​ര്‍ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ ഒ​രു ഗം​ഭീ​ര​വാ​ര്‍ത്ത. ഇ​ത്ത​വ​ണ​ത്തെ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​രം കൊ​ച്ചി​യി​ല്‍ ന​ട​ക്കും. കോ​ല്‍ക്ക​ത്ത​യി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​രം കൊ​ച്ചി​യി​ലേ​ക്കു മാ​റ്റാ​ന്‍ സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സും എ​ടി​കെ കോ​ല്‍ക്ക​ത്ത​യും ത​മ്മി​ല്‍ ന​വം​ബ​ര്‍ 17നു ​രാ​ത്രി കോ​ല്‍ക്ക​ത്ത​യി​ല്‍ ന​ട​ക്കേ​ണ്ട പോ​രാ​ട്ട​മാ​ണ് കൊ​ച്ചി​യി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​തോ​ടെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ന​ട​ന്ന ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഫു​ട്‌​ബോ​ള്‍ ആ​വേ​ശം വ​ള​രെ നേ​ര​ത്തെ​യെ​ത്തും. ഈ…

Read More

കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ്: ഗ​ഗ​ന്‍ ന​രം​ഗി​നു വെ​ള്ളി

ഗോ​ള്‍ഡ്‌​കോ​സ്റ്റ്: ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍ ഗ​ഗ​ന്‍ ന​രം​ഗി​നു കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി. 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ പ്രോ​ണ്‍ ഇ​ന​ത്തി​ലാ​ണ് ന​രം​ഗ് വെ​ള്ളി നേ​ടി​യ​ത്. വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ര്‍ പി​സ്റ്റ​ളി​ല്‍ ഇ​ന്ത്യ​യു​ടെ അ​ന്നു രാ​ജ് സിം​ഗ് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. 28 പോ​യി​ന്‍റാ​ണ് അ​ന്നു രാ​ജ് സിം​ഗ് നേ​ടി​യ​ത്. ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വ് ന​രം​ഗ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ 617.6 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​നം നേ​ടി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫൈ​ന​ലി​ല്‍ 1.4 പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് ന​രം​ഗി​നു സ്വ​ര്‍ണം ന​ഷ്ട​മാ​യ​ത്. 246.3 പോ​യി​ന്‍റാ​ണ് ല​ണ്ട​ന്‍ ഒ​ളി​മ്പി​ക് വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വ്‌​ സ്‌​കോ​ര്‍ ചെ​യ്ത​ത്. 2016 റിയോ ഒളിന്പിക്സിനു ശേഷം നരംഗ് ആദ്യമായാണ് ഈയിനത്തിൽ മത്സരിക്കുന്നത്. പുരുഷവിഭാഗത്തിൽ ഇന്ത്യ 10 മീറ്റർ എയർ പിസ്റ്റളിലും വനിതാ വിഭാഗത്തിൽ 10 മീറ്റർ എ‍യർ റൈഫിളിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

Read More

കോ​മ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ്: പൂ​ജാ ഘ​ട്​ക​റി​നു സ്വ​ര്‍ണം

ബ്രി​സ്‌​ബെ​യ്ന്‍: കോ​ണ്‍വെ​ല്‍ത്ത് ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പൂ​ജാ ഘ​ട്​ക​റി​നു സ്വ​ര്‍ണം. പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ഇ​ന്ത്യ​ക്ക് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍. ഷ​ഹ്‌​സ​ര്‍ റി​സ്‌​വിക്കു സ്വ​ര്‍ണ​വും ഓം​കാ​ര്‍ സിം​ഗി​നു വെ​ള്ളി​യും ജി​ത്തു റാ​യിക്കു വെ​ങ്ക​ല​വും ലഭിച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ഹീ​ന സി​ദ്ധു സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. 249.8 പോ​യി​ന്‍റു​മാ​യാ​ണ് പൂ​ജാ ഘ​ട്​ക​ര്‍ സ്വ​ര്‍ണം നേ​ടി​യ​ത്. ഈ ​ഇ​ന​ത്തി​ല്‍ വെ​ള്ള​ിയും ഇ​ന്ത്യ​യു​ടെ ത​ന്നെ അ​ന്‍ജും മൗഡ്​ഗി​ലി​നാ​ണ് (248.7 പോ​യി​ന്‍റ്). ആറു പേർ മത്സരിച്ച വ​നി​ത​ക​ളു​ടെ സ്‌​കീ​റ്റ് ഫൈ​ന​ലി​ല്‍ ര​ശ്മി റാ​ത്തോ​ഡി​ന് അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെ ടേണ്ടിവന്നു.

Read More