അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ കാ​ണാ​ന്‍ സച്ചിനും സൗരവും

കോ​ല്‍ക്ക​ത്ത: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ കാ​ണാ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും സൗ​ര​വ് ഗാം​ഗു​ലി​യും. ഇ​ന്നു കോ​ല്‍ക്ക​ത്ത സാ​ള്‍ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പോ​രാ​ട്ടം ഇ​രു​വ​രും ഒ​രു​മി​ച്ചി​രു​ന്നു കാ​ണും. ലോ​ക​ക​പ്പി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സി​ഡ​ര്‍മാ​രാ​ണ് സ​ച്ചി​നും ഗാം​ഗു​ലി​യും. ഇ​വ​രെ കൂ​ടാ​തെ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫ​ന്‍റി​നോ, പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍ജി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​കും. മ​ത്സ​രം കാ​ണു​ന്ന​തി​നും ഫി​ഫ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​നു​മാ​യി ഇ​ന്‍ഫ​ന്‍റി​നോ കോ​ല്‍ക്ക​ത്ത​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​രാ​യ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് വ​ന്‍വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

ഫ്ര​ഞ്ച് ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സ്: സെ​മി​യി​ൽ ശ്രീ​കാ​ന്ത്-​പ്ര​ണോ​യി പോ​രാ​ട്ടം

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ലോ​ക സൂ​പ്പ​ര്‍​സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ സെ​മി പോ​രാ​ട്ടം. സെ​മി​യി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത് ഇന്ത്യയുടെ തന്നെ എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യെ നേ​രി​ടും. വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു​വും സെ​മി​യി​ൽ ക​ട​ന്നി​ട്ടു​ണ്ട്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജി​യോ​ൺ ഹ​യോ​ക് ജി​ന്നി​നെ തോ​ൽ​പി​ച്ചാ​ണ് പ്ര​ണോ​യി അ​വ​സാ​ന നാ​ലി​ൽ ഇ​ടം പി​ടി​ച്ച​ത്. സ്കോ​ർ: 21-16, 21-16. നാ​ലാം സീ​ഡ് ചൈ​ന​യു​ടെ ഷി ​യു​കി​യെ 8-21, 21-19, 21-9 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ൽ എ​ത്തി​യ​ത്. നേ​ര​ത്തെ, ചൈ​ന​യു​ടെ ചെ​ൻ യു​ഫി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് സി​ന്ധു സെ​മി​യി​ൽ പ്ര​വേ​ശി​ച്ചത്. സ്കോ​ർ: 21-14, 21-14. സി​ന്ധു ആ​ദ്യ​മാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ര​ണ്ടാം റൗ​ണ്ട് ക​ട​ക്കു​ന്ന​ത്.

Read More

ഓ​ൾ​റൗ​ണ്ട് മി​ക​വി​ൽ ഷ​ദാ​ബ് ഖാ​ൻ; പാ​ക്കി​സ്ഥാ​നു ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം

അ​ബു​ദാ​ബി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നു ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം. ഒ​രു പ​ന്ത് ശേ​ഷി​ക്കെ ര​ണ്ടു വി​ക്ക​റ്റി​നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യം. ഷ​ദാ​ബ് ഖാ​ന്‍റെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​മാ​ണു പാ​ക്കി​സ്ഥാ​നു വി​ജ​യ​മൊ​രു​ക്കി​യ​ത്. ആ​ദ്യം ബാ​റ്റു ചെ​യ്ത ശ്രീ​ല​ങ്ക​യ്ക്കു നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച​ശേ​ഷം ശ്രീ​ല​ങ്ക ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ 106/1 എ​ന്ന നി​ല​യി​ൽ​നി​ന്ന് 124/9 എ​ന്ന നി​ല​യി​ൽ ല​ങ്ക ത​ക​ർ​ന്നു. ഫ​ഹീം അ​ഷ്റ​ഫ് മൂ​ന്നും ഹ​സ​ൻ അ​ലി ര​ണ്ടും ഷ​ദാ​ബ് ഖാ​ൻ ഒ​ന്നും വി​ക്ക​റ്റ് നേ​ടി. ഗു​ണ​തി​ല​കെ(51), സ​മ​ര​വി​ക്ര​മ(32) എ​ന്നി​വ​ർ​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും ല​ങ്ക​ൻ നി​ല​യി​ൽ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നു തു​ട​ക്കം മു​ത​ൽ തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഒ​രു ഘ​ട്ട​ത്തി​ൽ 55/4 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന പാ​ക്കി​സ്ഥാ​നെ സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദും(28) മു​ഹ​മ്മ​ദ്…

Read More

ആശങ്കകൾക്ക് വിരാമം,  റിക്കാര്‍ഡിലേക്ക് ഇന്ത്യ

ഫി​ഫ​യു​ടെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ന് ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യൊ​രു​ക്കി​യ​പ്പോ​ള്‍ പ​ല ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നു. ലോ​ക​ക​പ്പ് പോ​ലു​ള്ള ഒ​രു ടൂ​ര്‍ണ​മെ​ന്‍റാ​യ​പ്പോ​ള്‍ ആ ​ആ​ശ​ങ്ക​ക​ള്‍ വ​ള​രെ ശ​ക്ത​മാ​യി​രു​ന്നു. ക്രി​ക്ക​റ്റി​ന് വ​ള​രെ വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ ആ​ളെ​ത്തു​മോ യൂ​റോ​പ്പി​ലെ​യും ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ നാ​ടു​ക​ളി​ലെ​യും ക​ളി​ക്കാ​ര്‍ക്ക് ഇ​ന്ത്യ​യി​ലെ കാ​ലാ​വ​സ്ഥ​യു​മാ​യി ഇ​ണ​ങ്ങാ​നാ​കു​മോ വേ​ദി​ക​ള്‍ ത​മ്മി​ലു​ള്ള ദൂ​രം ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​മോ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം ആ​ദ്യം ആ​ശ​ങ്ക​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ എ​ല്ലാ ആ​ശ​ങ്ക​ക​ളും അ​സ്ഥാ​ന​ത്താ​ക്കി ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യൊ​രു​ക്കി​യ ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ഇ​ര​ട്ട റി​ക്കാ​ര്‍ഡാ​ണ് ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നാ​യെ​ത്തി​യ കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ലും അ​ടി​ച്ച ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ലും പു​തി​യ റി​ക്കാ​ര്‍ഡി​ടാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ നേ​രി​ട്ടു ക​ണ്ട അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ടൂ​ര്‍ണ​മെ​ന്‍റ്, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ ക​ണ്ട ടൂ​ര്‍ണ​മെ​ന്‍റ് എ​ന്നീ റി​ക്കാ​ര്‍ഡു​ക​ളാ​കും ഇ​ന്ത്യ​യി​ല്‍ പു​തി​യ​താ​യി എ​ഴു​തി​ച്ചേ​ര്‍ക്കു​ക.…

Read More

ഇന്ത്യ ഒരു ഫുട്‌ബോള്‍ രാഷ്‌ട്രം: ഇന്‍ഫന്‍റിനോ

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ ഇ​ന്നൊ​രു ഫു​ട്‌​ബോ​ള്‍ രാ​ഷ്ട്ര​മാ​ണെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫ​ന്‍റി​നോ. ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ഫി​ഫ യോ​ഗ​ത്തി​നാ​യി ഇ​വി​ടെ​യെ​ത്തി​യ​താ​ണ് ഇ​ന്‍ഫ​ന്‍റി​നോ. 1985ലെ ​ചൈ​ന ലോ​ക​ക​പ്പി​നു ശേ​ഷം കാ​ണി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ ലോ​ക​ക​പ്പാ​ണി​ത്. അ​തു​ത​ന്നെ ഇ​ന്ത്യ​യി​ല്‍ ഫു​ട്‌​ബോ​ളി​ന്‍റെ വ​ള​ര്‍ച്ച​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ഇ​ന്ത്യ​ക്കു ന​ല്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ര്‍ച്ച​യാ​യ ര​ണ്ട് ഫി​ഫ ഇ​വ​ന്‍റു​ക​ള്‍ ഒ​രു രാ​ജ്യ​ത്തി​നും സാ​ധാ​ര​ണ ന​ല്കാ​റി​ല്ലാ​ത്ത​തി​നാ​ലാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ഇ​ന്ത്യ​ക്ക് ന​ല്കു​ന്ന​തി​ല്‍ ത​നി​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പി​ന് ഇ​ന്ത്യ ബി​ഡ് ചെ​യ്യു​ന്നു​ണ്ട് എ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള ഫി​ഫ കൗ​ണ്‍സി​ല്‍ യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. വീ​ഡി​യോ അ​സിസ്റ്റന്‍റ് റ​ഫ​റി…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സ്: സി​ന്ധു, ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ലോ​ക സൂ​പ്പ​ര്‍​സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി. ​വി. സി​ന്ധു, കി​ഡം​ബി ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ക്വാ​ർ​ട്ട​റി​ൽ. അ​തേ​സ​മ​യം, സൈ​ന നെ​ഹ്‌​വാ​ളും സാ​യ് പ്ര​ണീ​തും വ​നി​താ ഡ​ബി​ൾ​സി​ൽ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​ക്കി റെ​ഡ്ഡി സ​ഖ്യ​വും രണ്ടാം റൗണ്ടിൽ പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. വ​നി​താ സിം​ഗി​ൾ​സി​ൽ സി​ന്ധു ജ​പ്പാ​ന്‍റെ സ​യ​ക ത​ക​ഹ​ഷി​യെ 21-14, 21-13 എ​ന്ന സ്കോ​റി​ന് തോ​ൽ​പ്പി​ച്ചാ​ണ് മു​ന്നേ​റി​യ​ത്. ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യു​ടെ യു​ഫെ​യാ​ണ് എ​തി​രാ​ളി. ഹോ​ങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് കി ​വി​ൻ​സ​ന്‍റി​നെ 21-19, 21-17 എ​ന്ന സ്കോ​റി​ന് കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. നേ​ര​ത്തെ, ജ​പ്പാ​ന്‍റെ താ​ര​ങ്ങ​ളോ​ട് ഏ​റ്റു​മു​ട്ടി​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. അ​കാ​നെ യാ​മ​ഗു​ച്ചി 9-21, 21-23 എ​ന്ന സ്കോ​റി​ന് സൈ​ന​യെ തോ​ൽ​പ്പി​ച്ചു. പു​രു​ഷ സിം​ഗി​ൾ​സി​ൽ പ്ര​ണീ​ത് കെ​ന്‍റ നി​ഷി​മോ​ട്ട​യോ​ടും(13-21, 17-21) വ​നി​താ ഡ​ബി​ൾ​സി​ൽ അ​ശ്വി​നി-​സി​ക്കി സ​ഖ്യം 16-21, 14-21 സ്കോ​റി​ന് മി​സാ​ക്കി-​അ​യ​ക സ​ഖ്യ​ത്തോ​ടും…

Read More

ഫു​ട്‌​ബോ​ള്‍ ലോകകപ്പിന് ഐഎസ് ഭീഷണി

മോ​സ്‌​കോ:​അ​ടു​ത്ത വ​ർ​ഷം റ​ഷ്യ​യി​ല്‍ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​നു ഭീ​ഷ​ണി​യു​യ​ര്‍ത്തി ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ പോ​സ്റ്റ​ര്‍. സൂ​പ്പ​ര്‍താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ക​ണ്ണി​ല്‍നി​ന്നു ര​ക്ത​മൊ​ഴു​കു​ന്ന​താ​യാ​ണ് പോ​സ്റ്റ​റി​ല്‍ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗോ​ള ഫു​ട്‌​ബോ​ള്‍ മേ​ള​യ്ക്ക് വ​ന്‍ഭീ​ഷ​ണി​യു​യ​ര്‍ത്തു​ന്ന ചി​ത്രം ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ളി​ല്‍ ഭീ​തി​യു​ണ​ര്‍ത്തി​യി​ട്ടു​ണ്ട്. ഐ​എ​സ് അ​നു​കൂ​ല​സം​ഘ​ട​ന​യാ​യ വ​ഫാ മീ​ഡി​യ ഫൗ​ണ്ടേ​ഷ​നാ​ണ് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​എ​സ് ഭീ​തി ആ​ഗോ​ള​വ്യാ​പ​ക​മാ​ക്കാ​നു​ള്ള പു​തി​യ ത​ന്ത്ര​മാ​ണി​തെ​ന്ന് നി​രീ​ക്ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ലോ​ക​ക​പ്പി​ന് ഭീ​ഷ​ണി​യു​യ​ര്‍ത്തു​ന്ന ഒ​രു ചി​ത്രം ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഐ​എ​സ് പു​റ​ത്തു വി​ട്ടി​രു​ന്നു. ഒ​രു ഫു​ട്‌​ബോ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​നു മു​ന്നി​ല്‍ ക​റു​ത്ത കൊ​ടി​യു​മാ​യി നി​ല്‍ക്കു​ന്ന ഐ​എ​സ് ഭ​ട​ന്‍റെ ചി​ത്ര​മാ​ണ് അ​ന്ന് പു​റ​ത്തു വ​ന്ന​ത്. 2018 ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ചി​ത്ര​ത്തി​ല്‍ ചേ​ര്‍ത്തി​ട്ടു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ഒ​രു ഭീ​ഷ​ണി​വാ​ച​ക​വും. ‘മു​ജാ​ഹി​ദീ​ന്‍ അ​ഗ്നി നി​ങ്ങ​ളെ ചാ​മ്പ​ലാ​ക്കു​മെ​ന്ന് ഞാ​ന്‍ ശ​പ​ഥം ചെ​യ്യു​ന്നു. കാ​ത്തി​രി​ക്കു​ക’’​എ​ന്നാ​യി​രു​ന്നു ആ ​വാ​ച​കം. നി​ഘ​ണ്ടു​വി​ല്‍ പ​രാ​ജ​യ​മി​ല്ലാ​ത്ത ഒ​രു രാ​ഷ്‌ട്ര​ത്തി​നെ​തി​രെ​യാ​ണ് നി​ങ്ങ​ള്‍ യു​ദ്ധം ചെ​യ്യു​ന്ന​തെ​ന്ന് പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. അ​ഴി​ക്ക് പി​റ​കി​ല്‍,…

Read More

പൂ​നെ ഏകദിനം; ഇ​ന്ത്യ​യ്ക്ക് ആ​റു വി​ക്ക​റ്റ് വി​ജ​യം

പൂ​നെ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റു വി​ക്ക​റ്റ് വി​ജ​യം. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 231 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ നാ​ല് ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ശി​ഖ​ർ ധ​വാ​ന്‍റെ​യും (64) ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ​യും (പു​റ​ത്താ​കാ​തെ 64) അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ‌ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ്- 230-9 (50), ഇ​ന്ത്യ-232-4 (46). രോ​ഹി​ത് ശ​ർ​മ​യും (7) കോ​ഹ്‌​ലി​യും (29) വേ​ഗം പു​റ​ത്താ​യ ശേ​ഷം കാ​ർ​ത്തി​ക്ക് ക്ഷ​മ​യോ​ടെ ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ച​താ​ണ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ധ​വാ​നു​മാ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മാ​യി കാ​ർ​ത്തി​ക്ക് അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. നാ​ലാം വി​ക്ക​റ്റി​ൽ ധ​വാ​നും കാ​ർ​ത്തി​ക്കും 66 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ധ​വാ​ൻ പു​റ​ത്താ​യ ശേ​ഷം ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മാ​യി കാ​ർ​ത്തി​ക്ക് 59 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ റ​ൺ കു​റി​ച്ച​തും കാ​ർ​ത്തി​ക്കാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 230 റ​ണ്‍​സ് നേ​ടി. ടോ​സ് നേ​ടി ബാ​റ്റിം​ഗ്…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൺ: സൈന, സിന്ധു, ശ്രീകാന്ത്, പ്രണോയി മുന്നോട്ട്

പാ​രീ​സ്: ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ, പി.​വി.​സി​ന്ധു, കി​ഡം​ബി ശ്രീ​കാ​ന്ത്, എ​ച്ച്.​എ​സ്. പ്ര​ണോ​യി, സാ​യ്.​ബി.​പ്ര​ണീ​ത് എ​ന്നി​വ​ർ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ലോക സൂ​പ്പ​ര്‍സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ സിം​ഗി​ൾ​സി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. അ​തേ​സ​മ​യം, പി. ​ക​ശ്യ​പ് ആ​ദ്യ​റൗ​ണ്ടി​ൽ ത​ന്നെ പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ലൈ​ൻ ജീ​സ്ഫെ​ൽ​ഡ്റ്റി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്ക് സൈ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 21-14, 11-21, 21-10. അ​ഞ്ചാം സീ​ഡ് ജ​പ്പാ​ന്‍റെ അ​കാ​നെ യ​മ​ഗു​ച്ചി​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ൽ സൈ​ന​യു​ടെ എ​തി​രാ​ളി. സ്പെ​യി​നി​ന്‍റെ ബീ​റ്റ്റി​സ് കോ​റാ​ലെ​സി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്(21-19, 21-18) തോ​ൽ​പി​ച്ചാ​ണ് സി​ന്ധു മു​ന്നേ​റി​യ​ത്. പു​രു​ഷ സിം​ഗി​ൾ​സി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ലീ ​ഹ്യൂ​ണി​നെ തോ​ൽ​പി​ച്ചാ​ണ് പ്ര​ണോ​യി മു​ന്നേ​റി​യ​ത്. സ്കോ​ർ: 21-15, 21-17. താ​യ്‌​ല​ൻ​ഡി​ന്‍റെ ഖോ​സി​റ്റ് ഫെ​റ്റ്പ്ര​ദാ​ബി​നെ 21-13, 21-23, 21-19 സ്കോ​റി​ന് കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് സായ് ര​ണ്ടാം റൗ​ണ്ടി​ൽ എ​ത്തി​യ​ത്. ജ​ർ​മ​നി​യു​ടെ ഫാ​ബി​യ​ൻ റോ​ത്ത് മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തോ​ടെ ശ്രീ​കാന്തും അ​ടു​ത്ത…

Read More

ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി

മുംബൈ: വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും വീണ്ടും കണ്ടുമുട്ടി. മുംബൈയിൽ, പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്ത ശേഷം കാംബ്ലിയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ഇരുവരുമൊത്തുള്ള ചിത്രങ്ങളും കാംബ്ലി ട്വിറ്ററിൽ പങ്കുവച്ചു. “മാസ്റ്റർ ബ്ലാസ്റ്റർ ഐ ലൗവ് യൂ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ഇത് തങ്ങളൊരുമിച്ചുള്ള ആദ്യ സെൽഫിയാണെന്നും കാംബ്ലി കുറിച്ചു. രാജ്യത്തെ ക്രിക്കറ്റ് ആരാധകർ‌ എക്കാലവും മനസിൽ ഓർത്തുവയ്ക്കുന്ന കൂട്ടുകെട്ടാണ് ഇരുവരുടേതും. 1988ൽ നടന്ന സ്കൂൾതല ക്രിക്കറ്റ് മത്സരത്തിൽ ഇരുവരും ചേർന്ന് 664 റൺസിന്‍റെ റിക്കാർഡ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇതോടെയാണ് ഇവർ വാർത്തകളിലെ താരങ്ങളായത്. പിന്നീട്, സച്ചിൻ ലോകക്രിക്കറ്റിലെ അതികായനായി വളർന്നു. എന്നാൽ മോശം ഫോമും സ്ഥിരതയില്ലായ്മയും കാംബ്ലിക്ക്…

Read More