കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്ത്

ദു​ബാ​യ്: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യാ​ണ് കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച​ത്.

പോ​യി​ന്‍റി​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ 1998ല്‍ ​നേ​ടി​യ 887 പോ​യി​ന്‍റാ​ണ് പു​തി​യ പ​ട്ടി​ക​യി​ല്‍ കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. ഇ​ന്ത്യ​ന്‍ നാ​യ​ക​ന് 889 പോ​യി​ന്‍റു​ണ്ട്. ഒ​രു ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പോ​യി​ന്‍റാ​ണി​ത്. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ പു​റ​ത്തെ​ടു​ത്ത മി​ക​വാ​ണ് ഡ​ല്‍ഹി ബാ​റ്റ്‌​സ്മാ​നെ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്.

ര​ണ്ടു സെ​ഞ്ചു​റി ഉ​ള്‍പ്പെ​ടെ 263 റ​ണ്‍സാ​ണ് കോ​ഹ് ലി ​ഈ പ​ര​മ്പ​ര​യി​ല്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. രോ​ഹി​ത് ശ​ര്‍മ ക​രി​യ​റി​ലെ 799 പോ​യി​ന്‍റു​മാ​യി ക​രി​യ​റി​ലെ മി​ക​ച്ച റേ​റ്റിം​ഗ് സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും പ​ട്ടി​ക​യി​ല്‍ മു​ന്നോ​ട്ടു ക​യ​റാ​നാ​യി​ല്ല. രോ​ഹി​ത് ഏ​ഴാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Related posts