പനാജി: ഇംഗ്ലണ്ടും മാലിയും അണ്ടർ 17 ലോകകപ്പ് അവസാന എട്ടിൽ ഇടംപിടിച്ചു. മാലി ഇറാക്കിനെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കു തകർത്തപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ജപ്പാനെതിരേ ഇംഗ്ലണ്ടിന്റെ വിജയം(5-3). ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാസന എൻഡിയേയുടെ ഇരട്ടഗോളുകളാണ് മാലിക്കു ശക്തി പകർന്നത്. മത്സരത്തിന്റെ 25-ാം മിനിറ്റിൽ ഹഡ്ജി ഡ്രാമിയിലൂടെ മാലി മുന്നിലെത്തി. എട്ടു മിനിറ്റിനുശേഷം എൻഡിയേ ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ മാലി രണ്ടു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ, 73-ാം മിനിറ്റിൽ ഫോദെ കൊനാട്ടെയിലൂടെ മാലി ലീഡ് ഉയർത്തിയെങ്കിലും 85-ാം മിനിറ്റിൽ അലി കരീമിലൂടെ ഇറാക്ക് ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ തിരമാല പോലെ അടിച്ചു കയറിയ മാലി 87, 84 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ ആകെ ഗോൾനേട്ടം അഞ്ചാക്കി ഉയർത്തി. 87-ാം മിനിറ്റിൽ കമാര ഗോൾ നേടിയപ്പോൾ അധികസമയത്തിന്റെ നാലാം മിനിറ്റിൽ…
Read MoreCategory: Sports
മഞ്ഞയണിയാന്‍ കൊച്ചി
കൊച്ചി: നെഞ്ചുരികി പ്രാര്‍ഥിച്ച മലയാളികളുടെ ആഗ്രഹ സാഫില്യത്തിന്റെ പൂര്‍ത്തീകരണം നാളെ കലൂര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഡി ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞു ഗോവയിലേക്കു ബ്രസീല്‍ മടങ്ങിയപ്പോള്‍ കേരളക്കര ഒന്നായി പ്രാര്‍ഥിച്ചിരുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി ബ്രസീല്‍ ഇവിടേക്കു വീണ്ടും വരണമേയെന്ന്. ഗ്രൂപ്പ് ചാമ്പ്യന്മാരായാല് മാത്രമേ മഞ്ഞപ്പടയ്ക്കു കൊച്ചിയില്‍ പ്രീ -ക്വാര്‍ട്ടര്‍ കളിക്കാന്‍ അവസരം ലഭിക്കുമായിരുന്നുള്ളൂ. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കെട്ടുക്കെട്ടിച്ചതോടെ ഗോവയില്‍നിന്നു വിറ്റാവോയും സംഘവും കൊച്ചിക്കു വീണ്ടും ടിക്കറ്റെടുത്തു. ഇവിടെ മിന്നും വിജയം സ്വന്തമാക്കി കേരളക്കരയുടെ സ്നേഹം വീണ്ടും നുകര്‍ന്നുള്ള മടക്കമാണു മഞ്ഞപ്പട ആഗ്രഹിക്കുന്നത്. അട്ടിമറി ശക്തികളെന്നു വിളിപ്പേരുള്ള ഹോണ്ടുറാസാണു ബ്രസീലിന്റെ എതിരാളികള്‍. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു വരില്ലെന്നു കാര്‍ലോസ് അമേദ്യൂവിനു നിശ്ചയമുണ്ട്. ഇന്നു രാത്രി എട്ടിനു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് ബ്രസീല്‍-ഹോണ്ടുറാസ് മത്സരം.…
Read More“എന്റെ മക്കളെ വെറുതേവിടൂ…’; അപേക്ഷയുമായി സച്ചിൻ
ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷവും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ നവമാധ്യമങ്ങളിൽ സജീവമാണ്. ഒരുപക്ഷേ വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷവും ഇത്രയേറെ ആരാധകർ പിന്തുടരുന്ന മറ്റൊരു താരവും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. എന്നാൽ നവമാധ്യമങ്ങളിലെ ചിലരുടെ ഇടപെടലുകൾ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ മക്കളുടേതെന്ന പേരിൽ നവമാധ്യമങ്ങളിൽ, പ്രത്യേകിച്ചും ട്വിറ്ററിൽ ചില അക്കൗണ്ടുകൾ ശ്രദ്ധയിൽ പെട്ടെന്നും അതൊക്ക വ്യാജ അക്കൗണ്ടുകളാണെന്നും ക്രിക്കറ്റ് ഇതിഹാസം വ്യക്തമാക്കി. സാറയ്ക്കും അർജുനും ട്വിറ്റർ ആക്കൗണ്ടുകളില്ലെന്ന് ആവർത്തിച്ചു വ്യക്തമായ സച്ചിൻ തന്റെ മക്കളെ വെറുതേവിടണമെന്നും അഭ്യർഥിച്ചു. മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ എത്രയും വേഗത്തിൽ ഇല്ലാതാക്കണമെന്ന് സച്ചിൻ ട്വിറ്റർ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ചില വ്യക്തികൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന ചെയ്തികൾ തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മകൾ സാറ ബോളീവുഡിലേക്ക്…
Read Moreആഫ്രിക്കൻ ഇതിഹാസത്തിന്റെ മകനു ഹാട്രിക്; അമേരിക്ക ക്വാർട്ടറിൽ
ന്യൂഡൽഹി: പരാഗ്വെയെ തകർത്ത് യുഎസ്എ അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു യുഎസ്എയുടെ വിജയം. തിമോത്തി വിയയുടെ ഹാട്രിക്കായിരുന്നു യുഎസ്എ വിജയത്തിന്റെ സവിശേഷത. ആഫ്രിക്കൻ ഫുട്ബോൾ ഇതിഹാസതാരവും രാഷ്ട്രീയ നേതാവുമായിരുന്ന ജോർജ് വിയയുടെ മകനാണ് തിമോത്തി വിയ. ഇംഗ്ലണ്ട്-ജപ്പാൻ മത്സരത്തിലെ വിജയികളെ ക്വാർട്ടറിൽ യുഎസ്എ നേരിടും. മത്സരത്തിന്റെ 18-ാം മിനിറ്റിൽ തിമോത്തി പരാഗ്വെ വലയിൽ പന്തെത്തിച്ചു. ടൂർണമെന്റിൽ തിമോത്തിയുടെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ യുഎസ്എ ഒരു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ തിമോത്തി വീണ്ടും ലക്ഷ്യം കണ്ടു. 64-ാം മിനിറ്റിൽ ആൻഡ്രൂ കാൾട്ടനിലൂടെ യുഎസ്എ ലീഡ് ഉയർത്തി. 70-ാം മിനിറ്റിൽ ജോണ്‍ ഹാക്ക്വർത്തിലൂടെ യുഎസ്എ ലീഡ് നാലാക്കി. ഏഴു മിനിറ്റിനുശേഷം നേടിയ ഗോളിലൂടെ തിമോത്തി ഹാട്രിക് പൂർത്തിയാക്കി. അൽകാസ് ഇന്റർനാഷണൽ കപ്പിൽ ചൈനീസ് ക്ലബ്ബായ ഷാങ്ഹായ്…
Read Moreഅണ്ടർ 17 ലോകകപ്പ്: നാലടിച്ച ജർമനി അവസാന എട്ടിൽ
ന്യൂഡൽഹി: കൊളംബിയയയെ കീഴടക്കി ജർമനി അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണു ജർമനി കെട്ടുകെട്ടിച്ചത്. ന്യൂഡൽഹിയിലെ ജവഹർലാലൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നായകൻ ജാൻ ഫിയറ്റ് അർപിന്റെ ഇരട്ടഗോളുകളാണ് ജർമനിയെ തകർത്തത്. യാൻ ബിസെക്, ജോണ്‍ യെബോ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. 7, 65 മിനിറ്റുകളിലായിരുന്നു അർപിന്റെ ഗോളുകൾ. ബിസെക് 39-ാം മിനിറ്റിലും, യെബോ പത്തുമിനിറ്റിനുശേഷവും കൊളംബിയൻ വലയിൽ പന്തെത്തിച്ചു. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനോട് കീഴടങ്ങിയ ജർമനി കോസ്റ്ററിക്കയെയും ഗിനിയെയും പരാജയപ്പെടുത്തിയിരുന്നു.
Read Moreഅണ്ടർ 17 ലോകകപ്പ്: ജർമനിയും ഇറാനും പ്രീ ക്വാർട്ടറിൽ
കൊച്ചി/പനാജി: മഴയിലും തണുക്കാത്ത പോരാട്ടവീര്യവുമായി ഇരമ്പിക്കയറിയ ജർമൻ കുട്ടികൾ ഗിനിയയെ വീഴ്ത്തി അണ്ടർ 17 ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജർമൻ ജയം. രണ്ടു മത്സരങ്ങൾ ജയിച്ച ജർമനി ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടറിൽ കടന്നത്. ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ്പ് (8), നിക്കൊളാസ് കുയേൻ (62), സാവെർദി സെറ്റിൻ (90+5, പെനൽറ്റി) എന്നിവരാണ് ജർമനിയുടെ സ്കോറർമാർ. ഇബ്രാഹിം സൗമയാണ് (26) ഗിനിയയുടെ ആശ്വാസ ഗോൾ നേടിയത്. സ്കോർ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. കനത്ത പോരാട്ടം നടത്തിയാണ് ഗിനിയ കീഴടങ്ങിയത്. പ്രീ ക്വാർട്ടറിൽ കടക്കണമെങ്കിൽ ജയിച്ചേതീരുമെന്ന അവസ്ഥയിലായിരുന്ന ജർമനി മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തി. എന്നാൽ 26 ാം മിനിറ്റിൽ ഗിനിയ സമനില പിടിച്ചു. രണ്ടാം പകുതിയിൽ കളി ഗിനിയയിൽനിന്ന് ജർമനി പിടിച്ചെടുത്തു. 62 ാം മിനിറ്റിൽ വിജയഗോളും ഇഞ്ചുറി…
Read Moreഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 മഴ കളിച്ചു; പരമ്പര സമനില
ഹൈദരാബാദ്: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ പരമ്പര ഇരുടീമും പങ്കിട്ടു. ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചതോടെ മൂന്നാമത്തെ മത്സരം നിര്‍ണായകമായിരുന്നു. എന്നാൽ കനത്ത മഴമൂലം ഒരു പന്തുപോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ആദ്യ മത്സരം ഇന്ത്യ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചടിച്ച ഓസ്ട്രേലിയ അനായാസ ജയം നേടി.
Read Moreഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്തരുതെന്ന് പാക് ആരാധകർ
ഇസ്ലാമാബാദ്: ഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തയാറാകണമെന്ന് പാക്കിസ്ഥാൻ. ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പാക്കാനാവില്ലെന്നും സുരക്ഷാ പ്രശ്നങ്ങൾ ഏറെയുള്ള നാടാണ് ഇന്ത്യയെന്നും ചൂണ്ടിക്കാട്ടിയാണ് പാക്ക് ആരാധകർ ഈ ആവശ്യം മുന്നോട്ട് വച്ചത്. കഴിഞ്ഞ ദിവസം, ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരം വിജയിച്ചതിനു ശേഷം മടങ്ങിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ബസിനു നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവം മുൻ നിർത്തിയാണ് പാക് ആരാധകർ ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിലെ സോഷ്യയിൽ മീഡയയിൽ ഇതു സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം, പാക് ആരാധകരുടെ ഈ ആവശ്യം ഐസിസി ഇതുവരെ കണ്ടതായി നടിച്ചിട്ടില്ല.
Read Moreമൂന്നടിച്ചു മുന്നിലെത്തി; പരാഗ്വെയും മാലിയും പ്രീ ക്വാർട്ടറിൽ
മുംബൈ/ന്യൂഡൽഹി: പരാഗ്വെയും മാലിയും അണ്ടർ 17 ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നു. ഇന്നു നടന്ന മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്തിയതോടെയാണ് പരാഗ്വെ പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പരാഗ്വെയുടെ വിജയം. ജിയോവാനി ബൊഗാഡോ, ഫെർനാൻഡോ കാർഡോസോ, അന്‍േറാണിയോ ഗലിയാനോ എന്നിവരാണ് പരാഗ്വെയുടെ ഗോളുകൾ നേടിയത്. മൂന്നു ജയങ്ങളുമായി ബി ഗ്രൂപ്പ് ചാന്പ്യൻമാരായാണ് പരാഗ്വെ പ്രീക്വാർട്ടറിൽ എത്തിയത്. രണ്ടാം തോൽവിയോടെ തുർക്കിയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവതാളത്തിലായി. ന്യൂസിലൻഡിനെതിരേ നേടിയ ജയത്തോടെ മാലിയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മാലിയുടെ വിജയം. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് മാലി പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.
Read Moreഅണ്ടർ-17 ഗോൾകീപ്പർ ധീരജ് സിംഗിനെ തേടി വിദേശ ക്ലബ്ബുകൾ
മുംബൈ: അണ്ടർ-17 ലോകകപ്പിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ശ്രദ്ധനേടിയ ഗോൾകീപ്പർ ധീരജ് സിംഗിനെ തേടി വിദേശ ക്ലബ്ബുകൾ. രണ്ട് യൂറോപ്യൻ ക്ലബ്ബുകളും നാല് ഇന്ത്യൻ ക്ലബ്ബുകളും ഓഫറുമായി ധീരജിനെ തേടിയെത്തിയെന്ന് പിതാവ് പറഞ്ഞു. ജർമൻ ക്ലബ്ബാണ് ധീരജിനെ തേടിയെത്തിയ ഒരു ക്ലബ്ബ്. മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ ക്ലബ്ബ് അധികൃതർ കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു. കാഠ്മണ്ഡുവിൽ സാഫ് അണ്ടർ 16 കപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ ധീരജിന്റെ പ്രകടനം നിർണായകമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, ഇന്റർ മിലാൻ പരിശീലകരുടെ നേതൃത്വത്തിൽ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരിൽ ഒരാളും ധീരജായിരുന്നു. ഇതൊക്കെയാണെങ്കിലും സീനിയർ ടീമിൽ ഇടംപിടിക്കണമെങ്കിൽ ധീരജിന് അൽപം ബുദ്ധിമുട്ടേണ്ടി വരും. ഗുർപ്രീത് സന്ധു, സുബ്രതോപാൽ, അമരീന്ദർ സിംഗ് എന്നീ വല്യേട്ടന്മാരുമായും താരതമ്യേന പുതുമുഖമായ വിശാൽ കെയ്ത്തുമായും മത്സരിച്ചു വേണം ധീരജിന് ഇന്ത്യൻ ഗോൾവല കാക്കാനുള്ള അവസരം നേടാൻ.
Read More