അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടും ഫ്രാ​ന്‍​സും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

കോ​ല്‍​ക്ക​ത്ത: അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ൽ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടും ഫ്രാ​ന്‍​സും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. മെ​ക്സി​ക്കോ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ല​ണ്ട് വീ​ഴ്ത്തി​യ​പ്പോ​ൾ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ജ​പ്പാ​നെ ഫ്രാ​ൻ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ്ര്യൂ​സ്റ്റ​ര്‍, ഫോ​ഡ​ൻ, സാ​ഞ്ചോ എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ൾ നേ​ടി​യ​ത്. മെ​ക്സി​ക്കോ​യ്ക്കു വേ​ണ്ടി ലെ​യ്‌​നെ​സ് ഇ​ര​ട്ട​ഗോ​ൾ നേ​ടി​യെ​ങ്കി​ലും ഇം​ഗ്ലീ​ഷു​കാ​രെ പി​ടി​ച്ചു​കെ​ട്ടാ​നാ​യി​ല്ല. ഗൗ​രി ബ്രെ​യ്സി​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​ണ് ഫ്രാ​ൻ​സി​ന് വി​ജ​യം ന​ൽ​കി​യ​ത്. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം മി​യാ​ഷി​റോ ഒ​രു ഗോ​ൾ‌ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഫ്രാ​ൻ​സി​ന്‍റെ വി​ജ​യം ത​ടു​ക്കാ​ൻ ജ​പ്പാ​ൻ​കു​ട്ടി​ക്കാ​യി​ല്ല. പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​യി​രു​ന്നു മി​യാ​ഷി​റോ​യു​ടെ ഗോ​ൾ.   മ​റ്റൊ​രു ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​റാ​ക്കും ഹോ​ണ്ടു​റാ​സും വി​ജ​യി​ച്ചു. ക​രു​ത്ത​രാ​യ ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​റാ​ക്ക് ത​റ​പ​റ്റി​ച്ച​ത്. ന്യൂ​കാ​ലി​ഡോ​ണി​യ​യെ ഏ​ക പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളി​ന് ഹോ​ണ്ടു​റാ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

Read More

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ: നാല് വന്പൻ ടീമുകൾക്ക് റഷ്യയിലേക്ക് ടിക്കറ്റില്ല

മോ​സ്കോ: റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ഇ​ത്ത​വ​ണ പ​ന്തു​രു​ളും​മു​മ്പ് നാല് വ​മ്പ​ൻ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഫു​ട്ബോ​ളി​ലെ എ​ക്കാ​ല​ത്തേ​യും ഫേ​വ​റേ​റ്റ് ടീ​മു​ക​ളാ​യ നാല് പേ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്ക് ടി​ക്ക​റ്റ് ല​ഭി​ച്ചി​ല്ല. ഇ​തി​ൽ പ്ര​മു​ഖ​ർ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മൂ​ന്നാം സ്ഥാ​ന​ക്കാ​രും 2010 ലെ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​യ നെ​ത​ർ​ല​ൻ​ഡ്സാ​ണ്. ആ​ര്യ​ൻ റോ​ബ​ൻ ന​യി​ക്കു​ന്ന ഓ​റ​ഞ്ചു​പ​ട പ്ലേ ​ഓ​ഫ് ക​ളി​ക്കാ​നു​ള്ള അ​വ​സ​രം​പോ​ലും ല​ഭി​ക്കാ​തെ പു​റ​ത്താ​യി. ചൊ​വ്വാ​ഴ്ച ന​ട​ന്ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​നെ ഏ​ഴു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന് യോ​ഗ്യ​ത നേ​ടാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ വ​മ്പ​ൻ ല​ക്ഷ്യ​ത്തി​നു​മു​മ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സു​കാ​ർ വീ​ണു. മ​ത്സ​രം ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ജ​യി​ച്ചെ​ങ്കി​ലും യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്നു. യു​എ​സ്എ​യാ​ണ് യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ​പോ​യ മ​റ്റൊ​രു ടീം. ​അ​വ​സാ​ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ കു​ഞ്ഞ​ൻ​മാ​രാ​യ ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടു​ബാ​ഗോ​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് അ​മേ​രി​ക്ക പ​രാ​ജ​യ​പ്പെ​ട്ട​ത്. 1986 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​എ​സ്എ ലോ​ക​ക​പ്പി​ന് എ​ത്താ​തി​രി​ക്കു​ന്ന​ത്.…

Read More

നെ​ഹ്റ വി​ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ പേ​സ​ർ ആ​ശി​ഷ് നെ​ഹ്റ വി​ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന് ന്യൂസി​ല​ൻ​ഡി​നെ​തി​രെ ഹോം ​ഗ്രൗ​ണ്ടാ​യ ഫി​റോ​ഷ​കോ​ട്‌​ല​യി​ൽ ന​ട​ക്കു​ന്ന ട്വ​ന്‍റി-20​യോ​ടെ മ​ത്സ​ര​ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ക്കാ​നാ​ണ് നെ​ഹ്റ ത​യാ​റെ​ടു​ക്കു​ന്ന​ത്. മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ നെ​ഹ്റ ത​ന്‍റെ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ​രി​ശീ​ല​ക​ൻ ര​വി​ശാ​സ്ത്രി​യോ​ടും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യോ​ടും സം​സാ​രി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. അ​ടു​ത്ത പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലും ക​ളി​ക്കാ​ര​നാ​യി നെ​ഹ്റ ക​ള​ത്തി​ലു​ണ്ടാ​വി​ല്ലെ​ന്നാ​ണ് വി​വ​രം. 1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ഓസീസിന് വിജയം സമ്മാനിച്ചത് ബൗളർമാരെന്ന് ഭുവനേശ്വർ കുമാർ

ഗോഹട്ടി: ഓസീസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് അവർക്ക് രണ്ടാം ട്വന്‍റി-20യിൽ മികച്ച വിജയം സമ്മാനിച്ചതെന്ന് ഇന്ത്യൻ ടീമംഗം ഭുവനേശ്വർ കുമാർ. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ വേഗത്തിൽ പുറത്തായപ്പോൾ മുതൽ തിരിച്ചടി മനസിലായിരുന്നുവെന്നു പറഞ്ഞ ഭുവനേശ്വർ കുമാർ കുറഞ്ഞ സ്കോർ ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കിയെന്നും പറഞ്ഞു. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനാവാഞ്ഞത് തിരിച്ചടിയായെന്നും അടുത്ത മത്സരത്തിൽ ടീമിന് മികച്ച തിരിച്ചുവരവ് നടത്താനാകുമെന്നും ഇന്ത്യൻ പേസർ കൂട്ടിച്ചേർത്തു. മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 119 റൺസിന്‍റെ വിജയലക്ഷ്യം 15.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ മറികടന്നു. അ​ർ​ധ സെ​ഞ്ചു​റി കു​റി​ച്ച മോ​യി​സ് ഹെ​ൻ​ട്രി​ക്കും (62) ട്രാ​വി​സ് ഹെ​ഡു​മാ​ണ് (48) ഓ​സീ​സ് വി​ജ​യ ശി​ൽ​പ്പി​ക​ൾ. 13 റ​ൺ​സി​ന് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി ഓ​സ്ട്രേ​ലി​യ​യെ ഇ​ന്ത്യ തു​ട​ക്ക​ത്തി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ങ്കി​ലും ഹെ​ൻ​ട്രി​ക്കും ട്രാ​വി​സും മ​ത്സ​രം ത​ട്ടി​യെ​ടുക്കുകയായിരുന്നു. നേ​ര​ത്തെ…

Read More

ഹോക്കി: ഇന്ത്യൻ ലക്ഷ്യം നഷ്ടപ്രതാപം വീണ്ടെടുക്കൽ

ധാ​ക്ക: ഒ​രു കാ​ല​ത്ത് ലോ​ക​ഹോ​ക്കി അ​ട​ക്കി വാ​ണ​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീം. ​പി​ന്നെ ത​ക​ര്‍ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ ടീം ​ഇ​പ്പോ​ള്‍ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​തി​യി​ലാ​ണ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ല്‍ ഇ​ന്നാ​രം​ഭി​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത് ന​ഷ്ട​പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നു​റ​ച്ചാ​ണ്. ജ​പ്പാ​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഏ​ഷ്യ​യി​ലെ ഹോ​ക്കി ആ​വേ​ശ​ത്തി​നു തു​ട​ക്ക​മാ​വു​ക. ഇ​ന്ത്യ​ന്‍ ഹോ​ക്കി​യി​ല്‍ ഒ​രു പു​തു​യു​ഗ​ത്തി​നു ഈ ​ഏ​ഷ്യാ​ക​പ്പ് തു​ട​ക്ക​മി​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. റോ​ള​ണ്ട് ഓ​ള്‍ട്ട്മാ​നെ പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ര്‍ന്നെ​ത്തി​യ പു​തി​യ പ​രി​ശീ​ല​ക​ന്‍ ജോ​ഡ് മാ​രി​ഞ്ഞെ​യു​ടെ ആ​ദ്യ പ​രീ​ക്ഷ​യാ​ണി​ത്. 43കാ​ര​നാ​യ മാ​രി​ഞ്ഞെ​യ്ക്ക് ഈ ​പ​രീ​ക്ഷ വി​ജ​യി​ക്കു​ക അ​ത്ര അ​നാ​യാ​സ​മാ​കി​ല്ല. ഇ​ന്ത്യ​ന്‍ ടീ​മി​നെ ലോ​ക​റാ​ങ്കിം​ഗി​ല്‍ 12-ാം സ്ഥാ​ന​ത്തു നി​ന്നും ആ​റാം സ്ഥാ​ന​ത്തേ​ക്കെ​ത്തി​ച്ച റോ​ള​ണ്ട് ഓ​ള്‍ട്ട്മാ​ന്‍റെ ക​സേ​ര​യി​ല്‍ ഇ​രി​പ്പ് ഉ​റ​യ്ക്ക​ണ​മെ​ങ്കി​ല്‍ മാ​രി​ഞ്ഞെ​യ്ക്ക് ഏ​റെ മു​മ്പോ​ട്ടു പോ​കേ​ണ്ട​തു​ണ്ട്. മി​ഡ്ഫീ​ല്‍ഡ​ര്‍ മ​ന്‍പ്രീ​ത് സിം​ഗ് ന​യി​ക്കു​ന്ന നീ​ല​പ്പ​ട ക​ഴി​ഞ്ഞ ടൂ​ര്‍ണ​മെ​ന്‍റി​ലെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​ണ്. ബ​ദ്ധ​വൈ​രി​ക​ളാ​യ പാ​കി​സ്ഥാ​നും ആ​തി​ഥേ​യ​രാ​യ ബം​ഗ്ലാ​ദേ​ശും ഉ​ള്‍പ്പെ​ട്ട പൂ​ള്‍ എ​യി​ലാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്.…

Read More

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ബ്ര​സീ​ലും ഇ​റാ​നും പ്രീ​ക്വാ​ർ​ട്ട​റി​ൽ

കൊ​ച്ചി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലും ഇ​റാ​നും പ്രീ​ക്വാ​ർ​ട്ട​റി​ൽ. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഉ​ത്ത​ര​കൊ​റി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് പരാജയപ്പെടുത്തിയാണ് ബ്രസീൽ പ്രീക്വാർട്ടറിന് അർഹരായത്. ജ​ർ​മ​നി​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് തകർത്താണ് ഇ​റാ​ൻ അവസാന പതിനാറിൽ ഇടംനേടിയത്. ലി​ങ്ക​ണും പൗ​ളീ​ഞ്ഞോ​യു​മാ​ണ് ബ്ര​സീ​ലി​ന്‍റെ ഗോ​ൾ നേ​ടി​യ​ത്. ശ​ക്ത​രാ​യ ബ്ര​സീ​ലി​നെ ആ​ദ്യ പ​കു​തി​യി​ൽ പൂ​ട്ടി​യ ഉ​ത്ത​ര​കൊ​റി​യ ര​ണ്ടാം പ​കു​തി​യി​ൽ ഉ​ല​ഞ്ഞു. ക​ടു​ക​ട്ടി കൊ​റി​യ​ൻ പ്ര​തി​രോ​ധം പൊ​ളി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബ്ര​സീ​ലി​നു ല​ഭി​ച്ച ഫ്രീ​കി​ക്കാ​ണ് ക​ളി​യു​ടെ ഗ​തി​മാ​റ്റി​യ​ത്. ബോ​ക്സി​നു തൊ​ട്ടു​പു​റ​ത്തു​നി​ന്നും വേ​വേ​ഴ്സ​ൺ എ​ടു​ത്ത ഫ്രീ​കി​ക്ക് ഉ​ത്ത​ര​കൊ​റി​യ​ൻ പ്ര​തി​രോ​ധ മ​തി​ലി​ൽ ത​ട്ടി ബൗ​ൺ​സ് ചെ​യ്തു. ബോ​ക്സി​ൽ‌ ത​ക്കം​പാ​ർ​ത്തു​നി​ന്ന ലി​ങ്ക​ൺ ഉ​യ​ർ​ന്നു പൊ​ങ്ങി​യ പ​ന്തി​നൊ​പ്പം ചാ​ടി ത​ല​വ​ച്ചു. ഗോ​ളി സി​ൻ താ​യി സോം​ഗി​നെ​യും ക​ട​ന്ന് പ​ന്ത് ഉ​ത്ത​ര​കൊ​റി​യ​യു​ടെ വ​ല​യി​ൽ. അ​തു​വ​രെ ക​ന​ത്ത പ്ര​തി​രോ​ധം തീ​ർ​ത്ത ഉ​ത്ത​ര​കൊ​റി​യ ഉ​ല​ഞ്ഞു. അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ബ്ര​സീ​ൽ ലീ​ഡ് വ​ർ‌​ധി​പ്പി​ക്കു​ക​യും ചെ​യ്തു.…

Read More

പരമ്പര പിടിക്കാൻ ടീം ഇന്ത്യ

ഗോ​ഹ​ട്ടി: ത​ട​യാ​നാ​കാ​ത്ത ആ​ത്മ​വീ​ര്യ​വു​മാ​യി ബ​ര്‍സാ​പ​ര സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ ഇ​ന്നു കാ​ലെ​ടു​ത്തു വ​യ്ക്കു​ന്ന​ത് പ​ര​മ്പ​ര പി​ടി​ക്കു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യ​വു​മാ​യി. പ​ര​മ്പ​ര നേ​ട്ട​ങ്ങ​ളു​ടെ ആ​വ​ര്‍ത്ത​ന​ത്തി​ന് ഇ​ന്ത്യ കോ​പ്പു കൂ​ട്ടു​മ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​ക്കി​ത് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ പ​ര​മ്പ​ര ന​ഷ്ട​മാ​കു​മെ​ന്ന​തി​നാ​ല്‍ ഓ​സീ​സി​നും പൊ​രു​തി​ക്ക​ളി​ച്ചേ മ​തി​യാ​കൂ. ജ​യി​ച്ചാ​ല്‍ പ​ര​മ്പ​ര നേ​ട്ട​ത്തി​നു​ള്ള സാ​ധ്യ​ത​യും ഇ​തു​വ​രെ​യു​ള്ള പ​രാ​ജ​യ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച നാ​ണ​ക്കേ​ടി​ല്‍ നി​ന്ന് തെ​ല്ലാ​ശ്വാ​സ​വും ഓ​സ്‌​ട്രേ​ലി​യ​യെ കാ​ത്തി​രി​ക്കു​ന്നു. ഇ​പ്പോ​ള്‍ 1-0 എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. റാ​ഞ്ചി​യി​ല്‍ ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്‍പ​ത് വി​ക്ക​റ്റി​നാ​ണ് കോ​ഹ്‌​ലി​പ്പ​ട ഓ​സ്‌​ട്രേ​ലി​യ​യെ ത​റ​പ​റ്റി​ച്ച​ത്. ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​ക​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ വിജയം ഇ​ന്ത്യ​ന്‍ പ​ക്ഷ​ത്താ​ണ്. 14 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ത്തി​ലും ഇ​ന്ത്യ വി​ജ​യം കൈ​യ​ട​ക്കി. 2012 സെ​പ്റ്റം​ബ​ര്‍ 28 മു​ത​ല്‍ ഇ​തു​വ​രെ ഒ​രു ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ…

Read More

കൊച്ചിക്ക് ഇന്നു ബ്രസീലിന്‍റെ വിട

കൊ​ച്ചി: കൊ​ച്ചി ന​ല്കി​യ പി​ന്തു​ണ​യ്ക്കും സ്നേ​ഹ​ത്തി​നും ഒ​ബ്രി​ഗാ​ദോ (ന​ന്ദി) ചൊ​ല്ലി​പ്പി​രി​യാ​ന്‍ മ​ഞ്ഞ​പ്പ​ട. കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ ഒ​രു വി​ജ​യം കൂ​ടി നേ​ടി നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാ​ന്‍ കാ​ന​റി​ക​ള്‍ ഒ​രു​ങ്ങു​ന്നു. ആ​വേ​ശ​ത്തി​നു തെ​ല്ലു ശ​മ​നം ന​ല്‍കി​യ ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേഷം ഇ​ന്നു വീ​ണ്ടും ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യം പൂ​ര​പ്പ​റ​മ്പാ​കും. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി​യ ടീം ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണു ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി ബൂ​ട്ട​ണി​യു​ന്ന​ത്. ഇ​ന്നു രാ​ത്രി എ​ട്ടി​നു ഉ​ത്ത​ര കൊ​റി​യ​യാ​ണ് കാ​ന​റി​ക്കൂ​ട്ട​ത്തി​ന്‍റെ ചി​റ​ക​ടി​ക്കു വെ​ല്ലു​വി​ളി​യു​മാ​യെ​ത്തു​ന്ന​ത്. പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ക്കാ​ന്‍ വി​റ്റാ​വോ​യും കൂ​ട്ട​രും ഇ​ന്ന് ഉ​ത്ത​ര കൊ​റി​യ​ന്‍ സം​ഘ​ത്തെ മ​റി​ട​ന്നാ​ല്‍ ഭ​യാ​ശ​ങ്ക​ക​ളി​ല്ലാ​തെ ബ്ര​സീ​ലി​നു പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നം തു​ട​ര്‍ന്നാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ ഇ​തു സാ​ധി​ക്കു​ക​യും ചെ​യ്യും. അ​വ​സാ​ന പോ​രാ​ട്ട​ത്തി​ല്‍ താ​ര​ത​മ്യേ​ന ദു​ര്‍ബ​ല​രാ​യ നൈ​ജ​റാ​ണു മ​ഞ്ഞ​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ള്‍. ഗോ​വ​യി​ല്‍ ന​ട​ക്കു​ന്ന ആ ​മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ജ​യം നേ​ടി…

Read More

ഒന്നില്‍ വന്ദേമാതരം, രണ്ടില്‍ പരാജയം

ന്യൂ​ഡ​ല്‍ഹി: ആ​ദ്യ​ന്തം ആ​ക്ര​മി​ച്ചു ക​ളി​ച്ച ഇ​ന്ത്യ വരുത്തി യ പി​ഴ​വു​ക​ളുണ്ടാക്കിയ വി​ട​വി​ലൂ​ടെ അ​ടി​ച്ച ര​ണ്ടു ഗോ​ളു​ക​ളി​ല്‍ കൊ​ളം​ബി​യ​യ്ക്കു ജ​യം. അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ എ​ണ്‍പ​താം മി​നി​റ്റി​ല്‍ ഇ​ന്ത്യ എ​തി​രാ​ളി​യെ സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു കെ​ട്ടി​യ ക​ളി​യി​ല്‍ തൊ​ട്ട​ടു​ത്ത നി​മി​ഷം മ​റു​പ​ടി ഗോ​ള​ടി​ച്ചാ​ണ് കൊ​ളം​ബി​യ വി​ജ​യം കൈ​ക്ക​ലാ​ക്കി​യ​ത്. സ​ഞ്ജീ​വ് സ്റ്റാ​ലി​ന്‍റെ കോ​ര്‍ണ​ര്‍ ക്രോ​സി​ല്‍ ജീ​ക്സ​ണ്‍ ത​നൗ​ജം ആ​ണ് ഇ​ന്ത്യ​ക്ക് വേ​ണ്ടി ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. സ​മ​നി​ല ഗോ​ളി​ന്‍റെ ആ​വേ​ശം തീ​രും മു​മ്പേ കൊ​ളം​ബി​യ തി​രി​ച്ച​ടി​ച്ചു. ബോ​ക്സി​ലെ വി​ട​വ് മു​ത​ലെ​ത്ത് കൊ​ള​മ്പി​യ​ക്ക് വേ​ണ്ടി ജു​വാ​ന്‍ പെ​ന​ലോ​സ ത​ന്‍റെ ര​ണ്ടാം ഗോ​ളും നേ​ടി. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഇ​തോ​ടെ പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​യു​ക​യാ​ണെ​ന്നു പ​റ​യാം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​ക്ക് എ​ന്തെ​ങ്കി​ലും സാ​ധ്യ​ത​യു​ള്ളൂ. ഒ​റ്റ ഗോ​ളി​ല്‍ ആരവം അ​മേ​രി​ക്ക​യോ​ട് തോ​റ്റ​തി​ന്‍റെ പ്ര​തി​കാ​രം കൊ​ളം​ബി​യ​യു​ടെ നെ​ഞ്ചി​ല്‍ തീ​ര്‍ക്കു​മെ​ന്നു​റ​പ്പി​ച്ചാ​യി​രു​ന്നു…

Read More

ഇന്ത്യക്കു കൊളംബിയന്‍ പരീക്ഷ

ന്യൂ​ഡ​ല്‍ഹി: ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തോ​റ്റെ​ങ്കി​ലും പൊ​രു​തി​യ​തി​ന്‍റെ ഊ​ര്‍ജ​വു​മാ​യി ഇ​ന്ന് ക​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് എ​തി​രാ​ളി​ക​ള്‍ വാ​ള്‍ഡ​റാ​മ​യു​ടെ​യും ഹി​ഗ്വി​റ്റ​യു​ടെ​യും പി​ന്മു​റ​ക്കാ​രാ​യ കൊ​ളം​ബി​യ. ആ​ദ്യ​മാ​യി ഒ​രു ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​നി​റ​ങ്ങി​യ ഇ​ന്ത്യ്ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി​രു​ന്നു ആ​ദ്യ മ​ത്സ​രം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍ക്ക് ക​രു​ത്ത​രാ​യ അ​മേ​രി​ക്ക​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും സ്‌​കോ​ര്‍കാ​ര്‍ഡ് സൂ​ചി​പ്പി​ക്കും പോ​ലെ അ​ത്ര മോ​ശ​മ​ല്ലാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ കൗ​മാ​ര​നി​ര​യു​ടെ പ്ര​ക​ട​നം. ഡ​ല്‍ഹി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ത​ങ്ങ​ളേ​ക്കാ​ള്‍ വ​മ്പ​ന്മാ​രാ​യ എ​തി​രാ​ളി​ക​ളെ യാ​തൊ​രു പ​ക​പ്പു​മി​ല്ലാ​തെ​യാ​ണ് അ​മ​ര്‍ജി​ത് സിം​ഗ് കി​യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ​യ്യ​ന്മാ​ര്‍ നേ​രി​ട്ട​ത്. അ​തേ അ​ഗ്നി​പ​രീ​ക്ഷ​ണ​മാ​ണ് ഇ​ന്നും ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത്. അ​തും അ​തേ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ത​ന്നെ. ആ​ദ്യ ക​ളി ഘാ​ന​യോ​ടു തോ​റ്റെ​ങ്കി​ലും ലാ​റ്റി​ന​മേ​രി​ക്ക​ക്കാ​രെ എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ല. സ്വ​ര്‍ണ ത​ല​മു​ടി​ക്കാ​ര​ന്‍ കോ​മ​ള്‍ ത​ട്ടാ​ലി​ന്‍റെ പ്ര​ക​ട​നം ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​താ​യി​രു​ന്നു. ത​ട്ടാ​ലി​നൊ​പ്പം മു​ന്നേ​റ്റ​നി​ര​യി​ല്‍ ക​ളി​ച്ച അ​നി​കേ​ത് യാ​ദ​വും ത​ന്‍റെ പ്ര​തി​ഭ​യ്‌​ക്കൊ​ത്ത പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ്ര​തി​രോ​ധ ദ്വ​യ​ങ്ങ​ളാ​യ അ​ന്‍വ​ര്‍…

Read More