ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ൻ കു​തി​പ്പി​ൽ ത​ക​ർ​ന്ന്‌ മ​ലേ​ഷ്യ

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്കു വി​ജ​യം. ക​രു​ത്ത​രാ​യ മ​ലേ​ഷ്യ​യെ ര​ണ്ടി​നെ​തി​രേ ആ​റു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്. ഒ​രു ഗോ​ൾ നേ​ടു​ക​യും ഒ​രു ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത ഗു​ർ​ജ​ന്ത് സിം​ഗാ​ണ് ക​ളി​യി​ലെ താ​രം. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ അ​കാ​ശ്ദീ​പി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ ലീ​ഡ് നേ​ടി​യ​ത്. ര​ണ്ടാം ക്വാ​ർ​ട്ട​റി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗി​ലൂ​ടെ ഇ​ന്ത്യ ലീ​ഡ് ഉ​യ​ർ​ത്തി. ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ഹ​ർ​മ​ൻ​പ്രീ​ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 24-ാം മി​നി​റ്റി​ൽ എ​സ്.​കെ.​ഉ​ത്ത​പ്പ വീ​ണ്ടും മ​ലേ​ഷ്യ​ൻ വ​ല കു​ലു​ക്കി. 33-ാം മി​നി​റ്റി​ൽ ഗു​ർ​ജ​ന്ത് സിം​ഗും 40-ാം മി​നി​റ്റി​ൽ എ​സ്.​വി.​സു​നി​ലും മ​ലേ​ഷ്യ​ൻ നെ​റ്റി​ൽ പ​ന്തെ​ത്തി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ ഗോ​ൾ​നേ​ട്ടം അ​ഞ്ചാ​യി. 50-ാം മി​നി​റ്റി​ലും 59-ാം മി​നി​റ്റി​ലും മ​ലേ​ഷ്യ ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും പ്ര​തീ​ക്ഷ​ക​ൾ അ​ക​ന്നു​നി​ന്നു. ക​ളി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ സ​ർ​ദാ​ർ സിം​ഗ് നേ​ടി​യ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ മ​ലേ​ഷ്യ​യു​ടെ ശ​വ​പ്പെ​ട്ടി​യി​ൽ അ​വ​സാ​ന ആ​ണി​യും…

Read More

ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ

കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ. മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ മ​ലേ​ഷ്യ​യു​ടെ ലീ ​ചോം​ഗ് വീ​യെ 21-17, 11-21, 21-19 എ​ന്ന സ്കോ​റി​ന് അ​ട്ടി​മ​റി​ച്ചാ​ണ് പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. അ​തേ​സ​മ​യം, പി.​വി. സി​ന്ധു ആ​ദ്യ റൗ​ണ്ടി​ൽ​ത​ന്നെ പു​റ​ത്താ​യി. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ചൈ​ന​യു​ടെ ചെ​ൻ യൂ​ഫി​യാ​ണ് സി​ന്ധു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 21-17, 23-21 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ തോ​ൽ​വി. കൊ​റി​യ ഓ​പ്പ​ണ്‍ നേ​ടി​യ​ശേ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് സി​ന്ധു തു​ട​ക്ക​ത്തി​ൽ​ത​ന്നെ പു​റ​ത്താ​കു​ന്ന​ത്. മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം സൈ​ന നെ​ഹ്വാ​ൾ ര​ണ്ടാം റ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​നി​ന്‍റെ ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വ് ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്താ​ണ് സൈ​ന ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി​യ​ത്.

Read More

ഏ​ക​ദി​ന പ​ര​മ്പ​ര: ആ​സ്റ്റ്ലി​ക്കു പ​ക​രം ഇ​ഷ് സോ​ദി

മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ​നി​ന്നും പ​രി​ക്കേ​റ്റ റ്റോ​ഡ് ആ​സ്റ്റ്ലി​യെ ഒ​ഴി​വാ​ക്കി. ആ​സ്റ്റ്ലി​ക്കു പ​ക​രം ഇ​ഷ് സോ​ദി​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ​ൻ​സ് ഇ​ല​വ​നു​മാ​യി ന​ട​ന്ന ആ​ദ്യ വാം ​അ​പ് മ​ത്സ​ര​ത്തി​ലാ​ണ് ആ​സ്റ്റ്ലി​ക്കു പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​ൽ മൂ​ന്നു പ​ന്തു​ക​ൾ മാ​ത്ര​മാ​ണ് ആ​സ്റ്റ്ലി എ​റി​ഞ്ഞ​ത്. മൂ​ന്നു ആ​ഴ്ച​ത്തെ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 സ്ക്വാ​ഡി​ൽ സോ​ദി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സോ​ദി ലു​ധി​യാ​ന​യി​ലാ​ണ് ജ​നി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര ഞാ​യ​റാ​ഴ്ച​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.  

Read More

ഡെൻമാർക്ക് ഓപ്പണ്‍: സിന്ധു പുറത്ത്

ഒഡെൻസ്: ഡെൻമാർക്ക് ഓപ്പണ്‍ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയുടെ ലോക പത്താം നന്പർ താരം ചെൻ യുഫേയിയോടാണ് പരാജയപ്പെട്ടത്. സ്കോർ: 17-21, 21-23. കഴിഞ്ഞ മാസം ജപ്പാൻ ഓപ്പണിൽ നടന്ന മത്സരത്തിലും സിന്ധു രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു.

Read More

ക​ളി​ക്കു​ന്ന കോ​ഹ്ലി​യേ​ക്കാ​ൻ പ്ര​തി​ഫ​ലം പ​രി​ശീ​ലി​പ്പി​ക്കു​ന്ന ശാ​സ്ത്രി​ക്ക്

മും​ബൈ: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ൻ എ​ന്ന നേ​ട്ടം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​ക്ക്. ഇ​എ​സ്പി​എ​ൻ ക്രി​ക്ഇ​ൻ​ഫോ​യു​ടെ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 11.7 ല​ക്ഷം ഡോ​ള​റാ(10 കോ​ടി രൂ​പ)​ണ് ശാ​സ്ത്രി​യു​ടെ വാ​ർ​ഷി​ക വ​രു​മാ​നം. ഡാ​ര​ൻ ലേ​മാ​ൻ, ട്രെ​വ​ർ ബെ​യ്ലി​സ് എ​ന്നി​വ​രാ​ണ് ശാ​സ്ത്രി​ക്കു പി​ന്നി​ലു​ള്ള​വ​ർ. 55 ല​ക്ഷം ഡോ​ള​ർ, 52 ല​ക്ഷം ഡോ​ള​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വ​ർ യ​ഥാ​ക്ര​മം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ സ്റ്റീ​വ​ൻ സ്മി​ത്താ​ണ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത്. 14 ല​ക്ഷം ഡോ​ള​റി​ല​ധി​ക​മാ​ണ് സ്മി​ത്ത് ഒ​രു വ​ർ​ഷം നേ​ടു​ന്ന​ത്. സിം​ബാ​ബ്വെ ക്യാ​പ്റ്റ​ൻ ഗ്രേം ​ക്രീ​മ​ർ ഡ്രോ​സി​നു കി​ട്ടു​ന്ന തു​ക​യു​ടെ 20 മ​ട​ങ്ങാ​ണ് സ്റ്റീ​വ​ൻ സ്മി​ത്തി​ന് കി​ട്ടു​ന്ന​ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ഒ​രു വ​ർ​ഷം നേ​ടു​ന്ന​ത് 10 ല​ക്ഷം ഡോ​ള​റാ​ണ്. എ​ന്നാ​ൽ ബി​സി​സി​ഐ​യി​ൽ നി​ന്നു​ള്ള…

Read More

ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് സ​മ​നി​ല. ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ക​ളി​യു​ടെ 41 ാം മി​നി​റ്റി​ൽ കൊ​റി​യ​യാ​ണ് ആ​ദ്യം ലീ​ഡ് എ​ടു​ത്ത​ത്. ലി ​ജു​ങ്ജു​വാ​യി​രു​ന്നു കൊ​റി​യ​ൻ സ്കോ​റ​ർ. അ​വ​സാ​ന നി​മി​ഷം​വ​രെ ഒ​രു ഗോ​ൾ ലീ​ഡി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ കൊ​റി​യ​ക്ക് ഇ​ന്ത്യ തി​രി​ച്ച​ടി ന​ൽ​കി. ഡി​ഫ​ൻ​ഡ​ർ ഗു​ര്‍​ജ​ന്ത് സിം​ഗി​ലൂ​ടെ ഇ​ന്ത്യ സ​മ​നി​ല പി​ടി​ച്ചു.

Read More

വീ​ണ്ടും ഒ​ത്തു​ക​ളി വി​വാ​ദം; പാ​ക് ഓ​പ്പ​ണ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം വി​ല​ക്ക്

ഇ​സ്ലാ​മാ​ബാ​ദ്: ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​ര​ത്തി​നു വി​ല​ക്ക്. ഓ​പ്പ​ണ​ർ ഖാ​ലി​ദ് ല​ത്തീ​ഫി​നാ​ണു വി​ല​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണു വി​ല​ക്ക്. പാ​കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ല​ത്തീ​ഫ് ഒ​ത്തു​ക​ളി ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ്(​പി​സി​ബി) ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ലാ​ഹോ​ർ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. കൂ​ടാ​തെ 10 ല​ക്ഷം രൂ​പ പി​ഴ​യും താ​ര​ത്തി​നു വി​ധി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​ത്ത​രം ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ബാ​റ്റ്സ്മാ​നാ​യ ല​ത്തീ​ഫി​ന് വിലക്കുണ്ട്. പാ​കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഇ​സ്ലാ​മാ​ബാ​ദ് യു​ണൈ​റ്റ​ഡി​ന്‍റെ താ​ര​മാ​യ ല​ത്തീ​ഫ് പാ​കി​സ്ഥാ​ൻ ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളി​ലും 13 20 ട്വ​ന്‍റി മ​ൽ​സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.

Read More

ആനന്ദ് ജോസഫ് എന്ന ഇടുക്കിക്കാരന്‍ ചില്ലറക്കാരനല്ല

ചില്ലറക്കാരനല്ല ഈ മുണ്ടിയെരുമക്കാരന്‍. എറിഞ്ഞുവീഴ്ത്തിയത് ഹരിയാനയുടെ ആറു വിക്കറ്റുകള്‍. ആനന്ദ് ജോസഫ് എന്ന മുണ്ടിയെരുമക്കാരനാണ് സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനുവേണ്ടി 28 റണ്‍സ് മാത്രം വഴങ്ങി ഹരിയാനയുടെ ആറു വിക്കറ്റുകള്‍ പിഴുത് ദേശിയശ്രദ്ധ ആകര്‍ഷിച്ചത്. ചണ്ഡിഗഡില്‍ നടക്കുന്ന അണ്ടര്‍-23 സി.കെ. നായിഡു ടൂര്‍ണമെന്റില്‍ ആനന്ദ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം 40 ഓവറില്‍ വെറും 90 റണ്‍സിന് ഹരിയാനയെ കേരളം ചുരുട്ടികൂട്ടിയപ്പോള്‍ താണ്ഡവത്തിന് നേതൃത്വം വഹിച്ചത് ആനന്ദിന്റെ തീപാറുന്ന ബോളുകളായിരുന്നു. 12 ഓവറുകളിലായി വെറും 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹരിയാനയുടെ ആറു വിക്കറ്റുകള്‍ ഈ ഹൈറേഞ്ചുകാരന്‍ സ്വന്തം പോക്കറ്റിലാക്കിയത്. ആനന്ദിന്റെ ബോളുകള്‍ക്ക് മറുപടിയില്ലാത്ത അവസ്ഥയിലായിരുന്നു ഹരിയാന. ഫാസ്റ്റ് ബൗളറായ ആനന്ദിന്റെ പ്രകടനങ്ങളും ആക്ഷനും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയ ടീമിന്റെ വാതില്‍ ഉടന്‍തന്നെ ഈ പ്രതിഭയ്ക്കുമുന്‍പില്‍ തുറക്കുമെന്നാണ് പ്രതീക്ഷ. 22 വയസുകാരനായ ആനന്ദ്…

Read More

പൃഥ്വിയെ പ്രശംസിച്ച് കിവി താരം

സച്ചിന്‍ രണ്ടാമന്‍ എന്ന് ആരാധകരും കളിക്കാരും വാഴ്ത്തുന്ന പൃഥ്വി ഷായെ പ്രകീര്‍ത്തിച്ച് ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടും. ന്യൂസിലന്‍ഡിനെതിരായ പരിശീലന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനായി കളിച്ച പൃഥ്വി അര്‍ധസെഞ്ചുറി നേടിയിരുന്നു. മത്സരശേഷമാണ് ബോള്‍ട്ട് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഞാന്‍ കേട്ടു അവന്‍ പതിനേഴുകാരനാണെന്ന്. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്ത് മനോഹരമായാണ് അവന്‍ കളിക്കുന്നത്. പന്ത് മത്സരത്തിന്റെ തുടക്കത്തിലേ തന്നെ സ്വിംഗ് ചെയ്യാന്‍ തുടങ്ങിയിരുന്നു എന്നാല്‍ ഒരിക്കല്‍ പോലും അതവനെ കുഴപ്പത്തിലാക്കിയില്ല. അവന് മികച്ച ഭാവിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.ആദ്യ കാഴ്ച്ചയില്‍ തന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് അവനിലുണ്ട്- കിവി എക്‌സ്പ്രസ് പറയുന്നു.  

Read More

സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്: ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്

ച​ണ്ഡി​ഗ​ഡ്: സി.​കെ. നാ​യി​ഡു ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള അ​ണ്ട​ര്‍ 23 ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് ഹ​രി​യാ​ന​യ്‌​ക്കെ​തി​രേ 33 റ​ണ്‍സ് തോ​ല്‍വി. ര​ണ്ട് ഇ​ന്നിം​ഗ്‌​സു​ക​ളി​ലു​മാ​യി എ​ട്ടു വി​ക്ക​റ്റ് നേ​ടി മ​ല​യാ​ളി ഫാ​സ്റ്റ് ബൗ​ള​ര്‍ ആ​ന​ന്ദ് ജോ​സ​ഫ് തി​ള​ങ്ങി​യെ​ങ്കി​ലും കേ​ര​ള​ത്തി​നു വി​ജ​യി​ക്കാ​നാ​യി​ല്ല. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഹ​രി​യാ​ന​യെ കേ​വ​ലം 96 റ​ണ്‍സി​നു പു​റ​ത്താ​ക്കി​യ​പ്പോ​ള്‍ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് ആ​ന​ന്ദ് ജോ​സ​ഫ് നേ​ടി​യ​ത്. കേ​ര​ള​ം ആ​ദ്യ ഇ​ന്നിം​ഗ്‌​സിൽ 153 റ​ണ്‍സ് നേ​ടി​യി​രു​ന്നു. 57 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീഡ് നേ​ടി​യ കേ​ര​ള​ത്തി​നെ​തി​രേ ഹ​രി​യാ​ന ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 172 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ പി​ഴു​ത​ത് ആ​ന​ന്ദ് ജോ​സ​ഫാ​യി​രു​ന്നു. 116 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 82 റ​ണ്‍സി​നു പു​റ​ത്താ​യി. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 41 റ​ണ്‍സ് നേ​ടി​യ വി​ഷ്ണു രാ​ജ് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​നു വേ​ണ്ടി തി​ള​ങ്ങി​യ​ത്.

Read More