കൊളംബോ: ശ്രീലങ്കൻ കായികമന്ത്രിയെ കുരങ്ങിനോട് ഉപമിച്ച പേസ്ബൗളർ ലസിത് മലിംഗയെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കി. ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം വ്യക്തമാക്കിയത്. അതേസമയം, ഒരു വർഷത്തെ വിലക്ക് ആറുമാസമായി കുറക്കാൻ മലിംഗയ്ക്ക് അവസരമുണ്ട്. പക്ഷേ, ആറുമാസത്തെ മത്സരങ്ങളുടെ 50 ശതമാനം ഫീസ് പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രം. ചാംപ്യൻസ് ട്രോഫിയിൽ സെമി കാണാതെ ടീം പുറത്തായതിനു പിന്നാലെ വിമർശനവുമായി കായികമന്ത്രി ദയസിരി ജയശേഖര രംഗത്തെത്തിയിരുന്നു. പരമ്പരയിൽ ഉടനീളം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതടക്കം പരാമർശിച്ച് ടീം അംഗങ്ങളെ പരിഹസിക്കുകയും ചെയ്തിരുന്നു മന്ത്രി. ഇതാണ് മലിംഗയെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ്, എങ്ങനെ കളിക്കണമെന്ന് താരങ്ങൾക്ക് അറിയാമെന്നും തത്തയുടെ കൂട്ടിൽ കുരങ്ങൻ ഇരിക്കുന്നത് പോലെയാണ് ജയശേഖര മന്ത്രിസ്ഥാനത്തിരിക്കുന്നതെന്നും മലിംഗ പറഞ്ഞത്. മന്ത്രിക്ക് ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിവില്ലാഞ്ഞിട്ടാണ് ക്യാച്ചുകൾ കൈവിട്ടതിനെ ഇങ്ങനെ വിമർശിച്ചതെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും മലിംഗ…
Read MoreCategory: Sports
എട്ടാം റാങ്കുകാരനെ അട്ടിമറിച്ച് ഇന്ത്യയുടെ രാംകുമാർ രാമനാഥൻ
അങ്കാറ: ബാഡ്മിന്റണു പിന്നാലെ ടെന്നീസിലും ഇന്ത്യയുടെ വമ്പൻ അട്ടിമറി. ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിസ്റ്റായ ഡൊമനിക് തീമിനെ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ അട്ടിമറിച്ചു. തുർക്കിയിലെ അന്റാലിയ ഓപ്പണിലായിരുന്നു രാംകുമാർ രാമനാഥന്റെ അട്ടിമറി വിജയം. ലോക എട്ടാം നമ്പർ താരത്തെ 222 ാം സ്ഥാനക്കാരൻ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും ഒരു മിനിറ്റും മാത്രമാണ് തീമിനെ വീഴ്ത്താൻ രാംകുമാർ ചെലവാക്കിയത്. സ്കോർ: 6-3, 6-2.
Read Moreകോഹ്ലി-കുംബ്ലെ തർക്കം മെച്ചപ്പെട്ട രീതിയിൽ പരിഹരിക്കാമായിരുന്നെന്നു ഗാംഗുലി
കോൽക്കത്ത: വിരാട് കോഹ്ലി-അനിൽ കുംബ്ല തർക്കം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തെന്ന് ടീം ഇന്ത്യ മുൻ നായകൻ സൗരവ് ഗാംഗുലി. ചാന്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിനുശേഷമുണ്ടായ നടപടികൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം ഇന്ത്യക്കു പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ഉപദേശക സമിതി അംഗം കൂടിയാണ് ഗാംഗുലി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ആരായിരുന്നെങ്കിലും കുംബ്ലെ-കോഹ്ലി തർക്കം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ പരിഹരിക്കാൻ സാധിക്കുമായിരുന്നു. ആ സമയത്ത് അത് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യപ്പെട്ടത്- ഗാംഗുലി പറഞ്ഞു. ടീം പരിശീലക സ്ഥാനത്തേക്ക് ആർക്കും അപേക്ഷിക്കാമെന്നും അഡ്മിസ്ട്രേറ്റർ സ്ഥാനത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താനും അപേക്ഷിക്കുമായിരുന്നെന്നും ഗാഗുലി വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് മുൻ ടീം ഡയറക്ടർ രവിശാസ്ത്രിയും അപേക്ഷിച്ചിരുന്നു. പരിശീലകനായി തന്നെ നിയമിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ താൻ അപേക്ഷ സമർപ്പിക്കുകയുള്ളുവെന്ന് നേരത്തെ രവിശാസ്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്തേക്ക്…
Read Moreകളി ജയിപ്പിക്കാന്‍ കഴിവുള്ള ആളെ കോച്ചാക്കുമെന്നു ഗാംഗുലി
ന്യൂഡല്‍ഹി: കളി ജയിപ്പിക്കാന്‍ കഴിയുന്ന ഒരാളെ ഇന്ത്യന്‍ പരിശീലകനാക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി.എങ്ങനെയുള്ള കോച്ചിനെയാണ് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഗാംഗുലിയുടെ പരാമര്‍ശം. ഇന്നലെ ബിസിസിഐ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ബിസിസിഐയില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കളി ജയിപ്പിക്കാന്‍ കഴിയുന്ന ഒരാളെ പരിശീലകനാക്കും.- ഗാംഗുലി പറഞ്ഞു. ഗാംഗുലിയെ കൂടാതെ സച്ചിനും ലക്ഷ്മണും ആണ് ഉപദേശകസമിതിയിലുള്ളത്. ജൂലൈ 21ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് മൂവര്‍സംഘം. പരിശീലക സ്ഥാനത്തേക്ക് ജൂലൈ ഒമ്പതു വരെ അപേക്ഷകള്‍ അയക്കാം. മുമ്പ് അപേക്ഷിച്ചവര്‍ക്കും അവസരം നല്‍കും. ചൊവ്വാഴ്ച്ച പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനെ തേടുന്നത്. ക്യാപ്റ്റന്‍ കോഹ്ലിയുമായുണ്ടായ തര്‍ക്കങ്ങളാണ് കുംബ്ലെയുടെ രാജിയില്‍ കലാശിച്ചത്.
Read Moreറിക്കാര്‍ഡ് വിജയവുമായി ടീം ഇന്ത്യ
ന്യൂഡല്‍ഹി: ആദ്യമത്സരം മഴമുടക്കിയെങ്കില് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സിന്റെ ഉജ്വലവിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 43 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ഉജ്വല ജയമൊരുക്കിയത്. ഓപ്പണര്‍ അജിങ്ക്യ രഹാനെ 103 റണ്‍സ് നേടി. 10 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്. കരിയറിലെ മൂന്നാം സെഞ്ചുറിയായിരുന്നു രഹാനെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ സ്വന്തമാക്കിയത്. ശിഖര്‍ ധാവനും (63) വിരാട് കോഹ്ലിയും അര്‍ധസെഞ്ചുറി നേടി. കേവലം 66 പന്തില്‍നിന്നാണ് കോഹ്്ലി 87 റണ്‍സ് നേടിയത്. വിന്‍ഡീസിനു വേണ്ടി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റ് നേടി. മറുപടി…
Read Moreകിഡംബി ശ്രീകാന്തിന് ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്
സിഡ്നി: മൂന്നു ഗ്രാന്‍പ്രീ സ്വര്‍ണം, രണ്ടു സൂപ്പര്‍ സീരീസ്, രണ്ടു സൂപ്പർ സീരീസ് പ്രീമിയർ കിരീടങ്ങൾ, ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ഇനി ശ്രീകാന്തിന്റെ മുഖം. തുടർച്ചയായി രണ്ടു സൂപ്പര്‍ സീരീസ് കിരീടങ്ങൾ നേടിയ ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റണ്‍ താരം എന്ന പേര് ഇനി കിഡംബി ശ്രീകാന്തിനു സ്വന്തം. ഞായറാഴ്ച നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ശ്രീകാന്ത് ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി. 22-20, 21-16നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ലോക 11-ാം റാങ്കുകാരനായ ശ്രീകാന്ത് ഒരാഴ്ചത്തെ ഇടവേളയിൽ നേടുന്ന രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ ശ്രീകാന്ത് മുത്തമിട്ടത്. ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സൂപ്പര്‍ സീരീസ് ഫൈനലായിരുന്നു. ഓസ്ട്രേലിയ, ഇന്തോനേഷ്യ ഓപ്പണ്‍…
Read Moreകരീബിയയിൽ ഇന്ത്യക്ക് കൂറ്റൻ ജയം
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്കു ഗംഭീര ജയം. മഴമൂലം 43 ഓവറായി ചുരുക്കിയ മത്സരത്തിൽ ആതിഥേയരെ ഇന്ത്യ 105 റൺസിന് പരാജയപ്പെടുത്തി. രഹാനെയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 310 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 205 റൺസ് എടുക്കാനേ സാധിച്ചുള്ളു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ഷായി ഹോപ് (81) മാത്രമാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ പൊരുതിയത്. തകർച്ചയോടെയാണ് ആതിഥേയർ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണർ കീറൻ പവലും മൂന്നാമനായെത്തിയ ജാസൺ മുഹമ്മദും റണ്ണൊന്നും എടുക്കാതെ പുറത്തായി. നാല് റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസിനെ ഹോപും ലെവിസും (21) ചേർന്ന് മുന്നോട്ട് നയിച്ചു. ടീം സ്കോർ 93 ൽ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനു ശേഷം തുടർച്ചയായി വിക്കറ്റ് വീണത് വിൻഡീസിന് ഇന്ത്യയുടെ…
Read Moreകോണ്‍ഫെഡറേഷന്‍സ് കപ്പ്: സെമി ലൈനപ്പായി
സോച്ചി: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ജർമനി മെക്സിക്കോയെയും രണ്ടാം സെമിയിൽ പോർച്ചുഗൽ ചിലിയേയും നേരിടും. ഓസ്ട്രേലിയയെ സമനിലയിൽ പിടിച്ചാണ് ചിലി സെമിയിൽ കടന്നത്. ഓരോ ഗോൾ നേടി ഇരു ടീമും തുല്യരായപ്പോൾ ചിലി ഗ്രൂപ്പിൽ ജർമനിക്ക് പിന്നിലായി സെമിയിലേക്ക് മാർച്ച് ചെയ്തു. ഓസ്ട്രേലിയയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതി തീരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിംഗറായ ജെയിംസ് ട്രോയിസിയാണ് ചിലിക്ക് പ്രഹരം ഏൽപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലെത്തിയ മാർട്ടിൻ റോഡ്രിഗ്രസ് ചിലിക്ക് സമനില സമ്മാനിച്ചു. 64ാം മിനിറ്റില്‍ പത്തുപേരിലേക്ക് ഒതുങ്ങിയ കാമറൂണിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ജര്‍മനി പരാജയപ്പെടുത്തിയത്. ടിമോ വാർണർ ഇരട്ടഗോളും ലീപ്സിംഗ് ഒരു ഗോളും നേടി. വിൻസന്റ് അബൂബക്കറാണ് കാമറൂണിന്റെ ആശ്വാസ ഗോൾ നേടിയത്.
Read Moreക്ലാസിക് ക്വിറ്റോവ; ക്ലാസിക് കിരീടം
ബിര്‍മിംഗ്ഹാം: കവർച്ചക്കാരന്റെ കത്തിക്കുത്തിൽ പരിക്കേറ്റ് കളംവിട്ട പെട്ര ക്വിറ്റോവ ടെന്നീസിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. പരിക്കിനെ തുടർന്നുള്ള ഇടവേളക്കു ശേഷമുള്ള രണ്ടാം ടൂർണമെന്റിൽ തന്നെ ക്വിറ്റോവ കിരീടം സ്വന്തമാക്കി. ബിര്‍മിംഗ്ഹാം എയ്ഗോണ്‍ ക്ലാസിക് ഫൈനലിൽ ആഷ്ലിയ ബാർതിയെ പരാജയപ്പെടുത്തി ചെക് താരം കിരീടത്തിൽ മുത്തി. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് ക്വിറ്റോവ ഓസ്ട്രേലിയൻ താരത്തെ മറികടന്നത്. സ്കോർ: 6-3, 6-3. കഴിഞ്ഞ ഡിസംബറിലാണ് ക്വിറ്റോവയ്ക്ക് കത്തിക്കുത്തിൽ പരിക്കേറ്റത്. കവർച്ചക്കാരനെ തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് മാസങ്ങളോളം ക്വിറ്റോവ വിശ്രമത്തിലായിരുന്നു.
Read Moreഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസ് കിരീടം ശ്രീകാന്തിന്
സിഡ്നി: ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ അട്ടിമറിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡിമിന്റൺ കിരീടം ചൂടി. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്ത് ചൈനീസ് താരത്തെ വീഴ്ത്തിയത്. സ്കോർ 22-10, 21-16. മികച്ച ഫോമിൽ കളിക്കുന്ന ശ്രീകാന്ത് ആദ്യ സെറ്റിൽ പൊരിഞ്ഞ പോരാട്ടത്തിലൂടെയാണ് ഒളിന്പിക് ചാന്പ്യനെ മറികടന്നത്. ആദ്യ സെറ്റിലെ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം സെറ്റിനിറങ്ങിയ ശ്രീകാന്ത് ഒളിന്പിക് ചാന്പ്യനെതിരേ വ്യക്തമായ മുന്നോറ്റം നടത്തി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു. ഇന്തോനേഷ്യൻ ഓപ്പൺ കിരീടം നേടിയതിന് തൊട്ടുപിന്നാലെയുള്ള ശ്രീകാന്തിന്റെ കിരീട നേട്ടം ഇരട്ടി മധുരമായി. തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലിനാണ് ശ്രീകാന്ത് സിഡ്നിയിൽ ഇറങ്ങിയത്. സിംഗപ്പൂർ ഓപ്പണിലും ഫൈനലിലെത്തിയ ശ്രീകാന്ത് അവിടെ റണ്ണറപ്പായിരുന്നു.
Read More