ശ്രീ​കാ​ന്ത് സെ​മി​യി​ൽ; സൈ​ന, സി​ന്ധു പു​റ​ത്ത്

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ ഷി​പ്പി​ന്‍റെ സെ​മി​യി​ല്‍ ഇ​ടം നേ​ടി ഇ​ന്ത്യ​ന്‍ താ​രം കിം​ഡം​ബി ശ്രീ​കാ​ന്ത്. ക്വാ​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ​ത​ന്നെ ബി.​സാ​യ് പ്ര​ണീ​തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള ര​ണ്ടു ഗെ​യി​മു​ക​ള്‍ക്കാ​ണ് ലോ​ക 22ാം ന​മ്പ​ര്‍ താ​ര​മാ​യ ശ്രീ​കാ​ന്ത് വി​ജ​യം നേ​ടി​യെ​ടു​ത്ത​ത്.​ സ്‌​കോ​ര്‍: 25-23, 21-17 . എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്‌​വാ​ളും പി.​വി.​സി​ന്ധു​വും ക്വാ​ർ​ട്ട​റി​ല്‍ പു​റ​ത്താ​യി. വ​നി​താ സിം​ഗി​ള്‍സി​ല്‍ ചൈന​യു​ടെ സ​ണ്‍യു​വി​നോ​ടാ​ണ് സൈ​ന പ​രാ​ജ​യ​മ​റി​ഞ്ഞ​ത്. സ്‌​കോ​ര്‍ : 17-21, 21-10,17-21 ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം താ​യ് തി​സു യിം​ഗ് ആ​ണ് ക്വാ​ർ​ട്ട​റി​ല്‍ ഇ​ന്ത്യ​ന്‍ താ​രം സി​ന്ധു​വി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്ത​ത്. സ്‌​കോ​ര്‍ : 21-10,20-22,16-21. പു​രു​ഷ ക്വാ​ർ​ട്ട​റി​ല്‍ ആ​വേ​ശോ​ജ്വ​ല പോ​രാ​ട്ട​മാ​ണ് ശ്രീ​കാ​ന്തും പ്ര​ണീ​തും കാ​ഴ്ച​വ​ച്ച​ത്. ആ​രം​ഭ​ത്തി​ല്‍ കോ​ര്‍ട്ട് നി​റ​ഞ്ഞു ക​ളി​ച്ച പ്ര​ണീ​ത് ലീ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍, സാ​വ​ധാ​നം ഫോ​മി​ലെ​ത്തി​യ…

Read More

കോ​ച്ചാ​കാ​ന്‍ യോ​ഗ്യ​ന്‍ സെ​വാ​ഗ് : വ​ഡേ​ക്ക​ര്‍

ന്യൂഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കാ​ന്‍ വി​രേ​ന്ദ​ർ സെ​വാ​ഗാ​ണ് എ​ന്തു​കൊ​ണ്ടും യോ​ഗ്യ​നെ​ന്നു മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം അ​ജി​ത് വ​ഡേ​ക്ക​ര്‍. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ പ​രീ​ശീ​ല​ക​ന്‍ കൂ​ടി​യാ​യ വ​ഡേ​ക്ക​ര്‍ മ​ന​സു​തു​റ​ന്ന​ത്. സെ​വാ​ഗി​ന്‍റെ ടീം ​അം​ഗ​ങ്ങ​ളോ​ടു​ള്ള പെ​രു​മാ​റ്റം വ​ള​രെ ഹൃ​ദ്യ​മാ​ണ്. അ​ദ്ദേ​ഹ​മാ​ണ് കുംബ്ലെ​യു​ടെ പി​ന്‍ഗാ​മി​യാ​കാ​ന്‍ എ​ന്തു​കൊ​ണ്ടും യോ​ഗ്യ​നെ​ന്നു താ​രം പ​റ​ഞ്ഞു. പ​രി​ശീ​ല​ക​ന്‍ എ​ന്ന നി​ല​യ്ക്ക് കും​ബ്ലെ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തെ വി​ജ​യ​ങ്ങ​ള്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ൽ‍ മ​തി കും​ബ്ലെ​യു​ടെ മി​ക​വ​റി​യാ​ന്‍. എ​ന്നാ​ല്‍ അ​ദ്ദേ​ഹം പി​ന്‍മാ​റു​ന്ന സ്ഥി​തി​ക്ക് സെ​വാ​ഗി​നെ​യാ​ണ് താ​ന്‍ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് നി​ര്‍ദേ​ശി​ക്കു​ന്ന​തെ​ന്നും വ​ഡേ​ക്ക​ര്‍ പ​റ​ഞ്ഞു. 1992മു​ത​ല്‍ 96വ​രെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു വ​ഡേ​ക്ക​ര്‍.

Read More

ചി​ലി​ക്കെ​തി​രേ ജ​ര്‍മ​നി​ക്കു സ​മ​നി​ല

കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ് ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ജ​ര്‍മ​നി​യും ചി​ലി​യും ഓ​രോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഗ്രൂ​പ്പി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഇ​രു ടീ​മും ഇ​തോ​ടെ സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. ജ​ര്‍മ​നി ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യെ 3-2നു ​കീ​ഴ​ട​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ലി ജ​ര്‍മ​നി​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച​പ്പോൾ ഗ്രൂ​പ്പി​ലെ മു​മ്പ​ന്മാ​രാ​കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​രു​ടീ​മിനും നാ​ലു പോ​യി​ന്‍റു വീ​ത​മാ​ണു​ള്ള​ത്. യു​വ​നി​ര​യു​മാ​യി​റ​ങ്ങി​യ ജ​ര്‍മ​നി ചി​ലി​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. എന്നാൽ, സ്‌​കോ​റിം​ഗ് യ​ന്ത്രം അ​ല​ക്‌​സി​സ് സാ​ഞ്ച​സി​ന്‍റെ റി​ക്കാ​ർ​ഡ് ഗോ​ൾ വേ​ട്ട​യി​ലൂ​ടെ ചി​ലി​യാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. ക​ളി​യി​ലെ താ​ര​വും സാ​ഞ്ച​സാ​ണ്. ചി​ലി​ക്കു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ന്താ​രാ​ഷ്‌ട്ര‌ഗോ​ളു​ക​ള്‍ നേ​ടി​യ താ​ര​മെ​ന്ന ബ​ഹു​മ​തി​യാ​ണ് ഈ ​ഗോ​ളോ​ടെ സാ​ഞ്ച​സ് സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ഴ്‌​സ​ലൊ സ​ലാ​സി​ന്‍റെ (37 ഗോ​ളു​ക​ൾ) റി​ക്കാ​ർ​ഡാ​ണ് സാ​ഞ്ച​സ് സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. ആ​ഴ്‌​സ​ണ​ലി​ന്‍റെ സ്‌​ട്രൈ​ക്ക​റാ​യ സാ​ഞ്ച​സ് 112 ക​ളി​ക​ളി​ല്‍ നി​ന്ന് 38 ഗോ​ളു​ക​ളാ​ണ് രാ​ജ്യ​ത്തി​നാ​യി നേ​ടി​യി​ട്ടു​ള്ള​ത്. ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ലാ​യി​രു​ന്നു…

Read More

വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്നു തു​ട​ക്കം

ല​ണ്ട​ന്‍: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് എ​ന്നാ​ല്‍, പു​രു​ഷ​ന്മാ​രു​ടെ ലോ​ക​ക​പ്പ് മാ​ത്ര​മ​ല്ല എ​ന്നു​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വ​നി​താ ലോ​ക​ക​പ്പി​ന് ഇ​ന്ന് തു​ട​ക്കം. ലോ​ക​റാ​ങ്കിം​ഗി​ല്‍ മു​ന്നി​ലു​ള്ള എ​ട്ടു ടീ​മു​ക​ള്‍ റൗ​ണ്ട് റോ​ബി​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും. ഇം​ഗ്ല​ണ്ടി​ലും വെ​യ്‌ൽസി​ലു​മാ​യി അ​ഞ്ചു ഗ്രൗ​ണ്ടു​ക​ളി​ല്‍ മ​ത്സ​രം ന​ട​ക്കും. ഇ​ന്നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ, ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡ് ശ്രീ​ല​ങ്ക​യെ​യും നേ​രി​ടും. ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഏ​ക​ദി​ന​ത്തി​ല്‍ ഡി​ആ​ര്‍എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ക​പ്പാ​ണി​ത്. ഇ​ത്ത​വ​ണ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത വി​ജ​യി​ക​ള്‍ക്ക് ന​ല്‍കു​ന്ന സ​മ്മാ​ന​ത്തു​ക​യി​ലെ വ​ര്‍ധ​ന​യാ​ണ്. ആ​കെ 20 ല​ക്ഷം ഡോ​ള​റാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 10 ഇ​ര​ട്ടി കൂ​ടു​ത​ലാ​ണി​ത്. വ​നി​താ ക്രി​ക്ക​റ്റി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ണ്ട്. ജൂ​ലൈ ര​ണ്ടി​നാ​ണ് മ​ത്സ​രം. ഇ​ത്ത​വ​ണ മി​ക​ച്ച ഫോ​മി​ലാ​ണ് ഇ​ന്ത്യ, ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും ശ്രീ​ല​ങ്ക​യെ​യും സ​മീ​പ​കാ​ല​ത്ത് പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ക്കാ​യി​ട്ടു​ണ്ട്.…

Read More

വി​വാ​ദ​ങ്ങ​ൾ​ക്കു താ​ത്കാ​ലി​ക വി​ട; ഇ​ന്ത്യ ഇ​ന്ന് വി​ൻ​ഡീ​സി​നെ​തി​രേ

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ന്. ചാ​ന്പ്യ​ൻ​സ് ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നോ​ടേ​റ്റ നാ​ണം​കെ​ട്ട തോ​ൽ​വി കൂ​ടാ​തെ പ​രി​ശീ​ല​ക​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് അ​നി​ൽ കും​ബ്ലെ​യു​ടെ രാ​ജി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​യ​ർ​ന്നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​രാ​ട് കോ​ഹ്ലി​യും സം​ഘ​വും പ​ര​ന്പ​ര​യി​ൽ സ​ന്പൂ​ർ​ണ ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഞ്ച് ഏ​ക​ദി​ന​വും ഒ​രു ട്വ​ന്‍റി-20​യു​മാ​ണ് പ​ര​ന്പ​ര​യി​ൽ. ഒ​രു വ​ർ​ഷം മു​ന്പ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി കും​ബ്ലെ സ്ഥാ​ന​മേ​റ്റ​തും വി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​ടീം കും​ബ്ലെ ഇ​ല്ലാ​തെ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം വി​ൻ​ഡീ​സി​ലേ​ക്കു യാ​ത്ര ചെ​യ്യാ​തെ ല​ണ്ട​നി​ൽ ത​ങ്ങി​യ കും​ബ്ലെ ഏ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള പ​ര​ന്പ​ര​യ്ക്കു മു​ന്പ് അ​ഫ്ഗാ​നി​സ്ഥാ​നോ​ട് 1-1ന് ​സ​മ​നി​ല​യു​മാ​യി ര​ക്ഷ​പ്പെ​ട്ട ജേ​സ​ൻ ഹോ​ൾ​ഡ​റു​ടെ സം​ഘം നി​ല​വാ​ര​ത്തി​ൽ ഇ​ന്ത്യ​യെ​ക്കാ​ൾ വ​ള​രെ പി​ന്നി​ലാ​ണ്. പ​രി​ച​യ​സ​ന്പ​ത്തി​ലും ബാ​റ്റിം​ഗ്, ബൗ​ളിം​ഗ് മി​ക​വി​ലും ഇ​ന്ത്യ​യാ​ണ് എ​തി​രാ​ളി​ക​ളെ​ക്കാ​ൾ…

Read More

ന്യൂ​സീ​ല​ൻ​ഡ് വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ലൂ​ക്ക് റോ​ഞ്ചി വി​ര​മി​ച്ചു

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സീ​ല​ൻ​ഡി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ലൂ​ക്ക് റോ​ഞ്ചി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. കു​ടും​ബ ജീ​വി​ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ക​ളി മ​തി​യാ​ക്കു​ന്ന​തെ​ന്ന് റോ​ഞ്ചി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​രു​മെ​ന്ന് 36കാ​ര​നാ​യ റോ​ഞ്ചി വ്യ​ക്ത​മാ​ക്കി. 2013ലാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി റോ​ഞ്ചി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നാ​ല് ടെ​സ്റ്റു​ക​ളി​ലും 67 ഏ​ക​ദി​ന​ങ്ങ​ളി​ലും 32 ട്വ​ന്‍റി-20​യി​ലും റോ​ഞ്ചി കി​വീ​സി​നാ​യി ക​ളി​ച്ചു. 2015 ലോ​ക​ക​പ്പ് ഫൈ​ന​ൽ വ​രെ​യ​ത്തി​യ ന്യൂ​സീ​ല​ൻ​ഡ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു റോ​ഞ്ചി. 2014-15ൽ ​ഡു​നെ​ഡി​നി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ 99 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 170 റ​ണ്‍​സ് നേ​ടി​യ​ത് റോ​ഞ്ചി​യു​ടെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്കു വേ​ണ്ടി​യാ​ണ് ലൂ​ക്ക് റോ​ഞ്ചി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2008-2009 വ​ർ​ഷ​ങ്ങ​ളി​ൽ ഓ​സീ​സി​നാ​യി നാ​ല് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ൻ​റി-20​യും ക​ളി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് സ്വ​ദേ​ശ​മാ​യ ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് റോ​ഞ്ചി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Read More

വേ​ള്‍​ഡ് ഹോ​ക്കി ലീ​ഗ് സെ​മി​ഫൈ​ന​ല്‍; ഇ​ന്ത്യ പു​റ​ത്ത്

ല​ണ്ട​ന്‍: വേ​ള്‍​ഡ് ഹോ​ക്കി ലീ​ഗ് സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ പു​റ​ത്ത്. ക്വാ​ർ​ട്ട​റി​ൽ മ​ലേ​ഷ്യ​യോ​ട് ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ പു​റ​ത്താ​യ​ത്. ആ​ർ. റ​ഹീ​മി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ലാ​ണ് മ​ലേ​ഷ്യ ഇ​ന്ത്യ​യെ വീ​ഴ്ത്തി​യ​ത്. ടി. ​അ​ഹ​മ്മ​ദ് മ​ലേ​ഷ്യ​യു​ടെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്ന് റ​ഹിം മ​ലേ​ഷ്യ​യെ തു​ട​ക്ക​ത്തി​ലെ മു​ന്നി​ലെ​ത്തി​ച്ചു. അ​ഹ​മ്മ​ദ് ലീ​ഡ് ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. എ​ന്നാ​ൽ ര​മ​ൺ​ദീ​പ് സിം​ഗ് 10 മി​നി​റ്റി​നു​ള്ളി​ൽ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ ഇ​ന്ത്യ​ക്ക് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. പ​കു​തി​സ​മ​യ​ത്ത് സ​മ​നി​ല​യി​ലാ​ണ് ഇ​രു​ടീ​മും പി​രി​ഞ്ഞ​ത്. ക​ളി തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​മ്പോ​ൾ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച് റ​ഹിം മ​ലേ​ഷ്യ​ക്കാ​യി ല​ക്ഷ്യം ക​ണ്ടു. പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്നാ​യി​രു​ന്നു റ​ഹി​മി​ന്‍റെ ര​ണ്ടാം ഗോ​ളും പി​റ​ന്ന​ത്. സെ​മി​യി​ൽ മ​ലേ​ഷ്യ അ​ർ​ജ​ന്‍റീ​ന​യെ നേ​രി​ടും. പാ​ക്കി​സ്ഥാ​നെ ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ർ​ജ​ന്‍റീ​ന സെ​മി ഉ​റ​പ്പി​ച്ച​ത്.

Read More

ശ്രീ​കാ​ന്ത്, സൈ​ന, സി​ന്ധു, സാ​യ് പ്ര​ണീ​ത് മു​ന്നോ​ട്ട്

സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത്, ബി. ​സാ​യ് പ്ര​ണീ​ത് എ​ന്നി​വ​രും വ​നി​ത സിം​ഗി​ള്‍സി​ല്‍ സൈ​ന നെ​ഹ്‌​വാ​ള്‍, പി.​വി. സി​ന്ധു എ​ന്നി​വ​രും ക​ട​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്തോ​നേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ സീ​രീ​സ് വി​ജ​യി​ച്ച് ഫോ​മി​ല്‍ തു​ടരു​ന്ന ശ്രീ​കാ​ന്ത് ചൈ​നീ​സ് താ​യ്‌​പേ​യു​ടെ കാ​ന്‍ ചോ ​യു​വി​നെ 21-13, 21-16ന് ​തോ​ല്‍പ്പി​ച്ചു. എ​ന്നാ​ല്‍ സാ​യ് പ്ര​ണീ​ത് 10-21, 21-12, 21-10ന് ​ഇ​ന്തോ​നേ​ഷ്യ​യു​ടെ ടോ​മി സു​ഗി​യാ​ര്‍ടോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സൈ​ന മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലു​ടെ കൊ​റി​യ​യു​ടെ സം​ഗ് ജി ​ഹ്യൂ​നെ 21-10, 21-16ന് ​കീ​ഴ​ട​ക്കി. മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പി.​വി. സി​ന്ധു ജ​പ്പാ​ന്‍റെ സ​യാ​ക സാ​റ്റോ​യെ 21-17, 14-21, 21-18ന് ​ത​ക​ര്‍ത്തു. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന എ​ച്ച്.​എ​സ്. പ്ര​ണോ​യ്, അ​ജ​യ് ജ​യ​റാം, പ​രു​പ്പ​ള്ളി കാ​ശ്യ​പ്, സി​രി​ല്‍ വ​ര്‍മ എ​ന്നി​വ​ര്‍ ആ​ദ്യ റൗ​ണ്ടി​ലേ പു​റ​ത്താ​യി.

Read More

കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ്: ഇ​ന്ന് സൂ​പ്പ​ര്‍ പോ​രാ​ട്ടം

ക​സാ​ന്‍: കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ ഇ​ന്ന് സൂ​പ്പ​ര്‍ പോ​രാ​ട്ടം. ഗ്രൂ​പ്പ് ബി​യി​ല്‍ ക​രു​ത്ത​രാ​യ ജ​ര്‍മ​നി​യും ചി​ലി​യും ഇ​ന്ന് നേ​ര്‍ക്കു​നേ​ര്‍. ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചു ക​ഴി​ഞ്ഞ ഇ​രു​ടീ​മും സെ​മി ഉ​റ​പ്പി​ക്കാ​നാ​യാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. ചി​ലി 2-0ന് ​കാ​മ​റൂ​ണി​നെ​യും ജ​ര്‍മ​നി 3-2ന് ​ഓ​സ്‌​ട്രേ​ലി​യ​യെ​യും തോ​ല്‍പ്പി​ച്ചു. ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ ചി​ലി​യാ​ണ് മു​ന്നി​ല്‍. യു​വ ക​ളി​ക്കാ​രു​മാ​യി കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ലെ​ത്തി​യ ജ​ര്‍മ​ന്‍ നി​ര​യ്‌​ക്കെ​തി​രേ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ചി​ലി​യ​ന്‍ ടീ​മാ​ണ് റങ്ങുന്നത്. ര​ണ്ടു ടീ​മും കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ലെ ഫേ​വ​റി​റ്റു​ക​ളാ​ണ്. അ​ത്ര ശ​ക്ത​മാ​യ ടീ​മി​ല്ലാ​ത്ത ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ജ​ര്‍മ​നി​ക്കു ര​ണ്ടു ഗോ​ള്‍ വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വും ഗോ​ള്‍കീ​പ്പ​ര്‍ ബ്രെ​ന്‍ഡ് ലെ​നോ​യു​ടെ മി​ക​വി​ല്ലാ​യ്മ​യും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ക​ട​നം. ചി​ലി​യാ​ണെ​ങ്കി​ല്‍ എ​തി​രാ​ളി​ക​ളെ ഗോ​ള​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ ര​ണ്ടു ഗോ​ള​ടി​ച്ച് മി​ക​വ് തെ​ളി​യി​ക്കു​ക​യും ചെ​യ്തു.40 വ​ര്‍ഷ​ത്തി​നി​ടെ ജ​ര്‍മ​നി​യും ചി​ലി​യും നാ​ലു ത​വ​ണ ഏ​റ്റു​മു​ട്ടി. നാ​ലി​ലും ജ​ര്‍മ​നി​ക്കാ​യി​രു​ന്നു ജ​യം. അ​വ​സാ​നം 2014ല്‍ ​സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​ര്‍മ​നി 1-0ന് ​ജ​യി​ച്ചു. കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ്…

Read More

ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായത് ബഹുമതിയായി കാണുന്നു: കുംബ്ലെ

ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​കസ്ഥാ​ന​ത്ത് നി​ന്നു രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ അ​നി​ല്‍ കും​ബ്ലെ ട്വി​റ്റ​റി​ലൂ​ടെ എ​ല്ലാ​വ​ര്‍ക്കും ന​ന്ദി അ​റി​യി​ച്ചു. വി​രാ​ട് കോ​ഹ്‌​ലി​യു​മാ​യു​ള്ള അ​ഭി​പ്രാ​യഭി​ന്ന​ത ത​ന്നെ​യാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ത​ന്‍റെ അ​ഭി​രു​ചി​ക്കനു​സ​രി​ച്ച് പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം കോ​ഹ്‌​ലി​ക്കു​ണ്ടെ​ന്ന് ബി​സി​സി​ഐ​യി​ല്‍നി​ന്നു മ​ന​സി​ലാ​ക്കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണെ​ന്നും കും​ബ്ലെ ട്വി​റ്റ​റി​ല്‍ പ​റ​യു​ന്നു. ബി​സി​സി​ഐ​യും ഉ​പ​ദേ​ശ​ക സ​മി​തി​യും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രി​ശീ​ല​ക സ്ഥാ​ന​ത്തുനി​ന്ന് രാ​ജി​വയ്​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു തോ​ന്നി​യെന്നും കും​ബ്ലെ വ്യ​ക്ത​മാ​ക്കു​ന്നു.ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ഒ​രു വ​ര്‍ഷം സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്നും ആ​രാ​ധ​ക​രി​ല്‍നി​ന്നു​ള്ള പി​ന്തു​ണ ഇ​നി​യും പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് ട്വീ​റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ക്രി​ക്ക​റ്റ് പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും കും​ബ്ലെ ഉ​റ​പ്പു​ന​ല്‍കു​ന്നു​ണ്ട്. എ​ന്നി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​തെ പ​രി​ശീ​ല​ക​നാ​യി തു​ട​രാ​ന്‍ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഞാ​ന്‍ ആ​ദ​രി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നേ​ട്ട​ങ്ങ​ളു​ടെ ബ​ഹു​മ​തി ക്യാ​പ്റ്റ​നും ടീ​മി​നും പ​രി​ശീ​ല​ക​നും സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​നും…

Read More