നാലാം ഏകദിനം: വെസ്റ്റിൻഡീസിന് അപ്രതീക്ഷിത ജയം

ആ​ന്‍റ്വി​ഗ: വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. 11 റണ്ണിനാണ് കരീബിയൻ പട പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ വിൻഡീസിനെ 189ൽ ഒതുക്കിയ ഇന്ത്യ, അനായാസ ജയപ്രതീക്ഷയോടെയാണ് മറുപടി ബാറ്റിംഗിനിറങ്ങിയത്. എന്നാൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. സ്കോർബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ശിഖർ ധവാന്‍റെ വിക്കറ്റ് ഇന്ത്യയ്ക്കു നഷ്ടമായി. അഞ്ച് റൺസായിരുന്നു ഇടംകൈയന്‍റെ സംഭാവന. നായകൻ കോഹ്‌ലി (മൂന്ന്), ദിനേഷ് കാർത്തിക് (രണ്ട്) യാദവ് (10) എന്നിങ്ങനെ വന്നവരെല്ലാം വേഗത്തിൽ കൂടാരത്തിൽ തിരിച്ചെത്തി. പിടിച്ചു നിൽക്കാൻ അല്പമെങ്കിലും ശ്രമിച്ചത്. രഹാനെയും (60) ധോനിയും (54) മാത്രമായിരുന്നു. എന്നാൽ ധോനി പുറത്തായതോടെ ഇന്ത്യയുടെ അവശേഷിച്ച ഏക പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 116 എന്ന നിലയിൽ വിജയത്തിലേക്ക് മെല്ലെ നീങ്ങിയ നീലപ്പടയാണ് 62 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച…

Read More

ജിഎസ്ടി :ഐപിഎല്‍, 20-ട്വ​ന്‍റി ക്രി​ക്ക​റ്റ് , ഐ​എ​സ്എ​ല്‍ ടി​ക്ക​റ്റി​ന് ചെ​ല​വേ​റും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ജി​എ​സ്ടി ന​ട​പ്പാ​കു​ന്ന​തോ​ടെ വി​ല ഉ​യ​രു​ന്ന ഇ​ന​ങ്ങ​ളി​ല്‍ സ്‌​റ്റേ​ഡി​യം ടി​ക്ക​റ്റു​ക​ളും. ഐ​പി​എ​ല്‍ 20-ട്വ​ന്‍റി ക്രി​ക്ക​റ്റ് , ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ള്‍ തു​ട​ങ്ങി​യ ക്ല​ബ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണു​ന്ന​തി​നു​ള്ള ടി​ക്ക​റ്റു​ക​ള്‍ക്കാ​ണ് ചെ​ല​വേ​റു​ന്ന​ത്. ജി​എ​സ്ടി​യി​ലെ ഉ​യ​ര്‍ന്ന നി​കു​തി സ്ലാ​ബാ​യ 28 ശ​ത​മാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​ന്ന​താ​ണ് ക്ല​ബ് മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ള്‍ക്ക് വി​ല​കൂ​ടാ​ന്‍ കാ​ര​ണം. എ​ന്നാ​ല്‍ ബി​സി​സി​ഐ, ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്‍ ഉ​ള്‍പ്പെ​ട​യു​ള്ള സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ഭ​ര​ണ സ​മി​തി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ക്ക് നി​ര​ക്ക് വ​ര്‍ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളെ ജി​എ​സ്ടി​യി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ര്‍ന്ന നി​കു​തി പ​രി​ധി​യാ​യ 18 ശ​ത​മാ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ വ്യാ​ഴാ​ഴ്ച ന​ട​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ലി​ല്‍ ധാ​ര​ണ​യാ​വു​ക​യാ​യി​രു​ന്നു. ഹോ​ക്കി ഫെ​ഡ​റേ​ഷ​നും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്‌​ബോ​ര്‍ഡും മ​റ്റ് സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി​ക​ളും സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ന​ല്ല മ​റി​ച്ച് കാ​യി​കം രം​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​വ​യെ ഉ​യ​ര്‍ന്ന പ​രി​ധി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കാ​ന്‍ കൗ​ണ്‍സി​ലി​ല്‍…

Read More

രാഹുൽ ദ്രാ​വി​ഡ് ​അ​ണ്ട​ര്‍ 19 പ​രി​ശീ​ല​ക​നാ​യി തു​ട​രും

ചെ​ന്നൈ: ഇ​ന്ത്യ എ, ​അ​ണ്ട​ര്‍ 19 പ​രി​ശീ​ല​ക​നാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും. ര​ണ്ടു വ​ര്‍ഷം കൂ​ടി ര​ണ്ടു ടീ​മു​ക​ളു​ടെ​യും പ​രി​ശീ​ല​ക​ന്‍ ദ്രാ​വി​ഡാ​യി​രി​ക്കു​മെ​ന്ന് ബി​സി​സി​ഐ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ 2015ലാണ് ഇ​രു​ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. ദ്രാ​വി​ഡി​ന്‍റെയും കീ​ഴി​ല്‍ യു​വ സം​ഘം സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​തും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ചു​മ​ത​ല എ ​ടീ​മി​നൊ​പ്പ​മാ​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ത്രി​രാ​ഷ് ട്ര ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ ജേ​താ​ക്ക​ളാ​യി. അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ ഫൈ​ന​ലി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി ദ്രാ​വി​ഡ് യു​വ​ക​ളി​ക്കാ​രെ മി​ക​ച്ച ത​ല​ത്തി​ലേ​ക്കു ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ വ​ലു​താ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ബി​സി​സി​ഐ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഖ​ന്ന പ​റ​ഞ്ഞു. ദ്രാ​വി​ഡ് പു​ല​ര്‍ത്തു​ന്ന ആ​ത്മാ​ര്‍ഥ​ത​യും അ​ച്ച​ട​ക്ക​വും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. യു​വ​ക​ളി​ക്കാ​രെ വ​ള​ര്‍ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ അ​ദ്ദേ​ഹം വി​ജ​യി​ക്കു​ന്നു​ണ്ടെ​ന്ന് ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി പ​റ​ഞ്ഞു.

Read More

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്; ഡുപ്ലസി കളിച്ചേക്കില്ല

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഫഫ് ഡുപ്ലസി കളിച്ചേക്കില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്‌ നാട്ടിലേക്കു മടങ്ങിയ ഡുപ്ലസി ഉടൻ മടങ്ങിവരില്ലെന്നാണ് റിപ്പോർട്ട്. അടുത്ത വ്യാഴാഴ്‌ച നടക്കുന്ന ടെസ്റ്റിനു മുമ്പ്‌ മടങ്ങിയെത്തിയില്ലെങ്കിൽ ഡീന്‍ എല്‍ഗറായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. പ്രസവത്തിലെ സങ്കീര്‍ണതമൂലം ഡുപ്ലസിയുടെ ഭാര്യ ഇമാരി ആശുപത്രി വിടാത്തതാണ് താരത്തിന്‍റെ മടക്കം വൈകിപ്പിക്കുന്നത്‌.

Read More

ത​ടു​ക്കാ​നാ​ളി​ല്ല, ഉസൈൻ ബോ​ള്‍ട്ടി​നു സ്വ​ര്‍ണം; 10.06 സെ​ക്ക​ന്‍റി​ലാ​ണ് ബോ​ള്‍ട്ട് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്

ഒ​സ്ട്രാ‍വ: വി​ര​മി​ക്ക​ല്‍ വേ​ള​യി​ലും ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നെ ത​ടു​ക്കാ​ന്‍ ആ​ളി​ല്ല. ട്രാ​ക്കി​നോ​ട് വി​ട പ​റ​യാ​നൊ​രു​ങ്ങു​ന്ന വേ​ഗ​ത്തി​ന്‍റെ ത​മ്പു​രാ​ന്‍ ജ​മൈ​ക്ക​യു​ടെ ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നോ​ട് പൊ​രു​താ​ന്‍ പോ​ലും ആ​ളി​ല്ല.ഒ​സ്ട്രാ​വ​യി​ല്‍ ന​ട​ന്ന ഗോ​ള്‍ഡ​ന്‍ സ്പൈ​ക്ക് മീ​റ്റി​ല്‍ 100 മീ​റ്റ​റി​ല്‍ ബോ​ള്‍ട്ടി​നു ത​ന്നെ സ്വ​ര്‍ണം 10.06 സെ​ക്ക​ന്‍റി​ലാ​ണ് ബോ​ള്‍ട്ട് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 0.03 സെ​ക്ക​ന്‍റി​ന്‍റ് വ്യ​ത്യാ​സ​ത്തി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ ക്യൂ​ബ​യു​ടെ യു​നി​യ​ര്‍ പെ​രെ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. തു​ര്‍ക്കി​യു​ടെ ജാ​ക് അ​ലി ഹാ​ര്‍വെ​യാ​ണ് വെ​ങ്ക​ലം നേ​ടി​യ​ത്. സ​മ​യം-10.26 സെ​ക്ക​ന്‍ഡ്.താ​ന്‍ ഫി​നി​ഷ് ചെ​യ്ത സ​മ​യ​ത്തി​ല്‍ തൃ​പ്ത​ന​ല്ലെ​ങ്കി​ലും മ​ത്സ​രം ന​ന്നാ​യി ആ​സ്വ​ദി​ച്ചെ​ന്നു ബോ​ള്‍ട്ട് പ്ര​തി​ക​രി​ച്ചു. ഓ​ഗ​സ്റ്റി​ല്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പോ​ടെ ബോൾട്ട് ബൂ​ട്ട​ഴി​ക്കും.

Read More

മന്ദാനയ്ക്കു സെഞ്ചുറി: ഇന്ത്യക്കു രണ്ടാം ജയം

ടോണ്ടന്‍: ഓ​​പ്പ​​ണ​​ർ സ്മൃ​​തി മാ​​ന്ദാ​​ന​​യു​​ടെ സെ​​ഞ്ചു​​റി മി​​ക​​വി​​ല്‍ വ​​നി​​താ ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കു തു​​ട​​ര്‍ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. വെ​​സ്റ്റ് ഇ​​ന്‍ഡീ​​സി​​നെ ഏ​​ഴു വി​​ക്ക​​റ്റു​​ക​​ള്‍ക്കു ത​​ക​​ര്‍ത്താ​​ണ് ഇ​​ന്ത്യ മു​​ന്നേ​​റി​​യ​​ത്. വി​​ന്‍ഡീ​​സ് ഉ​​യ​​ര്‍ത്തി​​യ 184 റ​​ണ്‍സ് വി​​ജ​​യ​​ല​​ക്ഷ്യം ഇ​​ന്ത്യ 45 പ​​ന്ത് ബാ​​ക്കി​​നി​​ല്‍ക്കെ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ മ​​റി​​ക​​ട​​ന്നു. 46 റ​​ൺ​​സെ​​ടു​​ത്ത ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജ് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി മി​​ക​​ച്ച ഇ​​ന്നിം​​ഗ്സു​​മാ​​യി തി​​ള​​ങ്ങി. സ്‌​​കോ​​ര്‍: വെ​​സ്റ്റ് ഇ​​ന്‍ഡീ​​സ്- 183/8(50). ഇ​​ന്ത്യ-186/3(42.3). ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത വി​​ന്‍ഡീ​​സി​​നെ ഇ​​ന്ത്യ​​ന്‍ സ്പി​​ന്ന​​ര്‍മാ​​ര്‍ മി​​ക​​ച്ച ബൗ​​ളിം​​ഗി​​ലൂ​​ടെ വ​​രി​​ഞ്ഞു​​മു​​റു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു​​ഘ​​ട്ട​​ത്തി​​ല്‍ ഏ​​ഴി​​ന് 121 എ​​ന്ന നി​​ല​​യി​​ല്‍ ത​​ക​​ര്‍ന്ന വി​​ന്‍ഡീ​​സി​​നെ വാ​​ല​​റ്റ​​ത്ത് ഷാ​​നെ​​ല്‍ ദാ​​ലെ(33), അ​​ഫി ഫ്‌​​ള​​ച്ച​​ര്‍(36) എ​​ന്നി​​വ​​ര്‍ ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​മാ​​ണ് ക​​ര​​ക​​യ​​റ്റി​​യ​​ത്. ഇ​​വ​​ര്‍ക്കു പു​​റ​​മേ ഓ​​പ്പ​​ണ​​ര്‍ ഹെ​​യ്‌​​ലി മാ​​ത്യൂ​​സ്(43) മാ​​ത്ര​​മാ​​ണ് വി​​ന്‍ഡീ​​സ് നി​​ര​​യി​​ല്‍ തി​​ള​​ങ്ങി​​യ​​ത്. ഇ​​ന്ത്യ​​ക്കാ​​യി പൂ​​നം യാ​​ദ​​വ്, ഹ​​ര്‍മ​​ന്‍പ്രീ​​ത് കൗ​​ര്‍, ദീ​​പ്തി ശ​​ര്‍മ എ​​ന്നി​​വ​​ര്‍ ര​​ണ്ടു​​വി​​ക്ക​​റ്റ് വീ​​തം…

Read More

മത്സരം മുറുകുന്നു; കോച്ചാകാൻ മുൻ ഇന്ത്യൻ പേസ് ബോളറും

മും​ബൈ: മു​ന്‍ മീ​ഡി​യം പേ​സ് ബൗ​ള​റും ജൂ​നി​യ​ര്‍ നാ​ഷ​ണ​ല്‍ ടീ​മി​ന്‍റെ ചീ​ഫ് സെ​ല​ക്ട​റു​മാ​യ വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റ മു​ന്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ര​വി ശാ​സ്ത്രി​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​സാ​ദ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​കാ​ൻ മ​ത്സ​രി​ക്കാ​ന്‍ തയാ​റാ​ണെ​ന്ന് പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി. 1990 ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന പ്ര​സാ​ദ് 33 ടെ​സ്റ്റും 162 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. 2007ൽ ​ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ബോ​ളിം​ഗ് പ​രി​ശീ​ല​ക​നായും പ്ര​സാ​ദ് സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​റോ​ടെ ചീ​ഫ് സെ​ല​ക്റ്റ​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് പ​ടി​യി​റ​ങ്ങും. ​ ക​രാ​ര്‍ നീ​ട്ടാ​തെ അ​നി​ൽ കും​ബ്ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ച​തോ​ടെയാ​ണ് ബി​സി​സി​ഐ പുതിയ പ​രി​ശീ​ല​ക​നെ തേ​ടി കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍, സൗ​ര​വ് ഗാം​ഗു​ലി,…

Read More

പെൺകരുത്തിൽ എറണാകുളത്തെ പിൻതണ്ണി കോ​ട്ട​യം കിരീടത്തിൽ മുത്തമിട്ടു

തി​രു​വ​ന​ന്ത​പു​രം: മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞ​പ്പോ​ള്‍ കോ​ട്ട​യ​ത്തി​ന്‍റെ താ​ര​ങ്ങ​ളു​ടെ മു​ഖ​ത്ത് കി​രീ​ട​ത്തി​ള​ക്കം. സ്‌​റ്റേ​റ്റ് സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി കോ​ട്ട​യം കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. കോ​ട്ട​യ​ത്തി​ന്‍റെ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന് പെ​ണ്‍ പ​ട നേ​തൃ​ത്വം ന​ല്കി​യ​പ്പോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത് 16 സ്വ​ര്‍ണ​വും 11 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 228 പോ​യി​ന്‍റ്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ചാ​മ്പ്യ​ന്‍മാ​രാ​യ എ​റ​ണാ​കു​ള​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ളി​യാ​ണ് കോ​ട്ട​യ​ത്തി​ന്‍റെ കി​രീ​ട​വാ​ഴ്ച്ച . എ​റ​ണാ​കു​ള​ത്തി​ന്‍റെ സ​മ്പാ​ദ്യം എ​ട്ടു സ്വ​ര്‍ണ​വും ഒ​ന്‍പ​ത് വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 150 പോ​യി​ന്‍റ്. നാ​ലു സ്വ​ര്‍ണ​വും ഏ​ഴു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 147 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. വ​നി​ത​ക​ളി​ല്‍ കോ​ട്ട​യം, പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍പ​ട്ടം എ​റ​ണാ​കു​ളം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ആ​റു സ്വ​ര്‍ണ​വും അ​ഞ്ചു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ 97 പോ​യി​ന്‍റ്…

Read More

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​നാ​കാ​ന്‍ അ​പേ​ക്ഷ ന​ല്‍കി​യ ശാ​സ്ത്രി​ക്കു സ​ച്ചി​ന്‍റെ പി​ന്തു​ണ

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​നാ​കാ​ന്‍ അ​പേ​ക്ഷ ന​ല്‍കി​യ മു​ന്‍ താ​ര​വും ടീം ​ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ര​വി ശാ​സ്ത്രി​ക്ക് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റു​ടെ പി​ന്തു​ണ. പ​രി​ശീ​ല​ക​നാ​കാ​നി​ല്ലെ​ന്ന് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ശാ​സ്ത്രി സ​ച്ചി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ലൂ​ടെ മ​ന​സ് മാ​റി​യെ​ന്നും അ​പേ​ക്ഷ അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്. സ​ച്ചി​നും ശാ​സ്ത്രി​യും ഇ​പ്പോ​ള്‍ കു​ടും​ബ​സ​മേ​തം ‍ ല​ണ്ട​നി​ലാ​ണ്. ഇ​രു​വ​രും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം അ​വ​സാ​ന നി​മി​ഷം വ​രെ ര​വി​ ശാ​സ്ത്രി​യെ പ​രി​ഗ​ണി​ച്ച ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി കും​ബ്ലെ​യെ പ​രി​ശീ​ല​ക​നാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ ക​ടു​ത്ത അ​മ​ര്‍ഷം ശാ​സ്ത്രി​ക്ക് ഉ​ണ്ട്. ഈ ​അ​മ​ര്‍ഷം ഒ​ക്കെ മാ​റ്റി​വ​ച്ച് സ​ച്ചി​ന്‍റെ നി​ര്‍ദേ​ശം സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ശാ​സ്ത്രി. ര​വി ശാ​സ്ത്രി പ​രി​ശീ​ല​ക​നാ​യി വ​ര​ണ​മെ​ന്ന വി​രാ​ട് കോ​ഹ്‌ലി​യും ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ച്ചി​ന്‍റെ ഇ​ട​പെ​ട​ല്‍. 2016ല്‍ ​പ​രി​ശീ​ല​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗാം​ഗു​ലി​ക്കും ല​ക്ഷ്മ​ണു​മൊ​പ്പം സ​ച്ചി​നും കൂ​ടി അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് ര​വി ശാ​സ്ത്രി​യെ…

Read More

ദക്ഷിണാഫ്രിക്കൻ പര്യടനം: സഞ്ജുവും ബേസിലും ഇന്ത്യ എ ടീമിൽ

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ബേസിൽ തന്പിയും ഇടം നേടി. ഓസ്ട്രേലിയ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരന്പരയും രണ്ട് ചതുർദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. 15 അംഗ ടീമിന്‍റെ നായകൻ മനീഷ് പാണ്ഡെയാണ്. കരുണ്‍ നായർ, ശ്രേയസ് അയ്യർ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീം: മനീഷ് പാണ്ഡ (ക്യാപ്റ്റൻ), മന്ദീപ് സിംഗ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, കരുൺ നായർ, കുനാൽ പാണ്ഡ്യ, റിഷഭ് പന്ത്, വിജയ് ശങ്കർ, അക്ഷർ പട്ടേൽ, യുശ്‌വേന്ദ്ര ചഹൽ, ജയന്ത് യാദവ്, ബേസിൽ തന്പി, മുഹമ്മദ് സിറാജ്, ശർദ്ദുൽ ഠാക്കൂർ, സിദ്ധാർഥ് കൗൾ.

Read More