ചാമ്പ്യ​ന്‍സ് ലീ​ഗ്: യു​വ​ന്‍റ​സ് ആരാധകരു‌ടെ തിക്കിലും തിരക്കിലും 1500 പേർക്കു പരുക്ക്

 ടൂറിൻ: ഇറ്റലിയിലെ ടൂറിനിൽ റയൽ മാഡ്രിഡിനെതിരായ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യു​വ​ന്‍റ​സ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു. നഗരത്തിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന മത്സരം കാണുകയായിരുന്ന ആരാധകർക്കിടയിൽ ബോംബ് ഭീഷണിയുടെ വ്യാജവാർത്ത പരന്നതാണ് അപകടം ഉണ്ടാകാൻ കാരണം.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേരു‌ടെ പേരുടെ നില ഗുരുതരമാണ്.

Read More

ചാമ്പ്യൻസ് ട്രോഫി: പാക്കിസ്ഥാനെ തുരത്തിയോടിച്ച് ഇന്ത്യ

എ​ജ്ബാ​സ്റ്റ​ണ്‍: ചിരവൈരികളായ പാക്കിസ്ഥാനെ തുരത്തിയോടിച്ച് ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലെ വരവറിയിച്ചു. മഴ പലവട്ടം മുടക്കിയ കളിയിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ജയിച്ചതെങ്കിലും തികച്ചും ആധികാരികമായിരുന്നു ഇന്ത്യയുടെ പ്രകടനം. 124 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ ‘അതിർത്തി’ കടത്തിയത്. ബാറ്റ്സ്മാൻമാരുടെ മികവിൽ ടീം ഇന്ത്യ നേടിയ 319 എന്ന മിന്നും ടോട്ടൽ രണ്ടു തവണ പുനർ നിശ്ചയിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 41 ഓവറിൽ 289 റൺസ് എന്നാൽ പാക്പട 164 റൺസിന് ഓൾഔട്ട് ആയി. അർധസെഞ്ചുറി നേടിയ അസർ അലി (50)ക്കും 33 റൺസ് നേടിയ മുഹമ്മദ് ഹഫീസിനും മാത്രമാണ് പാക്നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുളും വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് നേടി. യുവരാജ് സിംഗാണ് കളിയിലെ കേമൻ.

Read More

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍, വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍

പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാൽ കുതിപ്പ് തുടരുന്നു. ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗ്യുട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് നദാൽ ക്വാർട്ടറിൽ പ്രവേശിച്ചു. സ്‌കോര്‍: 6-1, 6-2, 6-2. ക്വാര്‍ട്ടറില്‍ പാബ്ലൊ കരെനൊ ബുസ്റ്റയാണ് നദാലിന്‍റെ എതിരാളി. ഇത് പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്‍റെ ക്വാര്‍ട്ടറിലെത്തുന്നത്. റോജർ ഫെഡറർ മാത്രമാണ് ഇത്രയും തവണ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ കളിച്ചിട്ടുള്ളത്. വനിതാ സിംഗിള്‍സില്‍ എട്ടാം സീഡ് കുസ്നെറ്റ്‌സോവയെ മറികടന്ന് പതിനൊന്നാം സീഡ് കരോലിന്‍ വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 6-1, 4-6, 6-2.

Read More

ചാ​ടി​ത്തി​ള​ങ്ങി ന​യ​ന, വെ​യി​ലേ​റ്റു വാ​ടി ടി​ന്‍റു

സു​വ​ര്‍ണ മോ​ഹ​ങ്ങ​ള്‍ വെ​യി​ലേ​റ്റു വാ​ടി രാ​ജ്യാ​ന്ത​ര താ​രം ടി​ന്‍റു ലൂ​ക്ക ട്രാ​ക്കി​ല്‍ കു​ഴ​ഞ്ഞു വീ​ണ​പ്പോ​ള്‍ ലോം​ഗ് ജം​പി​ല്‍ കു​തി​ച്ചു ചാ​ടി മ​ല​യാ​ളി താ​രം ന​യ​ന ജ​യിം​സ് സ്വ​ര്‍ണ മെ​ഡ​ല​ണി​ഞ്ഞു. പ​ട്യാ​ല​യി​ലെ കൊ​ടും ചൂ​ടി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​നാ​കാ​തെ​യാ​ണ് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ര​ണ്ടാം ദി​വ​സം അ​ര്‍ജു​ന അ​വാ​ര്‍ഡ് ജേ​താ​വ് ടി​ന്‍റു ലൂ​ക്ക കു​ഴ​ഞ്ഞു വീ​ണ​ത്. വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ ടി​ന്‍റു മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ലാ​പ്പി​ല്‍ 350 മീ​റ്റ​ര്‍ പി​ന്നി​ടു​മ്പോ​ഴേ​ക്കും ട്രാ​ക്കി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ടി​ന്‍റു​വി​നു പി​ന്നാ​ലെ 800 മീ​റ്റ​റി​ല്‍ പ​ങ്കെ​ടു​ത്ത ര​ണ്ടു താ​ര​ങ്ങ​ള്‍ക്കു കൂ​ടി ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കാ​നാ​യി​ല്ല. ഡ​ല്‍ഹി​യു​ടെ മോ​ണി​ക്ക ചൗ​ധ​രി, ത​മി​ഴ്നാ​ടി​ന്‍റെ ഗോ​മ​തി മാ​രി​മു​ത്തു എ​ന്നി​വ​രാ​ണ് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നാ​കാ​തെ പി​ന്‍വാ​ങ്ങി​യ​ത്. മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ 40 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​യി​രു​ന്നു പ​ട്യാ​ല​യി​ലെ ചൂ​ട്. വ​നി​ത​ക​ളു​ടെ 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ പ​ഞ്ചാ​ബി​ന്‍റെ…

Read More

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ രാ​ജി​വ​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ രാ​ജി​വ​ച്ചേ​ക്കും. പ​രി​ശീ​ല​ക​നാ​യി തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് കും​ബ്ലെ അ​റി​യി​ച്ച​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ‌​ന്നാ​ണ് കും​ബ്ലെ പ​രി​ശീ​ല​ക​സ്ഥാ​നം വേ​ണ്ടാ​യെ​ന്ന് വ​യ്ക്കു​ന്ന​ത്. കും​ബ്ലെ സ്ഥാ​ന​മൊ​ഴി​ഞ്ഞാ​ൽ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്ക് ശേ​ഷം മു​ന്‍ താ​രം വി​രേ​ന്ദ​ര്‍ സെ​വാ​ഗി​നെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​രി​ശീ​ല​ക​സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​സി​സി​ഐ​യു​ടെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി കും​ബ്ലെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നും പ​റ​യു​ന്നു. കും​ബ്ലെ പ​രി​ശീ​ല​ക​നാ​യി തു​ട​രു​ന്ന​താ​ണ് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി​ക്ക് താ​ൽ​പ​ര്യം. എ​ന്നാ​ൽ ബി​സി​ഐ​ക്ക് കും​ബ്ലെ​യു​ടെ സേ​വ​നം തു​ട​രു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. ഇ​തി​നി​ടെ കും​ബ്ലെ​യും കോ​ഹ്‌​ലി​യും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ത്തി​ല്‍ ഗാം​ഗു​ലി​യും ബി​സി​സി​ഐ​യും ഇ​ട​പെ​ട്ടി​രു​ന്നു. ബി​സി​സി​ഐ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ ​ധ​രി​യും ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​വി. ശ്രീ​ധ​റും ക​ളി​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച ഗാം​ഗു​ലി ക​ളി​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച…

Read More

ദേശീയ ഷൂട്ടിംഗ് താരം പ്രശാന്ത് ബിഷ്ണോയി അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ടി​​​ക​​​ൾ വി​​​ല വ​​​രു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​വ​​​ശം വ​​​ച്ചു, വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ ക​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ആ​​​രോ​​​പി​​​ച്ച് ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് താ​​​രം പ്ര​​​ശാ​​​ന്ത് ബി​​​ഷ്ണോ​​​യി​​​യെ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​​ആ​​​ർ​​​ഐ) അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഒ​​​രു മാ​​​സം മു​​​ന്പ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മീ​​​റ​​​റ്റി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഒ​​​രു കോ​​​ടി രൂ​​​പ​​​യും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന കോ​​​ടി​​​ക​​​ൾ വി​​​ല വ​​​രു​​​ന്ന ആ‍യു​​​ധ​​​ങ്ങ​​​ൾ, 117 കി​​​ലോ നീ​​​ൽ​​​ഗാ​​​യി ഇ​​​റ​​​ച്ചി, പു​​​ലി​​​ത്തോ​​​ലും ന​​​ഖ​​​വും എ​​​ന്നി​​​വ ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ്.ഡി​​​ആ​​​ർ​​​ഐ സ​​​മ​​​ൻ​​​സി​​​നെ​​ട​​​ർ​​​ന്ന് ബി​​​ഷ്ണോ​​​യി വെള്ളിയാഴ്ച ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് ബി​​ഷ്ണോ​​യി​​യു​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് ബ​ന്ധ​മു​പേ​ക്ഷി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ

കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധം അ​ഫ്ഗാ​നി​സ്ഥാ​ൻ താ​ത്കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ച്ചു. കാ​ബൂ​ൾ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ര​ന്പ​ര​ക​ളി​ൽ​നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ൻ​മാ​റി​യ​ത്. ഈ ​വ​ർ​ഷം ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കാ​യി അ​ഫ്ഗാ​നി​ലേ​ക്കു പോ​കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ര​ന്പ​ര ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. അ​ഫ്ഗാ​ൻ ടീം ​പാ​ക്കി​സ്ഥാ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ര​ണ്ടു പ​ര​ന്പ​ര​ക​ളു​ടെ​യും ഭാ​വി അ​വ​താ​ള​ത്തി​ലാ​യി. ക​ഴി​ഞ്ഞ​ദി​വ​സം അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ന​യ​ത​ന്ത്ര​മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 90 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മേ​ഖ​ല​യി​ൽ ക​രു​ത്ത​രാ​യ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ച്ചെ​ങ്കി​ലും ഇ​സ്ലാ​മാ​ബാ​ദി​ന്‍റെ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ ആ​രോ​പി​ക്കു​ന്ന​ത്. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ പാ​ക് ക്രി​ക്ക​റ്റ് ടീം ​മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരുന്നു. ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ക്രി​ക്ക​റ്റ് ബ​ന്ധ​വും താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ച്ച നി​ല​യി​ലാ​ണ്.

Read More

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ്: റി​ക്കാ​ര്‍ഡി​ട്ട് അ​നു​വി​ന്‍റെ കു​തി​പ്പ്

ഫെ​ഡ​റേ​ഷ​ന്‍ കപ്പ് സീ​നി​യ​ര്‍ അ​ത്‌ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഒ​ന്നാം ദി​വ​സം പ​ട്യാ​ല​യി​ലെ ട്രാ​ക്കി​ല്‍ റി​ക്കാ​ര്‍ഡു​ക​ള്‍ തി​രു​ത്തി​യെ​ഴു​തി​ വ​നി​ത​ക​ള്‍. 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ മ​ല​യാ​ളി താ​രം ആ​ര്‍. അ​നു മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ​യാ​ണു സ്വ​ര്‍ണം നേ​ടി​യ​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​നു സം​സ്ഥാ​ന വ​നം വ​കു​പ്പി​ല്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ടാ​ണ്. ചാ​മ്പ്യ​ന്‍ ഷി​പ്പി​ന്‍റെ ഒ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ര​ണ്ട് മീ​റ്റ് റി​ക്കാ​ര്‍ഡും ഒ​രു ദേ​ശീ​യ റി​ക്കാ​ര്‍ഡു​മാ​ണ് കു​റി​ച്ച​ത്. 15 വ​ര്‍ഷ​ത്തെ റി​ക്കാ​ര്‍ഡ് തി​രു​ത്തി അ​നു 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ 15 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള മീ​റ്റ് റി​ക്കാ​ര്‍ഡാ​ണ് അ​നു ഓ​ടി​ത്തി​രു​ത്തി​യ​ത്. 57.39 സെ​ക്ക​ൻഡിലാ​യി​രു​ന്നു അ​നു​വി​ന്‍റെ ഫി​നി​ഷിം​ഗ്. 2002ല്‍ ​ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ല്‍ 57.60 സ​മ​യം കു​റി​ച്ച ഷ​ഹ​ബാ​നി ഓ​റ​ത്തി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് പ​ട്യാ​ല​യി​ലെ ട്രാ​ക്കി​ല്‍ അ​നു ഇ​ന്ന​ലെ മ​റി​ക​ട​ന്ന​ത്. ട്രാ​ക്കി​ല്‍ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യം കു​റി​ച്ച അ​നു ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. പു​രു​ഷ…

Read More

പ​രി​ശീ​ലി​ക്കാ​ൻ ഇ​ട​മി​ല്ല; സം​ഘാ​ട​ക​രോ​ട് അ​തൃ​പ്തി അ​റി​യി​ച്ച് ടീം ​ഇ​ന്ത്യ

ബി​ർ​മിം​ഗ്ഹാം: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​എ​ഡ്ജ്ബാ​സ്റ്റ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലെ സൗ​ക​ര്യ​ങ്ങ​ളി​ൽ അ​സം​തൃ​പ്ത​രാ​ണെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ​യും സം​ഘാ​ട​ക​രോ​ട് അ​സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന. ബി​ർ​മിം​ഗ്ഹാ​മി​ലെ​ത്തി ആ​ദ്യ​ദി​നം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​ന് പ്ര​ധാ​ന സ്റ്റേ​ഡി​യ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ്ഥ​ല​ത്താ​ണ് പ​രി​ശീ​ല​ന​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ലം തീ​രെ ചെ​റു​താ​യി​പ്പോ​യെ​ന്നാ​ണ് കും​ബെ​യു​ടെ​യും കോ​ഹ്ലി​യു​ടെ​യും പ​രാ​തി. ഫാ​സ്റ്റ് ബൗ​ള​ർ​മാ​ർ​ക്ക് റ​ണ്ണ​പ്പെ​ടു​ത്ത് ബൗ​ൾ ചെ​യ്യാ​ൻ പോ​ലും ഇ​വി​ടെ സാ​ധി​ക്കി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഉ​മേ​ഷ് യാ​ദ​വ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, മു​ഹ​മ്മ​ദ് ഷാ​മി തു​ങ്ങി​യ പേ​സ് ബൗ​ള​ർ​മാ​ർ പൂ​ർ​ണ​മാ​യ റ​ണ്ണ​പ്പെ​ടു​ക്കാ​തെ​യാ​ണ് പ​രി​ശീ​ലി​ച്ച​തെ​ന്നാ​ണു സൂ​ച​ന. പ്ര​ധാ​ന സ്റ്റേ​ഡി​യം പ​രി​ശീ​ല​ന​ത്തി​നു വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​നും കോ​ച്ചും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത​ദി​വ​സം ന്യൂ​സി​ല​ൻ​ഡ്-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ന​ട​ക്കാ​നു​ള്ള​തി​നാ​ൽ ഇ​ത് സാ​ധ്യ​മ​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ടീം ​മാ​നേ​ജ​ർ വ​ഴി സം​ഘ​ടാ​ക​രെ അ​തൃ​പ്തി അ​റി​യി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യ​ത്.

Read More

കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് : കി​രീ​ടം കെ​എ​സ്ഇ​ബി​ക്ക്

തൃ​​​ശൂ​​​ർ: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ളി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​ക്കു കി​​​രീ​​​ടം. ഇ​​​ന്ന​​​ലെ തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സി​​​ന്ത​​​റ്റി​​​ക്ക് ട​​​ർ​​​ഫ് മൈ​​​താ​​​ന​​​ത്തു ന​​​ട​​​ന്ന ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ എ​​​ഫ്സി തൃ​​​ശൂ​​​രി​​​നെ 4-2നു ​​​ത​​​ക​​​ർ​​​ത്ത് കെ​​​എ​​​സ്ഇ​​​ബി ചാ​​​മ്പ്യ​​​ന്മാ​​​ർ.21-ാം മി​​​നി​​​റ്റി​​​ൽ ക​​​ളി​​​യു​​​ടെ ഒ​​​ഴു​​​ക്കി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി എ​​​ഫ്സി തൃ​​​ശൂ​​​രാ​​​ണ് ആ​​​ദ്യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്. നാ​​​യ​​​ക​​​ൻ പി.​​​ടി. സോ​​​മി ബോ​​​ക്സി​​​നു വെ​​​ളി​​​യി​​​ൽ​​​നി​​​ന്ന് ഉ​​​തി​​​ർ​​​ത്ത ലോം​​​ഗ്റേ​​​ഞ്ച​​​ർ കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വ​​​ല​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു​​​മി​​​നി​​​റ്റി​​​ന​​​കം അ​​​ല​​​ക്സി​​​ലൂ​​​ടെ കെ​​​എ​​​സ്ഇ​​​ബി തി​​​രി​​​ച്ച​​​ടി​​​ച്ചു. കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ സ്ട്രൈ​​​ക്ക​​​ർ​​​മാ​​​ർ തൃ​​​ശൂ​​​രി​​​ന്‍റെ ബോ​​​ക്സി​​​ലേ​​​ക്ക് തു​​രു​​തു​​രാ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് പി​​​ന്നീ​​​ടു ക​​​ണ്ട​​​ത്. ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ൽ​​​ത്ത​​​ന്നെ ഒ​​​രു ഗോ​​​ൾ കൂ​​​ടി​​​യ​​​ടി​​​ച്ച് കെ​​​എ​​​സ്ഇ​​​ബി മു​​​ന്നി​​​ലെ​​​ത്തി. സ​​​ജീ​​​വ്ഖാ​​​ന്‍റെ ക്രോ​​​സി​​​ൽ ജോ​​​ബി ജെ​​​സ്റ്റി​​​നാ​​​ണ് ല​​ക്ഷ്യം​​ക​​ണ്ട​​​ത്. തൃ​​​ശൂ​​​ർ എ​​​ഫ്സി​​​യു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ര​​​ണ്ടാം​​​പ​​​കു​​​തി​​​യു​​​ടെ തു​​​ട​​​ക്കം. എ​​​ന്നാ​​​ൽ 59-ാം മി​​​നി​​​റ്റി​​​ൽ ജോ​​​ബി ജെ​​​സ്റ്റി​​​ന്‍റെ ഗോ​​​ളി​​​ൽ കെ​​​എ​​​സ്ഇ​​​ബി ലീ​​​ഡു​​​യ​​​ർ​​​ത്തി. കോ​​​ർ​​​ണ​​​ർ​​​കി​​​ക്കി​​​ൽ​​​നി​​​ന്ന് ഹെ​​​ഡ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് പ​​​ന്ത് വ​​​ല​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. 72-ാം മി​​​നി​​​ട്ടി​​​ൽ മു​​​ന്നേ​​​റ്റ താ​​​രം രാ​​​ജേ​​​ഷി​​​ന്‍റെ ഗോ​​​ളി​​​ലൂ​​​ടെ തൃ​​​ശൂ​​​ർ എ​​​ഫ്സി ക​​​ളി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ…

Read More