ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം; മി​ന്നു വൈ​സ് ക്യാ​പ്റ്റ​ൻ; സ​ജ​ന​യും ജോ​ഷി​ത​യും ഇ​ന്ത്യ​ൻ ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ എ ​വ​നി​താ ക്രി​ക്ക​റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​നാ​യി മ​ല​യാ​ളി താ​രം മി​ന്നു മ​ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ന്നു​വി​നൊ​പ്പം ഓ​ള്‍​റൗ​ണ്ട​ര്‍ സ​ജ​ന സ​ജീ​വ​ൻ, പേ​സ​ര്‍ വി.​ജെ. ജോ​ഷി​ത എ​ന്നീ മ​ല​യാ​ളി​ക​ളും ട്വ​ന്‍റി-20 സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​വ​രും വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ​ര​ന്പ​ര​യി​ൽ മൂ​ന്നു വീ​തം ട്വ​ന്‍റി-20, ഏ​ക​ദി​ന​ങ്ങ​ളും ഒ​രു ച​തു​ർ​ദി​ന മ​ത്സ​ര​വു​മാ​ണു​ള്ള​ത്. ഓ​സ്ട്രേ​ലി​യ​ൻ എ ​ടീ​മി​നെ​തി​രേ ന​ട​ക്കു​ന്ന ഏ​ക​ദി​ന, ട്വ​ന്‍റി-20, ച​തു​ർ​ദി​ന ടീം ​വൈ​സ് ക്യാ​പ്റ്റ​നാ​യാ​ണ് മി​ന്നു​വി​ന്‍റെ നി​യ​മ​നം. മൂ​ന്നു ഫോ​ർ​മാ​റ്റി​ലും രാ​ധാ യാ​ദ​വാ​ണ് ക്യാ​പ്റ്റ​ൻ.

Read More

പ​രി​ശീ​ല​ക​ൻ മാ​ത്യു ഡി​ക്രൂ​സി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ബാ​സ്‌​കറ്റ്ബോ​ളും അ​ട​ക്കം ചെ​യ്തു

ആ​ല​പ്പു​ഴ: അ​ന്ത​രി​ച്ച പ്ര​മു​ഖ ബാ​സ്‌​കറ്റ്ബോ​ൾ പ​രി​ശീ​ല​ക​ൻ മാ​ത്യു ഡി​ക്രൂ​സി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ബാ​സ്‌​കറ്റ്ബോ​ളും ക​ല്ല​റ​യി​ൽ അ​ട​ക്കം ചെ​യ്തു. സ​ഹ​പ്ര​വ​ർ​ത്ത​ക​രും പ​രി​ശീ​ലി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളും ചേ​ർ​ന്നാ​ണ് ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച​ത്. സി​എ​സ്ഐ ച​ർ​ച്ചി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത ക​ഴി​വു​റ്റ പ​രി​ശീ​ല​ക​നാ​യി​രു​ന്നു മാ​ത്യു ഡി​ക്രൂ​സ്. ബാ​സ്ക​റ്റ്ബോ​ൾ പ​രി​ശീ​ല​ക​ൻ മാ​ത്യു ഡി​ക്രൂ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ആ​ല​പ്പി ഡി​സ്ട്രി​ക്റ്റ് ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​ഡി​ബി​എ) അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ൺ ജോ​ർ​ജ് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

Read More

ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​രം;​ റി​നോ തോ​മ​സി​ന് സ്വ​ര്‍​ണ​മെ​ഡ​ല്‍

പാ​ലാ: തൃ​ശൂ​രി​ല്‍ ന​ട​ന്ന 47-ാമ​ത് ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ല്‍ മീ​ന​ച്ചി​ല്‍ കാ​രാ​ട്ടി​ല്ല​ത്തു റി​നോ തോ​മ​സ് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് സ്വ​ര്‍​ണ മെ​ഡ​ലും യൂ​ത്ത് വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. ഇ​തോ​ടൊ​പ്പം പ്രോ ​പ​ഞ്ചാ റെ​സ്‌​ലിം​ഗ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സെ​ല​ക്‌​ഷ​ന്‍ നേ​ടു​ക​യും ചെ​യ്തു. മു​ന്‍ ദേ​ശീ​യ യൂ​ത്ത് വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​നും കോ​ട്ട​യം പ​ഞ്ച​ഗു​സ്തി ടീം ​ക്യാ​പ്റ്റ​നും കൂ​ടി​യാ​ണ് റി​നോ തോ​മ​സ്. 2021 ല്‍ ​ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ് റി​നോ തോ​മ​സ് പ​ഞ്ച​ഗു​സ്തി​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പാ​ലാ​യി​ലെ ഇ​വോ ഫി​റ്റ്‌​ന​സ് ജിം​മ്‌​നേ​ഷ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്

Read More

ഡി ​മ​രി​യ ‘വീ​ട്ടി​ല്‍’ തി​രി​ച്ചെ​ത്തി…

റൊ​​സാ​​രി​​യോ: നീ​​ണ്ട 18 വ​​ര്‍​ഷ​​ത്തെ യൂ​​റോ​​പ്യ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍ ജീ​​വി​​ത​​ത്തി​​നു​​ശേ​​ഷം അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം എ​​യ്ഞ്ച​​ല്‍ ഡി ​​മ​​രി​​യ ത​​ന്‍റെ പ​​ഴ​​യ ടീ​​മാ​​യ റൊ​​സാ​​രി​​യോ സെ​​ന്‍​ട്ര​​ലി​​ല്‍ തി​​രി​​ച്ചെ​​ത്തി. 2022 ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് അ​​ര്‍​ജ​​ന്‍റീ​​ന സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ല്‍ നി​​ര്‍​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച ഡി​​ മ​​രി​​യ, ത​​ന്‍റെ കു​​ട്ടി​​ക്കാ​​ല ക്ല​​ബ്ബാ​​യ റൊ​​സാ​​രി​​യോ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്താ​​ന്‍ നേ​​ര​​ത്തേ ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്ന​​താ​​ണ്. എ​​ന്നാ​​ല്‍, മ​​യ​​ക്കു​​മ​​രു​​ന്നു ഗ്യാം​​ഗി​​ന്‍റെ ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ര്‍​ന്നു തീ​​രു​​മാ​​നം മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​സ്ഥാ​​ന ന​​ഗ​​ര​​മാ​​യ ബു​​വാ​​നോ​​സ് ആ​​രീ​​സി​​നു 300 കി​​ലോ​​മീ​​റ്റ​​ര്‍ വ​​ട​​ക്കു​​ള്ള റൊ​​സാ​​രി​​യോ മ​​യ​​ക്കു​​മ​​രു​​ന്ന് അ​​ധോ​​ലോ​​ക​​ങ്ങ​​ളു​​ടെ വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​ണ്. 37കാ​​ര​​നാ​​യ ഡി​​ മ​​രി​​യ​​യെ ക്ല​​ബ് ഔ​​ദ്യോ​​ഗി​​ക​​മാ​​യി ആ​​രാ​​ധ​​ക​​ര്‍​ക്കു മു​​ന്നി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. നാ​​ലാം വ​​യ​​സി​​ല്‍ റൊ​​സാ​​രി​​യോ സെ​​ന്‍​ട്ര​​ലി​​നൊ​​പ്പം ചേ​​ര്‍​ന്നു പ​​ന്തു​​ത​​ട്ടി​​യാ​​ണ് ഡി​​ മ​​രി​​യ ലോ​​കോ​​ത്ത​​ര താ​​ര​​മാ​​യ​​ത്. റൊ​​സാ​​രി​​യോ​​യി​​ല്‍​നി​​ന്ന് 2007ല്‍ ​​പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ്ബാ​​യ ബെ​​ന്‍​ഫി​​ക്ക​​യി​​ല്‍ എ​​ത്തി. തു​​ട​​ര്‍​ന്ന് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്, മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ്, പി​​എ​​സ്ജി, യു​​വ​​ന്‍റ​​സ് ടീ​​മു​​ക​​ള്‍​ക്കാ​​യി ക​​ളി​​ച്ചു. 2023ല്‍ ​​വീ​​ണ്ടും ബെ​​ന്‍​ഫി​​ക്ക​​യി​​ല്‍, അ​​വി​​ടെ…

Read More

ഗി​ല്‍ ബ്രാ​ഡ്മാ​നെ മ​റി​ക​ട​ക്കു​മോ..?

ല​​ണ്ട​​ന്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഇ​​തി​​ഹാ​​സം ഡൊ​​ണാ​​ള്‍​ഡ് ബ്രാ​​ഡ്മാന്‍റെ പേ​​രി​​ലു​​ള്ള അ​​പൂ​​ര്‍​വ റി​​ക്കാ​​ര്‍​ഡ് മ​​റി​​ക​​ട​​ക്കാ​​ന്‍ ഇ​​ന്ത്യ​​ന്‍ യു​​വ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നു സാ​​ധി​​ക്കു​​മോ..? ക്യാ​​പ്റ്റ​​നാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ഞ്ചു​​റി​​യും (147) ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഡ​​ബി​​ള്‍ സെ​​ഞ്ചു​​റി​​യും (269) ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ സെ​​ഞ്ചു​​റി​​യും (161) നേ​​ടി​​ക്ക​​ഴി​​ഞ്ഞ ഗി​​ല്‍, സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​ഹ് ലി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ സ്വ​​ന്തം പേ​​രി​​ലേ​​ക്കു മാ​​റ്റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ഹ്‌ലി ​​ക്യാ​​പ്റ്റ​​നാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ല്‍ 115ഉം 141​​ഉം നേ​​ടി​​യി​​രു​​ന്നു. ആ​​ന്‍​ഡേ​​ഴ്‌​​സ​​ണ്‍ – തെ​​ണ്ടു​​ല്‍​ക്ക​​ര്‍ ട്രോ​​ഫി​​ക്കു​​വേ​​ണ്ടി ഇ​​ന്ത്യ​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ലു​​ള്ള അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ടു പോ​​രാ​​ട്ടം ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ പേ​​രി​​ല്‍ 585 റ​​ണ്‍​സാ​​യി. പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി ആ​​റ് ഇ​​ന്നിം​​ഗ്‌​​സ് ഗി​​ല്ലി​​ന് പ​​ര​​മാ​​വ​​ധി ​​ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. ഒ​​രു ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് എ​​ന്ന ബ്രാ​​ഡ്മാ​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​ലേ​​ക്ക് 389ന്‍റെ ​​അ​​ക​​ലം മാ​​ത്ര​​മാ​​ണ്…

Read More

മ​ല​യാ​ളി ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ ടീ​മി​ന് ക​രാ​ട്ടെ​യി​ൽ സ്വ​ർ​ണം

കോ​​​​ത​​​​മം​​​​ഗ​​​​ലം: അ​​​മേ​​​രി​​​ക്ക​​​യി​​​​ലെ ബി​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ൽ ന​​​​ട​​​​ന്ന ലോ​​​​ക പോ​​​​ലീ​​​​സ് ഗെ​​​​യിം​​​​സി​​​​ൽ ക​​​​രാ​​​​ട്ടെ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ടീ​​​​മി​​​​നു സ്വ​​​​ർ​​​​ണം. ‌ടീം ​​​​ക​​​​ത്താ മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണു മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം. കോ​​​​ത​​​​മം​​​​ഗ​​​​ലം നാ​​​​ടു​​​​കാ​​​​ണി സ്വ​​​​ദേ​​​​ശി​​​യാ​​​യ അ​​​​ജ​​​​യ് ത​​​​ങ്ക​​​​ച്ച​​​​ൻ ടീ​​​​മി​​​​ലെ ഏ​​​​ക മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു. ‌ നാ​​​​ടു​​​​കാ​​​​ണി കു​​​​ന്നും​​​​പു​​​​റ​​​​ത്ത് ത​​​​ങ്ക​​​​ച്ച​​​​ൻ- സീ​​​​ന ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ ഏ​​​​ക മ​​​​ക​​​​നാ​​​​ണ് 27കാ​​​​ര​​​​നാ​​​​യ അ​​​​ജ​​​​യ്. ക​​​​രാ​​​​ട്ടെ​​​​യി​​​​ലെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജി​​​​ല്ലാ, സം​​​​സ്ഥാ​​​​ന, ദേ​​​​ശീ​​​​യ മെ​​​​ഡ​​​​ലു​​​​ക​​​​ൾ നേ​​​​ടി​​​​യ അ​​​​ജ​​​​യ് ഇ​​​​പ്പോ​​​​ൾ ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലാ​​​​ണു സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

Read More

ദി​മി​ത്രോ​വി​ന്‍റെ പ​രി​ക്ക്: വ​ല​തു​ക​രം പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഉ​യ​ര്‍​ത്താ​നാ​കാ​തെ താ​രം ക​ളം​വി​ട്ടു

ല​​ണ്ട​​ന്‍: അ​​ട്ടി​​മ​​റി​​യു​​ടെ വ​​ക്കി​​ല്‍​വ​​ച്ച്, പ​​രി​​ക്ക് വി​​ല്ല​​നാ​​യ​​പ്പോ​​ള്‍ വിം​​ബി​​ള്‍​ഡ​​ണ്‍ ടെ​​ന്നീ​​സി​​ന്‍റെ സെ​​ന്‍റ​​ര്‍ കോ​​ര്‍​ട്ടി​​ല്‍ ക​​ണ്ണീ​​ര്‍​വീ​​ണു. കോ​​ര്‍​ട്ടി​​ല്‍ ഉ​​യ​​ര്‍​ന്നു​​പ​​റ​​ന്ന​​പ്പോ​​ള്‍ ചി​​റ​​ക​​റ്റു വീ​​ണ താ​​ര​​ത്തെ ക​​ണ്ട് ടെ​​ന്നീ​​സ് ലോ​​കം വി​​തുന്പി. വിം​​ബി​​ള്‍​ഡ​​ണ്‍ ടെ​​ന്നീ​​സി​​ന്‍റെ പു​​രു​​ഷ സിം​​ഗി​​ള്‍​സ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലാ​​ണ് സ​​ങ്ക​​ട​​ക​​ര​​മാ​​യ ഈ ​​കാ​​ഴ്ച. ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ താ​​രം ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റി​​നെ അ​​ട്ടി​​മ​​റി​​ക്കു​​മെ​​ന്നു തോ​​ന്നി​​പ്പി​​ച്ചി​​ട​​ത്തു​​വ​​ച്ച് ബ​​ള്‍​ഗേ​​റി​​യ​​യു​​ടെ ഗ്രി​​ഗോ​​ര്‍ ദി​​മി​​ത്രോ​​വ് പ​​രി​​ക്കേ​​റ്റു മ​​ട​​ങ്ങി. സെ​​ന്‍റ​​ര്‍ കോ​​ര്‍​ട്ടി​​ല്‍ അ​​തു​​വ​​രെ യാ​​നി​​ക് സി​​ന്ന​​റി​​നെ കാ​​ഴ്ച​​ക്കാ​​ര​​നാ​​ക്കി സൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​ച്ച ദി​​മി​​ത്രോ​​വി​​നെ ഗാ​​ല​​റി ഒ​​ന്ന​​ട​​ങ്കം എ​​ഴു​​ന്നേ​​റ്റു​​നി​​ന്ന് കൈ​​യ​​ടി​​ച്ച് യാ​​ത്ര​​യാ​​ക്കി. ടൗ​​വ്വ​​ല്‍​കൊ​​ണ്ട് മു​​ഖം തു​​ട​​ച്ച്, നി​​റ​​ഞ്ഞ ക​​ണ്ണു​​ക​​ളെ ഒ​​ളി​​പ്പി​​ച്ച്, പ​​രി​​ക്കേ​​റ്റ വ​​ല​​തു​​ക​​രം അ​​ന​​ക്കാ​​നാ​​കാതെ 34കാ​​ര​​നാ​​യ ദി​​മി​​ത്രോ​​വ് മ​​ട​​ങ്ങി. 6-3, 7-5, 2-2 എ​​ന്ന നി​​ല​​യി​​ല്‍ അ​​ട്ടി​​മ​​റി​​യി​​ലേ​​ക്കു​​ള്ള ക​​രു​​ത്തു​​റ്റ യാ​​ത്ര​​യ്ക്കി​​ടെ​​യാ​​ണ് ബ​​ള്‍​ഗേ​​റി​​യ​​ന്‍ താ​​രം പ​​രി​​ക്കേ​​റ്റു വീ​​ണ​​ത്. ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ സി​​ന്ന​​റി​​നെ നി​​ഷ്പ്ര​​ഭ​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു 19-ാം സീ​​ഡു​​കാ​​ര​​നാ​​യ ദി​​മി​​ത്രോ​​വി​​ന്‍റെ പ്ര​​ക​​ട​​നം. ഡ്രോ​​പ്പും…

Read More

ക്ല​ബ് ലോ​ക​ക​പ്പ്; ബ​യേ​ണി​നെ ത​ക​ർ​ത്ത് പി​എ​സ്ജി സെ​മി​യി​ൽ

ജോ​ർ​ജി​യ: ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ ത​ക​ർ​ത്ത് പി​എ​സ്ജി സെ​മി​യി​ൽ. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചാ​ണ് പി​എ​സ്ജി​യു​ടെ സെ​മി​പ്ര​വേ​ശ​നം. ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു മ​ത്സ​രം. തു​ട​ക്കം മു​ത​ൽ ഇ​രു​ടീ​മു​ക​ളും മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യ​പ​കു​തി​യി​ൽ ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. അ​തോ​ടെ ഗോ​ൾ ര​ഹി​ത​മാ​യി​രു​ന്നു ആ​ദ്യ പ​കു​തി. ര​ണ്ടാം പ​കു​തി​യി​ൽ 78-ാം മി​നി​റ്റി​ലാ​ണ് പി​എ​സ്ജി ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ദെ​സി​രെ ദൗ​വെ ആ​ണ് വ​ല​കു​ലു​ക്കി​യ​ത്. പി​ന്നാ​ലെ ഉ​സ്മാ​ൻ ഡെ​മ്പ​ലെ​യും വ​ല​കു​ലു​ക്കി​യ​തോ​ടെ പി​എ​സ്ജി സെ​മി ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. തു​ട​ർ​ന്ന് ബ​യേ​ൺ തി​രി​ച്ച​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​എ​സ്ജി പ്ര​തി​രോ​ധം ഉ​റ​ച്ചു​നി​ന്നു. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​നം ര​ണ്ട് പി​എ​സ്ജി താ​ര​ങ്ങ​ൾ ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി പു​റ​ത്തു​പോ​യെ​ങ്കി​ലും ബ​യേ​ണി​ന് തി​രി​ച്ച​ടി​ക്കാ​നാ​യി​ല്ല. 82 -ാം മി​നി​റ്റി​ൽ പി​എ​സ്ജി താ​രം വി​ല്യം പാ​ച്ചോ ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി പു​റ​ത്താ​യി. ഇ​ഞ്ചു​റി ടൈ​മി​ൽ ലൂ​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സി​നും ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി​യ​തോ​ടെ പി​എ​സ്ജി പ്ര​തി​രോ​ധ​ത്തി​ലാ​യെ​ങ്കി​ലും…

Read More

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍..!

ഒ​രു​വ​ശ​ത്ത് പ​ണ​ക്കി​ലു​ക്ക​ത്തി​ന്‍റെ​യും കാ​ഴ്ച​ക്കാ​രു​ടെ​യും റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ചു മു​ന്നേ​റു​ന്ന ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്; മ​റു​വ​ശ​ത്ത് കാ​ണി​ക​ളും കാ​ഴ്ച​ക്കാ​രും സാ​മ്പ​ത്തി​ക ലാ​ഭ​വു​മി​ല്ലാ​ത്ത ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍. 2008ലാ​ണ് ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു തു​ട​ക്ക​മാ​യ​ത്. 2014ല്‍ ​ഐ​എ​സ്എ​ല്ലും തു​ട​ങ്ങി. കൊ​ട്ടി​ഘോ​ഷി​ച്ചാ​രം​ഭി​ച്ചെ​ങ്കി​ലും ഐ​എ​സ്എ​ല്ലി​ന്‍റെ ഗ്രാ​ഫ് നാ​ള്‍​ക്കു​നാ​ള്‍ താ​ഴേ​ക്കാ​ണ്. ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) ഇ​തി​നോ​ട​കം പു​റ​ത്തി​റ​ക്കി​യ 2025-26 സീ​സ​ണ്‍ ക​ല​ണ്ട​റി​ല്‍ ഐ​എ​സ്എ​ല്‍ ഇ​ല്ലെ​ന്ന​തും ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത. ഐ​പി​എ​ല്‍ ഇ​ല്ലാ​ത്ത ഒ​രു വ​ര്‍​ഷം ബി​സി​സി​ഐ​യു​ടെ സ്വ​പ്‌​ന​ത്തി​ല്‍​പ്പോ​ലും ഇ​ല്ലെ​ന്ന​തും ഇ​തി​നോ​ടു ചേ​ര്‍​ത്തു​വാ​യി​ക്ക​ണം. കാ​ര​ണം, ഐ​സി​സി (ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍) യു​ടെ​ത​ന്നെ ക​ല​ണ്ട​റി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​താ​ണ് ഐ​പി​എ​ല്‍. ഇ​ന്ത്യ​യി​ല്‍ ക്രി​ക്ക​റ്റി​ന്‍റെ​യും ഫു​ട്‌​ബോ​ളി​ന്‍റെ​യും സ്ഥാ​നം എ​വി​ടെ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടാ​ന്‍ ഇ​തി​ക്കൂ​ടു​ത​ല്‍ അ​ക്ഷ​ര​ങ്ങ​ള്‍ നി​ര​ത്തേ​ണ്ട. കോ​ടി​ക​ളി​ലും അ​ന്ത​രം 2014ലെ ​പ്ര​ഥ​മ ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് എ​ട്ട് ടീ​മു​ക​ള്‍. ഓ​രോ മ​ത്സ​ര​ത്തി​ലും ഗാ​ല​റി​യി​ല്‍ എ​ത്തി​യ…

Read More

കെ​സി​എ​ൽ ലേ​ലം: റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സ​ഞ്ജു കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ൽ) ട്വ​ന്‍റി-20 ര​ണ്ടാം സീ​സ​ണി​ൽ സ​ഞ്ജു സാം​സ​ണ്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​നൊ​പ്പം. കെ​സി​എ​ൽ പ്ര​ഥ​മ സീ​സ​ണി​ൽ ഇ​ല്ലാ​തി​രു​ന്ന സ​ഞ്ജു സാം​സ​ണെ ഇ​ത്ത​വ​ണ കെ​സി​എ​ലി​ലെ റി​ക്കാ​ർ​ഡ് തു​ക​യാ​യ 26.80 ല​ക്ഷ​ത്തി​നാ​ണ് കൊ​ച്ചി സ്വ​ന്ത​മാ​ക്കി​യ​ത്. ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​ത്. മൂ​ന്ന് ല​ക്ഷം അ​ടി​സ്ഥാ​ന​വി​ല​യാ​യി​രു​ന്ന സ​ഞ്ജു​വി​നാ​യി തി​രു​വ​ന​ന്ത​പു​രം റോ​യ​ല്‍​സ് 20 ല​ക്ഷം വി​ളി​ച്ച​പ്പോ​ൾ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് 25 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി. എ​ന്നാ​ൽ ഒ​ടു​വി​ൽ‌. 26.80 ല​ക്ഷം വി​ളി​ച്ച കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് സ​ഞ്ജു​വി​നെ സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം, വി​ഷ്ണു വി​നോ​ദി​നെ 12.8 ല​ക്ഷ​ത്തി​ന് ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സും ഓ​ൾ​റൗ​ണ്ട​ർ ജ​ല​ജ് സ​ക്‌​സേ​ന​യെ 12.40 ല​ക്ഷ​ത്തി​ന് ആ​ല​പ്പി റി​പ്പി​ള്‍​സും പേ​സ​ര്‍ ബേ​സി​ല്‍ ത​മ്പി​യെ 8.4 ല​ക്ഷ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം റോ​യ​ല്‍​സും സ്വ​ന്ത​മാ​ക്കി. ഷോ​ണ്‍ റോ​ജ​ര്‍ (4.40 ല​ക്ഷം), സി​ജോ​മോ​ന്‍ ജോ​സ​ഫ് (5.20 ല​ക്ഷം) എ​ന്നി​വ​രെ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ്…

Read More