ഹാ​രി​യും മെ​ഗ​നും ബ്രി​ട്ട​നി​ലേ​ക്കു മ​ട​ങ്ങു​ന്നു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ രാ​ജ​കു​മാ​ര​നാ​യ ഹാ​രി​യും ഭാ​ര്യ മെ​ഗ​നും ബ്രി​ട്ട​നി​ലേ​ക്കു താ​മ​സം മാ​റ്റു​മെ​ന്നു റി​പ്പോ​ർ​ട്ട്. അ​ഞ്ചു വ​ർ​ഷം മു​ന്പ് ഇ​രു​വ​രും രാ​ജ​കീ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ൽ താ​മ​സം ആ​രം​ഭി​ച്ച​താ​ണ്. ബ്രി​ട്ട​നി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് ഈ ​മാ​സം​ത​ന്നെ ഉ​ണ്ടാ​കും. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞാ​ണു ദ​ന്പ​തി​ക​ൾ അ​മേ​രി​ക്ക​യ്ക്കു പോ​യ​ത്. ഇ​രു​വ​രും രാ​ജ​കു​ടും​ബ​ത്തെ കൂ​ടെ​ക്കൂ​ടെ വി​മ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

രാ​ജ​കു​ടും​ബ​ത്തി​ൽ​നി​ന്നും കി​രീ​ടാ​വ​കാ​ശി​യാ​യ രാ​ജ​കു​മാ​ര​ൻ വി​ല്യ​മി​ൽ​നി​ന്നും നേ​രി​ട്ട അ​വ​ഗ​ണ​ന ഹാ​രി പു​സ്ത​ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഹാ​രി​യു​ടെ​യും മെ​ഗ​ന്‍റെ​യും മ​ട​ക്കം ബ്രി​ട്ട​നി​ലെ രാ​ജാ​വ് ചാ​ൾ​സ് സ്വാ​ഗ​തം ചെ​യ്തു. അ​തേ​സ​മ​യം, ഹാ​രി​യും മെ​ഗ​നും ബ്രി​ട്ട​നി​ൽ തി​രി​ച്ചെ​ത്തി​യാ​ലും രാ​ജ​കീ​യ വ​സ​തി​ക​ളി​ൽ താ​മ​സി​ക്കു​ക​യോ രാ​ജ​കീ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്യി​ല്ല. ഹാ​രി​യും പാ​തി ആ​ഫ്രി​ക്ക​ൻ വം​ശ​ജ​യാ​യ മെ​ഗ​ൻ മാ​ർ​ക്കി​ളും ത​മ്മി​ലു​ള്ള വി​വാ​ഹം 2020 മാ​ർ​ച്ചി​ലാ​യി​രു​ന്നു. ഏ​ഴും അ​ഞ്ചും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ണ്ട്.

Related posts

Leave a Comment