നടി,മോഡല്‍,അവതാരക എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച ആളാണ് പേളി മാണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ അഭിനയിച്ചത് പേളിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഈ ഷോയിലെ സഹ മത്സരാര്‍ഥിയായ ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് കല്യാണം കഴിച്ച പേളി ഇപ്പോള്‍ ഇവരുടെ ആദ്യത്തെ കണ്മണിയ്ക്ക് പേരിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ആരാധകരും പേളിയുടെ പ്രെഗ്നന്‍സി ആഘോഷമാക്കിയിരുന്നു. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവള് ജീവിതത്തിലേക്ക് വന്നിട്ട് 28 ദിവസമായിയെന്നും ഇരുവരുടെയും ജീവിതത്തെ നിള കൂടുതല്‍ സന്തോഷം നിറഞ്ഞതും മനോഹരവുമാക്കി തീര്‍ത്തുവെന്നാണ് പേളി കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് കുറിച്ചിരിക്കുന്നത്. https://www.facebook.com/PearleMaaneyOnline/posts/311316677026481
Read MoreCategory: Today’S Special
ഈ ലഡ്ഡു വേറെ ലെവല്‍ ! മാഗി കൊണ്ടുള്ള ലഡ്ഡു സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
മാഗി ന്യൂഡില്‍സ് കൊണ്ട് പലവിധ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, മാഗി ദോശ തുടങ്ങിയ പരീക്ഷണങ്ങള്‍ പലപ്പോഴും ഹിറ്റാകാറുമുണ്ട്. മാഗി കൊണ്ട് ലഡ്ഡു ഉണ്ടാക്കിയ പരീക്ഷണമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഫേസ്ബുക്കില്‍ ആദ്യമെത്തിയ മാഗി ലഡുവിന്റെ ചിത്രം നിമിഷനേരത്തിലാണ് വൈറലായത്. എന്നാല്‍ ഇതിന്റെ റെസിപ്പി ആര്‍ക്കും കിട്ടിയിട്ടില്ല. മാഗി പച്ചയ്ക്ക് ശര്‍ക്കരയ്ക്കൊപ്പം ചേര്‍ത്താണ് ലഡ്ഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡ്ഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.
Read Moreസൗദി രാജകുമാരന്റെ നൗക; ഒഴുകുന്ന കൊട്ടാരം! 78 മീറ്റർ നീളമുള്ള ഈ ഉല്ലാസ നൗകയുടെ സൗകര്യങ്ങളും വിലയും കേട്ടാൽ ഞെട്ടും
സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ ആഡംബര ഉല്ലാസ നൗക ഇംഗ്ലണ്ടിലെ കോണ്‍വാളിൽ നങ്കൂരമിട്ടിരിക്കുന്നു. ഇതോടെ ഇതിലെ സൗകര്യങ്ങൾ ഒരിക്കൽകൂടി ഇംഗ്ലീഷ് മാധ്യമങ്ങളിൽ അടക്കം വാർത്തയാവുകയാണ്. വെറുമൊരു ഉല്ലാസ നൗക എന്നു കരുതേണ്ട പെഗസസ്-എട്ടാമൻ എന്നു പേരിട്ടിരിക്കുന്ന ഫൈവ് സ്റ്റാർ വിസ്മയത്തെ. 44 മില്യണ്‍ ഡോളർ (ഏകദേശം 327 കോടിയിൽ കൂടുതൽ) ആണ് 78 മീറ്റർ നീളമുള്ള ഈ ഉല്ലാസ നൗകയുടെ വില. തീയേറ്റർ മുതൽ ഗോൾഫ് വരെആഡംബരങ്ങളുടെയും സൗകര്യങ്ങളുടെയും വിസ്മയ ലോകമാണ് ഈ ഒഴുകുന്ന കൊട്ടാരം. പതിമൂന്ന് സീറ്റുകളുള്ള സിനിമ തീയറ്ററിൽ തുടങ്ങി ഒരു ഹെലിപാഡ്, ഗോൾഫ് ഏരിയ എന്നിങ്ങനെ നീളുന്നു ഈ ഉല്ലാസ നൗകയിലെ സൗകര്യങ്ങൾ. ഇപ്പോൾ ഈ നൗക മനോഹര പട്ടണമായ ഫാൽമൗത്തിലെ പെൻഡെന്നിസ് പോയിന്റിനടുത്തുള്ള ഉൾക്കടലിൽ എത്തിയിട്ടുണ്ട്. സെന്റ് മാവേസ് കാസിലിനു സമീപം നങ്കൂരമിട്ടിരിക്കുന്ന പെഗസസ് എട്ടിൽ 12 അതിഥികൾക്കു…
Read Moreയുവതികളുടെ അടിവസ്ത്രങ്ങള്‍ പതിവായി കിണറ്റിൽ; ഒളിഞ്ഞുനോട്ടവും പതിവായതോടെ കുളിക്കാൻ പോലും പേടിച്ച് യുവതികൾ; പയ്യന്നൂരിലെ ഞരമ്പുരോഗിയെ നാട്ടുകാർ പൊക്കിയതിങ്ങനെ…
പയ്യന്നൂര്‍: സാമൂഹ്യവിരുദ്ധന്റെ ശല്യം സഹിക്കാതായപ്പോള്‍ നാട്ടുകാര്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു പ്രതിയെ കുടുക്കി. വൈപ്പിരിയം ആലക്കാടുള്ള വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവിനെയാണ് കുണ്ടയംകൊവ്വലില് നാട്ടുകാര്‍ ഇന്നുരാവിലെ പിടികൂടിയത്.ഇയാളുടെ ശല്യംമൂലം നാട്ടുകാര്‍ പൊറുതിമുട്ടാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. യുവതികളുടെ അലക്കി ഉണങ്ങാനിടുന്ന അടിവസ്ത്രങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പരിസരത്തെ കിണറുകളിലാണ് കാണപ്പെട്ടിരുന്നത്. ഇതോടെ കിണറിലെ മാലിന്യങ്ങള്‍ നീക്കി പലരും കിണറുകള്‍ വറ്റിച്ച് ശുചിയാക്കി. കുളിമുറികളിലേക്കും മറ്റുമുള്ള ഒളിഞ്ഞുനോട്ടം മറ്റൊരു ശല്യമായി. ഇതിന് പുറമെ ചില വീടുകളില്‍നിന്നും മൊബൈല്‍ ഫോണുകളും കാണാതായി. ഇരുട്ടിന്റെ മറവിലുള്ള ഈ വിക്രിയകള്‍ക്ക് പിന്നിലുള്ളയാളെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ വിഫലമായപ്പോഴാണ് സാധ്യതയുള്ള പല സ്ഥലങ്ങളിലായി നാട്ടുകാര്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. പതിവുപോലെ അടിവസ്ത്രം അടിച്ചുമാറ്റി ആത്മസായൂജ്യത്തോടെ കിണറില്‍ തള്ളാനെത്തിയ വിരുതന് നിരീക്ഷണ കാമറയില്‍ കുടുങ്ങി. ഇന്നുരാവിലെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് എല്ലാം സമ്മതിക്കേണ്ടിവന്നു.…
Read Moreകായംകുളം കൊച്ചുണ്ണിയൊക്കെ എന്ത്..! പോത്തിനെ ബൈക്കിടിച്ചു;പരിക്കേറ്റ പോത്തിനെയും കൂടെയുള്ള പോത്തിനെയും പരിക്കേറ്റയാളുടെ സുഹൃത്തുക്കൾ കടത്തിക്കൊണ്ടു പോയി….
ഇരിക്കൂർ(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റു. പിന്നാലെയെത്തിയ ബൈക്ക് യാത്രികന്റെ സുഹൃത്തുക്കൾ പരിക്കേറ്റ പോത്തിനെയും കൂടെയുണ്ടായിരുന്ന പോത്തിനെയും മോഷ്ടിച്ചു കടത്തി. ഇന്നലെ രാത്രി ഇരിക്കൂർ പെടയങ്ങോട് നരിത്തൂക്ക് നഴ്സറിക്ക് സമീപമായിരുന്നു സംഭവം. ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയുടെ പോത്തുകളെയാണ് മോഷ്ടിച്ചു കടത്തിയത്. ഒരു വയസോളം പ്രായമുള്ള കുട്ടി പോത്തുകളെ ഹനീഫ ഇന്നലെ രാവിലെ മേയാൻ വിട്ടതായിരുന്നുവെന്ന് പറയുന്നു. ദിശ തെറ്റി പെടയങ്ങോട് എത്തിയ പോത്തുകളെ രാത്രി ഹനീഫ ഇരിക്കൂറിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നോമ്പ് മുറിക്കേണ്ട സമയമായതിനാൽ റോഡരികിലാക്കി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. രാത്രി 7.30 ഓടെ ഇതുവഴി ബൈക്കിലെത്തിയ പടിയൂർ സ്വദേശി പോത്തിനെ ഇടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഇയാളുടെ നിർദ്ദേശ പ്രകാരം എത്തിയ സുഹൃത്തുക്കൾ രണ്ട് പോത്തുകളെയും വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായാണ് പരാതി. നാട്ടുകാർ ഹനീഫയെ വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകൾ മോഷണം പോയതായി കാണിച്ച് ഹനീഫ ഇരിക്കൂർ…
Read Moreപളനിയമ്മ വിളിച്ചു; “കുവി’ ഓടിയെത്തി; എട്ടുമാസത്തിനുശേഷം പെട്ടിമുടിയിൽ വെച്ച് വീണ്ടും കണ്ടപ്പോൾ ഉള്ള ഇരുവരുടേയും സ്നേഹ പ്രകടനങ്ങൾ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു
മൂന്നാർ: കുവീ… എട്ടുമാസംമുന്പ് കേട്ട ആ ശബ്ദത്തിന്റെ ഉടമയെ കുവിയെന്ന നായ തിരിച്ചറിഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയുടെ മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മയുടെ വിളി കേട്ടയുടൻതന്നെ കുവി ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഓടിയെത്തുകയായിരുന്നു. പിന്നീടാണ് മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള സ്നേഹം വെളിപ്പെടുത്തുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ മൂന്നാറിൽ അരങ്ങേറിയത്. ദുരന്തത്തിന് എട്ടുമാസത്തിനുശേഷം കുവി വീണ്ടും ഉടമയുടെ പക്കൽ മടങ്ങിയെത്തിയപ്പോൾ ഉണ്ടായ സ്നേഹ പ്രകടനങ്ങൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിയിച്ചു. എട്ടുമാസം തന്നെ പരിചരിക്കുകയും പരിപാലിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ വിട്ടുപിരിയുന്നതിന്റെ വേദനയിലുമായിരുന്നു കുവി. ഹൃദയഭേദകങ്ങളായ പെട്ടിമുടിയിലെ ദുരന്ത കാഴ്ചകൾക്കിടയിൽ കുവിയെന്ന നായ തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ സഹായിച്ചതും പിന്നീട് ഭക്ഷണം കഴിക്കാതെ അവശനിലയിലായ നായയെ പോലീസ് സേന ഏറ്റെടുത്ത് കൊണ്ടുപോയതുമെല്ലാം ദുരന്തത്തിനിടയിലെ നൻമയുടെ കാഴ്ചകളായിരുന്നു. പെട്ടിമുടി ദുരന്തത്തിനു ശേഷമുള്ള നാലാംദിനം ദേശീയ ദുരന്തനിവാരണ…
Read Moreനിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞുവന്നു ! ഒറ്റ നിമിഷത്തില്‍ മകനെ വാരിയെടുത്ത് അച്ഛന്; വീഡിയോ വൈറലാകുന്നു…
വാഹനങ്ങള്‍ കൂടുന്തോറും റോഡപകടങ്ങളും കൂടി വരികയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈസമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന് മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്.
Read Moreഅവർ അതു ചെയ്തിരുന്നെങ്കിൽ! ഇന്നു സന്തോഷത്തോടെ ആടിപ്പാടി നടന്നേനേ.” മോഡൽ ഷാന്റൽ എട്ടുവർഷമായി കിടക്കയിൽ; വിരുന്നിനിടെ അന്ന് സംഭവിച്ചത്
“കഴിഞ്ഞ എട്ടു വർഷമായി ഞങ്ങൾ കടന്നുപോയ ദുരിതങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഇത്രനാളുകൾക്കു ശേഷവും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പോയാലും അവൾ ആർക്കും ഒരു ഭാരമാവില്ല. അവളെ നോക്കാൻ ആരെങ്കിലും ഉണ്ടാകും.’ വിധിയറിഞ്ഞ സന്തോഷത്തിൽ എഴുപതുകാരനായ അച്ഛൻ വിതുന്പി. “അവൾക്ക് സംസാരിക്കാനാവില്ല. കണ്ണുകൊണ്ടാണ് അവളുടെ ആവശ്യങ്ങൾ ഞങ്ങളെ അറിയിക്കുന്നത്. ആ ഭാഷ ഞങ്ങൾക്കു മാത്രമേ മനസിലാകുകയുള്ളൂ. ‘ ഷാന്റലിന്റെ അമ്മ ഡെബോറ തുടർന്നു. ” കോടതി വിധിയിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആംബുലൻസിൽ വച്ചുതന്നെ കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അവൾ ഇന്നു സന്തോഷത്തോടെ ആടിപ്പാടി നടന്നേനേ.” ആ ഒരു ഭക്ഷണംലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മോഡൽ ആകണമെന്നതായിരുന്നു ഷാന്റൽ ജിയാകലോണിന്റെ സ്വപ്നം. സ്വപ്നം കാണുകമാത്രമല്ല, അതിനായി അവർ കഠിനമായി അധ്വാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് 2013ൽ ആ നിർഭാഗ്യകരമായ സംഭവം ഷാന്റലിന്റെ ജീവിതത്തിലുണ്ടാകുന്നത്. ലാസ് വെഗാസ്…
Read Moreദയവ് ചെയ്ത് അവിടെയെങ്ങാനം പോയിരിക്ക് എന്ന് എന്ന് പലതവണ പറഞ്ഞു ! രശ്മികയെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ…
തമിഴകത്തെ മിന്നും താരം കാര്‍ത്തി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സുല്‍ത്താന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളി താരം ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദണ്ണയാണ് ചിത്രത്തിലെ നായിക. നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ സിനിമ എന്ന നിലയിലാണ് സുല്‍ത്താന്‍ ശ്രദ്ധേയമാകുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ലെന്നും രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടെന്നുമാണ് കാര്‍ത്തി പറയുന്നത്. ചിത്രത്തില്‍ രശ്മികയുടെ പ്രകടനത്തെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ… ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല് കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍…
Read Moreഡോണും മേഘ്നയും വിവാഹമോചിതരാകാന്‍ കാരണമെന്ത് ! ഉത്തരം തുറന്നു പറഞ്ഞ് ഡോണിന്റെ ഭാര്യ ഡിവൈന്‍…
ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മേഘ്ന വിന്‍സെന്റ്. സീരിയലില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെയായിരുന്നു താരത്തിന്റെ വിവാഹവും. നടി ഡിംപിളിന്റെ സഹോദരന് ഡോണ്‍ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് അഭിനയജീവിതത്തിന് വിരാമമിട്ട താരം അധികം വൈകാതെ തന്നെ വിവാഹമോചിതയാവുകയും ചെയ്തു. മേഘ്നയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. തനിക്ക് വന്ന 187…
Read More