തോളില്‍ തത്തയും കൈയ്യില്‍ പെരുമ്പാമ്പുമായി റോഡിലൂടെ പാട്ടുംപാടി നടന്നു നീങ്ങുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ടിക് ടോക് ഉപയോക്താവായ ഹെയ്ലി റോബനാണ് വീഡിയോ പകര്‍ത്തിയത്. കാറില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം ഹെയ്ലി സിഗ്നല്‍ കാത്തുകിടക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന ചെറുപ്പക്കാരനെ കണ്ടത്. തോളില്‍ തത്തയെയും കയ്യില്‍ പെരുമ്പാമ്പിനെയും പിടിച്ച് ഡാന്‍സും കളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ വരവ്. അപ്രതീക്ഷിത കാഴ്ച കണ്ട ഹെയ്ലി ഉടന്‍തന്നെ ദൃശ്യം പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ വൈറലാവുകയായിരുന്നു. ആരാണ് ആ യുവാവ് എന്നു കണ്ടെത്താനുള്ള യത്നത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
Read MoreCategory: Today’S Special
‘അയ്യോ ലാലേട്ടാ ‘എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ് ! അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകള്‍; വിമര്‍ശനവുമായി രേവതി സമ്പത്ത്…
മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒന്നാം സീസണിന്റെ ഗംഭീരവിജയത്തെത്തുടര്ന്ന് രണ്ടാം സീസണ് ആരംഭിച്ചിരുന്നു. എന്നാല്‍ കൊറോണ് അത് പാതിവഴിയില്‍ മുടക്കി. എന്നാല്‍ മൂന്നാം സീസണ് വന്‍ ജനപ്രീതിയാര്‍ജ്ജിച്ചു കൊണ്ട് മുന്നേറുകയാണ്. മലയാളത്തിലെ താരരാജാവ് മോഹന്‍ലാലാണ് പരിപാടിയുടെ അവതാരകന്. പ്രശംസകള്‍ക്കപ്പുറം പല വിമര്‍ശനങ്ങളും ബിഗ്ബോസ് ഏറ്റുവാങ്ങുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ട്രോളുകളും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോള്‍ നടിയും, ഗായികയുംഫെമിനിസ്റ്റ് ചിന്താഗതിക്കാരിയുമായ, രേവതി സമ്പത്ത് ബിഗ്ബോസിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത് . ബിഗ് ബോസ് അവതാരകനായി എത്തുന്ന മോഹന്‍ലാലിനോട് മുഖം നോക്കി അഭിപ്രായം പറയാന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല, മോഹന്‍ലാല്‍ എന്തുപറഞ്ഞാലും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാടിലാണ് മത്സരാര്‍ത്ഥികള്‍ എന്നുമാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞുവരുന്നത് രേവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.. ”ഈ…
Read Moreഒരു കല്യാണം വരുത്തിയ ഗുലുമാലുകൾ; ഞാൻ റാണിയല്ല, റീനയാണ്; പേരു ചോദിച്ചിട്ടു സംസാരിച്ചു തുടങ്ങേണ്ട ഗതികേട് കുറച്ച് കഷ്ടം തന്നെയെന്ന് കണവൻമാർ
റാണിയോട് അത്യാവശ്യമായി എന്തെങ്കിലും പറയാനാകും വീട്ടിലേക്ക് ഓടി എത്തുന്നത്. പറയാനുള്ളതൊക്കെ പറയുകയും ചെയ്യും. എല്ലാം കേട്ടിട്ട് ഒടുവിൽ അവൾ ചിരിക്കും. എന്നിട്ടു പറയും, ഞാൻ റാണിയല്ല, റീനയാണ്. എത്ര നിസഹായനാണ് ഞാൻ. എന്റെ സഹോദരന്റെ അവസ്ഥയും ഇതു തന്നെ – എൽവാൻഡ എന്ന ഭർത്താവിന്റെ പരാതിയാണിത്. സ്കൂളിൽവളരെ പ്രതീക്ഷകളോടെയാണ് ഇരുപതുകാരായ ഇരട്ട സഹോദരന്മാർ 19കാരികളായ ഇരട്ട സഹോദരിമാരെ പ്രണയിക്കുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. ഇന്തോനേഷ്യൻ സ്വദേശികളായ ഇവർ പരസ്പരം കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും സ്കൂളിൽ വച്ചാണ്. എൽവാൻഡയും റാണി നുർഹേനിയുമാണ് ആദ്യം പ്രണയത്തിലായത്. അതിനുശേഷം ഇവരാണ് തങ്ങളുടെ സഹോദരങ്ങളായ എൽവിൻഡിയെയും റീനയെയും പരസ്പരം പരിചയപ്പെടുത്തിക്കൊടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് രണ്ടു ദന്പതികളും ഒരേ വേദിയിൽ വിവാഹിതരായി. കാഴ്ചയിൽ ആർക്കും പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്തത്ര രൂപ സാമ്യമാണ് ഈ ഇരട്ടകളുടെ പ്രത്യേകത. ഗുലുമാൽ!വിവാഹ ശേഷം ഒരേ വീട്ടിൽ താമസിക്കണം…
Read Moreഷൂട്ടിംഗ് തുടങ്ങുന്നതു വരെ എല്ലാം ഓക്കെ യായിരിക്കും ! എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ എനിക്ക് പറഞ്ഞുവച്ച കഥാപാത്രം മറ്റാരെങ്കിലും ചെയ്യും; തുറന്നു പറച്ചിലുമായി കൃഷ്ണപ്രഭ…
ബി ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് കൃഷ്ണപ്രഭ. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടി. അതെ പോലെ തന്നെ ‘ദൃശ്യം 2’വില്‍ കൈയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടി കൃഷ്ണപ്രഭ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം. ഇപ്പോഴിതാ സിനിമയില്‍ നിന്ന് തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. മിക്കപ്പോഴും സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ തന്റെ കഥാപാത്രം മറ്റാരെങ്കിലും ചെയ്യുന്ന അനുഭവമാണ് മിക്കപ്പോഴും ഉണ്ടാവുന്നതെന്ന് കൃഷ്ണപ്രഭ പറയുന്നു. ദൃശ്യം 2വില്‍ താന്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് എന്നാണ് കൃഷ്ണപ്രഭ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നത്. മേരി എന്ന…
Read Moreഅടിസക്കെ…സ്ത്രീശാക്തീകരണം എന്നു പറഞ്ഞാല്‍ ഇതാണ്; വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞു…
വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ വധുവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെ കൈക്കലാക്കി വധു മുങ്ങിയ വിവരം തിരിച്ചറിയുന്നത്. ഷാജഹാന്‍പുരിലെ പൊവയാന്‍ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാല്‍ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തില്‍നിന്ന് വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറിയാവുന്ന രണ്ടുപേര്‍ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍നിന്ന് മുപ്പതിനായിരം രൂപയും സ്വര്‍ണവുമെല്ലാം ഇവര്‍ വാങ്ങിയിരുന്നു. അങ്ങനെ വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹചടങ്ങുകള്‍ നടന്നു. ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം വധുവിനെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി…
Read Moreഎട്ടു വര്‍ഷം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞപ്പോഴും ആ സത്യമറിഞ്ഞില്ല ! ഒടുവില്‍ വഴിത്തിരിവായത് ഒരാളുടെ കൈയ്യില്‍ പതിച്ച പതാക; സംഭവം ഇങ്ങനെ…
ചേട്ടാ…അനിയാ… പഴയ കാല മലയാളം സിനിമകളില്‍ കുട്ടിക്കാലത്ത് വേര്‍പിരിഞ്ഞു പോയ സഹോദരങ്ങള്‍ ക്ലൈമാക്സില്‍ ഒന്നിക്കുമ്പോഴുള്ള സ്ഥിരം ഡയലോഗാണിത്. ഒരുമിച്ച് സുഹൃത്തുക്കളായി നടക്കുമ്പോഴും സഹോദരങ്ങളാണെന്ന് അറിയാത്ത റോളുകളില്‍ മിക്കവാറും നസീറും ജയനുമായിരിക്കും അഭിനയിക്കുക. സമാനമായ സംഭവമായിരുന്നു അമേരിക്കയിലെ കണക്റ്റിക്കട്് ന്യൂഹനില്‍ നടന്നിരിക്കുന്നത്. റഷ്യന്‍ ലേഡി ബാറില്‍ ജോലി ചെയ്യുന്നതിനിടെ ജൂലിയ ടിനെറ്റി (31), കസാന്ദ്ര മാഡിസണ്‍ (32) എന്നിവരാണ് കഥാനായകര്‍. ഇവിടെ ചേട്ടാ…അനിയാ എന്നതിനു പകരം ചേച്ചീ…അനിയത്തീ എന്ന് ഡയലോഗ് മാറ്റണമെന്നു മാത്രം. ജൂലിയയും കസാന്ദ്രയും കണ്ടു മുട്ടി അധികം താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. സുഹൃദ് ബന്ധം എന്നു പറഞ്ഞാല്‍ പിരിയാനാകാത്ത വിധമുള്ള ബന്ധം. അങ്ങനെ എട്ടു വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടെ കസാന്ദ്രയുടെ കയ്യില്‍ പതിച്ചിരുന്ന ഡൊമിനിക്കന്‍ പതാക ജൂലിയ കാണാനിടയായി. നിര്‍ണായകമായ വഴിത്തിരിവായിരുന്നു അത്. തുടര്‍ന്ന് ഇരുവരും ആ പതാകയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. തങ്ങളുടെ…
Read Moreതീയറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല ! ഫ്രഞ്ച് പ്രധാനമന്ത്രിയ്ക്കെതിരേ പുരസ്കാര വേദിയില്‍ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം…
തീയറ്റര്‍ തുറക്കാക്കാന്‍ അനുമതി നല്‍കാത്ത ഫ്രഞ്ച് പ്രധാനമന്ത്രി ഴോങ് കാസ്റ്റെക്സിനെതിരേ വസ്ത്രമുരിഞ്ഞ് നടി കോറീന്‍ മസീറോയുടെ പ്രതിഷേധം. സീസര്‍ പുരസ്കാര വേദിയിലായിരുന്നു നടിയുടെ തുണിയുരിയല്‍ പ്രതിഷേധം അരങ്ങേറിയത്. കോവിഡ് മൂലം ഫ്രാന്‍സില്‍ അടച്ച തിയേറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു നടി പ്രതിഷേധിച്ചത്. അതെ സമയം, തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കില്ലെന്ന കടുത്ത നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാടിനെതിരേ കടുത്ത പ്രതിഷേധമറിയിച്ചു കഴുതയുടെ തുകല്‍ കൊണ്ടുള്ള രക്തം പുരണ്ട വസ്ത്രം ധരിച്ചാണ് കോറിനീ മസീറോ വേദിയിലെത്തിയത്. ‘സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍ ഭാവിയില്ല. ഞങ്ങള്‍ക്ക് കല തിരിച്ചുവേണം’ നടി വേദിയില്‍ വെച്ചു പറഞ്ഞു.
Read Moreഎംപിയെന്ന നിലയില്‍ ലഭിച്ച ശമ്പളം ഇതുവരെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല; നല്‍കുന്നത് പാവങ്ങള്‍ക്ക് ! സുരേഷ്ഗോപി പറയുന്നതിങ്ങനെ…
എംപി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനല്‍ ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ആരോപിച്ചു. നേമത്ത് മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി സ്ഥാനം രാജി വയ്ക്കണം എന്നോ വയ്ക്കേണ്ട എന്നോ പറയുന്ന പക്ഷങ്ങളില്‍പ്പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കി. മുരളീധരന് ഒരു ഉരുക്കുകോട്ട തകര്‍ത്തുകൊണ്ട് പൊരുതി നേടിയ ‘ഒളിമ്പിക് ട്രോഫി’ നേമത്ത് ജയം ഉണ്ടാകാതെ, നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.താന്‍ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം…
Read Moreവാട്സ്ആപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ ? ഇക്കാര്യം അറിയാന്‍ ചില സിംപിള്‍ ടെക്നിക്കുകളുണ്ട്; എങ്ങനെയെന്നറിയാം…
180-ഓളം രാജ്യങ്ങളിലായി ഏകദേശം 200 കോടിയിലധികം ആളുകള്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നതായാണ് കണക്ക്. വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളില്‍ ഒന്നാണ് ഒരാളെ ബ്ലോക്ക് ചെയ്യാം എന്നുള്ളത്. നിങ്ങള്‍ ഒരാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ പിന്നെ അയാള്‍ക്ക് നിങ്ങള്‍ക്ക് മെസ്സേജ് അയക്കാനോ, നിങ്ങളുടെ സ്റ്റാറ്റസ് കാണണോ ഒന്നും തന്നെ സാധിക്കില്ല. വാട്സ് ആപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാന്‍ സാധിക്കും. വാട്സ്ആപ്പ് കമ്പനി ഇത്തരം ഫീച്ചറുകളൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും ഇത് മനസ്സിലാക്കാന്‍ ചില സിംപിള്‍ ടെക്നിക്കുകളുണ്ട്. ഒന്നാമത്തെ സൂചന ഇങ്ങനെ…ഒരാളുടെ ലാസ്റ്റ് സീന്‍/ഓണ്‍ലൈന്‍ വിവരങ്ങള്‍ കാണുന്നില്ലെങ്കില്‍ ഒരു പക്ഷെ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം ഒരാളുടെ പ്രൊഫൈല്‍ ഫോട്ടോ മാറിയിട്ടും നിങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ മാറിയിട്ടില്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തതായി ന്യായമായും സംശയിക്കാം. ഒരാളെ വാട്സ്ആപ്പ് കോള്‍ ചെയ്യാന്‍ പറ്റുന്നില്ലേ? മിക്കവാറും ബ്ലോക്ക് ചെയ്തിരിക്കും. അതെ സമയം ഈ…
Read Moreകേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ ! ചൂട് മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും;കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും ഭീഷണിയായേക്കാവുന്നതാണ് ഇത്തരം ഇടിമിന്നലുകള്‍. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ രണ്ടു ജില്ലകളില്‍ ഈ ദിവസങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയത് വെള്ളാനിക്കര (36.9°C), കോട്ടയം (36.5°C) എന്നിവിടങ്ങളിലാണ്. കേരളം…
Read More