ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് മൂന്നാം പതിപ്പ് പ്രേക്ഷകരെ ത്രസിപ്പിച്ച് മുന്നേറുകയാണ്. മലയാളത്തിലെ യുവതാരവും ബിബി മൂന്നിലെ മല്സരാര്ഥികളില് പ്രമുഖനുമായ മണിക്കുട്ടനോടുള്ള സൂര്യ ജെ മേനോന്റെ താത്പര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ ക്രഷിനെ കുറിച്ച് സൂര്യ തന്നെയാണ് തുറന്ന് പറഞ്ഞത്. കാമറയില്‍ നോക്കി മണിക്കുട്ടനോടുള്ള താത്പര്യം സൂര്യ പറഞ്ഞിരുന്നു. പിന്നീട് മോഹന്‍ലാലിനോടും മറ്റുള്ളവരോടും മണിക്കുട്ടനോടും സൂര്യ ഇത് വെളിപ്പെടുത്തി. ഇപ്പോള്‍ ടാസ്കിനിടെ മണിക്കുട്ടന് സൂര്യ നല്കിയ കവിത കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍. ആ എപ്പിസോഡില്‍ സൂര്യയുടെ കവിതയുമായി മണിക്കുട്ടന് ബാത്റൂമിലേക്ക് കയറി പോവുകയായിരുന്നു. കവിത മോഹന്‍ലാല്‍ സൂര്യയെ കൊണ്ട് തന്നെ വായിപ്പിച്ചു. ഇതേ കുറിച്ച് മണിക്കുട്ടനോടും ചോദിച്ചു. അത് തന്നപ്പോഴത്തേക്ക് കവിതയാണെന്നാണ് പറഞ്ഞത്. ആരും കാണാതെ വായിക്കണമെന്ന് തോന്നി എനിക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞിരുന്നു. എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. വായിച്ചപ്പോള്‍ വലിയ സന്തോഷം…
Read MoreCategory: Today’S Special
ഹിപ്പോ വായ തുറന്നത് ഭക്ഷണമെന്നു കരുതി ! വായിലേക്ക് പ്ലാസ്റ്റിക് കുപ്പി എറിഞ്ഞ് യുവതിയുടെ ക്രൂരത; നൊമ്പരപ്പെടുത്തുന്ന വീഡിയോ കാണാം…
മനുഷ്യരുടെ കളിപ്പാവകളും ഉപഭോഗ വസ്തുക്കളുമാണ് മറ്റ് മൃഗങ്ങളെന്ന് ധരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിനാല്‍ തന്നെ മൃഗങ്ങളെ പീഡിപ്പിക്കുന്നതില്‍ യാതൊരു തെറ്റും മനസാക്ഷിക്കുത്തും അവര്‍ക്കുണ്ടാകാറില്ല. മൃഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ പലവിധത്തിലുള്ള നിയമനിര്‍മാണങ്ങളും ബോധവല്‍ക്കരണവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും തരംകിട്ടിയാല്‍ ഒരു കാരണവും കൂടാതെ അവയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരു ക്രൂരതയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിശന്നു വലഞ്ഞ ഒരു ഹിപ്പോയോട് യുവതിയ്ക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം. യാത്രക്കാരെ കണ്ടു ഭക്ഷണം നല്കുമെന്നു കരുതി അരികിലെത്തിയ ഹിപ്പോപൊട്ടാമസിന്റെ വായിലേക്ക് യുവതി പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു. വെസ്റ്റ് ജാവയിലുള്ള തമന് സഫാരി പാര്‍ക്കിലാണ് സംഭവം നടന്നത്. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുപിന്നാലെയെത്തിയ സിന്ധ്യ ആയു എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വെള്ളത്തിനു നടുവിലുള്ള വഴിയിലൂടെ സഞ്ചാരികള്‍ നീങ്ങുമ്പോള്‍ അരികിലേക്കെത്തിയ ഹിപ്പോയെ…
Read Moreആ പെണ്‍കുട്ടിയില്‍ നിന്നാണ് തനിക്ക് ആദ്യമായി ചുംബനം ലഭിക്കുന്നതെന്ന് കെ ജി ജോര്‍ജ് ! എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്റര്‍കട്ട്സ് ട്രെയിലര്‍ വൈറലാകുന്നു…
മലയാള സിനിമ ചരിത്രത്തില്‍ തന്നെ പകരം വയ്ക്കാനാളില്ലാത്ത അപൂര്‍വം സംവിധായകരിലൊരാളാണ് കെ ജി ജോര്‍ജ്. സ്വപ്നാടനം സിനിമയിലൂടെയാണ് ജോര്‍ജ് മലയാള സിനിമയിലേക്ക് തന്റെ വരവ് അറിയിക്കുന്നത്. ഉള്‍ക്കടല്‍, യവനിക, പഞ്ചവടിപ്പാലം ഉള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇപ്പോള്‍ കെ ജി ജോര്‍ജിനെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുകയാണ്. എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്റര്‍കട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നീ സ്ട്രീമിലൂടെയാണ് ആരാധകരിലേക്ക് എത്തുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലറും പുറത്തുവന്നു. ലിജിന്‍ ജോസ് 2017ല്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഇന്ത്യന്‍ പനോരമയില്‍ അടക്കം ഇടംപിടിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമെല്ലാമാണ് അദ്ദേഹം മനസു തുറക്കുന്നത്. ഡോക്യുമെന്ററിയില്‍ എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്, മമ്മൂട്ടി, ബാലു മഹേന്ദ്ര എന്നിവരെക്കൂടാതെ കെ ജി ജോര്‍ജിന്റെ ഭാര്യ സല്‍മയും ഭാഗഭാക്കാവുന്നുണ്ട്.…
Read Moreഇറച്ചിക്കഷണങ്ങള്‍ കിട്ടിയെങ്കിലെന്താ ലാഭമല്ലേ എന്നു ചോദിക്കുന്നവര്‍ക്കായി ! മഷ്റൂം പിസയില്‍ കിട്ടിയത് ഇറച്ചിക്കഷണങ്ങള്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് വെജിറ്റേറിയനായ യുവതി…
ശുദ്ധ സസ്യാഹാരിയായ യുവതി ഓര്‍ഡര്‍ ചെയ്ത മഷ്റൂം പിസയില്‍ ഇറച്ചിക്കഷണങ്ങള്‍ വെച്ചു നല്കിയ റസ്റ്ററന്റിനെതിരേ പരാതി. ഉപഭോക്തൃ കോടതിയെ സമീപിച്ച യുവതി ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസിയാബാദ് സ്വദേശിയായ ദീപാലി ത്യാഗി എന്ന യുവതിയാണ് മോശം അനുഭവത്തെതുടര്‍ന്ന് പരാതിയുമായി രംഗത്തെത്തിയത്. മതവിശ്വാസങ്ങളുടെയും കുടുംബ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വന്തം തീരുമാനത്തിലാണ് സസ്യാഹാരി ആയി തുടര്‍ന്നിരുന്നതെന്നും തനിക്ക് മാംസം അടങ്ങിയ പിസ കഴിക്കേണ്ടി വന്നെന്നും യുവതി പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21നാണ് സംഭവം. ഗാസിയാബാദിലുള്ള പിസ ഔട്ട്ലറ്റില് നിന്ന് ദീപാലി വെജിറ്റേറിയന്‍ പിസ്സയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. പിസയുമായി ഡെലിവറി ബോയ് എത്താന്‍ താമസിച്ചതുമൂലം കൈയില്‍ കിട്ടിയതോടെ ദീപാലി അത് കഴിക്കുകയായിരുന്നു. കഴിച്ചശേഷമാണ് പിസയില്‍ മഷ്റൂമിന് പകരം ഇറച്ചി കഷണങ്ങളാണെന്ന് മനസിലായത്. ദീപാലി ഉടന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് ശുദ്ധ വെജിറ്റേറിയനായ തന്റെ വീട്ടില്‍ മാംസം…
Read Moreആളിക്കത്തിക്കൊണ്ടിരുന്ന കാട്ടുതീ മഴ പെയ്ത് അണഞ്ഞു ! സന്തോഷം കൊണ്ട് തുള്ളിച്ചാടി വനിത ഫോറസ്റ്റ് ഗാര്‍ഡ്;വീഡിയോ കാണാം…
കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷയിലെ സിമിപാല്‍ വനത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. കാട്ടുതീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതരും. ഇതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. ഇതോടെ കാട്ടുതീയുടെ വ്യാപനം തടയാന്‍ സാധിച്ചു. മഴ പെയ്ത് കാട്ടുതീ നിയന്ത്രണ വിധേയമായതിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ഒരു ഫോറസ്റ്റ് ഓഫീസറുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്നേഹാ ധാല്‍ എന്ന വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയാണ് മഴ പെയ്ത സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയും ആര്‍ത്തു വിളിയ്ക്കുകയും ചെയ്യുന്നത്. തങ്ങളുടെ രക്ഷയ്ക്കായെത്തിയ മഴയ്ക്ക് നന്ദി പറയുകയാണ് സ്നേഹ. രമേഷ് പാണ്ഡേ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
Read Moreവെജിറ്റേറിയൻ പിസയ്ക്ക് പകരം നോൺവെജ് നൽകി; പിസ ഔട്ട്ലെറ്റിനെതിരെ യുവതി കോടതിയിൽ; പരാതിയില്‍ പറയുന്നത് ഇങ്ങനെയൊക്കെ…
ന്യൂഡൽഹി: വെജിറ്റേറിയൻ പിസയ്ക്കു പകരം നോൺവെജിറ്റേറിയൻ പിസ നൽകി സ്ഥാപനത്തിനെതിരെ നഷ്ടപരിഹാരം തേടി യുവതി കോടതിയിൽ. ഡൽഹി സ്വദേശിനിയായ ദീപാലി ത്യാഗിയാണ് കൺസ്യൂമർ കോടതിയെ സമീപിച്ചത്. 2019 മാർച്ച് 21നാണ് സംഭവം നടന്നത്. അമേരിക്കൻ പിസ ഔട്ട്ലെറ്റിലാണ് ഇവർ വെജിറ്റേറിൻ പിസയ്ക്ക് ഓർഡർ നൽകിയത്. എന്നാൽ നോൺ വെജ് പിസയാണ് യുവതിക്ക് ലഭിച്ചത്. കഴിച്ചു കഴിഞ്ഞതിന് ശേഷമാണ് തനിക്ക് ലഭിച്ചത് നോൺ വെജ് പിസയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. പരാതി അറിഞ്ഞ പിസ ഔട്ട്ലെറ്റ് അധികൃതര്‍ ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്കി. എന്നാൽ തന്റെ മത ആചാരം ലംഘിക്കപ്പെട്ടുവെന്ന കാരണമാണ് യുവതി പറയുന്നത്. മാംസ ഭക്ഷണം കഴിച്ചതിന്റെ ദോഷം തീര്‍ക്കാന്‍ നിരവധി പൂജകള്‍ ചെയ്യേണ്ടി വന്നുവെന്നും അതിന് ലക്ഷങ്ങള്‍ ചിലവായെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ ഡല്‍ഹി ജില്ലാ കണ്‍സ്യൂമര്‍ കോടതി…
Read Moreടീമേ.. പെട്രോള്‍ നമ്മളോടാ കളി..! ഒരുലിറ്റർ വെള്ളം കുടിച്ചാൽ 50 കി.മീ. മൈലേജ്; ഇന്ധന വിലവർധനയെ ട്രോളി ബിനീഷ്
ഇന്ധന വിലവർധനയെ ട്രോളി നടൻ ബിനീഷ് ബാസ്റ്റിൻ . “പെട്രോള്‍ നമ്മളോടാ കളി..ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരുലിറ്റർ വെള്ളം കുടിച്ചാൽ 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്’ എന്ന തലക്കെട്ടോടെയാണ താരം ഫേസ്ബുക്കിൽ സൈക്കിളിൽ പോകുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ചുവപ്പ് ഷെർവാണി ധരിച്ചാണ് പഴയ സൈക്കിളിലെ യാത്ര. സൈക്കിളിൽ ചുറ്റുന്ന മോദിയുടെ ചിത്രം ചിലർ പോസ്റ്റിന് കമന്റായി ഇട്ടിട്ടുണ്ട്.
Read Moreസംഗതി ഇങ്ങനെപോയാൽ ശരിയാവില്ല! വേർപിരിയാൻ വയ്യ; വ്യത്യസ്ത പരീക്ഷണവുമായി ദമ്പതികള്‍; മൂന്ന് മാസത്തേയ്ക്കാണ് ഈ പരീക്ഷണം…
ഭാര്യാ- ഭർത്താക്കന്മാരായാൽ ചെറിയ ചെറിയ വഴക്കുകളും പിണക്കങ്ങളുമെല്ലാം പതിവാണ്. എന്നാൽ വഴക്ക് പരിധിവിട്ടാലോ? സംഗതി പ്രശ്നമാകും. പലപ്പോഴും ചെറിയ ചെറിയ വഴക്കുകളാണ് വലിയ തീരുമാനങ്ങളിലേക്ക് ദന്പതികളെ എത്തിക്കുന്നത്. പരസ്പരം തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം വിവാഹമോചനത്തിലേക്കും മറ്റും എത്തിക്കുകയും ചെയ്യും. എന്നാൽ ഉക്രെയ്ൻ സ്വദേശികളായ അലക്സാണ്ടര്‍ കുഡ്ലേയും ഭാര്യ വിക്ടോറിയ പുസ്റ്റോവിറ്റോവയും ഇക്കാര്യത്തിൽ അൽപം വ്യത്യസ്തരാണ്. സാധാരണപോലെ ഇരുവരും മിക്കപ്പോഴും പൊരിഞ്ഞ തല്ലാണ്. ഒരു ദിവസം വിക്ടോറിയ കടുത്ത തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു- തമ്മിൽ വേർപിരിയുക. സംഗതി ഇങ്ങനെപോയാൽ ശരിയാവില്ലെന്ന് തോന്നിയ അലക്സാണ്ടറാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തത്. ഇരുവരും കൈകൾ ചങ്ങലകൊണ്ട് പരസ്പരം ബന്ധിപ്പിക്കുക! മൂന്ന് മാസത്തേയ്ക്കാണ് ഈ പരീക്ഷണം. ഊണും ഉറക്കവും ജോലികളുമെല്ലാം ചങ്ങല അഴിക്കാതെയാണ്. വിചിത്രമായ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങളും അനുഭവവും ഇവർ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുപത്തിയെട്ടുകാരിയായ വിക്ടോറിയ ആദ്യമൊന്നും ഇതിന്…
Read Moreമുടിയുടെ നീളം ആറടിയിലധികം! ശരീരത്തേക്കാൾ നീളമുള്ള മുടി; നീളൻ മുടിയുടെ രഹസ്യം വെളിപ്പെടുത്തി യുവതി
നീളമുള്ള മുടിവേണമെന്നുള്ളത് ഭൂരിഭാഗം പെൺകുട്ടികളുടെയും ആഗ്രഹമാണ്. എന്നാൽ ചിലർക്ക് മുടിവെട്ടിയിടുന്നതാണ് ഇഷ്ടം. ആറടിയിലധികം മുടിയുള്ള ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജപ്പാന് സ്വദേശിയായ റിന് കാംബെയ്ക്ക് ആറ് അടി മൂന്ന് ഇഞ്ച് നീളമുള്ള മുടിയാണുള്ളത്. ഇരുപതാമത്തെ വയസില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ ബുദ്ധിമുട്ടാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെ പറയുന്നത്. മുടി ഇത്രയും നീട്ടി വളര്‍ത്താന്‍ ഒരു കാരണവും കാംബെ പറയുന്നുണ്ട്. കര്‍ക്കശക്കാരായിരുന്നു കാംബെയുടെ മാതാപിതാക്കൾ. സ്കൂള്‍ പഠനകാലത്ത് സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍ ഒരിക്കലും മുടി നീട്ടാന്‍ കാംബെയെ ഇവര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇരുപതാമത്തെ വയസില്‍ സ്പോര്‍ട്സിനോട് വിട പറഞ്ഞ കാംബെ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മാത്രമല്ല, തന്റെ മുടി നീട്ടി വളര്‍ത്താനും തുടങ്ങി. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം…
Read Moreകുരങ്ങന്മാരുടെ പുതിയ യാത്ര സംവിധാനം; അതും ഇലക്ട്രിക്ക് വയറിലൂടെ അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ; ബംഗളൂരുവിലാണ്ഇ സംഭവം…
കുരങ്ങന്മാർ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മരത്തിലൂടെ ചാടി പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. മരത്തിന്റെ അറ്റത്തുനിന്ന് മറ്റൊരു മരത്തിലേക്ക് ലക്ഷ്യം തെറ്റാതെയുള്ള ചാട്ടം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും കുരങ്ങന്മാരുടെ അത്തരമൊരു വികൃതിയാണ്. ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ഇലക്ട്രിക്ക് വയറിലൂടെ പോകുന്ന കുരങ്ങന്മാരുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ബംഗളൂരുവിലാണ്ഇ സംഭവം. ഇലക്ട്രിക്ക് വയറിലൂടെ ഊർന്നാണ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര. ഒരാൾക്ക് പിന്നാലെ അടുത്തയാൾ എന്ന തരത്തിലാണ് യാത്ര. ഐഎഫ്എസ് ഒഫീസറായ പർവീണാണ് വീഡിയോ ആദ്യമായി ട്വിറ്ററിൽ പങ്കുവച്ചത്.
Read More