സിംഹം അടുത്തെത്തണമെന്നോ നേരിൽ കാണണമെന്നോ ഒന്നുമില്ല, സിംഹമെന്നു കേട്ടാൽത്തന്നെ ഉള്ളിൽ പേടി തോന്നുന്നവരാണ് പലരും. എന്നാൽ, ഇവിടെ ഒരാൾ സിംഹങ്ങൾക്കു നടുവിലിരുന്നു പാട്ടു പാടി ഗിറ്റാർ വായിക്കുകയാണ്. ഡീൻ ഷ്നീഡർ എന്നയാളാണ് സിംഹങ്ങളുടെ നടുവിൽ ഇരുന്നുകൊണ്ട് പാട്ടും പാടി ഗിറ്റാർ വായിക്കുന്നത്. എന്തായാലും സംഭവം വൈറലായിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഡീൻ ഷ്നീഡർ വന്യജീവി പരിപാലനവിദഗ്ധനാണ്. 2017 ൽ സൗത്ത് ആഫ്രിക്കയിൽ ഒരു വന്യ ജീവി സങ്കേതം ഇദ്ദേഹം ആരംഭിച്ചിരുന്നു
Read MoreCategory: Today’S Special
എന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ് ! പാര്‍വതി സിനിമാ അഭിനയത്തിലേക്ക മടങ്ങി വരണമെങ്കില്‍ സംഭവിക്കേണ്ടത് ആ ‘ഒരേയൊരു കാര്യം’ എന്ന് ജയറാം…
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. മിമിക്രി രംഗത്ത് നിന്നും പി പത്മരാജന്റെ അപരന് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ ജനപ്രിയ നടനായി മാറിയ താരമാണ് ജയറാം. ജയറാം സിനിമലേക്കെത്തിയ കാലത്ത് അന്നത്തെ സൂപ്പര്‍ നടിയായിരുന്ന പാര്‍വതിയുമായി പ്രണയത്തിലാവുകയുടെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും അവധിയെടുത്ത് വീട്ടുകാര്യം നോക്കി ജീവിക്കുകയാണ് പാര്‍വതി. മകന് കാളിദാസ് ജയറാം സിനിമകളില്‍ തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. മകള്‍ മാളവികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ഇപ്പോള്‍ ഭാര്യ പാര്‍വതിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി പാര്‍വതിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം. ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വതി എന്ന് ജയറാം പറഞ്ഞു. നേരത്തേ തീരുമാനിച്ചുള്ള ഫാമിലി ട്രിപ്പുകള്‍ ഉണ്ടാകാറില്ലെന്നും അതിന്റെ കാരണത്തെക്കുറിച്ചും ജയറാം…
Read Moreപ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കൊച്ചുകുട്ടിയാണ് അന്ന് അവള് ! വേറെയാരെയും പ്രേമിക്കാന്‍ ഞാന്‍ സമയം കൊടുത്തില്ല; താന്‍ പ്രണയത്തില്‍ വീണതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന് പറയുന്നതിങ്ങനെ…
ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെ ചോക്ലേറ്റ് ഹീറോയായി അവതരിച്ച് മലയാളികളുടെ ഇഷ്ടതാരമായ ചരിത്രമാണ് കുഞ്ചാക്കോബോബന്റേത്. സ്ഥിരം റൊമാന്റിക് ഹീറോ വേഷങ്ങളില്‍ തളയ്ക്കപ്പെട്ട താരം ഇടയ്ക്ക് കുറച്ചു കാലം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ മലയാളികള്‍ കണ്ടത് മറ്റൊരു കുഞ്ചാക്കോ ബോബനെയാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു രണ്ടാം വരവില്‍ ചാക്കോച്ചന് മലയാളികളുടെ മനസ്സ് കീഴടക്കിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഒരുകാലത്ത് കേരളത്തിയ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന താരത്തിന്റെ ഹൃദയം കവര്‍ന്നത് പ്രിയ ആന്‍ സാമുവല്ആയിരുന്നു. വിവാഹശേഷം സന്തോഷകരമായ ദാമ്പാത്യ ജീവിതം നയിക്കുകയാണ് ഇരുവരും കുഞ്ചാക്കോ ബോബനും പ്രിയയും 2005ലാണ് വിവാഹിതരാവുന്നത്. 2019ലാണ് ഇരുവര്‍ക്കും ഒരു മകന് പിറന്നത്. ഇസഹാക്ക് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഇസക്കുട്ടന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം കുഞ്ചാക്കോ ബോബന് എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഭാര്യ പ്രിയയെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ്മകള്‍…
Read Moreഒരുപാട് പേര്‍ക്കൊപ്പം ആസ്വദിച്ച് ജോലി ചെയ്തിട്ടുണ്ട്; അവരൊന്നും എന്റെ യഥാര്‍ഥ സുഹൃത്തുക്കളായിരുന്നില്ല; വിദ്യാ ബാലന് പറയുന്നു…
മലയാളിയാണെങ്കിലും ബോളിവുഡ് രണ്ടു കൈയും നീട്ടി സ്വീകരിച്ച സൂപ്പര്‍താരമാണ് വിദ്യാ ബാലന്. ബോളിവുഡ് സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ മലയാളി കൂടിയായ വിദ്യാ ബാലന് ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പരിനീതയായിരുന്നു താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. മോഹന്‍ലാലിനൊപ്പമുള്ള ആദ്യചിത്രം പാതിവഴിയില്‍ മടങ്ങി. അതുകൊണ്ടുതന്നെ തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് താരം ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് വിദ്യാ ബാലന് സംസാരിച്ചത്. ബോളിവുഡ് സിനിമയില്‍ അവസരം ലഭിക്കുന്നതിന് മുമ്പു സൗത്തിന്ത്യന്‍ സിനിമകളില്‍ നിന്ന് അവസരം ലഭിച്ചിരുന്നുവെന്നും അവസാനനിമിഷം അതെല്ലാം നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു. ചില സമയത്ത് നമ്മള് അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല. കരിയറിലെ ഉയര്‍ച്ച താഴ്ചകളൊക്കെ കൃത്യമായി അഭിമുഖീകരിച്ചിട്ടുണ്ട്. പരിനീതയ്ക്ക് മുന്‍പുള്ള മൂന്നു വര്‍ഷം പല സിനിമകളില്‍…
Read Moreസമൂഹമാധ്യമങ്ങളോട് വിടപറഞ്ഞ് ആമിര്‍ ഖാന് ! താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിനു പിന്നിലെ കാരണം അറിയാതെ ആരാധകര്‍…
താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്. തിങ്കളാഴ്ചയാണ് താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാരണം എന്തെന്ന് താരം വ്യക്തമാക്കിയിട്ടില്ല. തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതാത് പ്രൊഡക്ഷന്‍ ഹൗസുകളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്ത് വിടുമെന്നും താരം വ്യക്തമാക്കി. അദ്വൈത് ചന്ദ്രന് സംവിധാനം ചെയ്യുന്ന ലാല്‍ സിംഗ് ഛദ്ദയാണ് ആമീര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം. ടോംഹാങ്ക്സ് നായകനായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂര്‍, മോന സിംഗ്, നാഗ ചൈതന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്, സല്മാന് ഖാന് എന്നിവരും ചിത്രത്തില്‍ അതിഥി കഥാപാത്രങ്ങളായി എത്തുന്നുണ്ട്്.
Read Moreഇന്‍കോഗ്നിറ്റോ മോഡില്‍ ഗൂഗിള്‍ ഡേറ്റ ചോര്‍ത്തിയെന്ന് ഉപയോക്താക്കളുടെ പരാതി ! കമ്പനിയ്ക്ക് പിഴയായി ചുമത്തിയത് 500 കോടി ഡോളര്‍ അഥവാ 36000 കോടി രൂപ…
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഗുഗിളിനും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിനും വന്‍ പിഴ. ഇന്കൊഗ്നിറ്റോ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷവും ഗുഗിള്‍ ബ്രൗസിങ് ഹിസ്റ്ററിയും മറ്റു ഡാറ്റയും ശേഖരിച്ചെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ജൂണില്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി. 500 കോടി ഡോളര്‍( മുപ്പത്തിയാറായിരം കോടി രൂപ) ആണ് പിഴയായി വിധിച്ചത്. ഗൂഗിള്‍ അനലിറ്റിക്സ്, ഗൂഗിള്‍ ആഡ് മാനേജര്‍, വെബ്സൈറ്റ് പ്ലഗ്-ഇന്നുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിക്കാര്‍ ആരോപിച്ചു. ‘നിങ്ങളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും നിങ്ങളുടെ ഹോബികള്‍ എന്താണെന്നും നിങ്ങള്‍ എന്താണ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും ഏതൊക്കെ സിനിമകള്‍ കാണണമെന്നും എവിടെ, എപ്പോള്‍ ഷോപ്പുചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നിങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങള്‍ ഏതാണെന്നും നിങ്ങളുടെ പ്രിയപ്പെട്ട നിറം എന്താണെന്നുമൊക്കെ ഗൂഗിളിന് അറിയാം. ഒപ്പം ഇന്റര്‍നെറ്റില്‍ നിങ്ങള്‍ തിരയാന്‍ സാധ്യതയുള്ള കാര്യങ്ങളും. നിങ്ങളുടെ സ്വകാര്യതയെ സ്വകാര്യമായി…
Read Moreക്ഷേത്രത്തിൽ വച്ച് ആ സ്ത്രീ കുടകൊണ്ട് എന്നെ അടിച്ചു..! ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു; കാരണം പറഞ്ഞ് ചന്ദ്ര
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ചന്ദ്ര ലക്ഷ്മൺ. താരമായി തിളങ്ങി നില്‍ക്കുമ്പോഴും, ഒരിക്കൽ സീരിയൽ ഉപേക്ഷിക്കാൻ വരെ താൻ ആലോചിച്ചെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തന്റെ ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങൾ ലഭിച്ചിരുന്നുവെന്ന് ചന്ദ്ര പറയുന്നു. അത് വെറുമൊരു കഥാപാത്രമല്ല, തന്റെ ഭാഗമായിരുന്നു. ആദ്യ സീരിയല്‍ ആയതിനാൽ, റീലും റിയലും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു. ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതിയെന്നും മോശം അഭിപ്രായങ്ങൾ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്നും ചന്ദ്ര ലക്ഷ്മൺ കൂട്ടിച്ചേർത്തു. “ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോൾ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുടകൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള…
Read More750 രൂപയുടെ വെറ്റിലകൂട്ട്! സ്വര്ണവെറ്റിലകൂട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു; സ്വർണമുറുക്കാന്റെ പ്രത്യേകതയറിയാം…
പഴയ തലമുറയുടെ നേരംപോക്കായിരുന്നു വെറ്റിലയും പാക്കും ചേർത്തുള്ള മുറുക്കാൻ. ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പഴയ തലമുറ ഇപ്പോഴും ഈ ശീലം ഒഴിവാക്കിയിട്ടില്ല. എന്നാൽ പുതിയ തലമുറയിലെ ചെറിയ വിഭാഗം ഇതിലും ഹാനികരമായ പാൻമസാലയ്ക്കൊപ്പമാണ്. ഇപ്പോഴിത ഇന്ത്യയിലെ ആദ്യത്തെ പാന്‍ പാര്‍ലറായ യമുസ് പഞ്ചായത്തിലെ സ്വര്ണവെറ്റിലകൂട്ടാണ് സോഷ്യൽ മീഡിയയിലെ ചർച്ച. വെറ്റിലയില്‍ ചുണ്ണാമ്പ്, കരിങ്ങാലി, ഈന്തപ്പഴം, ഡെസിക്കേറ്റഡ് കോക്കനട്ട്, പെരുംജീരകം. സ്വീറ്റ് ചട്ണി, പനിനീര്‍പ്പൂവിതളും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം എന്നിവ വച്ച് മുകളിൽ ഫെററോ റോഷര്‍ ചോക്ലേറ്റിന്റെ പകുതിയും വച്ച് മടക്കി എടുക്കുന്നു. തീര്‍ന്നില്ല ഒരു ചെറിയ സ്വര്‍ണഷീറ്റും വയ്ക്കുന്നതാണ് ഈ സ്വര്‍ണ വെറ്റിലകൂട്ട്. ഇൻസ്റ്റഗ്രാമിലെ വൈറലായ വീഡിയോയില്‍ ഒരു വനിതാജീവനക്കാരി പാനില്‍ ഓരോന്നായി നിറയ്ക്കുന്നതു കാണാം. ഓരോന്നിന്റെയും ഗുണങ്ങളും അവര്‍ വിവരിക്കുന്നുണ്ട്. ചുണ്ണാമ്പ് കാത്സ്യം സമൃദ്ധമായ ചേരുവയാണെന്നാണ് ആദ്യം പറയുന്നത്. ചുണ്ണാമ്പും കരിങ്ങാലിയും തൊണ്ടയുടെ ആരോഗ്യത്തിന് നല്ലതാണെന്നും അവര്‍…
Read Moreഇവിടെ വീടിന്റെ പരിസരത്തുപോലും പന്നിയെ വളര്‍ത്താന്‍ പറ്റില്ല! വീടിനുള്ളിൽ പന്നി വളർത്തൽ; കിടക്കാൻ പ്രത്യേക മുറിയും കിടക്കയും
ഓമന മൃഗങ്ങളെ വീടിനുള്ളിൽ വളർത്തുന്നത് പുതുമയുള്ള കാര്യമല്ല. നായ, പൂച്ച തുടങ്ങിയ മൃഗങ്ങൾക്കാണ് ഇങ്ങനെ വീടിനുള്ളിൽ താമസിക്കാനുള്ള യോഗം പലപ്പോഴും ലഭിക്കുന്നത്. യജമാനൊപ്പം കാറിലും വിനോദകേന്ദ്രങ്ങളിലേക്കും പോകാനും ഇഷ്ട ഭക്ഷണവും ഇവർക്ക് സ്വന്തമാണ്. എന്നാൽ പന്നിയെ ആരെങ്കിലും വീടിനുള്ളിൽ താമസിപ്പിക്കുമോ? വീടിന്റെ പരിസരത്തുപോലും പന്നിയെ വളർത്താൻ പറ്റില്ലെന്നാണ് ചിലരുടെ വാദം. പന്നികൂട് എന്നത് ദുർഗന്ധം വമിക്കുന്ന സ്ഥലമാണ്. ചെളിയിലും മാലിന്യത്തിലുമാണ് പന്നിയുടെ വാസം. ഇങ്ങനെ ജീവിക്കുന്ന പന്നിയെ വീടിനുള്ളിൽ താമസിപ്പിച്ചാലോ? സ്കോട്ട്ലാൻഡ് സ്വദേശിനിയായ മൊറാഗ് സാങ്സ്റ്ററാണ് വീടിനുള്ളിൽ പന്നിയെ വളർത്തുന്നത്. ഫ്രാൻസിസ്കോ എന്നു വിളിക്കുന്ന പന്നിയെ ഒരു തണുപ്പുകാലത്ത് വീടിനുള്ളിൽ കയറ്റിയതാണ്. പിന്നെ കക്ഷി പുറത്തിറങ്ങിയിട്ടില്ല. ഫ്രാൻസിസ്കോയെ സ്കോട്ട്ലാൻഡിലുള്ള മറ്റൊരു വീട്ടുകാരുടെ കൈയിൽ നിന്നും ദത്തെടുത്തതാണ്. ഇപ്പോൾ 130 കിലോയോളം ഭാരമുണ്ട് ഫ്രാൻസിസ്കോയ്ക്ക്. വീടിനുള്ളിൽ ഫ്രാൻസിസ്കോ വൃത്തിയുള്ള ജീവിതമാണ് നയിക്കുന്നതെന്നാണ് മൊറാഗ് പറയുന്നത്. മലമൂത്ര വിസർജനമെല്ലാം പുറത്താണ്…
Read Moreഇവനാരെടാ ! തോളില്‍ തത്തയും കൈയ്യില്‍ പെരുമ്പാമ്പുമായി റോഡിലൂടെ പാട്ടുപാടി നടന്നു നീങ്ങുന്ന യുവാവ്; വീഡിയോ വൈറലാകുന്നു…
തോളില്‍ തത്തയും കൈയ്യില്‍ പെരുമ്പാമ്പുമായി റോഡിലൂടെ പാട്ടുംപാടി നടന്നു നീങ്ങുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ടിക് ടോക് ഉപയോക്താവായ ഹെയ്ലി റോബനാണ് വീഡിയോ പകര്‍ത്തിയത്. കാറില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം ഹെയ്ലി സിഗ്നല്‍ കാത്തുകിടക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന ചെറുപ്പക്കാരനെ കണ്ടത്. തോളില്‍ തത്തയെയും കയ്യില്‍ പെരുമ്പാമ്പിനെയും പിടിച്ച് ഡാന്‍സും കളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ വരവ്. അപ്രതീക്ഷിത കാഴ്ച കണ്ട ഹെയ്ലി ഉടന്‍തന്നെ ദൃശ്യം പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ വൈറലാവുകയായിരുന്നു. ആരാണ് ആ യുവാവ് എന്നു കണ്ടെത്താനുള്ള യത്നത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
Read More