മറ്റുള്ളവരുടെ സാമീപ്യം പലപ്പോഴും വിഷമഘട്ടങ്ങളില്‍ നമ്മെ സഹായിക്കാറുണ്ട്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സാന്നിദ്ധ്യം പലപ്പോഴും നമുക്ക് ആവശ്യമായി വരാറുണ്ട്. ജീവിതം അവസാനിച്ചുവെന്ന് തോന്നുന്നിടത്തു നിന്നും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയരാന്‍ പലര്‍ക്കും സഹായകമാകുന്നത് തങ്ങളെ അകമഴിഞ്ഞു സ്നേഹിക്കുന്നവരുടെ സാന്നിദ്ധ്യമാകും. നമ്മോടു സ്നേഹമുള്ളവരുടെ സാന്നിദ്ധ്യം നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കും എന്നതിന് തെളിവാണ് ക്യാരിയുടെയും ബ്രില്ലിയുടെയും ജീവിതം. ക്യാരിയും ബ്രില്ലിയും ഇരട്ട പെണ്‍കുട്ടികളാണ് ജനിച്ചപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെ മോശം എന്നാല്‍ ബ്രില്ലി പെട്ടെന്നു തന്നെ ആരോഗ്യം വീണ്ടെടുത്തു. പക്ഷെ ക്യാരിയുടെ അവസ്ഥ വളരെ മോശമായി ആ കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീരമെല്ലാം വിളറി വെളുത്ത് അവസാന നിമിഷങ്ങളില്‍ അമ്മയെയോ മറ്റു ബന്ധുക്കളെയോ കുട്ടിയുടെ അടുത്തേക്ക് അയക്കാന്‍ സാധിക്കില്ല അത് ചിലപ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാക്കും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോള്‍ അവസാന നിമിഷം…
Read MoreCategory: Today’S Special
സ്ത്രീകളെ ‘ ഈ പേര്’ വിളിക്കുമ്പോള്‍ പണം തന്ന് കൂടെ കിടക്കുന്നവനെ ‘എന്തു പേര്’ വിളിക്കണം; ദൃശ്യ രഘുനാഥിന്റെ വീഡിയോ വൈറലാകുന്നു…
മലയാള സിനിമയിലെ യുവ അഭിനേത്രികളില്‍ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും വേറിട്ടു നില്ക്കുന്ന താരമാണ് ദൃശ്യ രഘുനാഥ്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് പലരും പലവിധത്തില്‍ ആഘോഷിച്ചപ്പോള്‍ ദൃശ്യ രഘുനാഥ് വളരെ വിജയകരമായ ഒരു ദൗത്യം പോലെ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയാണ് ചെയ്തത്. സ്ത്രീകള്‍ക്ക് ഒരുപാട് കാലങ്ങളായി മനുഷ്യസമൂഹം നല്കി ക്കൊണ്ടിരിക്കുന്ന വലിയ ഒരു ദുരിതത്തിന് പേരില്‍ ആണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. പുരുഷനില്‍ നിന്ന് പണം വാങ്ങി അവനെ തൃപ്തിപ്പെടുത്തുന്ന സ്ത്രീയെ വേശ്യയെന്നു വിളിക്കുന്ന സമൂഹം പണം തന്ന് അവളുടെ കൂടെ കിടക്കാന്‍ വരുന്ന പുരുഷനെ എന്തു പേരിട്ട് വിളിക്കണമെന്നാണ് വീഡിയോ ചോദിക്കുന്നത്. പണം കിട്ടുന്നിടത്ത് കിടന്നു കൊടുക്കുന്ന സ്ത്രീകളെ വിളിക്കാന്‍ സമൂഹത്തിലെ നൂറായിരം പേരുകളുണ്ട്. പക്ഷേ പണം തന്നു കൂടെ കിടക്കാന്‍ വരുന്ന ഭാര്യയും മക്കളുമുള്ള പുരുഷനെ വിളിക്കാന്‍ പോലും…
Read Moreഇയാളുടെ ‘കൊയ കൊയ’പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനം ! വിനീത് ശ്രീനിവാസനെ അധിക്ഷേപിച്ച് പോസ്റ്റുമായി ഇടത് രാഷ്ട്രീയ നിരീക്ഷകന്
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിനിത് ശ്രീനിവാസന്. നടന്,ഗായകന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് വിനീത്. നിരവധി ഗാനങ്ങള്‍ വിനീത് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിനീത് ശ്രീനിവാസന് എന്ന ഗായകനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇടതു രാഷ്ട്രീയ നിരീക്ഷകനായ റെജി ലൂക്കോസ്. വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും റെജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു റെജിയുടെ ഫോസ്ബുക്ക് പോസ്റ്റ്… എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാല്‍ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസന്) പാട്ടുകേള്‍ക്കുന്നതാണന്ന് നിസ്സംശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്. എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവന്‍ പാട്ടുകളും ഇങ്ങേര് പാടുന്നത് എന്ത്…
Read Moreആര് നിര്‍ബന്ധിച്ചാലും ഇനി അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ല ! വെളിപ്പെടുത്തലുമായി നിഖില വിമല്‍…
ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നായികയാണ് നിഖില വിമല്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തില്‍ ഇത്രയും വലിയൊരു കഥാപാത്രം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നിഖില പറയുന്നു. ദി ക്യൂവിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. വിനീത് ശ്രീനിവാസന് നായകനായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം താന്‍ ചെയ്തതെല്ലാം ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നെന്നും ഒരു അവസരത്തില്‍ ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കേണ്ടി വന്നു. കഥാപാത്രം നല്ലതായിരിക്കുമെങ്കില് മൊത്തത്തില്‍ സിനിമയിലുള്ള എന്റെ പ്ലേസ്മെന്റ് എല്ലാം ചെറുതായിരിക്കുമായിരുന്നു. നല്ല ടീമിന്റെ കൂടെ പ്രവര്ത്തിക്കണമെന്നതുകൊണ്ട് അത്തരത്തില്‍ കുറേ സിനിമകള്‍ ഞാന്‍ ചെയ്തു. എന്നാല്‍ പിന്നീട് ഇങ്ങനെ ചെയ്യുന്നതുകൊണ്ട്…
Read Moreആറ് ഭാര്യമാരില്‍ 28 മക്കള്‍ ! വാര്‍ഷിക ഉത്സവത്തില്‍ കന്യകകളുടെ ‘ടോപ്ലെസ്’ ഡാന്‍സ് ഒഴിച്ചുകൂടാനാവാത്തത്; സുലു പ്രവിശ്യയില്‍ 72-ാം വയസ്സില്‍ അന്തരിച്ച രാജാവ് ആള് ജഗജില്ലി…
ജനാധിപത്യം വന്നതോടെ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും രാജഭരണം അവസാനിച്ചെങ്കിലും ചിലയിടങ്ങില്‍ പേരിനെങ്കിലും രാജവംശവും രാജാവും ഇന്നും നിലനില്ക്കുന്നു. അത്തരമൊരു രാജാവാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. സൗത്ത് ആഫ്രിക്കയിലെ സുലു പ്രവിശ്യയിലെ രാജാവായ ഗുഡ് വില്‍ സെല്ത്തനി 72-ാം വയസ്സിലാണ് ഇഹലോക വാസം വെടിയുന്നത്. പ്രമേഹാനുബന്ധ ചികിത്സയിലായിരുന്നു അദ്ദേഹം വെള്ളിയാഴ്ച രാവിലെ കൊട്ടാരത്തില്‍ വച്ചാണ് മരണം വരിച്ചത്. നങ്കോമയിലെ ചെറിയ ടൗണായ തെക്ക് കിഴക്കന്‍ ക്വാ സുലു പ്രവിശ്യയിലെ രാജാവായ സ്വെല്ത്തിനി അദ്ദേഹത്തിന്റെ കാട്ടാള രീതിയിലുള്ള ജീവിത ശൈലിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ആറ് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം ഇവര്‍ക്കെല്ലാം ആറ് ആഡംബര കൊട്ടാരങ്ങളും വാങ്ങി നല്‍കിയിരുന്നു. തന്റെ 28 കുട്ടികള്‍ക്കായി മിലിട്ടറി യൂണിഫോം വാങ്ങുന്നതിന് 15 ലക്ഷത്തോളം രൂപ ചിലവഴിച്ചതും വന്‍ വാര്‍ത്തയായിരുന്നു. തന്റെ പ്രജകള്‍ മുഴു പട്ടിണിയില്‍ ജീവിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ ആഡംബരം. 49 വര്‍ഷത്തെ ഭരണത്തിനിടയില്‍ പലപ്പോഴും…
Read Moreആ ചിത്രം അന്ന് തിയറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല, നന്നായി ഓടേണ്ട ഒരു കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു അത് ! ലാലു അലക്സ് പറയുന്നു…
മലയാളത്തില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ലാലു അലക്സ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമൊപ്പം നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. സഹനടനായും വില്ലന്‍ റോളുകളിലും ലാലു അലക്സ് തിളങ്ങിയിരുന്നു. ഏതു കഥാപാത്രമായാലും തന്റെ അഭിനയമികവുകൊണ്ട് താരം മികവുറ്റതാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാദ്യം പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു ലാലു അലക്സിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെ മോളിവുഡിലെ മിക്ക താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് ലാലു അലക്സ്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം ഇടയ്ക്കുവച്ചു നിന്നുപോയ ഒരു ജയറാം ചിത്രത്തെക്കുറിച്ച് ലാലു അലക്സ് ഒരിക്കല്‍ മനസ് തുറന്നിരുന്നു. അപ്രതീക്ഷിത ബോക്സോഫീസ് പരാജയമാണ് ആ ചിത്രം ഏറ്റുവാങ്ങിയത്. വിനോദ സിനിമ എന്ന നിലയില്‍ തിയറ്ററുകളില്‍ വലിയ വിജയം നേടാന്‍ അര്‍ഹതയുളള ഒരു ചിത്രമായിരുന്നു അത്. ഞാന്‍ ചെയ്ത വിനോദ സിനിമകളില്‍ ഒന്നായിരുന്നു ജയറാം നായകനായ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി.…
Read Moreമമ്മി കുറച്ചു കര്‍ക്കശക്കാരിയുമായിരുന്നു; മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം; പേളി മാണി
എന്റെ ഏറ്റവും വലിയ, മികച്ച അധ്യാപികയ്ക്കു ജന്മദിനാശംസകള്. ചെറുതായിരുന്നപ്പോള്‍ ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു. കാരണം എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഡാഡി എപ്പോഴും യേസ് പറയുമായിരുന്നു. മമ്മി കുറച്ചു കര്‍ക്കശക്കാരിയുമായിരുന്നു. എന്നാല്‍ പ്രായമാകും തോറും ഞാന്‍ മമ്മിയുടെ കുട്ടിയാകാന്‍ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം. ഇപ്പോള്‍ ഞങ്ങള്‍ ഒരു ടീമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും മമ്മിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കരുത്തയും എന്നാല്‍ ഏറ്റവും നിശബ്ദയും മമ്മി തന്നെ. എന്റെ മക്കള്‍ക്ക് എന്റെ അമ്മയെ പോലെ ഒരമ്മയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അമ്മയാണ് എന്റെ മമ്മി. -പേളി മാണി
Read Moreഎന്റെ ശരീരത്തെ ഞാന്‍ വെറുത്തിരുന്ന കാലമുണ്ടായിരുന്നു..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വിദ്യ ബാലന്
മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ബോളിവുഡല് മുന്‍നിരയിലെത്തിയ താരസുന്ദരിയാണ് വിദ്യ ബാലന്. ശരീരഭാരത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിദ്യ പലപ്പോഴും ഇരയായിട്ടുണ്ട്. ശരീരപ്രകൃതിയുടെ പേരില്‍ ട്രോളുകളിലൂടെയും മറ്റും നിരന്തരം പരിഹാസങ്ങളും താരം നേരിട്ടിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കിരയായി തന്റെ ശരീരത്തെപ്പോലും താന്‍ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ വിദ്യ. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്നു പറഞ്ഞുതരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എന്റെ ശരീരഭാരം ദേശീയ പ്രശ്നമായി മാറി. ഞാനെന്നും തടിച്ച പെണ്‍കുട്ടിയായിരുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്കു പറയാനാവില്ല. പക്ഷേ, ഞാനേറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ജീവിതത്തിലുടനീളം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ഏറെനാള്‍ എന്റെ ശരീരത്തെ ഞാന്‍ വെറുത്തു. എന്റെ ശരീരമെന്നെ ചതിച്ചെന്ന് ഞാന്‍ കരുതി. എന്റെ…
Read Moreകഷ്ടപ്പെട്ടു കുറച്ചതാണ്! 107 കിലോ ഭാരം കുറച്ച് പതിന്നാലാം വയസില്‍ അവന് വൈറലായി; ആര്യയുടെ മറ്റൊരു വീഡിയോയാണ് വൈറൽ
അഞ്ചു വർഷം മുന്‍പ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ചെറിയൊരു ഗ്രാമത്തിൽനിന്ന് ഒരു കുട്ടിയുടെ വീഡിയോ പുറത്തു വന്നിരുന്നു. ആ വീഡിയോ വൈറലാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഭാരമേറിയ ആണ് കുട്ടിയായ ആര്യ പെർമാനൻ ആയിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. ഇപ്പോൾ ആര്യയുടെ മറ്റൊരു വീഡിയോയാണ് വൈറൽ. 107 കിലോ ഭാരം കുറച്ചാണ് പതിന്നാലാം വയസിൽ അവൻ വൈറലായിരിക്കുന്നത്. ഒന്‍പതാം വയസിൽ അവന്റെ ഭാരം 127 കിലോയായിരുന്നു. പിന്നീട് 190 കിലോയിലേക്ക് എത്തി. ഭക്ഷണത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം, ഗ്യാസ്ട്രിക്ബാൻഡ് ഓപറേഷൻ എന്നിവയെല്ലാം കൊണ്ടാണ് ആര്യ തന്റെ ഭാരം കുറച്ചത്. കുറച്ചുനാൾ മുന്‍പ് ആര്യയുടെ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, വണ്ണം കുറച്ച ശേഷമുള്ള ജീവിതമാണ് ഇപ്പോൾ വീണ്ടും വാർത്തയാകുന്നത്. കുളിക്കാൻ പ്രത്യേക കുളം സാധാരണ മനുഷ്യരെക്കാൾ വലുപ്പം കൂടുതലുള്ള ആര്യക്കു കുളിക്കാൻ വീടിനു പുറത്തു പ്രത്യേകം കുളം തയാറാക്കിയിരുന്നു.…
Read Moreഇതു കുറച്ച് വലിയ വളയം! സ്കൂട്ടറില്‍ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള കമ്പം; ഈ 48കാരിയുടെ വളയം പിടുത്തം ഇന്ന് നഗരവാസികള്‍ക്കും സുപരിചിതം
സ്കൂട്ടറില്‍ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള വിജയകുമാരിയുടെ കമ്പം. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത് ഓാേറിക്ഷയ്ക്കു വഴിമാറി. പിന്നീട് നാലുചക്ര വാഹനങ്ങളോടായി ആഗ്രഹം. കാറും ലോറിയും കടന്ന് പത്തുചക്രമുള്ള ടോറസ് വരെയെത്തിയപ്പോള്‍ വിജയകുമാരി ഉറപ്പിച്ചു. ഉപജീവനമാര്‍ഗം ഡ്രൈവിംഗ് തന്നെ. ഇതിനായി വിജയകുമാരി തെരഞ്ഞെടുത്തതാകട്ടെ ബസ് ഡ്രൈവറുടെ വേഷം! തിരുവനന്തപുരം നഗരത്തില്‍ ആറു വര്‍ഷത്തിലേറെയായി സ്വകാര്യ ബസ് ഓടിച്ചു കുടുംബം പുലര്‍ത്തുകയാണ് തിരുവനന്തപുരം പുളിയറക്കോണം സ്വദേശിനി വിജയകുമാരി എന്ന വീട്ടമ്മ. ഈ 48കാരിയുടെ വളയം പിടുത്തം ഇന്ന് നഗരവാസികള്‍ക്കും സുപരിചിതം. പുലരും മുന്‍പേ രാവിലെ അഞ്ചിനു വീട്ടില്‍ നിന്നിറങ്ങുന്ന വിജയകുമാരി തിരികെ വീട്ടിലെത്തുന്നത് രാത്രിയോടെ. പുളിയറക്കോണത്തിനു സമീപമുള്ള പ്ലാക്കോട്ടുകോണത്തെ വീട്ടില്‍ നിന്നും സ്കൂട്ടറിലാണ് ജോലിക്കായി പുറപ്പെടുന്നത്. 18 കിലോമീറ്ററോളം ദൂരമുണ്ട്. രാവിലെ 6.20ന് ആദ്യ ട്രിപ്പ് ആരംഭിക്കും. പിന്നെ നഗരത്തില്‍ തലങ്ങും വിലങ്ങുമായി 14 ട്രിപ്പുകള്‍. രാവിലെ ആരംഭിക്കുന്ന ജോലി അവസാനിക്കുമ്പോള്‍ രാത്രിയാകും.…
Read More