കുഞ്ഞുങ്ങള്‍ ഇവര്‍ക്ക് ഒരു ലഹരിയാണ് ! കോടീശ്വരിയായ യുവതി അമ്മയായത് 11 തവണ; ലക്ഷ്യം 100 കുട്ടികള്‍…

ഇക്കാലത്ത് പലരും കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാവുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. റഷ്യന്‍ സ്വദേശിയായ കോടീശ്വരി ക്രിസ്റ്റീന ഓസ്ടുര്‍ക്ക് നിലവില്‍ 11 കുഞ്ഞുങ്ങളുടെ അമ്മയാണ്. സ്വന്തമായി നൂറുകുട്ടികളുണ്ടാവുകയാണ് തന്റെ ലക്ഷ്യമെന്നാണ് ക്രിസ്റ്റീന പറയുന്നത്. അതുവരെ കുഞ്ഞുങ്ങളുണ്ടാവുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഈ ഇരുപത്തിമൂന്നുകാരി പറയുന്നത്. ഭര്‍ത്താവ് ഗലിപ് ഓസ്ടുര്‍ക്കിനൊപ്പം ജോര്‍ജിയയിലാണ് ക്രിസ്റ്റീന താമസിക്കുന്നത്. പതിനൊന്ന് കുഞ്ഞുങ്ങളില്‍ ഒരാളെ മാത്രമാണ് ക്രിസ്റ്റീന ഗര്‍ഭം ധരിച്ചത്. മറ്റ് പത്ത് പേരും വാടക ഗര്‍ഭധാരണത്തിലൂടെയുള്ളവരാണ്. ഓരോ വാടക ഗര്‍ഭധാരണത്തിനും 8000 യൂറോയാണ് ക്രിസ്റ്റീന ചെലവിട്ടിരിക്കുന്നത്. ജോര്‍ജിയയില്‍ ഭിന്നലിംഗത്തിലുള്ളവര്‍ക്ക് വാടക ഗര്‍ഭധാരണം നിയമാനുസൃതമായത് 1997ലാണ്. കഴിഞ്ഞ മാസം അവസാനം ജനിച്ച ഒലിവിയയാണ് നിലവില്‍ ക്രിസ്റ്റീനയുടെ ഏറ്റവും ഇളയ മകള്‍. ആറ് വര്‍ഷം മുന്‍പാണ് ക്രിസ്റ്റീനയുടെ ആദ്യത്തെ മകള്‍ ജനിക്കുന്നത്. തുടക്കത്തില്‍ എത്ര മക്കളോടെ നിര്‍ത്തണമെന്ന് തനിക്ക് ധാരണയില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നൂറ് മക്കളെങ്കിലും…

Read More

തെരുവുനായയെ മാരകമായി പരിക്കേല്‍പ്പിച്ച ശേഷം കയറുകൊണ്ട് കെട്ടി റോഡിലൂടെ വലിച്ചു ! മിണ്ടാപ്രാണിയോട് ക്രൂരത ചെയ്തയാള്‍ക്കെതിരേ കേസ്…

മനുഷ്യനോട് എറ്റവും സ്‌നേഹവും നന്ദിയും കാണിക്കുന്ന ജീവിയാണ് നായ. എങ്കില്‍ പോലും പല മനുഷ്യരും ഈ മിണ്ടാപ്രാണികളോട് വലിയ ക്രൂരതകളാണ് കാണിക്കുന്നത്. തെരുവു നായയെ അടിച്ചു പരിക്കേല്‍പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവമാണ് ഇപ്പോള്‍ മനുഷ്യ മനസാക്ഷിയെത്തന്നെ ഞെട്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ കട്ടപ്പന കൈരളി ജംഗ്ഷന്‍ മാണ്ടിയില്‍ ഷാബുവിന് (51) എതിരെ പൊലീസ് കേസെടുത്തു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാര്‍ഥ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിദ്ധാര്‍ഥ് അടക്കമുള്ള ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജംഗ്ഷന്‍ മേഖലയില്‍ നായ ആക്രമിക്കാന്‍ എത്തിയപ്പോള്‍ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം മരുന്നുകള്‍ നല്‍കി. പരാതിക്കാരായ…

Read More

ഫോട്ടോ കോപ്പിയെടുത്തും മെയിൽ അയച്ചും  അവർ അടുപ്പത്തിലായി; ഡിടിപി സെന്‍ററിലെ യുവതിയുമായി ദേ​വ​സ്വം ജീ​വ​ന​ക്കാ​രൻ മുങ്ങി; ഇരുപത്തിയൊമ്പതുകാരി മുങ്ങിയത് 9 വയസുള്ള മകനെ  ഉപേക്ഷിച്ച്

വൈ​ക്കം: വീ​ട്ട​മ്മ​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നാ​യി പോ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വൈ​ക്കം ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ഒ​ന്പ​തു വ​യ​സു​കാ​ര​ൻ മ​ക​നു​ള്ള 29 കാ​രി​യു​മാ​യി വൈ​ക്കം ദേ​വ​സ്വ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ നാ​ലു ദി​വ​സം മു​ന്പാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. വൈ​ക്കം കോ​ട​തി​ക്കു സ​മീ​പ​ത്തെ ഡി​ടി​പി സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ഡി​ടി​പി​ക്കാ​രി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​തെ​ന്നു പ​റ​യു​ന്നു. ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു കോ​പ്പി​യെ​ടു​ത്തും മെ​യി​ൽ ചെ​യ്തും അ​ടു​പ്പം ശ​ക്ത​മാ​യ​തോ​ടെ വീ​ട്ട​മ്മ ജോ​ലി മ​തി​യാ​ക്കി. ഭ​ർ​ത്താ​വ​റി​യാ​തെ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു​മാ​യി ബ​ന്ധം തു​ട​ർ​ന്ന വീ​ട്ട​മ്മ ഒ​രു സൂ​ച​ന പോ​ലും ന​ൽ​കാ​തെ ഭ​ർ​ത്താ​വി​നേ​യും മ​ക​നേ​യും ഉ​പേ​ക്ഷി​ച്ചു ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ പ​റ​യു​ന്ന​തെ​ല്ലാം സാ​ധി​ച്ചു കൊ​ടു​ത്തു ന​ന്നാ​യി കു​ടും​ബം നോ​ക്കി​യി​രു​ന്ന ഭ​ർ​ത്താ​വി​നു ഭാ​ര്യ​യു​ടെ ഒ​ളി​ച്ചോ​ട്ടം ഇ​നി​യും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല.ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നു യു​വാ​വ് വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ത​ന്‍റെ ഭ​ർ​ത്താ​വ് നാ​ലു ദി​വ​സ​മാ​യി വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചു ദേ​വ​സ്വം…

Read More

മലയാളി ഡാ ! വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത മലയാളി യുവാവ് കുവൈറ്റില്‍ അറസ്റ്റില്‍…

വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നിരവധി ആളുകള്‍ക്ക് നല്‍കിയ മലയാളി ലാബ് ടെക്‌നീഷ്യന്‍ കുവൈറ്റില്‍ അറസ്റ്റില്‍. രഹസ്യാന്വേഷണത്തെ തുടര്‍ന്നാണ് ടെക്‌നീഷ്യനെ അറസ്റ്റ് ചെയ്തത്. കോവിഡ് നെഗറ്റീവാണെന്ന് കാണിക്കുന്ന വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് തയ്യാറാക്കി നല്‍കിയത്. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 60 പേര്‍ക്ക് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ സിവില്‍ ഐഡി നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റിനായി സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി ആവശ്യക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.

Read More

വിവാഹത്തിനുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നു ! ഒടുവില്‍ ബാഗ് തിരികെ കിട്ടിയത് ഇങ്ങനെ…

സംവിധായകനും നടനും ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം ഈ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബിലാല്‍ ആണ് വരന്‍. കാസര്‍ഗോഡ് വച്ചായിരുന്നു ചടങ്ങുകള്‍.ഇപ്പോഴിതാ, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നാദിര്‍ഷയും കുടുംബവും തീവണ്ടിയില്‍ മറന്നുവച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിര്‍ഷയും കുടുംബവും മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍ഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയില്‍ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. ഉടന്‍ തന്നെ കാസര്‍ഗോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു.…

Read More

വേര്‍പിരിയണമെന്ന് എനിക്ക് യാതൊരു താല്‍പര്യവുമില്ല ! ശാലു പറയേണ്ടത് ശാലു പറയട്ടേയെന്ന് സജി നായര്‍…

മലയാള സിനിമയില്‍ ഏറെക്കാലമായി തിളങ്ങി നില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് ശാലുമേനോന്‍. സജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. എന്നാല്‍ അഭിനയ ജീവിതത്തിനിടെയില്‍ തന്നെ താരം സോളാര്‍ കേസുള്‍പ്പെടെ പല വിവാദങ്ങളിലും അകപ്പെട്ടു. സോളാര്‍ കേസിനു ശേഷം 2016ലാണ് ശാലു സജി നായരെ വിവാഹം കഴിക്കുന്നത്. സജിയും അഭിനയരംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും കല്യാണം ഒരു സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഈ താര ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കഴിഞ്ഞ കുറേ നാളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വെറുതെ കുറെ ഗോസിപ്പുകള്‍ അവിടേം, ഇവിടെയുമായി പ്രചരിക്കുന്നു എന്ന് മാത്രം.ഇപ്പോള്‍ സജി നായര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സജി നായര്‍ പറയുന്നതിങ്ങനെ. ”കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്, ഞങ്ങള്‍ വേര്‍പിരിഞ്ഞോ? എന്ന വിഷയം. പലരും ആ ചോത്യം…

Read More

പാവക്കൂത്തിന്റെ സംരക്ഷണത്തിനായി ഓട്ടോമേഷന്‍ ഉപയോഗിച്ച് ഇങ്കര്‍ റോബോട്ടിക്ക്സ് ! സാങ്കേതികവിദ്യയുടെയും കലയുടെയും ആദ്യ സംയോജനം തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്…

തൃശൂര്‍: രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്സ് 4000 വര്‍ഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കുന്നതിനായി ആദ്യമായി ഓട്ടോമേഷന്‍ പ്രോഗ്രാം ഉപയോഗിക്കുന്നു. ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ ഭാവി തലമുറയ്ക്ക് യാഥാര്‍ത്ഥ്യത്തോട് അടുത്ത് അതിന്റെ സത്തയും സൗന്ദര്യവും അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇങ്കര്‍ റോബോട്ടിക്ക്സ് നൂതനമായി സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഓട്ടോമേറ്റഡ് പ്രക്രിയയിലുള്ള പാവക്കൂത്തിന്റെ ആദ്യ ലൈവ് മോഡല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിച്ച പാലക്കാട്ടെ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പരമ്പരാഗത കലാരൂപത്തോട് ഒരു വിട്ടുവീഴച്ചയുമില്ലാതെയാണ് ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയില്‍ പാവയുടെ ചലനങ്ങള്‍ അതേപടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദഗ്ധമായ കരങ്ങളാണ് യഥാര്‍ത്ഥ പാവകൂത്തില്‍ ഈ ചലനങ്ങള്‍ നടത്തിയിരുന്നത്. പാവകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഈ വിദഗ്ധ കരങ്ങളാണ് പാവക്കൂത്തിന്റെ ആത്മാവ്. പ്രകാശം, ശബ്ദം, പാട്ട് എന്നിവയുടെ അകമ്പടിയോടെ പുലവരാണ് പാരമ്പര്യമായി പാവക്കൂത്ത് നടത്തിയിരുന്നത്.…

Read More

പ്രണയദിനത്തില്‍ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഒരു പ്രണയഗാനം ! ‘ഇനി’ സോഷ്യല്‍ മീഡിയയുടെ പ്രണയം കവരുന്നു…

ഇന്നു പ്രണയദിനം. ഒരു സ്നേഹ വര്‍ഷം പോലെ… ഒരു ഹൃദയത്തില്‍ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് അലയൊടിച്ചൊഴുകുന്ന തിരകളാണ് പ്രണയം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രണയം തോന്നാത്തവരായി ആരുമുണ്ടാവില്ല. അതൊരാഘോഷമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്രണയം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും പ്രണയിക്കാനൊരുങ്ങുന്നവര്‍ക്കുമെല്ലാം. പലപ്പോഴും തളിരിടുന്നതും പൊഴിയുന്നതുമായി തീരുന്നു പ്രണയം. അത് വിവാഹത്തിലേക്കുള്ള ചവിട്ടു പടി മാത്രമല്ല, വിവാഹത്തിനു ശേഷവും ജീവിതത്തിനു നിറവും സുഗന്ധവും പൊഴിക്കുന്നതാകണം. അനുരാഗത്തെ സ്നേഹപൂരിതമായി ആത്മാര്‍ഥതയോടെ ഹൃദയങ്ങളില്‍ താലോലിക്കുന്നവര്‍ക്കായി ഈ പ്രണയ ദിനത്തില്‍ മറ്റൊരു ഒരു പ്രണയ കാലം സമ്മാനിക്കുകയാണ് ‘ഇനി’ സംഗീത ആല്‍ബം. പെയ്തൊഴിഞ്ഞ വര്‍ഷ കാലം തളിരിലകള്‍ക്കു ജീവനേകി. ഇനി വിടരുന്ന ഓരോ വസന്തത്തിലും… ഇണയായെന്നും നിന്റെ ചാരെ… എന്നോര്‍മ്മപ്പെടുത്തലോടെ എത്തുന്ന സംഗീത ആല്‍ബത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത് ഡേവിഡ് ഷോണാണ്. 2015-ല്‍ ഡേവിഡ് ഷോണ്‍ സംഗീതം നല്‍കി പുറത്തിറങ്ങിയ ലൗവ് സ്റ്റോറി എന്ന ചിത്രത്തിലെ…

Read More

അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് ഡേറ്റിംഗ് ആപ്പ് സ്ഥാപക ! ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റിക്കാര്‍ഡും സ്വന്തം…

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന ബഹുമതി ഇനി വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡിനു സ്വന്തം. ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്‌നി. ബംബിള്‍ പബ്ലിക് കമ്പനിയായി മാറിയതോടെയാണ് വിറ്റ്‌നിയുടെ ആസ്തിയില്‍ വര്‍ദ്ധനവുണ്ടായത്. കമ്പനിയുടെ 12 ശതമാനം ഓഹരിയുള്ള 31 കാരിയായ യുവതിയുടെ ഇപ്പോഴത്തെ ആസ്തി 1.5 ബില്യണ്‍ ഡോളറാണ്. അതായത് 150 കോടി ഡോളര്‍. ലൈംഗിക പീഡനം ആരോപിച്ച് പ്രമുഖ ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ നിന്ന് പിരിഞ്ഞതിന് ശേഷം 2014ലാണ് വിറ്റ്‌നി ബംബിള്‍ സ്ഥാപിച്ചത്. ബംബിള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് കമ്പനിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ടിന്‍ഡര്‍ ഉടമകളായ മാച്ച് ഗ്രൂപ്പിന് വിപണിയില്‍ 45 ബില്യണ്‍ ഡോളര്‍ മൂലധനമാണുള്ളത്. 2017ല്‍ 450 മില്യണ്‍ ഡോളറിന് ബംബിള്‍ വാങ്ങാന്‍ മാച്ച് ഗ്രൂപ്പ് ശ്രമിച്ചിരുന്നു എന്നാല്‍ വിറ്റ്‌നി ഈ ഓഫര്‍ നിരസിച്ചു. 2020ല്‍ ആദ്യ ഒമ്പത് മാസങ്ങളില്‍…

Read More

അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ ! വിമര്‍ശിക്കാന്‍ വന്നവനും സീരിയല്‍ താരത്തിനും മറുപടി നല്‍കി റിമിടോമി…

മലയാളികളുടെ ഇഷ്ടതാരമാണ് റിമി ടോമി. ഗായികയായും അവതാരികയായും നടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞങ്ങ് നില്‍ക്കുകയാണ് റിമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് അടിയില്‍ പരിഹാസവുമായി എത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒട്ടും വൈകാതെ മറുപടിയുമായി താരം രം?ഗത്തെത്തി. ‘ഇത് B612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു. ‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ- എന്നായിരുന്നു താരം കുറിച്ചത്. പ്രൊഫണല്‍ ബോക്‌സറായ ജാക്ക് ഡെംസെയുടെ വാക്കുകള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോ. എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സമയത്ത് എഴുന്നേല്‍ക്കുന്നവനാണ് യഥാര്‍ത്ഥ…

Read More