ആളുകളെ കൊന്നൊടുക്കുകയും ഒരു പ്രദേശമാകമാനം നശിപ്പിക്കുകയും ചെയ്യുന്ന ഭൗമ പ്രതിഭാസമാണ് അഗ്നിപർവത സ്ഫോടനവും തുടർന്നുള്ള ലാവാ പ്രവാഹവും. അഗ്നിപർവതങ്ങളെ വിളിക്കുന്ന ഇംഗ്ലീഷ് വാക്കായ വോൾക്കാനോ എന്ന പേരുതന്നെ പേടിപ്പെടുത്തുന്ന ഒന്നാണ്. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾക്കന്റെ പേരിൽ അറിയപ്പെടുന്ന ഒരു ദ്വീപുണ്ട് ഇറ്റലിയിലെ സിസിലിക്ക് അടുത്ത്. വോൾക്കാനിക് ദ്വീപ്. അവിടെനിന്നാണ് അഗ്നിപർവതങ്ങൾക്ക് വോൾക്കാനോ എന്ന വിളിപ്പേരു വന്നത്. വോൾക്കാനോയിൽ അഗ്നിയുള്ളതിനാൽ നാം കാണാൻപോകുന്ന പ്രതിഭാസത്തിന് ആ പേരു ചേരില്ല. കാരണം ഇതു മഞ്ഞുപുതഞ്ഞ ഒന്നാണ്. എന്നാൽ അഗ്നിപർവത സ്ഫോടനത്തിനു സമാനമായി ഈ പർവതത്തിന്റെ മുകൾവശത്തെ ദ്വാരത്തിൽനിന്ന് പുകപോലെ നീരാവി പുറംതള്ളുന്നു. ഒരാഴ്ചയോളമായി കസാഖിസ്ഥാനിലെ അൽമാട്ടി എന്ന സ്ഥലത്തു പ്രത്യക്ഷപ്പെട്ട ഹിമപർവതത്തെ അതുകൊണ്ടുതന്നെ ഐസ് വോൾക്കാനോ എന്നു വിളിക്കുകയാണ് ലോകം. 45 അടി പൊക്കത്തിൽ മഞ്ഞുമല മഞ്ഞുപുതച്ചു വിശാലമായി കിടക്കുന്ന പ്രദേശമാണ് അൽമാട്ടി. പൊതുവേ സഞ്ചാരികൾക്ക് കാഴ്ചയ്ക്ക് വലിയ…
Read MoreCategory: Today’S Special
സെമിത്തേരിയില്‍ ചെന്ന് കല്ലറകള്‍ വൃത്തിയാക്കുന്ന കൗമാരക്കാരി ! നാലാം വയസില്‍ തുടങ്ങിയ ഈ ശീലത്തിനു പിന്നിലുള്ള കാരണം ഇങ്ങനെ…
ലോകത്ത് രണ്ട് തരത്തിലുള്ള ആളുകളാണുള്ളതെന്നു പറയാറുണ്ട്. മറ്റുള്ളവരെ അനുകരിച്ച് അവരുടേതു പോലെ ജീവിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്. രണ്ടാമത്തെ ആളുകള്‍ സ്വന്തമായി പാത തെളിച്ച് അതിലൂടെ മുമ്പോട്ടു നീങ്ങുന്നവരാണ്. മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നുന്ന സ്വഭാവശീലങ്ങള്‍ ഉള്ളവരാകും ഇക്കൂട്ടര്‍. ടി ജെ ക്ലീമന് എന്ന 12കാരിയായ ഓസ്ട്രേലിയന്‍ പെണ്‍കുട്ടി രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന ആളാണ്. കുട്ടിക്കാലത്ത് മറ്റുകുട്ടികളേപ്പോലെ അവള്‍ക്കും പ്രേതങ്ങളെ പേടിയായിരുന്നു. എന്നാല്‍, ആ പേടി മാറ്റാന്‍ അവള് എന്താണ് ചെയ്തതെന്നോ? സെമിത്തേരിയില്‍ പോയി ശവക്കല്ലറകള്‍ വൃത്തിയാക്കുക, അതും വെറും നാല് വയസ്സുള്ളപ്പോള്‍. ഇപ്പോള്‍ പ്രേതങ്ങളോടുള്ള അവളുടെ പേടിയെല്ലാം മാറിയെങ്കിലും, കല്ലറകള്‍ വൃത്തിയാക്കുന്നത് അവള് ഇന്നും തുടരുന്നു. എട്ട് വര്‍ഷം പിന്നിടുമ്പോള്‍, ഈ ജോലി അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ജീവിതാവസാനം വരെയും ഈ ജോലി തുടര്‍ന്നു കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അവള് പറയുന്നത്. 2012-ലാണ് വടക്കുകിഴക്കന്‍ ന്യൂ…
Read Moreമലയാളി മങ്കയായി സണ്ണിച്ചേച്ചി ! തനി മലയാളി വേഷത്തില്‍ ഡാനിയേലും പിള്ളേരും; താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറല്‍…
കേരളീയ വേഷവിധാനത്തിലുള്ള നടി സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറലാകുന്നു. ഇക്കഴിഞ്ഞ ജനുവരി 21 നാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കലായ നിഷ, ആഷര്‍, നോഹ എന്നിവരും ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. കേരളത്തനിമയില്‍ റിസോര്‍ട്ട് ഒരുക്കിയ സദ്യ ആസ്വദിക്കുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.
Read Moreഞാന്‍ നിന്റെ അമ്മയാണ് മകനേ… ബിഗ്ബോസിലേക്കു വന്നപ്പോള്‍ മൂത്തമകന്റെ പ്രതികരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി…
സൂപ്പര്‍ റിയാലിറ്റിഷോ ബിഗ്ബോസിന്റെ സീസണ് മൂന്ന് ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങും മുമ്പുതന്നെ പറഞ്ഞുകേട്ട ഒരു പേരായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്. ഇപ്പോഴിതാ ഭാഗ്യലക്ഷിമി ബിഗ്ബോസില്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭാഗ്യ ലക്ഷ്മിയെ കുറിച്ച് നിരവധി കമന്റുകളാണ് നിറയുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്. അതേ സമയം താന്‍ ഷോയിലേക്ക് വരുമ്പോള്‍ മക്കളില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു. ബിഗ്ബോസിലേക്ക് താന്‍ പുറപ്പെടുമ്പോള്‍ മൂത്ത മകന് പ്രതികരരണത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ… ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ എന്റെ മൂത്തയാള്‍ അവിടെ ഇല്ലായിരുന്നു. ഇളയ ആള് ഉണ്ടായിരുന്നു അവര്‍ എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടു. ഞാന്‍ ഇങ്ങോട്ട് പോന്നു. മൂത്തയാളോട് ഞാന്‍ ഇങ്ങോട്ട് പോരുക എന്നൊന്നും പറഞ്ഞില്ല. ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് കുറെ ദിവസം മുന്‍പേ പറഞ്ഞിരുന്നു. ഞാന്‍ ഇവിടെ വന്നു മൂന്നു…
Read Moreഅക്കാലം പലര്‍ക്കുമറിയില്ല! പ്രായം മുപ്പതില്‍ കൂടുതലുണ്ടെങ്കിലും ഇതുവരെ കല്യാണം കഴിക്കാനായില്ല; വിഷമം തുറന്നു പറഞ്ഞ് ബിഗ്ബോസിലെ പുതിയ താരം സൂര്യ…
റിയാലിറ്റിഷോ ബിഗ്ബോസ് സീസണ് 3 ആരംഭിച്ചതോടെ ആരാധകരെല്ലാം ആവേശത്തിലാണ്. വേല്‍മുരുകാ എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടായിരുന്നു മത്സരാര്‍ത്ഥികളുടെ ദിവസം ആരംഭിച്ചത്. എല്ലാവരും പരസ്പരം തങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടാണ് ഹൗസിലെ ജീവിതം ആരംഭിച്ചത്. കേരളത്തിലെ ആദ്യ വനിത ഡിജെമാരില്‍ ഒരാളായ സൂര്യ ജെ മേനോന് കാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് കരഞ്ഞുകൊണ്ടാണ് തന്റെ ബിഗ്ബോസ് ജീവിതം ആരംഭിച്ചത്. തനിക്ക് എല്ലാവരോടും പിടിച്ചു നില്ക്കാന് പറ്റാതെ പോകുന്നതായി തോന്നുന്നെന്നും കരയരുതെന്ന് ദൃഢനിശ്ചയമെടുത്തിട്ടും കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും സൂര്യ അമ്മയോടെന്ന രീതിയില്‍ കാമറയെ നോക്കി പറഞ്ഞു. പിന്നീട് അഡോണിയും സൂര്യയുമായുള്ള സംഭാഷണത്തിനിടെ സൂര്യ തന്റെ മനസ്സ് തുറക്കുകയായിരുന്നു. തന്റെ കാര്യങ്ങള്‍ പറഞ്ഞ സൂര്യ തനിക്ക് ഓര്‍മ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്ന തുറന്നു പറച്ചില് നടത്തി. അക്കാലം പലര്‍ക്കുമറിയില്ലെന്നും റേഡിയോ ജോക്കി കാലമുണ്ടായിരുന്നുവെന്നും അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്നങ്ങള്‍ ഉള്ളത് അസ്വസ്ഥതയും…
Read Moreകുഞ്ഞുമകള്‍ക്ക് കൊടുങ്കാറ്റിനെ വലിയ ഭയമായിരുന്നു ! അവള് മരിച്ചപ്പോള്‍ അടക്കുന്നതിന് മുമ്പ് അമ്മ ഒരു വിചിത്രമായ അഭ്യര്‍ഥന നടത്തി;പിന്നെ നടന്നത്…
മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹം അളക്കാനാവില്ല. കുഞ്ഞുപ്രായത്തില്‍ തന്നെ സ്വന്തം മകളെ എന്നന്നേക്കുമായി നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. കണ്ണിലെ കൃഷ്ണമണി പോലെ കാത്തസൂക്ഷിച്ച മക്കളുടെ മരണം സഹിക്കുക വലിയ വേദന തന്നെയാണ്. അവരുടെ ഇഷ്ടങ്ങളും പേടികളുമെല്ലാം അച്ഛനമ്മമാരുടെ മനസില്‍ എപ്പോഴും ഉണ്ടാവും. ഒരുപക്ഷേ, മരണം വരെയും. ഇവിടെയും അങ്ങനെയൊരു കഥയാണ് പറയാന്‍ പോകുന്നത് . ഒരമ്മയുടെയും അവരുടെ കുഞ്ഞു മകളുടെയും ശവക്കല്ലറയുടെ കഥയാണിത്. പത്താമത്തെ വയസിലാണ് ഫ്ളോറന്‍സ് അയണ്‍ ഫോര്‍ഡ് മരിക്കുന്നത്. മകളുടെ മരണം അവളുടെ അമ്മയെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കുഞ്ഞുമകളെ അടക്കുന്നതിന് മുമ്പ് അന്ന് അവളുടെ അമ്മ വിചിത്രമായ ഒരു അഭ്യര്‍ത്ഥന നടത്തി. മകളുടെ ശവപ്പെട്ടിയുടെ തലഭാഗത്തായി ഒരു കുഞ്ഞുജാലകം വയ്ക്കണം. അങ്ങനെ ഒരു ജാലകം പണിയുകയും ചെയ്തു. ആ ശവകുടീരത്തിനടുത്തൂകൂടെ ഗോവണിയിറങ്ങി ചെല്ലാനുള്ള ഒരു ചെറിയ വഴിയുണ്ട്. ആ വഴിക്ക് ഒരു…
Read Moreപ്രസവത്തിനു മണിക്കൂറുകള്‍ മുമ്പുവരെ ഓഫീസില്‍ ജോലി ചെയ്ത് മേയര്‍ ! ഒടുവില്‍ രാത്രി 12.30ന് പ്രസവ വേദനയെടുത്തപ്പോള്‍ സംഭവിച്ചത്…
പ്രസവ വേദനയെടുക്കും വരെ ഓഫീസില്‍ ജോലി ചെയ്ത വനിത മേയറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാത്രി ഒന്‍പത് മണി വരെ ഓഫീസില്‍ ജോലി ചെയ്തിരുന്ന മേയര്‍ക്ക് പുലര്‍ച്ചെ അഞ്ചു മണിക്ക് സുഖ പ്രസവം സന്തോഷ വാര്‍ത്ത ട്വിറ്ററില്‍ പങ്കു വെച്ച് കൊണ്ട് ജോലിയാണ് ആരാധന എന്ന് പ്രഖ്യാപിച്ച മേയര്‍ക്ക് സാമൂഹ്യ മാധ്യമത്തില്‍ വലിയ കയ്യടിയാണ് ലഭിച്ചത്. ജയ്പുര്‍ ഗ്രേറ്റര്‍ മേയര്‍ ഡോ.സൗമ്യ ഗുജ്ജര്‍ ആണ് പ്രസവ വേദന തുടങ്ങുന്നത് വരെ ഓഫീസില്‍ ജോലി ചെയ്തത് ബുധന്‍ വൈകീട്ട് തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒന്‍പത് വരെ മേയര്‍ നഗര സഭ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് 12.30ന് പ്രസവ വേദന തുടങ്ങിയതോടെ മേയര്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ആണ് കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഈ കാര്യങ്ങള്‍ കാണിച്ചു കൊണ്ട് മേയര്‍ സൗമ്യ…
Read Moreമോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരുമിച്ചു വന്നാല്‍ ആദ്യം ഏതു ചെയ്യും ! ഉടനടി ഉത്തരവുമായി ആസിഫ് അലി; ഇതിന് താരം പറയുന്ന കാരണം ഇങ്ങനെ…
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്. അവസാനമിറങ്ങിയ ബി ടെക്ക് അടക്കം മികച്ച വിജയങ്ങള്‍ കുറിച്ച് മുന്നേറുന്ന ആസിഫ് അലിയുടെ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം മന്ദാരമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോള്‍ അവതാരക ചോദിച്ച ചോദ്യവും ആസിഫ് അലിയുടെ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏതു നടനും വെള്ളം കുടിക്കുന്ന ഒരു ചോദ്യമായിരുന്നു അത്. ഒരേ സമയം മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളിലേക്ക് ഓഫര്‍ വന്നാല്‍ ഏതു സ്വീകരിക്കുമെന്നായിരുന്നു അവതാരകയുടെ ചോദ്യം. ആസിഫ് അലി അപ്പോള്‍ തന്നെ ലാലേട്ടന്റെ പടത്തില്‍ അഭിനയിക്കുമെന്ന് ഉത്തരം നല്കി. കാരണം മറ്റൊന്നുമല്ല. ജവാന് ഓഫ് വെള്ളിമലയില്‍ മമ്മുക്കയോടൊപ്പം ഒരു ഫുള്‍ ലെങ്ത് റോള്‍ ആസിഫ് ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ റെഡ്വൈന് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും…
Read Moreപ്രതീക്ഷിച്ചതുപോലെ നോബിയും ഭാഗ്യലക്ഷ്മിയും കിടിലന്‍ ഫിറോസും ! പിന്നെ ചില പുതുമുഖങ്ങളും; ബിഗ്ബോസ് സീസണ് 3 മത്സരാര്‍ഥികള്‍ ഇങ്ങനെ…
ബിഗ്ബോസ് മലയാളം സീസണ് 3 ആരംഭിച്ചതോടെ ഷോയുടെ പ്രേക്ഷകരെല്ലാം ആവേശത്തിലാണ്. മത്സരാര്‍ഥികളെക്കുറിച്ച് മുമ്പ് പറഞ്ഞു കേട്ട പേരുകളില്‍ ചിലര്‍ ഷോയിലുണ്ടെന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഇതുകൂടാതെ കുറെ പുതുമുഖങ്ങളും ഇത്തവണ ഷോയില്‍ ഇടംപിടിച്ചിട്ടുണ്ട്. 14 മത്സരാര്‍ഥികള്‍ ഇനി നൂറു ദിവസം മലയാളികളെ ത്രസിപ്പിക്കും. ഈ അവസരത്തില്‍ മത്സരാര്‍ഥികളെക്കുറിച്ച് ഒന്ന് അറിയാം…നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോബി മാര്‍ക്കോസിന്റെ പേര് സീസണ് മൂന്നിനോടനുബന്ധിച്ച് നേരത്തെ തന്നെ പറഞ്ഞു കേട്ടിരുന്നു. പ്രതീക്ഷിച്ചതുപോലെ താരം മത്സരത്തിനുണ്ട്. പിന്നെ ആളുകള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഷോയിലെത്തിയ താരങ്ങളാണ് ആര്‍ജെ കിടിലം ഫിറോസ് എന്ന ഫിറോസ് ഖാന് അബ്ദുള്‍ അസീസും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഇവരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ… നടന് മണിക്കുട്ടനും ഇവരുടെയൊപ്പം നമ്മെ രസിപ്പിക്കും. ഇനി നമ്മള്‍ക്ക് അത്ര പരിചയമില്ലാത്ത ചില താരങ്ങളെക്കുറിച്ചാണ്…ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കി സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഡിംപിള്‍ ബാലാണ്…
Read Moreവണ്ണം കുറച്ചോളൂ, പക്ഷേ എടുത്തുചാടിയാൽ! വേണ്ടത്ര തയാറെടുപ്പില്ലാതെ തോന്നുംപടി വണ്ണം കുറച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് എമ്മ തുറന്ന് പറയുന്നു
അമിത വണ്ണം പലർക്കും ശാരീരിക പ്രശ്നങ്ങളെക്കൂടാതെ മാനസിക പിരിമുറുക്കങ്ങളും സമ്മാനിക്കാറുണ്ട്. വണ്ണക്കൂടുതൽ അലട്ടുന്നതിനാൽ ഉൾവലിയാനുള്ള പ്രേരണകളും അസ്വസ്ഥതകളുമൊക്കെ പലർക്കും അനുഭവപ്പെടാറുണ്ട്. വണ്ണം കുറഞ്ഞുകിട്ടാൻ പലരും പല വഴികളും നോക്കുന്നു. ഭാരം കുറയുന്നതു വലിയ സന്തോഷത്തിന്റെ അനുഭവമാണ് ഇക്കൂട്ടർക്ക്. എന്നാൽ, വേണ്ടത്ര തയാറെടുപ്പില്ലാതെ തോന്നുംപടി വണ്ണം കുറച്ചാൽ അതും പുലിവാലാകുമെന്നു ചൂണ്ടിക്കാട്ടുകയാണ് ഒരു യുവതി.ശരീരഭാരം പെട്ടെന്നു കുറച്ചതോടെ റെഡിച്ച് സ്വദേശിനിയായ എമ്മ സീലി വല്ലാത്ത മാനസിക സംഘർഷത്തിൽപ്പെടുകയായിരുന്നു. 184 കിലോഗ്രാമിലധികമായിരുന്നു ഭാരം. ഇത് അപകടകരമാണെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതോടെയാണ് കുറയ്ക്കാൻ തീരുമാനിച്ചത്. അങ്ങനെ പരിശ്രമങ്ങൾക്കൊടുവിൽ 19 മാസങ്ങൾക്കൊണ്ട് എമ്മ 57 കിലോഗ്രാം ആയി മാറി. 2012ലെ മികവിനുള്ള അവാർഡ് വരെ എമ്മയെ തേടിയെത്തി. വണ്ണം കുറഞ്ഞപ്പോൾ വണ്ണമൊക്കെ കുറഞ്ഞു സുന്ദരിയായതോടെ എമ്മയ്ക്കും ആഹ്ലാദമായി. അപ്പോഴാണ് മറ്റൊരു പ്രശ്നം ഉടലെടുത്തത്. വണ്ണം പെട്ടെന്നു കുറഞ്ഞതോടെ ശരീര ചർമം തൂങ്ങാനും മടക്കുകൾ…
Read More