ടി.പി. സന്തോഷ്കുമാർ തൊടുപുഴ: ഒരു വയസും അഞ്ചു ദിവസവുമാണ് കാതറിന്റെ പ്രായം. ഈ ചെറു പ്രായത്തിനിടയിൽ വേഷപ്പകർച്ചകൾ കൊണ്ട് ഏവരെയും വിസ്മയിപ്പിക്കുന്ന കാതറിൻ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചാണ് അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പുറമെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാം ആസാദിന്റെ പേരിലുള്ള 2020-21ലെ ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡായ ബെസ്റ്റ് അച്ചീവർ ഓഫ് ദി ഇയർ പുരസ്കാരവും കാതറിനെ തേടിയെത്തി. ദേശീയ തലത്തിലുള്ള 15 പ്രച്ഛന്നവേഷ മത്സരങ്ങളിലാണ് കാതറിൻ മേരി ജോബിൻ മൽസരിച്ചത്. ഇതിൽ 11 മത്സരങ്ങളിലും ഒന്നാംസ്ഥാനം നേടി. കർഷകൻ, സാന്റാക്ലോസ്, ഉണ്ണിയാർച്ച, ഷെഫ്, തേനീച്ച , മാലാഖ തുടങ്ങി വ്യത്യസ്തമായ വേഷങ്ങളിലാണ് കാതറിൻ പകർന്നാട്ടം നടത്തിയത്. പത്തു മാസവും 23 ദിവസവും പ്രായത്തിനിടയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രച്ഛന്നവേഷ മൽസരങ്ങളിൽ പങ്കെടുത്ത ബേബിയെന്ന ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ്…
Read MoreCategory: Today’S Special
കണ്ടെത്തിയത് നിധി! 400 വർഷം ലോകം തലപുകച്ച ഒരു നിഗൂഢതയ്ക്കു ഉത്തരം കണ്ടെത്തിയിരിക്കുന്നു ഈ ചെറുപ്പക്കാരൻ…
നാനൂറു വർഷം നീണ്ടുനിന്ന നിഗൂഢതയ്ക്കു കെവിൻ ഡ്യൂക്കറ്റ് എന്ന ചെറുപ്പക്കാരൻ അവസാനം കുറിച്ചിരിക്കുന്നു.ഒരു നിധി തേടിയുള്ള അലച്ചിലിനൊടുവിൽ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ നാൽപ്പത്തിയൊൻപതുകാരൻ. സംഭവം നിസാരമല്ല. നാലു നൂറ്റാണ്ട് മുന്‍പ് കാണാതായ ഹെൻറി എട്ടാമന്റെ കിരീടത്തിനു നടുവിലുള്ള കാണാതായ രൂപമാണ് നോർത്ത്ആംപ്റ്റണ്ഷെറിലെ ഒരു മരത്തിനടിയിൽനിന്നു കെവിനു ലഭിച്ചത്. വിശുദ്ധ ഹെൻറിയുടെ രണ്ടര ഇഞ്ച് വലുപ്പമുള്ള രൂപമാണിതെന്നു കെവിൻ പറയുന്നു. പ്രാഥമികമായി രണ്ട് മില്ല്യണ്‍ പൗണ്ട് വില കണക്കാക്കുന്ന രൂപം ബ്രിട്ടീഷ് മ്യൂസിയത്തിലേക്കു മാറ്റി. അവിചാരിതമായാണ് രൂപം കണ്ടെത്തിയത്. തെരച്ചിലിനിടയിൽ കാലിൽ എന്തോ തടഞ്ഞതിനെത്തുടർന്നു കെവിൻ മരത്തിന്റെ പരിസരം പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ഇരുപതു മിനിറ്റോളം പരിശോധിച്ചു നിരാശനായ കെവിൻ മടങ്ങാനൊരുങ്ങുന്പോഴാണ് അയാളുടെ ഡിറ്റക്ടർ ശുഭവാർത്തയുടെ സൂചന നൽകിയത്. വസ്തുവിന്റെ ഭാരവും നിറവും കണ്ടപ്പോൾത്തന്നെ അതു സ്വർണമാണെന്നു മനസിലായെന്നും കെവിൻ പറയുന്നു. കിരീടത്തിലെ രൂപം 1649ൽ ഒലിവർ…
Read Moreതുപ്പിയാൽ സന്തോഷം! മാസായി ഗോത്രക്കാരുടെ അടുത്തെങ്ങും പോയി നിന്നേക്കരുത്; അവരുടെയടുത്തെങ്ങാനും പോയി നിന്നാൽ പിന്നെ സംഭവിക്കുക ഇതൊക്കെയാണ്…
ചിലർക്കു വളരെ അപമാനകരമെന്നു തോന്നുന്ന കാര്യങ്ങൾ മറ്റു ചില ജനതകൾക്ക് അഭിമാനകരമായ കാര്യമായിരിക്കും. ചില സംസ്കാരങ്ങൾ തീർത്തും അസ്വീകാര്യമായി തോന്നാം. നമുക്ക് അസ്വീകാര്യമായത് മറ്റു ചിലർക്ക് ഒഴിവാക്കാൻ പറ്റാത്തതുമായിരിക്കും. അതുകൊണ്ടു തന്നെ ഏതൊരു നാട്ടിലേക്കു ചെല്ലുന്നതിനു മുന്‍പും അവിടുത്തെ സംസ്കാരവും രീതികളെയുംകുറിച്ചൊക്കെ അത്യാവശ്യം മനസിലാക്കിയിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പ്രത്യേകിച്ചു ഗോത്ര ജനതകൾക്കിടയിലാണ് വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങൾക്കും ഏറെ വേരോട്ടമുള്ളത്. ഹസ്തദാനം വേണ്ട! നമുക്കു വേണ്ടപ്പെട്ടവരെ കാണുന്പോൾ നമ്മൾ എങ്ങനെയാണ് സ്വീകരിക്കുക. ഹസ്തദാനം ചെയ്തോ ആലിംഗനം ചെയ്തോ നമസ്കാരം പറഞ്ഞോ ഒക്കെയല്ലേ. പക്ഷേ, കെനിയയിലും ടാർസാനിയയിലുമുള്ള മാസായി ഗോത്രത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. അവരുടെ സ്വീകരണ രീതി വേറൊരു ലെവലാണ്. കേട്ടാൽ ആ നാട്ടിലേക്കോ പോകുന്നില്ല എന്നു പലരും തീരുമാനിച്ചേക്കാം. പരസ്പരം കാണുന്പോൾ സന്തോഷത്തോടെ ഹസ്തദാനം ചെയ്യുന്നതിനു പകരം കൈകളിൽ തുപ്പുന്നതാണ് അവരുടെ രീതി. തുപ്പി സ്വീകരണം അതായത് തുപ്പിയാണ്…
Read More‘രാത്രിയേറെയായപ്പോള് അച്ചാച്ചന് എന്നോടു പറഞ്ഞു, നീ കാറെടുക്ക് നമുക്ക് പാലാ ടൗണ്‍ ഒന്ന് ചുറ്റണം’ ! വികാര നിര്‍ഭരമായ പ്രസംഗവുമായി ജോസ് കെ മാണി…
കേരളാരാഷ്ട്രീയത്തിലെ എക്കാലത്തെയും തിളക്കമുള്ള വ്യക്തിത്വങ്ങളിലൊന്നായ കെ.എം മാണിയുടെ 88-ാം ജന്മദിനമാണ് കഴിഞ്ഞു പോയത്. കെ.എം മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയത്തില്‍ മാണി സാര്‍’ എന്ന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് പാലായില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജോസ് കെ മാണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കെ എം മാണിയെന്ന അതികായന്റെ ഇതുവരെ ആരുമറിയാത്ത അവസാന ആഗ്രഹത്തെക്കുറിച്ചാണ് ജോസ് കെ മാണി സമ്മേളനത്തില്‍ വികാരാധീനനായത്. രോഗം മൂര്‍ച്ഛിച്ചിരുന്ന കാലത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയെ ഇടയ്ക്കിടെ കൊണ്ടു പോകുമായിരുന്നു. എന്നാല്‍ ക്ഷീണം നാമമാത്രം കുറഞ്ഞാല്‍ തന്നെ പാലായിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അതായിരുന്നു പാലായും അദ്ദേഹവും തമ്മിലുള്ള ഹൃദയബന്ധം. ഇത്തരത്തില്‍ ഒരു ഘട്ടത്തില്‍ ആരോഗ്യ നില ആകെ വഷളായി ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോഴും ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നപ്പോള്‍ അത്യാവശ്യമായി പാലായിലേക്ക് പോകണമെന്നായിരുന്നു അച്ചാച്ചന്…
Read Moreമകള്‍ പോലീസായപ്പോള്‍ സല്യൂട്ട് ചെയ്ത പോലീസുകാരന് അച്ഛന് ! തന്റെ എല്ലാമെല്ലാമായ അച്ഛനെക്കുറിച്ച് ആ മകള്‍ പറയുന്നതിങ്ങനെ…
ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്യുന്ന സിഐ ആയ അച്ഛന്റെ ചിത്രം ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നായിരുന്നു ആ ദൃശ്യം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ശ്യം സുന്ദറാണ് മകളും ഗുണ്ടൂര്‍ ഡി.എസ്.പിയുമായ ജെസി പ്രശാന്തിയെ സല്യൂട്ട് ചെയ്തത്. ആന്ധ്രാപ്രദേശ് പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രം വൈകാതെ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എക്കാലത്തും തന്റെ അഭിമാനമായിരുന്ന അച്ഛന്റെ പാത തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ജെസി. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലൂടെയാണ് ജെസി ജീവിതത്തിലുടനീളം പ്രചോദനമായ അച്ഛനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. ജെസിയുടെ കുറിപ്പ് ഇങ്ങനെ…” ഡാഡി എല്ലായ്പ്പോഴും എന്റെ ഹീറോയായിരുന്നു, അദ്ദേഹം സബ് ഇന്‍സ്പെക്ടറായിരുന്നു. എല്ലാ രാവിലെകളിലും എഴുന്നേല്ക്കുമ്പോള് അദ്ദേഹം ജോലിക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതാണ് കാണുക. എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതും കാണാമായിരുന്നു. അതിന്റെ അര്‍ഥമെന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല, പക്ഷേ…
Read Moreആറാം ഭാര്യ ശാരീരിക ബന്ധത്തിനു വിസമ്മതിച്ചു ! വിവാഹമോചനം തേടി ഏഴാം വിവാഹത്തിന് തയ്യാറെടുത്ത് 64കാരന്…
ഒന്നും രണ്ടും വിവാഹം കഴിക്കുന്നത് ഈ സമൂഹത്തില്‍ സാധാരണയാണ്. അല്ലെങ്കില്‍ പിന്നെ ഒരുപാട് സ്ത്രീകളെ വിവാഹം കഴിച്ച് റിക്കാര്‍ഡ് ഇടുന്ന ചിലരുമുണ്ട്. എന്നാല്‍ ഒരു ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിട്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവരില്‍ നിന്ന് വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം കഴിക്കുന്നവരും അപൂര്‍വമായുണ്ട്. എന്നാല്‍ ആറു തവണ വിവാഹം കഴിക്കുകയും ആറുപേരെയും ഡൈവോഴ്സ് ചെയ്തശേഷം ഏഴാം വിവാഹത്തിനൊരുങ്ങുകയും ചെയ്യുന്ന ഒരു 64കാരനാണ്ഇപ്പോള് ശ്രദ്ധാകേന്ദ്രം. ഗുജറാത്ത് സൂറത്ത് സ്വദേശിയായ ദെഗിയ ആണ് തന്റെ ഏഴാം വിവാഹത്തിനായി തയ്യാറെടുക്കുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ഇയാള്‍ ആറാം വിവാഹം ചെയ്തത്. 21 വയസ്സ് കുറവുള്ള സ്ത്രീയെ ആയിരുന്നു ഇയാള്‍ ആറാമത് വിവാഹം ചെയ്തത്. എന്നാല്‍ ദെഗിയയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതി തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ആറാം ഭാര്യയില്‍ നിന്നും ഇയാള്‍ വിവാഹമോചനം നേടി. ഭാര്യയോടൊപ്പം ഉറങ്ങാന്‍…
Read More‘ബ്രേക്കപ്പിന്റെ വേദന അറിഞ്ഞിട്ടുണ്ട്, പുറത്തുകടക്കാൻ ഒരുവർഷമെടുത്തു’; ബന്ധങ്ങളിൽ ചോദ്യങ്ങൾ കൂടുന്നത് ബോറാണ്; അനുശ്രീ പറയുന്നു…
പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാൻ അനുവദിക്കരുതെന്ന് നടി അനുശ്രീ. ബന്ധങ്ങളിൽ ചോദ്യങ്ങൾ കൂടുന്നത് ബോറാണെന്നാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു. ഒരഭമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. നായികയായും സഹനടിയായും മലയാളത്തിൽ തിളങ്ങുന്ന താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ എത്തിയ നടി തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമർ വേഷങ്ങളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള റോളുകളിലാണ് തിളങ്ങിയത്. സൂപ്പർ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിൽ അനുശ്രീയും അഭിനയിച്ചിരുന്നു. സിനിമകൾക്കൊപ്പം തന്നെ സംസാരംകൊണ്ടും ശ്രദ്ധേയയായ താരമാണ് അനുശ്രീ. വിമർശനങ്ങൾക്കും കളിയാക്കലുകൾക്കുമെല്ലാം നടി നൽകാറുളള മറുപടി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലുംസജീവമാണ് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം അനുശ്രീ പങ്കുവയ്ക്കാറുണ്ട്. അതേസമയം നടി അടുത്തയിടെ നൽകിയ…
Read Moreനിയമം ഇത്തിരി കഠിനം! ശൂലത്തിനു പകരം തോക്ക്; ചില ആചാരം കണ്ടാൽ ആരും കണ്ണുപൊത്തിപ്പോകും
ചൈനീസ് കലണ്ടറിന്റെ ഒന്‍പതാം ചാന്ദ്രമാസത്തിന്റെ തലേദിവസം മുതൽ ആരംഭിക്കുന്ന വർണാഭമായ ചടങ്ങാണ് ഗോഡ്സ് ഫെസ്റ്റിവൽ അഥവാ വെജിറ്റബിൾ ഫെസ്റ്റ്. ഒന്‍പതു ദിവസം നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റ് വലിയൊരു ഉത്സവമായി ചൈനക്കാരിൽ ഒരു വിഭാഗം തായ്ലൻഡിലെ ഫുക്കറ്റിൽ കൊണ്ടാടുന്നു. ചൈനയിൽ നിന്നു മാത്രമല്ല, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുള്ള ചൈനക്കാരും ഫുക്കറ്റിലേക്ക് ഫെസ്റ്റിൽ പങ്കെടുക്കാൻ ഒഴുകിയെത്തുന്നു. നിയമം ഇത്തിരി കഠിനം ഈ ഫെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ കർശനമായി കുറേ നിയമങ്ങൾ പാലിക്കണം. മദ്യപിക്കരുത്, ലഹരി വസ്തുക്കളൊന്നും ഉപയോഗിക്കരുത്, മൃഗങ്ങളെ കൊല്ലരുത്, മാംസമോ മൃഗ ഉല്പന്നങ്ങളോ കഴിക്കരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെ ശാരീരികമോ മാനസികമോ ആയി ഉപദ്രവിക്കരുത്, നുണ പറയുകയോ സത്യം ചെയ്യുകയോ ചെയ്യരുത്, ലൈംഗിക ബന്ധം അരുത്, ചൂതാട്ടം നടത്തരുത്, ലോഹമോ തുകലോ കൊണ്ട് നിർമിച്ച ആഭരണങ്ങൾ ധരിക്കരുത്, നിയമങ്ങൾ അനുസരിക്കാത്തവരുമായി പാത്രങ്ങളോ ഭക്ഷണമോ ഒന്നും പങ്കിടരുത്, ഉത്സവകാലത്തേക്കു വെളുത്ത വസ്ത്രം മാത്രം…
Read Moreകാലങ്ങള്‍ പഴക്കമുള്ള ക്ഷേത്ര ആചാരത്തിന്റെ സംരക്ഷകയായി മുസ്ലിം യുവതി ! തെലങ്കാനയില്‍ നിന്നുള്ള കാഴ്ച…
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതസൗഹാര്‍ദ്ദമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഇത്തരത്തിലുള്ള ഒരു മതസൗഹാര്‍ദ്ദത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തെലങ്കാനയിലെ ഒസിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് വ്യത്യസ്ത ചിത്രം പുറത്ത് വന്നത്. ക്ഷേത്രത്തിലെ കാലങ്ങള്‍ പഴക്കമുള്ള ‘കൊടെ മൊക്കു’എന്ന ആചാരം ഒരു മുസ്ലീം സ്ത്രീ നിര്‍വ്വഹിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാന്‍ നേര്‍ച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്ര പരിസരത്തിനുള്ളില്‍ തന്നെ നടക്കുന്ന ഈ ആചാരം മന്ദാനി സ്വദേശിയായ അപ്സാര്‍ എന്ന മുസ്ലീം സ്ത്രീയാണ് നിര്‍വ്വഹിച്ചത്. ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച അപ്സാര്‍, ശ്രീ രാജ രാജ സ്വാമിയുടെ ദര്‍ശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തര്‍ക്ക് കാണുന്ന തരത്തില്‍ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു. മറ്റ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്റെ…
Read Moreസൂക്ഷിച്ചില്ലേല്‍ നല്ല ഒന്നാന്തരം പണികിട്ടും ! നിങ്ങളറിയാതെ ചിലപ്പോള്‍ നിങ്ങളുടെ പേരില്‍ വാട്സ് ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ പോയേക്കാം…
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ മാല്‍വെയര്‍. വാട്സ്ആപ്പിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളറിയാതെ മെസേജുകള്‍ അയയ്ക്കുന്ന മാല്‍വെയറിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു സുരക്ഷാ ഗവേഷകനാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത് ‘ആന്‍ഡ്രോയിഡ് വേം’ എന്നറിയപ്പെടുന്നു, ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു മെസേജായി പ്രവേശിക്കുകയും അതിനെക്കുറിച്ച് ഒന്നും അറിയാതെ തന്നെ അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിനെ ബാധിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും അവരുടെ സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് പ്രവേശനം നേടുന്നതിനും ഇതിനു കഴിയും. മാത്രവുമല്ല, അവരുടെ അക്കൗണ്ട് പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നതിനും സൈബര്‍ കുറ്റവാളികളെ പോലെ വാട്ട്സ്ആപ്പ് ഉപയോഗിക്കാനും ഈ മാല്വെയറിനു കഴിയും. ഉപയോക്താക്കളുടെ അറിവില്ലാതെ ആന്‍ഡ്രോയിഡ് വേം ഉപയോക്താക്കളുടെ കോണ്ടാക്റ്റ് ലിസ്റ്റുകളെ ബാധിക്കുന്നുവെന്ന് സുരക്ഷാ ഗവേഷകന് ലൂക്കാസ് സ്റ്റെഫാന്‍കോയാണ് കണ്ടെത്തിയത്. മാല്‍വെയര്‍ നിങ്ങളുടെ ഫോണിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു…
Read More